ടെഹ്റാൻ:’ഇറാൻ ജനതയ്ക്കുമേൽ സമ്മർദം ചെലുത്തുന്ന അമേരിക്ക തന്നെ ഇരുരാജ്യങ്ങളും തമ്മിൽ സമവായ ചർച്ചകൾ നടത്തണമെന്ന ആവശ്യവുമായി ഇറാനെ സമീപിക്കുകയാണെന്ന് പ്രസിഡന്റ് ഹസ്സൻ റുഹാനി. സർക്കാർ നിയന്ത്രിത ചാനലിലൂടെ സംപ്രേഷണം ചെയ്ത പ്രസംഗത്തിലായിരുന്നു റുഹാനിയുടെ പ്രസ്താവന.
അമേരിക്കയുടെ സമവായ ശ്രമങ്ങളാണോ അതോ ഇറാനെതിരെ സ്വീകരിക്കുന്ന കർശന നടപടികളാണോ തങ്ങൾ കണക്കിലെടുക്കേണ്ടതെന്നും റുഹാനി ചോദിച്ചു. സാമ്പത്തിക, മാനസിക, പ്രചരണ യുദ്ധമാണ് ഇറാൻ നിലവിൽ നേരിട്ടുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പ്രസംഗത്തിൽ പറഞ്ഞു.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാനുമായുള്ള ആണവകരാറിൽ നിന്ന് പിന്മാറുകയും ഇറാനുമേൽ നിരവധി നിരോധനങ്ങൾ ഏർപ്പെടുത്തുകയും ചെയ്തതോടെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായത്. അതേസമയം, ഇറാൻ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്ന് ട്രംപ് അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: