Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ഫിഫ ലോകകപ്പ് 2026: സ്‌പെയിന്‍-ഓസ്ട്രിയ ഒന്നൊന്നര പോരാട്ടം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 2, 2026, 10:52 am IST
in Football

ലോസ് ആഞ്ചലസ്: ലോകകപ്പിന്റെ റൗണ്ട് ഓഫ് 32 മത്സരങ്ങളില്‍ മറ്റൊരു തീപാറും പോര്. നേര്‍ക്കുനേര്‍ എത്തുന്നത് സ്‌പെയിനും ഓസ്ട്രിയയുമാകുമ്പോള്‍ ലോസ് ആഞ്ചലസ് സ്‌റ്റേഡിയം തന്നെ ഒന്ന് കിടുങ്ങും. ഗ്രൂപ്പ് എച്ചില്‍ ഒന്നാം സ്ഥാനക്കാരായ സ്‌പെയിനിന്റെത് അപരാജിത കുതിപ്പും ശക്തമായ പ്രതിരോധവുമാണ്. സൗദി അറേബ്യയെ 4-0 ന് തകര്‍ക്കുകയും ഉറുഗ്വേയെ 1-0 ന് നിലം പരിശാക്കുകയും ചെയ്ത അവര്‍ ടൂര്‍ണമെന്റില്‍ ഇതുവരെ ഒരു ഗോള്‍ പോലും വഴങ്ങിയിട്ടില്ല. കഴിഞ്ഞ മത്സരങ്ങളിലായി തോല്‍വിയറിയാതെ കുതിക്കുന്ന അവര്‍ ടൂര്‍ണമെന്റിലെ പ്രിയപ്പെട്ടവരാണ്. ഉറുഗ്വേക്കെതിരായ കടുത്ത മത്സരത്തിനിടെ പരിക്കേറ്റ വിങ്ങര്‍മാരായ നിക്കോ വില്യംസ്, യെറെമി പിനോ എന്നിവരുടെ പരിക്ക് സ്‌പെയിനിനെ അലട്ടുന്നുണ്ടാകാം. കൂടാതെ, ഗ്രൂപ്പ് ഘട്ടത്തില്‍ വലിയ പ്രതിരോധ പരീക്ഷണങ്ങള്‍ നേരിടാത്ത അവര്‍ക്ക് ഓസ്ട്രിയയുടെ കൗണ്ടര്‍ അറ്റാക്കുകള്‍ വെല്ലുവിളിയാകും.

ഗ്രൂപ്പ് ജെയില്‍ അര്‍ജന്റീനയ്‌ക്ക് പിന്നില്‍ രണ്ടാം സ്ഥാനക്കാരായാണ് റാല്‍ഫ് റാഗ്‌നിക്കിന്റെ ഓസ്ട്രിയ വരുന്നത്. ആദ്യ മത്സരത്തില്‍ ജോര്‍ദാനെ 3-1 ന് തോല്‍പ്പിച്ച അവര്‍, അര്‍ജന്റീനയോട് 2-0 ന് തോറ്റു. എന്നാല്‍ അവസാന ഗ്രൂപ്പ് മത്സരത്തില്‍ അള്‍ജീരിയയോട് 3-3 എന്ന സ്‌കോറില്‍ സമനില പിടിച്ച് നാടകീയമായാണ് അവര്‍ നോക്കൗട്ടില്‍ എത്തിയത്. മിഡ്ഫീല്‍ഡില്‍ മാഴ്‌സല്‍ സാബിറ്റ്‌സറുടെ മികച്ച ഫോമും സാസ കലാഡ്‌സിക്കിന്റെ ഗോളടി മികവും ഓസ്ട്രിയയ്‌ക്ക് പ്രതീക്ഷ നല്‍കുന്നു. എങ്കിലും, കഴിഞ്ഞ 6 മത്സരങ്ങളില്‍ ഒരു ക്ലീന്‍ ഷീറ്റ് മാത്രമുള്ള അവരുടെ പ്രതിരോധ നിര ലാമിന്‍ യമാല്‍ നയിക്കുന്ന സ്‌പെയിന്‍ ആക്രമണത്തെ എങ്ങനെ തടയും എന്നത് വലിയ ചോദ്യചിഹ്നമാണ്. അള്‍ജീരിയക്കെതിരെ 3 ഗോളുകള്‍ വഴങ്ങിയ ഡിഫന്‍സ് മാറ്റിയെഴുതാതെ അവര്‍ക്ക് മുന്‍പോട്ട് പോകാനാകില്ല.

സാധ്യത ഇലവന്‍

സ്‌പെയിന്‍: 4-3-3
ഉനൈ സൈമണ്‍, മാര്‍ക്കോസ് ലോറെന്റെ, പൗ ക്യൂബാര്‍സി, അയ്‌മെറിക് ലാപോര്‍ട്ടെ, മാര്‍ക്ക് കുക്കുറെല്ല, ഓള്‍മോ, പെഡ്രി ഗോണ്‍സാലെസ്, റോഡ്രി, അലക്‌സ് ബെയ്‌ന, ലാമിന്‍ യമാല്‍, മൈക്കിള്‍ ഒയാര്‍സബല്‍.

ഓസ്ട്രിയ: 4-2-3-1
അലക്‌സാണ്ടര്‍ ഷ്‌ലാഗര്‍, സ്‌റ്റെഫാന്‍ പോഷ്, ഫിലിപ്പ് ലിയന്‍ഹാര്‍ട്ട്, ഡേവിഡ് അലബ, ഫിലിപ്പ് മെവ്ന്‍, സേവര്‍ ഷ്‌ലാഗര്‍, നിക്കോളാസ് സെയ്വാള്‍ഡ്, കോണ്‍റാഡ് ലൈമര്‍, റൊമാനോ ഷ്മിഡ്, മാര്‍ക്കോനോവ്.

Tags: FIFA World Cup 2026Round of 32Spain-Austria
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മാര്‍ക്ക് കുക്കുറെയ്യയെ പ്രോത്സാഹിപ്പിക്കുന്ന മകന്‍ മാത്യവും ഭാര്യ ക്ലോഡിയയും (ഇടത്ത്) മാര്‍ക്ക് കുക്കുറെയ്യ മകന്‍ മാത്യുവിന്‍റെ കഥ പങ്കുവെച്ച് കരയുന്നു (വലത്ത്)
Football

സ്പെയിനിന്റെ മാര്‍ക്ക് കുക്കുറെയ കളിക്കളത്തിലെ പുലി…പക്ഷെ ഓട്ടിസം ബാധിച്ച മകനെയോര്‍ത്താല്‍ ഈ അച്ഛന്‍ പൊട്ടിപ്പൊട്ടികരയും .

Football

ഫിഫ സ്വപ്‌ന ഇലവനില്‍ ഗോളി വൊസീഞ്ഞ

World

ഫിഫ ലോകകപ്പ് 2026: മൂവായിരത്തിലധികം അനധികൃത വെബ്‌സൈറ്റുകള്‍ ഉപയോഗിച്ചതായി വെളിപ്പെടുത്തല്‍

Football

അക്രമം: അര്‍ജന്റീന ടീമിനെതിരെ അന്വേഷണം

Editorial

ഫുട്‌ബോള്‍ ലോകകപ്പ് കിരീടത്തിനപ്പുറം

പുതിയ വാര്‍ത്തകള്‍

1. ഡോ. രാജേഷ് കണ്ണന്‍, ജെസില്‍ മരിയോ. പി.എസ്., ഡോ. ശക്തിപ്രസാദ്, 2. ഹട്ട് ലാബ്‌സിലെ ഗവേഷകര്‍ വികസിപ്പിച്ചെടുത്ത 'നിയന്ത്ര' എന്ന് പേരിട്ടിരിക്കുന്ന മോഷന്‍ കണ്‍ട്രോളര്‍

ചൈനീസ് – കൊറിയന്‍ കുത്തക തകര്‍ത്ത് അമൃതയിലെ ‘ഹട്ട് ലാബ്‌സ്’

ആശങ്ക ഉയര്‍ത്തി കെഎസ്ആര്‍ടിസി ബസുകളുടെ കാലപ്പഴക്കം; കൂടുതല്‍ ബസുകളും 15 മുതല്‍ 18 വര്‍ഷം വരെ പഴക്കമുള്ളത്

കണക്കുകൾ സൂക്ഷിക്കുന്നതിൽ വീഴ്ച; ഗുരുവായൂർ ദേവസ്വത്തിലെ സാമ്പത്തിക ഇടപാടുകളിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

‘ആരുടേയും നിർദ്ദേശം വേണ്ട’; സെലക്ഷന് പിന്നാലെയുള്ള ഓട്ടം നിർത്തിയതായി സഞ്ജു

ബംഗാളിലെ കുടുംബത്തിന്റെ 12 വര്‍ഷത്തെ ഇരുട്ടിന് 12 ദിവസം കൊണ്ട് അറുതി 

പിര്‍ലോയുടെ വരവിനും അനിശ്ചിതത്വം; രക്ഷകനില്ലാതെ ഇറ്റാലിയന്‍ സോക്കര്‍

വായനമുറി: ഹനുമാൻ ചാലീസ ലളിതമായി വ്യാഖ്യാനിക്കുമ്പോൾ

രാജ്യവിരുദ്ധരുടെ ഭീഷണികളൊക്കെ കയ്യിൽ വച്ചാൽ മതി ; കൂറാച്ചികളും , സുഡാപ്പികളും രാജ്യത്തിനെതിരെ വന്നാൽ ഒരടി പതറാതെ നിങ്ങൾക്കെതിരെ ഞാൻ ഉണ്ടാവും 

നിരപരാധികൾക്കെതിരെയുള്ള അതിക്രമങ്ങൾക്ക് നിയമം ഉചിതമായ നടപടി സ്വീകരിക്കും: സുപ്രീംകോടതി ചീഫ് ജസ്റ്റിസ്

സെമിത്തേരിയിൽ വീണ്ടും ഗ്രാനൈറ്റ് സ്ലാബ് മോഷണം; മോഷണത്തിന് പിന്നിൽ നിരവധിപേർ ഉൾപ്പെട്ട സംഘം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.