Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം ഉയരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 15, 2018, 03:02 am IST
in Kerala

ഇടുക്കി: ക്ഷാമം നേരിടുമ്പോഴും സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം കുത്തനെ ഉയരുന്നു. ഇന്നലെ രാവിലെ 7ന് രേഖപ്പെടുത്തിയ കണക്ക് പ്രകാരം 69.3718 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് സംസ്ഥാനത്താകെ ഉപയോഗിച്ചത്. ഇതില്‍ 43.7429 ദശലക്ഷം കേന്ദ്രപൂളില്‍ നിന്ന് എത്തിച്ചപ്പോള്‍ ആഭ്യന്തര ഉല്‍പ്പാദനം 25.6289 ആയിരുന്നു. കഴിഞ്ഞ ആഴ്ച വരെ 65 ദശലക്ഷം യൂണിറ്റായിരുന്ന ഉപഭോഗം മൂന്ന് ദിവസമായി കൂടിവരികയാണ്.

അതേസമയം മുന്‍വര്‍ഷം സെപ്തംബറിലെ സമാന ഉപഭോഗമാണ് ഇപ്പോള്‍ ഉള്ളതെന്നാണ് ജനറേഷന്‍ വിഭാഗം ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം. ഇന്നലെ പകല്‍ സമയങ്ങളിലെ ഉപഭോഗം 3410 മെഗാവാട്ടെത്തി. മുന്‍വര്‍ഷം ഇത് 3500 മെഗാവാട്ട് വരെ എത്തിയിരുന്നു. കഴിഞ്ഞ ആഴ്ചയില്‍ ഇത് 2900 മെഗാവാട്ടായിരുന്നു. സംസ്ഥാനത്ത് മൊത്തം ഒരു സമയം ഉപയോഗിക്കുന്ന വൈദ്യുതിയാണ് മെഗാവാട്ട് കണക്കില്‍ പറയുന്നത്. ഉപഭോഗം കൂടിയ രാത്രി 7.15 മുതല്‍ 8.30 വരെ ഇത് 4700 മെഗാവാട്ട് വരെ ഉയരും. 

രണ്ടാഴ്ചയിലധികമായി കേന്ദ്ര വിഹിതത്തിലുണ്ടായ കുറവും പ്രളയത്തില്‍ ജലവൈദ്യുത പദ്ധതികള്‍ക്കുണ്ടായ തകരാറും മൂലം 500 മെഗാവാട്ടിന്റെ കുറവാണ് സംസ്ഥാനത്ത് ഉണ്ടായിരുന്നത്. പുറമെ നിന്ന് വന്‍ വിലയ്‌ക്ക് വൈദ്യുതി വാങ്ങിയാണ് ആദ്യം പരിഹരിച്ചത്. പിന്നാലെ തമിഴ്‌നാട്ടില്‍ വൈദ്യുതി ക്ഷാമം ഉണ്ടാവുകയും ഇവര്‍ വന്‍വിലയ്‌ക്ക് കിട്ടാവുന്നിടത്ത് നിന്നെല്ലാം വൈദ്യുതി വാങ്ങിയതും മൂലം സംസ്ഥാനത്തെ ഉദ്യോഗസ്ഥര്‍ വലഞ്ഞിരുന്നു. ലേലം കൊള്ളുന്ന വൈദ്യുതി സംസ്ഥാനം നല്‍കുന്ന വിലയേക്കാള്‍ കൂട്ടി തമിഴ്‌നാട് പിടിച്ചതാണ് സംസ്ഥാനത്തെ കുഴക്കിയത്.

ഇടുക്കി സംഭരണിയിലെ ജലനിരപ്പ് 2388.88 അടിയിലെത്തി, 83.81 ശതമാനം. ജലനിരപ്പ് താഴ്ന്നതോടെ ഉത്പാദനം കുറക്കാനുള്ള നീക്കത്തിലാണ് ബോര്‍ഡ്. അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ മൂലമറ്റം പവര്‍ ഹൗസിലെ ഉത്പാദനം വ്യാഴാഴ്ച 10.637 ദശലക്ഷം യൂണിറ്റായി കുറച്ചു. പദ്ധതി പ്രദേശത്ത് മഴയില്ല.

കൂടംകുളത്ത് നിന്ന് വൈദ്യുതി എത്തി

സംസ്ഥാനത്തെ വൈദ്യുതിക്ഷാമത്തിന് താല്‍ക്കാലിക പരിഹാരം നല്‍കി കൂടംകുളം, കുടുകി താപ വൈദ്യുത നിലയങ്ങളില്‍ നിന്നുള്ള കേന്ദ്രവിഹിതം എത്തിത്തുടങ്ങി. കൂടംകുളത്ത് നിന്ന് വ്യാഴാഴ്ച മുതല്‍ 88 മെഗാവാട്ടാണ് ലഭിച്ച് തുടങ്ങിയത്. ഇവിടെ നിന്ന് ആകെ 260 മെഗാവാട്ടാണ് ലഭിക്കേണ്ടത്. ബാക്കിയുള്ളത് രണ്ടാഴ്ചക്കുള്ളില്‍ തന്നെ ലഭിക്കുമെന്നാണ് പ്രതീക്ഷ. റഷ്യന്‍ സാങ്കേതിക വിദ്യയില്‍ പണി കഴിപ്പിച്ചിട്ടുള്ള കൂടംകുളത്ത് ആകെ 2000 മെഗാവാട്ടാണ് ഉത്പാദന ശേഷി. ഇതില്‍ 60 ശതമാനം തമിഴ്‌നാടിനാണ് നല്‍കുന്നത്.

കര്‍ണ്ണാടകയിലെ കുടുകി താപവൈദ്യുത നിലയത്തില്‍ നിന്ന് 69.8 മെഗാവാട്ട് വൈദ്യുതിയാണ് ലഭിക്കുന്നത്. ഇതില്‍ 36 മെഗാവാട്ട് 11 മുതല്‍ ലഭിച്ച് തുടങ്ങിയിരുന്നു. മൂന്ന് ജനറേറ്ററുള്ള ഇവിടെ നിലവില്‍ രണ്ടെണ്ണമാണ് പ്രവര്‍ത്തിക്കുന്നത്. ആകെ ലഭിക്കേണ്ടത് 130 മെഗാവാട്ടാണ്. ബാക്കിയുള്ളത് വരും ദിവസം തന്നെ ലഭിക്കുമെന്നാണ് കണക്കുകൂട്ടല്‍.

സ്വന്തം ലേഖകന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലീഗ് ഭരിക്കും നാട്ടിൽ ലീഗ് പറയും നിയമങ്ങൾ ; ആവശ്യങ്ങൾക്ക് പരിഹാരം തേടി ദേവസ്വം ബോർഡ് ജീവനക്കാർ പാണക്കാട്ട് : സാദിഖലി ശിഹാബ് തങ്ങൾക്ക് നിവേദനം നൽകി

Kerala

റബർ മേഖലയ്‌ക്ക് കരുത്തേകാൻ കേന്ദ്രം; കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ കേരളത്തിലേക്ക്, റബർ ബോർഡ് ആസ്ഥാനം സന്ദർശിക്കും

India

ഖമേനിയുടെ സംസ്ക്കാരത്തിൽ പങ്കെടുത്ത് ഇന്ത്യയ്‌ക്കെതിരെ സംസാരിക്കാൻ നീക്കം :വിഘടനവാദി ആഗ സയ്യിദ് ഹസ്സന്റെ യാത്ര തടഞ്ഞു ; പാസ്പോർട്ട് പിടിച്ചെടുത്തു

Kerala

ഭൂട്ടാൻ വാഹനക്കടത്ത്; ദുൽഖറിന്റെ മൊഴി വിശ്വസിക്കാതെ കസ്റ്റംസ്, കൂടുതൽ വാഹനങ്ങൾ കണ്ടെടുക്കും

India

ബെംഗളൂരു ഡേ കെയറിലെ ക്രൂരത; സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത എല്ലാ സെന്ററുകളും ഉടനടി അടച്ചുപൂട്ടാൻ നിർദ്ദേശം

പുതിയ വാര്‍ത്തകള്‍

അമീര്‍ഖാന്റെ മൂന്നാം വിവാഹം ജൂലൈ 5ന്; ചടങ്ങിന് സാക്ഷികളാകാന്‍ നാല് മക്കളും

സാങ്കേതിക തകരാര്‍; ദുബൈ-കൊച്ചി വിമാനം റദ്ദാക്കി

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്… ചെന്നൈ-മംഗളൂരു വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസിന് സമയമാറ്റം

കോട്ടുകാല്‍ പുന്നക്കുളത്ത് നിന്ന് കരിങ്കല്ല് മാറ്റിയ ശേഷം രൂപപ്പെട്ട വിശാലമായ കുളം

വിഴിഞ്ഞം തുറമുഖം; സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി കാടുമൂടിയ നിലയില്‍, ലക്ഷ്യം കാണാതെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍

നടൻ ജോയ് മാത്യു അമ്മ നിർവാഹക സമിതിയിൽ നിന്നും രാജിവച്ചു

വിജയ് ജൂലൈ 10ന് കരൂരിൽ: ദുരന്തത്തിൽ മരിച്ച 41 പേരുടെ ബന്ധുക്കൾക്ക് സർക്കാർ ജോലി

സംസ്ഥാനത്ത് ബീഫിനും വില കൂടുന്നു; കിലോയ്‌ക്ക് 60 മുതൽ 100 രൂപവരെ കൂടും, പുതുക്കിയ വില ജൂലൈ 15 മുതൽ

ഈ ‘പഞ്ചാബ് മോഡൽ’ കണ്ടോ? കേരളത്തിനും മാതൃകയാക്കാം; ബാലകൃഷ്ണപിള്ളയുടെ മോഡലല്ല

ഒഴിവുകൾ മൂന്നാഴ്ചയ്‌ക്കകം പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്യണം; ഉത്തരവിറക്കി ഉദ്യോഗസ്ഥ ഭരണ പരിഷ്കരണ വകുപ്പ്

അമർനാഥ് യാത്രയ്‌ക്ക് പ്രൗഢമായ തുടക്കം; ആദ്യ സംഘത്തിൽ 4800 തീർത്ഥാടകർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.