കണ്ണൂര്‍: സക്ഷമ കണ്ണൂര്‍ ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഓണക്കിറ്റ് വിതരണം മൂകാംബിക ബലികാസദനത്തില്‍ നടന്നു. സംപൂജ്യ സ്വാമിജി അമൃതകൃപനന്ദപുരി ഉല്‍ഘാടനം നിര്‍വഹിച്ചു. കണ്ണൂര്‍ ജില്ലാ കമ്മറ്റി വക സേവഭാരത്തിക്കു ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 50000 രൂപയുടെ ചെക്ക് സേവാഭാരതി ജില്ലാ പ്രസിഡന്റ് രാജീവിന് സ്റ്റേറ്റ് യുവ പ്രമുഖ് അനുരാജ് മാസ്റ്റര്‍ പരിപാടിയില്‍ കൈമാറി. സക്ഷമ സ്റ്റേറ്റ് ഓര്‍ഗനൈസിംഗ് സെക്രട്ടറി പ്രദീപ് സംഘടനാ കാര്യങ്ങളെ കുറിച്ച് സംസാരിച്ചു. സര്‍വ മംഗള ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ ചേലേരി രവീന്ദ്രനാഥ്, സേവാഭാരതി ജില്ലാ പ്രസിഡന്റ് രാജീവന്‍, സക്ഷമയുടെ ജില്ലാ രക്ഷാധികാരി ദേവദാസ് പ്രഭു, ഭാരത് ഭാരതി ഗോകുല്‍ദാസ് എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി രാംപ്രകാശ് സ്വാഗതവും മഹിളാ പ്രമുഖ് സുമാ മഹേഷ് നന്ദിയും പറഞ്ഞു.
















