Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ഈശ്വരന്‍ അഭയസ്ഥാനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 15, 2018, 02:50 am IST
inSamskriti

മക്കളേ, 

എത്രയോ വര്‍ഷങ്ങളായി പ്രാര്‍ഥിച്ചിട്ടും ദുഃഖത്തിനും ദുരിതത്തിനും യാതൊരു കുറവുമില്ലെന്ന് ചില ഭക്തന്മാര്‍ വിഷമത്തോടെ പറയാറുണ്ട്. സത്യത്തില്‍ നമ്മളാരും ശരിയായി ഈശ്വരധ്യാനം ചെയ്യുന്നില്ല. അതുകൊണ്ടാണ് നമുക്കു ദുഃഖം. ഒരു ക്ഷേത്രത്തില്‍ ചെന്നാല്‍ അവിടെയും നമ്മുടെ ആവശ്യങ്ങള്‍                                                                           മാത്രമേ നമുക്കു പറയാനുള്ളൂ. എന്നാല്‍ ക്ഷേത്രത്തില്‍ പോകുന്നത് ഭഗവദ്‌സ്മരണ വളര്‍ത്താനായിരിക്കണം. 

 ആഗ്രഹസാദ്ധ്യത്തിനോ ഭയംകൊണ്ടോ ആണു പലരും പ്രാര്‍ഥിക്കുന്നത്. ഈശ്വരനോട് ആവലാതിപ്പെടുന്നതാണു പ്രാര്‍ഥനയായി അവര്‍ വിചാരിക്കുന്നത്. തങ്ങള്‍ക്ക് ഇന്നതൊക്കെ വേണം, ഇന്നയിന്ന കാര്യങ്ങള്‍ വേണ്ട എന്നിങ്ങനെ അവര്‍ ഭഗവാന് ആവശ്യങ്ങളുടെ നീണ്ട ലിസ്റ്റ് കൊടുക്കുകയാണ്. ”ഭഗവാനേ, എനിക്ക് അതു തായേ, എനിക്കിതു തായേ, എനിക്കിന്നതൊന്നും തരല്ലേ” എന്നിങ്ങനെയാണവരുടെ പ്രാര്‍ത്ഥന. ഇതു കേട്ടാല്‍ തോന്നും ഭഗവാന്‍ ഒന്നുമറിയാത്ത ആളാണെന്ന്. നമ്മള്‍ പറഞ്ഞുകൊടുത്തിട്ടു വേണോ സര്‍വജ്ഞനായ അവിടുത്തേക്ക് ഇതൊക്കെ അറിയാന്‍? നമുക്കെന്താണു നല്ലതെന്നും ചീത്തയെന്നും അറിയാത്ത ആളാണോ നമ്മളെയും ലോകത്തെയും സൃഷ്ടിച്ച് ഇത്ര നാളും രക്ഷിച്ചത്? നമുക്കു നല്ലതെന്താണെന്ന് ഈശ്വരനെക്കാള്‍ നന്നായി തനിക്കറിയാമെന്നല്ലേ ഇങ്ങനെ പ്രാര്‍ത്ഥിക്കുന്നതിന്റെ അര്‍ഥം! ഇതിനെ പ്രാര്‍ഥനയെന്നു വിളിക്കാന്‍ പറ്റുമോ? ഒരിക്കലുമില്ല. നമ്മുടെ അഹങ്കാരവും അജ്ഞാനവുമാണിതു കാണിക്കുന്നത്. ദുഃഖം വരുമ്പോള്‍ ഈശ്വരനോടു പ്രാര്‍ഥിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ ആവശ്യങ്ങള്‍ മാത്രം മുന്‍നിര്‍ത്തിയാകരുത് ഈശ്വരനോടുള്ള നമ്മുടെ ബന്ധം. 

 ഈശ്വരനെ വിശ്വസിക്കുന്നു എന്നതുകൊണ്ടുമാത്രം അവിടുത്തെ കൃപയ്‌ക്കു നമ്മള്‍ പാത്രമാവുകയില്ല. വിശ്വാസത്തോടൊപ്പം  ഈശ്വരനോടു  പ്രേമവും, പ്രയത്‌നവും വേണം. ഒരു ഡോക്ടറെ വിശ്വസിച്ചതുകൊണ്ടു മാത്രം നമ്മുടെ രോഗം തീരുകയില്ലല്ലോ? മരുന്നു കൂടി കഴിക്കണ്ടേ? അതുപോലെ വിശ്വാസവും പ്രയത്‌നവും ഒരുമിച്ചുവേണം.

ദാഹംകൊണ്ടു വലഞ്ഞ ഒരു കാക്ക ഇടുങ്ങിയ കഴുത്തുള്ള ഒരു പാത്രത്തില്‍ കല്ലിട്ട് അതിന്റെ അടിത്തട്ടിലുള്ള വെള്ളത്തിന്റെ നിരപ്പുയര്‍ത്തി, വെള്ളംകുടിച്ചു ദാഹംതീര്‍ത്ത കഥ മക്കള്‍ കേട്ടിട്ടുണ്ടാകും. അതുപോലെ നമ്മുടെയുള്ളില്‍ ഈശ്വരനുണ്ടെങ്കിലും ഇന്ന് നമുക്ക് അവിടുത്തെ സാന്നിധ്യം പൂര്‍ണമായി അനുഭവിക്കാനാകുന്നില്ല. ഭക്തി വളര്‍ത്തുന്നതിലൂടെ നമുക്ക് ഇതു സാദ്ധ്യമാകും. ഒരു ഭക്തന്‍ പ്രാര്‍ഥനയിലൂടെയും, ധ്യാനത്തിലൂടെയും, നിരന്തരസ്മരണയിലൂടെയും മനസ്സിനെ ഈശ്വരനിലുറപ്പിക്കുന്നു. അങ്ങനെ മനസ്സിനെ ഈശ്വരചിന്തയില്‍ പ്രതിഷ്ഠിച്ച് അവിടുത്തെ സാന്നിധ്യം സദാ അനുഭവിക്കുവാന്‍ നമുക്കു സാദ്ധ്യമാകുന്നു.

ഒരിക്കല്‍ ഒരാള്‍ തന്റെ ഭാര്യയുമൊത്ത് വിനോദസഞ്ചാരത്തിനുള്ള ഒരു കപ്പലില്‍ യാത്ര ചെയ്യുകയായിരുന്നു. പെട്ടെന്ന് മാനം ഇരുണ്ടു. ഇടിയും മഴയും ആരംഭിച്ചു. ശക്തമായ കാറ്റില്‍ കപ്പല്‍ ആടിയുലഞ്ഞു. മറ്റു യാത്രക്കാരൊക്കെ മരണഭയം മൂലം പരിഭ്രാന്തരായി. എന്നാല്‍ അയാള്‍ മാത്രം അതെല്ലാം കണ്ടിട്ടും ശാന്തനായിരുന്നു. അയാളുടെ ഭാര്യ പേടിച്ചു നിലവിളിച്ചു തുടങ്ങി. അവളെ ആശ്വസിപ്പിക്കാന്‍ അയാള്‍ കുറെ ശ്രമിച്ചെങ്കിലും യാതൊരു ഫലവുമുണ്ടായില്ല. ഒടുവില്‍ അയാള്‍ ദേഷ്യപ്പെട്ട് ബാഗില്‍ നിന്ന് ഒരു കൈത്തോക്കെടുത്ത് അതു ഭാര്യയുടെ നേരെ ചൂണ്ടിപ്പറഞ്ഞു, ”ഇനി ഒന്നും മിണ്ടിപ്പോകരുത്. ശബ്ദിച്ചുപോയാല്‍ നിന്നെ കൊല്ലാനും

ഞാന്‍ മടിക്കില്ല.” ആ തോക്കുകണ്ടിട്ടും യാതൊരു കൂസലും കൂടാതെ ഭാര്യ പറഞ്ഞു, ”നിങ്ങളുടെ വിരട്ടല്‍ കണ്ട് ഞാന്‍ പേടിക്കുമെന്നു കരുതിയെങ്കില്‍ നിങ്ങള്‍ക്കു തെറ്റിപ്പോയി.” അപ്പോള്‍ അയാള്‍ ചോദിച്ചു, ”തോക്കു മുന്നില്‍കണ്ടിട്ടും നിനക്ക് അല്‍പം പോലും ഭയം തോന്നിയില്ലല്ലോ. അതെന്തുകൊണ്ടാണ്?” അവള്‍ പറഞ്ഞു, ”തോക്ക് മാരകമായ ആയുധമാണെന്നെനിക്കറിയാം. എന്നാല്‍ അത് എന്റെ പ്രിയതമനായ നിങ്ങളുടെ കൈയിലിരിക്കുന്നിടത്തോളം എനിക്കതിനെ ഒട്ടും പേടിയില്ല. എന്നെ വേദനിപ്പിക്കുന്നതൊന്നും നിങ്ങള്‍ ചെയ്യില്ലെന്ന് എനിക്ക് നല്ല ഉറപ്പുണ്ട്.” അപ്പോള്‍ അയാള്‍ പറഞ്ഞു, ”അതുപോലെ ഈ കൊടുങ്കാറ്റിന്റെ നിയന്ത്രണം ഞാന്‍ ആരാധിക്കുന്ന ഈശ്വരന്റെ കൈയിലാണെന്നെനിക്കറിയാം. എനിക്കു ദോഷമുണ്ടാക്കുന്നതൊന്നും അവിടുന്ന് ചെയ്യില്ലെന്ന് എനിക്കുറച്ച വിശ്വാസമുണ്ട്. അതുകൊണ്ടാണ് എനിക്ക് യാതൊരു ഭയവും കൂടാതെ ഈ ആപത്തിനെ നേരിടാന്‍ കഴിയുന്നത്.” ജീവിതത്തില്‍ ഏതു പ്രതിസന്ധി നേരിടുമ്പോഴും ഈശ്വരനില്‍ വിശ്വാസം അര്‍പ്പിച്ച് മുന്നോട്ടു നീങ്ങിയാല്‍ അവിടുന്ന് നമ്മെ കൈപിടിച്ചു നയിക്കുക തന്നെ ചെയ്യും. അപ്പോള്‍ ഭയവും ആശങ്കയും നമ്മളില്‍ നിന്ന് ഒഴിഞ്ഞുപോകും.

മാതാ അമൃതാനന്ദസയി

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അഞ്ചും പത്തും ആളെ കൂട്ടി മോദിയെ തടയാമെന്ന് കരുതിയെങ്കിൽ രാഹുലിന് തെറ്റി ; ഇന്ത്യയിൽ സനാതന ശക്തി ഉള്ളിടത്തോളം മോദിയെ തൊടാൻ പോലും രാഹുലിനാകില്ല

World

ഗംഗാ ജല കരാറിനെക്കുറിച്ചുള്ള ബംഗ്ലാദേശിന്റെ വലിയ പ്രസ്താവന: ഡിസംബറിനുളളിൽ ഒരു പുതിയ കരാർ ഉണ്ടാക്കാൻ ശ്രമിക്കുമെന്ന് ജലവിഭവ മന്ത്രി ഷാഹിദുദ്ദീൻ ചൗധരി

India

‘ക്ഷമിക്കുന്ന സ്വഭാവം’ ചിലപ്പോഴൊക്കെ തിരിച്ചടിയാവുന്നുവെന്ന് സ്വയം വിലയിരുത്തി സുപ്രീം കോടതി

India

സിജെപി, കോണ്‍ഗ്രസ് സമരത്തല്‍ സമ്മര്‍ദ്ദമുണ്ടാകുമ്പോള്‍ ശാന്തയായും, അക്രമികളെ വിടാതെ പിടികൂടിയും ഐപിഎസ് ഐശ്വര്യാ സിങ്ങ്…

World

ജമാഅത്തെ ഇസ്ലാമിയെ സർക്കാർ പ്രോത്സാഹിപ്പിക്കുന്നു : ബംഗ്ലാദേശിലെ സ്ഥിതിഗതികളിൽ ആശങ്ക പ്രകടിപ്പിച്ച് തസ്ലീമ നസ്രീൻ 

പുതിയ വാര്‍ത്തകള്‍

അതിർത്തിക്കപ്പുറത്തുനിന്നാണ് നിർദ്ദേശങ്ങൾ ; നിക്ഷിപ്ത രാഷ്‌ട്രീയ താൽപ്പര്യങ്ങളാൽ ഉള്ള ആസൂത്രിതമായ നീക്കം : രാഹുലിനെതിരെ 42 ഓളം ജഡ്ജിമാർ രംഗത്ത്

ജസ്റ്റിസ് ഉജ്ജല്‍ ഭൂയാന്‍, റിട്ട. ജസ്റ്റിസ് റോഹിന്‍ടണ്‍ ഫാലി നരിമാന്‍, മദന്‍ ലോക്കൂര്‍ (ഇടത്ത് നിന്നും വലത്തോട്ട്) സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് (വലത്ത്)

ഗ്യാനേഷ് കുമാറിനെതിരെ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് മേല്‍ സമ്മര്‍ദ്ദവുമായി ജ. ഭൂയാനും റിട്ട. ജസ്റ്റിസുമാരായ മദന്‍ ലോക്കൂറും റോഹിന്‍ടണ്‍ നരിമാനും

ജിഎസ് ടി: ഇനി അറസ്റ്റില്ല, പകരം പിഴത്തുക അഞ്ചിരട്ടിയാക്കി; 5 കോടിവരെ

യുപി തെരഞ്ഞെടുപ്പിൽ പോസ്റ്റൽ ബാലറ്റിന് തെര.കമ്മീഷൻ നടപടി തുടങ്ങി

ജിഎസ്ടി: എല്ലാ നടപടിക്രമങ്ങളും ലഘൂകരിച്ചു, ബിസിനസുകൾക്കും നികുതിദായകർക്കും എളുപ്പമാകും

സൂര്യ-ജിത്തു മാധവൻ ചിത്രം ‘സീൻ’ ആദ്യ ഗാനം ‘ആതി ഇവ യാരാ’ പുറത്ത്, ചിത്രം നവംബർ 6ന് ആഗോള റിലീസ്; ചിത്രം കേരളത്തിലെത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസ്

വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം, ഉത്തരാഖണ്ഡിനെതിരെ 16 റൺസ് വിജയം

നാനാ പടേക്കര്‍ അഗ്നിസാക്ഷി എന്ന സിനിമയില്‍ ഭാര്യയെ ഉപദ്രവിക്കുന്ന, സാഡിസ്റ്റായ ഭര്‍ത്തായി അഭിനയിക്കുന്നു (ഇടത്ത്) മീരാ നായരുടെ സലാം ബോംബെയിലെ മയക്കമരുന്ന് വില്‍പ്പനക്കാരനായ പെണ്‍വാണിഭക്കാരനായി നാനാ പടേക്കര്‍ (വലത്ത്)

മണ്‍മറഞ്ഞത് ഇന്ത്യന്‍ സിനിമയിലെ മെതേഡ് ആക്ടിങ്ങിന്റെ ഒരു സര്‍വ്വകലാശാല

90 കളിലെ പ്രണയത്തിലേക്ക് ഒരു തിരിച്ചുപോക്ക് ‘; അനൂപ് മേനോന്റെ ‘ചിരം’ തിയേറ്ററുകളിലേക്ക്

സ്പാനിഷ് താരം ആൻഡ്രിയ റവേര മലയാളത്തിൽ; ആന്തോളജി ത്രില്ലർ ‘രണ്ട് രഹസ്യങ്ങൾ’ ഒക്ടോബർ 9 ന് തിയേറ്ററുകളിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.