Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കന്യാസ്ത്രീകള്‍ക്ക് പിന്തുണയുമായി പുരോഹിതരും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 15, 2018, 07:23 pm IST
in Kerala

കൊച്ചി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ നടത്തുന്ന സമരത്തില്‍ പങ്കുചേരുന്നതായി സീറോ മലബാര്‍ സഭ മുന്‍ വക്താവ് ഫാ.പോള്‍ തേലക്കാട്ട്. സമരപ്പന്തലിലെത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഇരയുടെകൂടെ നില്‍ക്കുകയാണ് വേണ്ടത്. നീതിക്കുവേണ്ടി നിലവിളിക്കുന്നവരോട് കയര്‍ക്കാതിരിക്കുക. കത്തോലിക്കാ സഭയുടെ സംവിധാനങ്ങള്‍ ഉപയോഗിച്ച് ഇരയ്‌ക്ക് നീതി കൊടുക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. നീതിയ്‌ക്കും സത്യത്തിനും വേണ്ടിയാവണം സഭ നിലകൊള്ളേണ്ടത്. സമരം കത്തോലിക്കാ സഭയ്‌ക്ക് എതിരായല്ല എന്ന് മനസ്സിലാക്കണം. കന്യാസ്ത്രീകളുടെ നീതിക്ക് വേണ്ടിയുള്ള നിലവിളി മാര്‍പ്പാപ്പയും വത്തിക്കാനും കേള്‍ക്കണമെന്നും ഫാ. പോള്‍ തേലക്കാട്ട് പറഞ്ഞു. 

കന്യാസ്ത്രീകള്‍ നടത്തുന്ന സമരത്തില്‍ എറണാകുളം- അങ്കമാലി അതിരൂപതയിലെയും മാര്‍ത്തോമ സഭയിലേയും പുരോഹിതര്‍  പിന്തുണയുമായെത്തി. സമരം എട്ട് ദിവസം പിന്നിടുമ്പോഴാണ് സുപ്രധാനമായ ഈ നീക്കം. കത്തോലിക്കാ സഭയെ ഒരു ശരീരമായി കണ്ടാല്‍ ആ ശരീരത്തില്‍ രോഗങ്ങള്‍ പടര്‍ന്നുപിടിക്കാന്‍ തുടങ്ങിയിട്ട് നാളുകളായെന്ന് മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ സെക്രട്ടറിയായിരുന്ന ഫാദര്‍ ടോണി കല്ലൂക്കാരന്‍ അഭിപ്രായപ്പെട്ടു.

അധാര്‍മ്മികതയെന്ന രോഗത്തിനാണ് സഭ അടിമപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. ലൈംഗിക അതിക്രമവും സാമ്പത്തിക ക്രമക്കേടുമാണ് ആ രോഗങ്ങള്‍. അധികാരവും സമ്പത്തും തമ്മിലുള്ള അവിഹിതവേഴ്ചയാണ് ഇതിന് കാരണമെന്നും അദ്ദേഹം പറഞ്ഞു. 

കന്യാസ്ത്രീകള്‍ ഭയപ്പെടരുതെന്നും നീതി ലഭിക്കുമെന്നും തൃപ്പൂണിത്തുറ പുതിയകാവ് പള്ളിവികാരി ഫാ. ജിമ്മി കക്കാട്ടുകര പറഞ്ഞു. കന്യാസ്ത്രീക്ക് അനുകൂലമായി സഭ എന്തുകൊണ്ട് നടപടിയെടുക്കുന്നില്ല എന്ന മറ്റുള്ളവരുടെ ചോദ്യത്തിന് തന്റെ പക്കല്‍ ഉത്തരമില്ലെന്ന് ഫാ.ബെന്നി മാരാമ്പറമ്പില്‍ പറഞ്ഞു. ചില പുഴുക്കുത്തുകള്‍ സഭയ്‌ക്കുള്ളിലുണ്ട്. അവര്‍ക്കെതിരെ നടപടിയെടുക്കേണ്ട ശക്തരായ നേതാക്കളുടെ പരാജയമാണ് കാണുന്നത്. സഭയ്‌ക്ക് ധാര്‍മ്മിക ശക്തി നഷ്ടപ്പെട്ടതായും അദ്ദേഹം പറഞ്ഞു.

 ദുര്‍ബലരുടേയും ഇരയുടേയും പക്ഷത്ത് നില്‍ക്കുക എന്നതാണ് ധാര്‍മ്മികതയെന്നും ഇത് വ്യക്തിപരമായ നിലപാടുകൂടിയാണെന്നും സമരത്തില്‍ പങ്കെടുത്തുകൊണ്ട് ഫാ.ജോസ് കൈതക്കാട്ടില്‍ അഭിപ്രായപ്പെട്ടു.    ഫാ.ജോസഫ് പാറയ്‌ക്കാട്ടില്‍,  ഫാ. കുര്യന്‍ കുരിശിങ്കല്‍, ഫാ. പോള്‍ ചിറ്റിലപ്പിള്ളി, ഫാ. രാജന്‍ പുന്നയ്‌ക്കല്‍,  ഫാ. വൈ.ടി .ദിനകരാജിന്റെ നേതൃത്വത്തില്‍ ഫാ. സജി തോമസ്, ഫാ. റെനി വര്‍ഗീസ്, ജെറിന്‍ പാലത്തിങ്കല്‍ എന്നിവരും  കന്യാസ്ത്രീകള്‍ക്ക് പിന്തുണയുമായി ഇന്നലെ സമരപ്പന്തലില്‍ എത്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഫിഫ ലോകകപ്പ് 2026: സലാ ഇന്ന് ഓസ്‌ട്രേലിയയോട്

Football

ഫിഫ ലോകകപ്പ് 2026: മാലിക് ടില്‍മാന്‍ അല്ല, മാജിക് ടില്‍മാന്‍

Football

മെസിക്ക് ഒരു നീതി, ബാലോഗന് മറ്റൊരു നീതി; അമേരിക്കന്‍ താരം ലോഗന് ചുവപ്പ് കാര്‍ഡ് നല്‍കിയ സംഭവം വിവാദത്തില്‍

India

വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ബെംഗളൂരുവിലെത്തി; മുംബൈ സർവീസ് ഉടന്‍

Kerala

എല്ലാം എം.ബി. രാജേഷിന്റെ താത്പര്യത്തില്‍; കേന്ദ്രനിയമം മറികടന്ന് സ്റ്റാര്‍ പദവി ഇല്ലാത്ത ഹോട്ടലുകള്‍ക്ക ബാര്‍ ലൈസന്‍സ് അനുവദിച്ചു

പുതിയ വാര്‍ത്തകള്‍

ബ്രിട്ടീഷുകാര്‍ക്ക് മാപ്പപേക്ഷിച്ചുള്ള കത്ത് നല്‍കിയതുകൊണ്ടല്ല, സവര്‍ക്കറെ മോചിപ്പിച്ചത് രാഷ്‌ട്രീയ ശ്രമങ്ങളിലൂടെ: സാത്യകി സവര്‍ക്കര്‍

അമര്‍നാഥ് യാത്ര ജമ്മുവില്‍ നിന്ന് ലഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹ ഫ്‌ലാഗ് ഓഫ് ചെയ്യുന്നു

ഹര്‍ ഹര്‍ മഹാദേവ്’, ‘ജയ് ഭോലെനാഥ്, ‘ബം ബം ഭോലെ’… 4,800ലധികം ഭക്തരുമായി അമര്‍നാഥ് യാത്രക്ക് തുടക്കം

പെരുമഴ തുടരുന്നു; ഇന്ന് വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ, ജാഗ്രതാ നിർദേശം

കെടിയുവില്‍ എം. ടെക് പ്രവേശനം: 5 വരെ അപേക്ഷിക്കാം

പത്ത് മക്കളുള്ള കുടുംബം, ​കഷ്ടപ്പാട് കാരണം സിനിമയിലേക്ക്; മരണം വരെ ഒപ്പം നിന്ന അമ്മയും, അകന്ന ബന്ധുക്കളും

അഖില്‍ റോയ്, വിഷ്ണു സത്യന്‍, അരുണ്‍കുമാര്‍

ശാഖാ കാര്യവാഹിന് നേരെ ആക്രമണം: ആയുധങ്ങള്‍ ആറ്റില്‍ ഉപേക്ഷിച്ചു; പ്രതികള്‍ റിമാന്‍ഡില്‍

തൃശൂരിലെ പ്രകൃതിവാതക പൈപ്പ്‌ലൈന്‍ പദ്ധതി; പ്രവര്‍ത്തനം തുടങ്ങി

ലാലേട്ടന്റെ കമ്മിറ്റി ചെയ്തതും ഇത് തന്നെയല്ലേ, രാജിവെച്ചിട്ടില്ലെന്ന് ശ്വേത മേനോന്‍

പോലീസിന് നേരെയുള്ള ബ്ലേഡ് ആക്രമണം; എസ്എഫ്‌ഐ നേതാക്കളെ പിടികൂടാനായില്ല

‘ഒരു ബിയർ മാത്രമാണ് അടിച്ചത്, ഞാൻ അയ്യപ്പ ബൈജുവൊന്നുമല്ല’; കേസായതോടെ പ്രതികരണവുമായി ഹെലന്‍ ഓഫ് സ്പാർട്ട

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.