Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

ഈ തീവണ്ടി ഓടും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 16, 2018, 04:59 am IST
inEntertainment

പുകവലി പ്രമേയമായി ലോകത്ത് നിരവധി ചലച്ചിത്രങ്ങള്‍ ഇറങ്ങിയിട്ടുണ്ടെങ്കിലും മലയാളത്തില്‍ ആദ്യത്തേതാണ് നവാഗതനായ ഫെല്ലിനിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ തീവണ്ടി. നാട്ടിന്‍ പുറങ്ങളില്‍  മദ്യപാനികള്‍ക്കെന്നപോലെ പുകവലിക്കാര്‍ക്കും പേരുകളുണ്ട്. അതില്‍ ഒന്നാണ് തീവണ്ടി. പുകവലിയെ പ്രാദേശിക രാഷ്‌ട്രീയവുമായി ചേര്‍ത്തുപറഞ്ഞത് ചിത്രത്തെ മനോഹരമാക്കിയിരിക്കുന്നു. 

രാജീവ് ഗാന്ധി മരിച്ച രാത്രിയിലെ ഒരു ജനനത്തില്‍നിന്നുമാണ് ചിത്രം ആരംഭിക്കുന്നത്. രാജീവ് ഗാന്ധിയുടെ മരണവും പെരുമഴയും ഭാര്യയെ ഹോസ്പിറ്റലില്‍ എത്തിക്കുന്നതിന് തടസ്സമാകുന്നു. ജനിച്ചുവീണ കുട്ടി ചാപിള്ളയാണെന്ന് വയറ്റാട്ടി വിധിയെഴുതി. അച്ഛനും അമ്മാവനും കാണാനായി കുട്ടിയെ വരാന്തയില്‍ കിടത്തുമ്പോള്‍ അലസ്സനും നിരുത്തരവാദിയുമായ അമ്മാവന്റെ കുസൃതിയില്‍ സിഗരറ്റിന്റെ പുക വിനീഷിന് ജീവനാകുന്നു. അമ്മാവന് സിഗരറ്റ് വാങ്ങിനല്‍കുന്നതിനുള്ള അവസരങ്ങള്‍ വിനീഷിന് പുകവലി ചെറുപ്പത്തിലേ തുടങ്ങുന്നതിന് കാരണമാകുന്നു. വീട്ടുകാരില്‍നിന്ന് ഒളിച്ച് നടത്തിയിരുന്ന പുകവലി പിടിക്കപ്പെടുമ്പോള്‍, അവനത് പുകവലിക്കുന്നതിനുള്ള ലൈസന്‍സാവുന്നു; കൂട്ടത്തില്‍ തീവണ്ടി എന്ന പേരും.

പ്രാദേശിക പാര്‍ട്ടിയായ ബിഎസ്‌സിഎല്ലിന്റെ പ്രവര്‍ത്തകനാണ് വിനീഷ്. അളിയന്‍ വിജിത്ത് ആ പാര്‍ട്ടിയുടെ നേതാവും. പ്രണയിനിയായ ദേവിയുടെ അച്ഛന്‍ മധുവാണ് പാര്‍ട്ടിയില്‍ വിജിത്തിന്റെ ശത്രു. സിയെറെലിയോണിലെ വിമാനത്താവളത്തിലെ മാലിന്യപ്രശ്‌നത്തിനെതിരെ മനുഷ്യച്ചങ്ങല തീര്‍ക്കാനുള്ള ശ്രമത്തിലാണ് ആ രാഷ്‌ട്രീയ പാര്‍ട്ടി. അതിനിടെ ആകെയുള്ള എംഎല്‍എ അപകടത്തില്‍പ്പെട്ട് മരണത്തോടടുത്തു നില്‍ക്കുമ്പോള്‍, ഉപതെരഞ്ഞെടുപ്പ് ചര്‍ച്ചകളിലേക്ക് പാര്‍ട്ടി നീങ്ങുന്നു. പാര്‍ട്ടി മധുവിനെയും, വിനീഷും കൂട്ടുകാരും വിജിത്തിനേയും സ്ഥാനാര്‍ത്ഥിയാക്കാന്‍ നോക്കുന്നു. എന്നാല്‍ ചെയിന്‍സ്‌മോക്കറായ വിനീഷിന്റെ പുകവലി മനുഷ്യച്ചങ്ങലവരെ നിയന്ത്രിച്ചാല്‍ സ്ഥാനാര്‍ത്ഥിത്വം വിജിത്തിന് വിട്ടുനല്‍കാമെന്ന് മധു വാക്ക് നല്‍കുന്നു. തുടര്‍ന്നുള്ള രാഷ്‌ട്രീയ കരുനീക്കങ്ങളിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്. 

പ്രണയവും ഗ്രാമീണ ജീവിതവും വളരെ മനോഹരമായി ചിത്രം പറയുന്നുണ്ട്. എന്നാല്‍ ചില സ്ഥലങ്ങളില്‍ സംവിധാനത്തിലെ പാകപ്പിഴകള്‍ നിഴലിക്കുന്നത് ചിത്രത്തെ വിരസമാക്കുന്നു. വിശ്വലാലിന്റെ തിരക്കഥ പ്രണയത്തിലും കഥാഗതിയുടെ നര്‍മ്മവും പുത്തന്‍ അനുഭവങ്ങളും നല്‍കുന്നുണ്ട്. ലോകസിനിമകളില്‍ പുകവലി പ്രമേയമായി ഇറങ്ങിയ ചിത്രങ്ങളുടെ കൂട്ടത്തില്‍ 2004-ല്‍ ഇറങ്ങിയ ജര്‍മ്മന്‍ ചിത്രത്തിനോട് തീവണ്ടി വളരെ അടുത്തുനില്‍ക്കുന്നു. പ്രമേയത്തിലും ചില രംഗങ്ങളിലും ജര്‍മ്മന്‍ ചിത്രം നിഴലിക്കുന്നുണ്ട്. ജര്‍മ്മന്‍ ചിത്രം ബിസിനസ്മാനായ വ്യക്തിയുടെ പുകവലി ശീലം മാറ്റുന്നതിന് കാമുകി സെക്‌സിന്റെ വഴി സ്വീകരിക്കുമ്പോള്‍, തീവണ്ടി രാഷ്‌ട്രീയ ലാഭത്തിനായി പുകവലി നിര്‍ത്താന്‍ അജ്ഞാതവാസം കല്‍പ്പിക്കുന്നു. ബിസിനസ്സുകാരനെ പുകവലിയിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ സിഗരറ്റ് കമ്പനിയുടെ സെയില്‍സ്മാന്‍ ശ്രമിക്കുമ്പോള്‍, ‘തീവണ്ടി’യില്‍ അത് രാഷ്‌ട്രീയ എതിരാളി മധുവിന്റെ വകയാണ്. ചിത്രത്തിലെ അവസാന രംഗത്തിലെ ലിപ്പ്‌ലോക്ക് ജര്‍മ്മന്‍ ചിത്രത്തിലെ ക്ലൈമാക്‌സ് പുര്‍ണ്ണമായി പകര്‍ത്താന്‍ നമ്മുടെ സംസ്‌കാരം സമ്മതിക്കാത്തതിന്റെ നിരാശ പ്രകടിപ്പിക്കലായി മാറുന്നു. 

വിശ്വലാലിന്റെ തിരക്കഥ സമകാലിക രാഷ്‌ട്രീയത്തെ തെല്ല് വിമര്‍ശിച്ചുകൊണ്ടാണ് മുന്നേറുന്നത്. അതിന് ഉദാഹരണമാണ് പ്രാദേശിക പാര്‍ട്ടിയുടെ അഫ്രിക്കന്‍ വിഷയത്തിലെ മനുഷ്യച്ചങ്ങല. തങ്ങളിലെ സിനിമാക്കാരെ പുര്‍ണതയിലെത്തിക്കുന്നതിനുള്ള യാത്രയുടെ തുടക്കം മനോഹരമാക്കിയിട്ടുണ്ട് ഫെല്ലിനിയും വിശ്വലാലും. സത്ഗുണ സമ്പന്നന്മാരായ നായകരില്‍നിന്ന് മനുഷ്യശീലങ്ങളുള്ള നായകരാകാനുള്ള യുവതാരങ്ങളുടെ ശ്രമം അഭിനന്ദനാര്‍ഹമാണ്. തീ തുപ്പിയില്ലെങ്കിലും ചെറു ചൂളംവിളി സൃഷ്ടിക്കാന്‍ ‘തീവണ്ടി’ക്കാവുന്നുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇയോണ്‍ കാറില്‍ പനച്ചിക്കാട് നിന്ന് പുറപ്പെട്ട ആ ദമ്പതികളും മകനും എവിടെ? തെരഞ്ഞ് പൊലീസ്

Athletics

ഏഷ്യന്‍ ഗെയിംസില്‍ അത്ലറ്റിക്സിലെ സ്വര്‍ണ്ണക്ഷാമം തീര്‍ത്ത് പെണ്‍കുട്ടികളുടെ 400 മീറ്റര്‍ റിലേ ടീം; പി.ടി. ഉഷയുടെ മാനം കാത്ത് ഈ പെണ്‍പുലികള്‍

Kerala

വൈകുന്നേരം ടാപ്പിംഗ് ; വൈകിട്ട് 5 മുതൽ 8.30 വരെ റബർ വെട്ടിയാൽ പാൽ കൂടുതൽ; റബർ ബോർഡ് ഗവേഷണ വിഭാഗം കണ്ടെത്തൽ

India

സുഹൃത്തായ യുവതിയെ കഴുത്തറുത്തു കൊന്ന് കഷ്ണങ്ങളാക്കി കനാലിൽ തള്ളി; ഇറച്ചിവെട്ടുകാരനായ ഷാഫി അറസ്റ്റിൽ

India

ഊര്‍ജ്ജപ്രതിസന്ധിയില്‍ വലഞ്ഞ് ബംഗ്ലാദേശ്, എങ്ങിനെയെങ്കിലും ആണവനിലവം പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ അതിന് തടയിട്ട് പാകിസ്ഥാന്‍

പുതിയ വാര്‍ത്തകള്‍

പ്രണയനൈരാശ്യത്താല്‍ റിസപ്ഷനിസ്റ്റിനെ റിസോര്‍ട്ടില്‍നിന്ന് വിളിച്ചിറക്കി കുത്തിക്കൊന്നു, പ്രതി പിടിയില്‍

ഹൗസ് ബോട്ടില്‍ നിന്ന് കായലില്‍ വീണ് രണ്ടര വയസ്സുകാരി മരിച്ചു, അപകടം പുന്നമട സ്റ്റാര്‍ട്ടിംഗ് പോയന്റില്‍

പോലീസ് അസോസിയേഷനുകള്‍ പുനഃസംഘടിപ്പിച്ച സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി, കെപിഒഎ തുടരും

കർമ്മയോഗിയായ പ്രചാരകൻ: എം.എ. കൃഷ്ണൻ എന്ന ‘മാക്’

തിരഞ്ഞെടുപ്പ് കമ്മീഷനില്‍ ഭിന്നത ആരോപിച്ച് ഹര്‍ജി: അടിയന്തരമായി പരിഗണിക്കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി

സ്‌കൂള്‍ വിട്ട് മടങ്ങുന്നതിനിടെ കുഴഞ്ഞുവീണ പ്‌ളസ് ടു വിദ്യാര്‍ത്ഥി മരിച്ചു

തമിഴ്നാട്ടില്‍ ആശുപത്രിയിലുണ്ടായ സംഘര്‍ഷത്തിനിടെ അക്രമികള്‍ വനിതാ ഹെഡ് കോണ്‍സ്റ്റബിളിനെ തള്ളിയിട്ടു കൊന്നു

സ്റ്റേഷന്റെ പടിയാണോ ചുരുളി പാലമാണോ കടന്നത് എന്നറിയാൻ സമയമെടുത്തു ; കര്‍ക്കടക വാവിന് വന്നിട്ട് പോയ മുതുമുത്തച്ഛന്‍മാര് വരെ വന്ന് തുമ്മീട്ട് പോയി

സംഗീത ബാര്‍ ആന്‍ഡ് റസ്റ്റോറന്റ്” എന്ന ബഹുഭാഷാ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

കൊച്ചിയെ ആവേശത്തിലാക്കി രാജമൗലി അവതരിപ്പിക്കുന്ന ഫഹദ് ചിത്രം ‘ഡോണ്ട് ട്രബിൾ ദി ട്രബിൾ’ പ്രീ-റിലീസ് ഇവന്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.