കൊച്ചി: ഇടതുപക്ഷ പാര്‍ട്ടിക്കുള്ളില്‍ സ്ത്രീപീഡകരുടെ ഒരു വലിയ കൂട്ടമാണുള്ളതെന്ന് ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം ശോഭാ സുരേന്ദ്രന്‍. കേരളത്തില്‍ ഭരണപക്ഷവും പ്രതിപക്ഷവും ജലന്ധര്‍ ബിഷപ്പിനെ സഹായിക്കുന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നതെന്നും അവര്‍ പറഞ്ഞു. പഞ്ചാബില്‍ ഫ്രാങ്കോയെ സംരക്ഷിക്കുന്നത് കോണ്‍ഗ്രസ് പാര്‍ട്ടിയാണെന്നും ശോഭാ സുരേന്ദ്രന്‍ ആരോപിച്ചു.
സമൂഹത്തിലെ എല്ലാ സുഖങ്ങളും ത്യജിച്ച ഒരു സ്ത്രീ തനിക്ക് ഒരു ദുരിതമുണ്ടായി എന്ന് വിളിച്ചുപറയുമ്പോള്‍ എംഎല്‍എ പി.സി. ജോര്‍ജ് അധിക്ഷേപിക്കുകയായിരുന്നു.
അദ്ദേഹത്തിന് പറ്റിയ പണി പീഡകര്‍ക്കുവേണ്ടി ഒരു സംഘടനയുണ്ടാക്കി അതിന്റെ അധ്യക്ഷനായിരിക്കുക എന്നതാണെന്നും ശോഭാ സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു.
















