മാനന്തവാടി: മാനന്തവാടി ഗാന്ധി പാര്‍ക്കിലെ പാര്‍ക്ക് വ്യൂ ടവറിലെ കെ.യു. സണ്‍സ് ഉണക്കമീന്‍ കടയില്‍ നിന്ന് പുഴുവരിച്ച 200 കിലോ ഉണക്കമീന്‍ പിടികൂടി. കടയില്‍ നിന്ന് വാങ്ങിയ തിരണ്ടി മീനില്‍ പുഴുവിനെ കണ്ടെത്തിയതിനെ തുടര്‍ന്ന് ഉപഭോക്താവ് പരാതി നല്‍കിയിരുന്നു.
മാനന്തവാടി ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മീഷണര്‍ പി.ജെ. വര്‍ഗീസും സംഘവുമാണ് പരിശോധന നടത്തി മീന്‍ പിടികൂടിയത്. കടയുടമയില്‍ നിന്ന് പതിനയ്യായിരം രൂപ പിഴയും ഈടാക്കി. എന്നാല്‍ പുഴുവരിച്ച മീന്‍ നശിപ്പിച്ചു കളയാന്‍ കടയുടമയെ തന്നെ എല്‍പ്പിച്ചത് സംശയങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്.
















