Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

സദ്ഗുരുവിന്റെ പാദസേവ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 10, 2018, 01:02 am IST
inSamskriti

ഭഗവാന്‍ മാത്രമേ സത്യമായിട്ടുള്ളൂ എങ്കില്‍ നാം ഈ കാണുന്ന ഭൂമിയുടേയും മറ്റും സത്യമെന്താണ്? അതെങ്ങനെയുണ്ടായി? ഇതൊന്നും സത്യമല്ലേ? അതോ ഈ സൃഷ്ടികളെല്ലാം തന്നെ മായയാണോ? ബ്രഹ്മാവ്-സൃഷ്ടാവ് ഉണ്ടായതെങ്ങനെ?

ലോകര്‍ക്കുണ്ടായേക്കാവുന്ന പല സംശയങ്ങളും വിദൂരമൈത്രേയ സംവാദത്തില്‍ വിഷയമായി. ധര്‍മദേവാവതാരമായ വിദുരര്‍ക്ക് ഇതൊന്നുമറിയാഞ്ഞിട്ടല്ല. എന്നാല്‍ ലോകോപകാരത്തിനായി, ഭഗവാന്‍ ശ്രീകൃഷ്ണന്‍ മൈത്രേയ മഹര്‍ഷിയെ ഏല്‍പ്പിച്ച അറിവ്, ഒരു പശു ചുരത്തിയ പാല്‍ കിടാവ് വായ്‌ക്കകത്താക്കുന്നതുപോലെ കറന്നെടുക്കുയാണ് ഉദ്ദേശ്യം. ഇവിടെ ഒരു നല്ല കറവക്കാരന്റെ ചുമതലയാണ് വിദുരര്‍ നിറവേറ്റിയത്. ഇതൊന്നും വിദുരര്‍ക്കുവേണ്ടിയല്ല. മഹാത്മാക്കളുടെ ചിന്തയും വാക്കും പ്രവൃത്തിയും ലോകര്‍ക്കുവേണ്ടിയാണ്. മനസാ വാചാ കര്‍മണാ അവര്‍ ലോകരുടേതാണ്.

യത്‌സേവയാ ഭഗവതഃ കൂടസ്ഥസ്യ മധുദ്വിഷഃ

രതരാസോ ഭവേത്തീവ്രഃ പാദയോര്‍വ്യസനാര്‍ദ്ദനഃ”

ഭഗവാന്‍ മധുവൈരി കൂടസ്ഥനാണ്. ഈ അസ്ഥികൂടത്തിനുള്ളിലിരിക്കുന്നവനാണ്. നമ്മുടെ ഈ ശരീരത്തിനുള്ളിലിരുന്ന് നമ്മിലെ ആസുരികതയെ നശിപ്പിക്കുന്ന ഭഗവാനില്‍ തീവ്രമായ രതിയുണ്ടാകാന്‍ സഹായിക്കുന്നത് സദ്ഗുരുവിന്റെ പാദസേവയാണ്. ആ പാദസേവയ്‌ക്കു കിട്ടിയ അവസരമാണ് വിദുരര്‍ ഉപയോഗിക്കുന്നത്. ഗുരുവിന്റെ പാദസേവകൊണ്ട് തീവ്രമായ ഭക്തി ലഭിക്കും. ആ ഭക്തിയാല്‍ ജീവന്മുക്താവസ്ഥ കൈവരിക്കും.

ഗുരുഭക്തികൊണ്ടാണ് ഈ ശാസ്ത്രം പ്രകടീകൃതമായിട്ടുള്ളത്. പണ്ട് ബ്രഹ്മാവ് നമസ്‌കരിച്ചപ്പോള്‍ ശ്രീമഹാവിഷ്ണു ചതുശ്ലോകിയായുപദേശിച്ചു. അന്ന് ആദിശേഷനായിരുന്ന ശ്രീ സങ്കര്‍ഷണമൂര്‍ത്തിയും അതു നിഗ്രഹിച്ചു. പിന്നീടൊരിക്കല്‍ സനത് കുമാരാദി മഹര്‍ഷിമാര്‍ ശ്രീസങ്കര്‍ഷണ മൂര്‍ത്തിയെ ഗുരുവായി സങ്കല്‍പിച്ച് ആരാധിച്ചപ്പോള്‍ സങ്കര്‍ഷണമൂര്‍ത്തി അത് അവര്‍ക്കായി ഉപദേശിച്ചു.

സനത് കുമാരമഹര്‍ഷിയോടുള്ള ഭക്തികൊണ്ടാണ് സാംഖ്യായനന്‍ ഈ അറിവുനേടിയെടുത്തത്.

സാംഖ്യായനന്‍ മുഖാന്തിരം പരാശര മഹര്‍ഷിക്കും തുടര്‍ന്ന് ദേവഗുരുവായ ബൃഹസ്പതിക്കും ഇതത്വം ലഭ്യമായി.

പരാശര മഹര്‍ഷിയാണ് എനിക്ക് ആദ്യം ഈ തത്വം ഉപദേശിച്ചു തന്നതെന്ന് മൈത്രേയ മഹര്‍ഷി വിസ്മരിക്കുന്നു.

പരാശരമഹര്‍ഷിയും ശിഷ്യപരമ്പരകളും മുഖാന്തിരം ഭാഗവത തത്വം ലോകത്തില്‍ പ്രചരിച്ച് പരാശരന്‍ അറിയപ്പെടട്ടേയെന്ന് പണ്ട് പുലസ്ത്യമഹര്‍ഷി അദ്ദേഹത്തെ അനുഗ്രഹിച്ചിരുന്നു. അതിന്റെ ഭാഗമായാണ് എനിക്കും ഈ ഉപദേശം ലഭിച്ചതെന്ന് മൈത്രേയ മഹര്‍ഷി വിദുരര്‍ക്കു വ്യക്തമാക്കിക്കൊടുത്തു.

പരാശര പരമ്പരയാണ് ഭൂമിക്ക് ഈ മഹത്തായ സ്വത്ത് സമ്പാദിച്ചു നല്‍കിയത്. സ്വര്‍ഗത്തില്‍ ബൃഹസ്പതിയും ഇത് പ്രചരിപ്പിക്കാന്‍ ശ്രമിച്ചു. പാതാളലോകത്തില്‍ ആദിശേഷന്‍ സനത്കുമാരാദികള്‍ മറ്റുലോകങ്ങളില്‍ ഭഗവദ്് ലീലകള്‍ വിവരിച്ചു.

പണ്ട് ബൃഹസ്പതിക്ക് ഈ ജ്ഞാനം ലഭ്യമായിരുന്നുവെങ്കിലും സുഖഭോഗികളായ ദേവന്മാര്‍ ഇതു വേണ്ടപോലെ മനസ്സിലാക്കുകയോ ഉപയോഗിക്കുകയോ ചെയ്തില്ല. മനസ്സിലാക്കാന്‍ അവര്‍ ശ്രമിച്ചുമില്ല.

എന്നാല്‍ ഭൂമിയില്‍, മനുഷ്യനായ പരീക്ഷിത്ത് മഹാരാജാവിന് ശുകമഹര്‍ഷി ഭാഗവത തത്വം ഉപദേശിക്കാന്‍ പോകുന്നുവെന്നു കേട്ടറിഞ്ഞ ഇന്ദ്രാദി ദേവന്മാര്‍ ആ ഉപദേശം തങ്ങള്‍ക്കു തരണമെന്ന് ശുകമഹര്‍ഷിയോഭ്യര്‍ഥിച്ചു.

പരീക്ഷിത്തിന് മരണഭയം ഒഴിവാക്കുകയാണല്ലോ ആവശ്യം. അതിനായി പരീക്ഷിത്തിന് അമൃതകുംഭം തന്നെ നല്‍കാം. പകരം ഭാഗവത തത്വം ദേവന്മാര്‍ക്കു നല്‍കാന്‍ ശുകമഹര്‍ഷി കരുണ കാട്ടണമെന്നായിരുന്നു അവരുടെ അഭ്യര്‍ഥന.

ഭാഗവത തത്വത്തിനു മുന്നില്‍ അമൃതകുംഭം നിസ്സാരമാണ് എന്നായിരുന്നു ശുകമഹര്‍ഷിയുടെ മറുപടി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജനങ്ങളുടെ വോട്ടില്‍ ജയിച്ച മോദി അധികാരമൊഴിയണമെന്ന പോസ്റ്റര്‍ പങ്കുവെച്ച് ജോണ്‍ ബ്രിട്ടാസ്

Kerala

സൗദിക്ക് നേരെയുള്ള ഹൂത്തികളുടെ ആക്രമണം : റിയാദിലേക്കുള്ള സർവീസുകൾ ഒക്ടോബർ 10 വരെ നിർത്തിവച്ചതായി എയർ ഇന്ത്യ

Kerala

ആകാശ എയർ കൊച്ചി-റിയാദ്, റിയാദ്-കൊച്ചി വിമാന സർവീസുകൾ റദ്ദാക്കി

World

സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം കനേഡിയന്‍ എഴുത്തുകാരി ആനി കാര്‍സണ്

Ernakulam

പെരിയാറിൽ നിന്ന് മണൽ വാരി കടത്തുന്ന സംഘത്തിലെ മുഖ്യപ്രതി പിടിയിൽ

പുതിയ വാര്‍ത്തകള്‍

.പിണറായി സര്‍ക്കാരിനെ താഴെയിറക്കിയത് എസ് ഐ ആറിലൂടെയെന്ന് അഭിജിത് ദീപ്കെ; കേരളത്തില്‍ കോണ്‍ഗ്രസിനെ ജയിപ്പിച്ചത് ഗ്യാനേഷ് കുമാറോ?

കോൺഗ്രസ് പ്രതിഷേധത്തിനിടെയുള്ള ഗതാഗതക്കുരുക്ക് : ദൽഹിയിൽ 5,000 ത്തിലധികം യാത്രക്കാർക്ക് ട്രെയിനുകൾ നഷ്ടപ്പെട്ടു

സെക്‌സ് ക്രൈം: യുഎസ് പൗരന് വിസ നിഷേധിച്ച കേന്ദ്ര തീരുമാനം ശരിവച്ച് ഹൈക്കോടതി

ഭരണത്തണലില്‍ ആം ആദ്മിയുടെ അട്ടിമറി തെളിഞ്ഞു, തിരഞ്ഞെടുപ്പ് റദ്ദാക്കി സുപ്രീം കോടതി

റിയാദ് വിമാനത്താവളത്തിന് നേർക്കുള്ള ഹൂത്തികളുടെ മിസൈൽ ആക്രമണം : സൗദിയിലുള്ള പ്രവാസികൾ അതീവ ജാഗ്രത പാലിക്കണമെന്ന് ഇന്ത്യ

രാജ്യ തലസ്ഥാനത്ത് സ്ത്രീ സുരക്ഷ ഉറപ്പാക്കാന്‍ നിര്‍ബന്ധിത നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് സുപ്രീം കോടതി

അഭിജിത് ദീപ്കെ (ഇടത്ത്) ദല്‍ഹി പൊലീസ് ഡിസിപി സൃഷ്ടി പാണ്ഡെ (വലത്ത്)

ഒക്ടോബർ 10 ലെ സിജെപി പ്രതിഷേധം നിയമവിരുദ്ധം, പങ്കെടുക്കുന്നവര്‍ ദീര്‍ഘകാലം നിയമനടപടികള്‍ നേരിടേണ്ടിവരും: ദല്‍ഹി പൊലീസ് ഡിസിപി സൃഷ്ടി പാണ്ഡെ

” ഞാൻ സിനിമാ മേഖലയിൽ നിന്നുള്ള ആളല്ല, ഗ്രാമത്തിൽ ജീവിക്കുന്നതാണ് എനിക്ക് ഇഷ്ടം “:  അമിതാബ് ബച്ചനോട് നാനാ പടേക്കർ പറഞ്ഞത് ഇങ്ങനെ 

‘വിവാഹ വിസമ്മതം ആത്മഹത്യയില്‍ കലാശിച്ചാല്‍, അത് എല്ലായ്‌പ്പോഴും ആത്മഹത്യാ പ്രേരണയല്ല’

ഇന്ത്യ-ജപ്പാൻ ബന്ധത്തെ പുതിയ ഉയരങ്ങളിലെത്തിച്ച വ്യക്തിത്വം : അന്തരിച്ച മുൻ ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ ആബെയുടെ ഭാര്യയുമായി കൂടിക്കാഴ്ച നടത്തി മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.