ഗുരുവായൂര്‍: ഹര്‍ത്താല്‍ ദിനത്തിലും ഗുരുവായൂരില്‍ വിവാഹത്തിരക്ക്. 137 വിവാഹങ്ങളാണ് ഇന്നലെ കണ്ണന് മുന്നില്‍ നടന്നത്. വിവാഹത്തിന് ഉത്തമമായ ചിങ്ങത്തിലെ ഉത്രം നാളായതാണ് ഇന്നലെ തിരക്ക് വര്‍ധിക്കാന്‍ ഇടയായത്. പ്രളയം മൂലം മാറ്റിവെച്ച ഒട്ടേറെ വിവാഹങ്ങളും ഇന്നലെ നടന്നതില്‍ ഉള്‍പ്പെടുന്നു.
ഹര്‍ത്താല്‍ മൂലം ദൂരത്തുനിന്ന് ബന്ധുക്കള്‍ക്കും മറ്റും എത്തിച്ചേരാനാവാത്തതിനാല്‍ പലരും വിവാഹം ചടങ്ങുകൡലൊതുക്കി. സത്കാരം മറ്റു ദിവസങ്ങളിലേക്ക് മാറ്റിവെച്ചു. കടകളും ഹോട്ടലുകളും അടഞ്ഞുകിടന്നതിനാല്‍ ഭക്തര്‍ക്ക് ക്ഷേത്രത്തിലെ പ്രസാദ ഊട്ടായിരുന്നു ആശ്രയം. തിരക്ക് കണക്കിലെടുത്ത് കൂടുതല്‍ പേര്‍ക്ക് പ്രസാദ ഊട്ട് ഒരുക്കിയിരുന്നു. രാവിലെ ഊട്ടുപുരയില്‍ ഉപ്പുമാവും പഴവും ഭക്തര്‍ക്കായി വിതരണം ചെയ്തു. ഇതും ഏറപ്പേര്‍ക്ക് സഹായമായി.
















