കല്‍പറ്റ: മൂലങ്കാവ് ഗവ. ഹൈസ്‌കൂള്‍ പ്രധാനാധ്യാപകന്‍ സി.കെ. ഹൈദ്രോസിന് ദല്‍ഹി വിജ്ഞാന്‍ ഭവനില്‍ നടന്ന ചടങ്ങില്‍ ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡു ദേശീയ അധ്യാപക പുരസ്‌കാരം സമ്മാനിച്ചു.
പാഠ്യ, പാഠ്യേതര മേഖലകളില്‍ വിദ്യാലയത്തിലുണ്ടായ പുരോഗതിക്കു ചുക്കാന്‍ പിടിച്ചതാണ് ഹൈദ്രോസിനെ പുരസ്‌കാരത്തിനു അര്‍ഹനാക്കിയത്. പുല്‍പ്പള്ളി പെരിക്കല്ലൂര്‍ ചോലയില്‍ പരേതരായ കുഞ്ഞമ്മദ് മുസ്‌ലിയാര്‍- ഫാത്തിമ ദമ്പതികളുടെ മകനാണ് 51 കാരനായ ഹൈദ്രോസ്. വടുവഞ്ചാല്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകനായാണ് ജോലിയില്‍ പ്രവേശിച്ചത്. രണ്ടു വര്‍ഷം മുമ്പാണ് മൂലങ്കാവ് ഹൈസ്‌കൂള്‍ പ്രധാനധ്യാപകനായി ചുമതലയേറ്റത്. അമ്പലവയല്‍ ഗവ. ഹൈസ്‌കൂള്‍ െ്രെപമറി വിഭാഗം അധ്യാപിക സഫിയയാണ് ഭാര്യ. അഫീഫ, അഫ്‌സല്‍, ഹിബ മക്കളാണ്.
















