Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഉദ്ദാലകന്റെ ചോദ്യവും യാജ്ഞവല്‍ക്യന്റെ മറുപടിയും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 11, 2018, 02:48 am IST
in Samskriti

ബൃഹദാരണ്യകോപനിഷത്ത്- 56

ഏഴാം ബ്രാഹ്മണം

അരുണന്റെ മകനായ ഉദ്ദാലകനാണ് പിന്നീട് ചോദ്യമുന്നയിച്ചത്.

ഞാനും കൂട്ടുകാരും മദ്രദേശത്ത് കപിയുടെ മകനായ പതഞ്ചലന്റെ വീട്ടില്‍ താമസിച്ച്  യജ്ഞശാസ്ത്രം പഠിക്കുകയായിരുന്നു. അയാളുടെ ഭാര്യ ഗന്ധര്‍വനാല്‍ ആവേശിക്കപ്പെട്ടവളായിരുന്നു. ഞങ്ങള്‍ ഗന്ധര്‍വ നോട് ചോദിച്ചു. നീ ആരാണ് എന്ന്. അയാള്‍ പറഞ്ഞു ഞാന്‍ അഥര്‍വന്റെ പുത്രനായ കബന്ധനാണ്.

 അയാള്‍ പതഞ്ചലനോടും യജ്ഞം ചെയ്യുന്നവരോടും ചോദിച്ചു. ഈ ജന്മവും പരലോകവും (വരും ജന്മവും) എല്ലാ ജീവജാലങ്ങളും കെട്ടിയിടപ്പെട്ടത് ഏത് സൂത്രത്തിലാണ് (ചരടിലാണ്)?

പതഞ്ചലന്‍ തനിക്ക് ഉത്തരമറിയില്ല എന്ന് പറഞ്ഞു.

ഈ ലോകത്തെയും പരലോകത്തേയും എല്ലാ ഭൂതങ്ങളേയും ഉള്ളിലിരുന്ന് നിയന്ത്രിക്കുന്ന അന്തര്യാമിയെ  അറിയാമോ എന്ന് ഗന്ധര്‍വന്‍ വീണ്ടും പതഞ്ചലനോടും യാജ്ഞികരോടും ചോദിച്ചു.

 അറിയില്ലെന്ന് അവര്‍ പറഞ്ഞു. സൂത്രത്തേയും അന്തര്യാമിയേയും അറിയുന്നയാള്‍ ബ്രഹ്മത്തെ അറിയുന്നവനാണ്. അയാള്‍ ലോകങ്ങളേയും ദേവന്മാരേയും വേദങ്ങളേയും ഭൂതങ്ങളേയും ആത്മാവിനേയും സര്‍വതിനേയും അറിയുന്നവനാണ് എന്ന് ഗന്ധര്‍വന്‍ അവര്‍ക്ക് പറഞ്ഞു കൊടുത്തു.

അങ്ങനെ സൂത്രത്തേയും അന്തര്യാമിയേയും പറ്റിയുള്ള വിജ്ഞാനം എനിക്കറിയാം. ആ വിജ്ഞാനം നേടാതെയാണ് നീ ബ്രഹ്മജ്ഞന്മാര്‍ക്കുള്ള പശുക്കളെ കൊണ്ടുപോകുന്നതെങ്കില്‍ നിന്റെ തലതെറിച്ചു പോകുമെന്ന് ഉദ്ദാലകന്‍ യാജ്ഞവല്‍ക്യനോട് പറഞ്ഞു.

ആ സൂത്രത്തേയും അന്തര്യാമിയേയും എനിക്കറിയാമെന്ന് യാജ്ഞവല്‍ക്യന്‍ പറഞ്ഞു.

 എനിക്കറിയാം എന്ന് ആര്‍ക്കും പറയാം. അറിയാമെങ്കില്‍ അറിയുന്നത് പോലെ പറയണമെന്ന് ഉദ്ദാലകന്‍ ആവശ്യപ്പെട്ടു.

 ബ്രഹ്മലോകങ്ങള്‍ക്കും ഉള്ളിലുള്ള സൂത്രാത്മാവിനേയും അന്തര്യാമിയേയും പറ്റിയാണ് ഇനി വിശദമാക്കുന്നത്. ആചാര്യോപദേശത്താല്‍ നേടേണ്ടതാണത്. അതിനാണ് വിജ്ഞാനത്തെ സ്തുതിച്ചുള്ളതായ ഇത്തരമൊരു ചരിതത്തെ പറഞ്ഞത്.

 സൂത്രാത്മാവിനെയും അന്തര്യാമിയേയും അറിയുന്നയാള്‍ പരമാത്മാവിനേയും വിവിധ ലോകങ്ങളേയും അഗ്നി മുതലായ ദേവതമാരേയും എല്ലാത്തിനും പ്രമാണമായ വേദങ്ങളേയും ബ്രഹ്മാവുള്‍പ്പടെയുള്ള എല്ലാ ഭൂതങ്ങളേയും കര്‍തൃത്വഭോക്തൃത്വങ്ങളോട് കൂടിയ ആത്മാവിനേയും എല്ലാ ലോകത്തേയും അറിയുമെന്നാണ് സ്തുതിച്ച് പറഞ്ഞത്.

 സ ഹോ വാച, വായുര്‍വ്വൈ ഗൗതമ തത്സൂത്രം, വായുനാ വൈ ഗൗതമ 

സൂത്രേണായം ലോകഃ…

യാജ്ഞവല്‍ക്യന്‍ പറഞ്ഞു. ഗൗതമ, വായുവാകുന്നു ആ സൂത്രം. വായുവാകുന്ന സൂത്രം കൊണ്ടാണ് ഈ ലോകവും പരലോകവും എല്ലാ ഭൂതങ്ങളും കെട്ടിയിടപ്പെട്ടിരിക്കുന്നത്. അതിനാലാണ് മരിച്ചയാളെപ്പറ്റി ഇയാളുടെ അവയവങ്ങള്‍ അയഞ്ഞ് പോയി എന്ന് പറയുന്നത്. വായുവാകുന്ന സൂത്രം കൊണ്ടാണ് എല്ലാം കെട്ടിയിടപ്പെട്ടിരിക്കുന്നത് എന്നറിയുക. ഇത് കേട്ട ഗൗതമനായ ഉദ്ദാലകന്‍ അത് ശരിയെന്ന് സമ്മതിച്ചു.

വായു എന്ന് പറഞ്ഞത് സമഷ്ടിപ്രാണനായ ഹിരണ്യഗര്‍ഭനെയാണ്. അതിന്റെ വ്യഷ്ടിരൂപമാണ് ലിംഗാത്മാവ്. പത്ത് ഇന്ദ്രിയങ്ങള്‍, 5 പ്രാണങ്ങള്‍ മനസ്സ്, ബുദ്ധി എനിങ്ങനെ 17 എണ്ണം കൂടിയതാണ് സൂക്ഷ്മരൂപമായ ലിംഗാത്മാവ്. ദേഹത്തില്‍ നിന്ന് ലിംഗാത്മാവ് പോകുമ്പോഴാണ് മരിച്ചു എന്ന് പറയുന്നത്. ചരട് പൊട്ടുമ്പോള്‍ മാലയിലെ മണികള്‍ ഊര്‍ന്ന് പോകും പോലെ അവയവങ്ങള്‍ ആയിത്തീരുന്നു.

ഈ ജന്മത്തേയും അടുത്തതിനേയും ലിംഗാത്മാവാണ് കൂട്ടിയിണക്കുന്നത്. വായു സാമാന്യമായ ഈ സൂത്രം സാമാന്യ രൂപത്തില്‍ ഭൂമി മുതലായവയെ നിലനിര്‍ത്തുന്നു. വിശേഷ രൂപത്തില്‍ കാര്യകാരണസംഘാതത്തെയും നില നിര്‍ത്തുന്നു. എന്നാല്‍ ഇനി അന്തര്യാമിയെക്കുറിച്ച് പറയൂ എന്ന് ഗൗതമന്‍ ആവശ്യപ്പെട്ടു.

സ്വാമി അഭയാനന്ദ

ചിന്മയ മിഷന്‍, തിരുവനന്തപുരം

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ഒമാനിൽ ലൈസൻസ് ഇല്ലാതെ നിയമസേവനങ്ങൾ നൽകുന്നതിനെതിരെ കർശന മുന്നറിയിപ്പ്

Local News

മർദ്ദനത്തിൽ പരിക്കേറ്റ നേപ്പാൾ സ്വദേശി കൊല്ലപ്പട്ട കേസ്: പ്രതി പിടിയിൽ

Kerala

അങ്കമാലിയിൽ 62 കിലോ കഞ്ചാവ് പിടികൂടിയ സംഭവം ; പ്രതി റൊണാൾഡൊ ജബ്ബാർ പിടിയിൽ

India

“ബംഗാളിൽ ഉറുദു സംസാരിക്കില്ല, ബംഗാളി മാത്രമേ സംസാരിക്കൂ,” ; മമത സർക്കാരിനെതിരെ  രൂക്ഷമായ ആക്രമണം അഴിച്ചുവിട്ട് യോഗി

World

ഇറാന്റെ കൈവശം ഇപ്പോഴുമുള്ളത് ആയിരക്കണക്കിന് മിസൈലുകൾ ; ട്രംപിന്റെ അവകാശവാദങ്ങളെ പൊളിച്ചെഴുതുന്ന ഇന്റലിജൻസ് റിപ്പോർട്ട് പുറത്ത്

പുതിയ വാര്‍ത്തകള്‍

ഹൈദരാബാദിലെ നിസാമിന്‍റെ പട്ടാളക്കാരായ റസാക്കറുകള്‍. ഇവരാണ് ഖാര്‍ഗെയുടെ കുടില്‍ കത്തിച്ചത്. ഇതില്‍ ഖാര്‍ഗെയുടെ അമ്മയും സഹോദരിയും വെന്തുമരിച്ചു (ഇടത്ത്)

നിസാമിന്റെ സൈന്യത്തിന്റെ ആക്രമണത്തില്‍ സ്വന്തം അമ്മയും സഹോദരിയും നഷ്ടപ്പെട്ടിട്ടും പഠിയ്‌ക്കാതെ ഖാര്‍ഗെ; പകരം മോദിയാണ് ഖാര്‍ഗെയ്‌ക്ക് ഭീകരന്‍

‘ മുസ്ലീങ്ങളോട് തുല്യതയില്ലാതെ പെരുമാറുന്നു ‘ ഓഫീസിൽ 5 മിനിറ്റ് നമസ്‌കരിച്ചാൽ എന്താണ് തെറ്റെന്നും സമാജ്‌വാദി പാർട്ടി നേതാവ് അബു ആസ്മി

‘ മുഖ്യമന്ത്രി മുഴുവൻ ജനാധിപത്യ സംവിധാനത്തെയും അപകടത്തിലാക്കി’ : ബംഗാളിൽ പോളിംഗിന് തൊട്ടുമുന്നേ മമതയെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി 

തമിഴ്നാട്ടില്‍ ഭരണവിരുദ്ധ വികാരം ശക്തമെന്ന് രാഷ്‌ട്രീയ നിരീക്ഷകര്‍; പത്ത് മന്ത്രിമാരെങ്കിലും തോല്‍ക്കും, എടപ്പാടി ജനക്കൂട്ടത്തെ ആകര്‍ഷിക്കുന്നു

24 മണിക്കൂറിനുള്ളിൽ വിശദീകരണം നൽകണം! പ്രധാനമന്ത്രിയെ തീവ്രവാദിയെന്ന് വിളിച്ച മല്ലികാർജുൻ ഖാർഗെയ്‌ക്ക് നോട്ടീസ് അയച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ

ഹോർമുസ് കടലിടുക്കിൽ ഇന്ത്യയിലേക്ക് പോകുകയായിരുന്ന കപ്പലിനെ ഐആർജിസി ആക്രമിച്ചു; സൈന്യം പിടിച്ചെടുത്ത് ഇറാനിലേക്ക് കൊണ്ടുപോയി

മാലേഗാവ് സ്ഫോടനം: നാല് പ്രതികളെയും കോടതി കുറ്റവിമുക്തരാക്കി, കുറ്റപത്രം റദ്ദാക്കി ബോംബെ ഹൈക്കോടതി

ജയിലിൽ ഭീകരവാദ റിക്രൂട്ട്മെൻ്റ് കേസ് ; തടിയന്റവിട നസീർ ഉൾപ്പെടെ ഏഴ് പ്രതികൾക്ക് ഏഴ് വർഷം കഠിന തടവ്

ഇണ്ടിയുടെ പൊറുക്കാനാകാത്ത ചതി

കേരളത്തിലെ അറബിക് റെസ്റ്റോറന്റുകൾക്ക് പോപ്പുലർ ഫ്രണ്ടുമായി ബന്ധമുണ്ടോ ? സാമ്പത്തിക സ്രോതസ്സും രാജ്യ വിരുദ്ധ ബന്ധവും അന്വേഷിക്കണം ; എൻഐഎക്ക് കത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.