കണ്ണൂര്‍: മലബാറിന്റെ വിവിധ ജില്ലകളില്‍ വില്‍പന നടത്താനായി കൊണ്ടുവരികയായിരുന്ന നാല്‍പത് കിലോ കഞ്ചാവുമായി കണ്ണൂര്‍ സ്വദേശികളായ യുവാക്കളും യുവതിയും ഒരു തൃശ്ശൂര്‍ സ്വദേശിനിയും ആന്ധ്രയില്‍ അറസ്റ്റിലായി. കണ്ണൂര്‍ കക്കാട് സ്വദേശി നിയാസുദ്ദീന്‍ എന്ന മസില്‍ നിയാസ് (38), അഴീക്കോട് തീപ്പെട്ടിക്കമ്പനിക്ക് സമീപത്തുള്ള സുനോജ് സുമേഷ് (22), മാട്ടൂല്‍ സ്വദേശിനിയും ഇപ്പോള്‍ അഴീക്കോട് വാടകവീട്ടില്‍ താമസക്കാരിയുമായ സിന്ധു (35), തൃശ്ശൂര്‍ സ്വദേശിനി സൗഭാഗ്യ (25) എന്നിവരെയാണ് ആന്ധ്രയിലെ വിശാഖപട്ടണം എക്‌സൈസ് പിടികൂടിയത്.
കണ്ണൂര്‍ റെയില്‍വേസ്റ്റേഷന്‍, പഴയ ബസ് സ്റ്റാന്റ് എന്നിവ കേന്ദ്രീകരിച്ച് നടത്തിയ ഒട്ടേറെ കവര്‍ച്ചാ കേസകളില്‍ നടത്തിയ ഒട്ടേറെ കവര്‍ച്ചാ കേസില്‍ പ്രതിയാണ് നിയാസുദ്ദീന്‍. കണ്ണൂരിന്റെ വിവിധ ഭാഗങ്ങളില്‍ കഞ്ചാവ് എത്തിക്കുന്ന സംഘത്തിലെ കണ്ണികളാണ് ഇവര്‍. വിശാഖപട്ടണം എക്‌സൈസ് പോലീസ് സര്‍ക്കിള്‍-3 ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ നടത്തിയ തെരച്ചിലിലാണ് ഇവര്‍ പിടിയിലായത്. ഇവരെ വിശാഖപട്ടണം മെട്രോപോഓളിറ്റിന്‍ സെഷന്‍സ് കോടതി റിമാന്റ് ചെയ്തു.
കണ്ണൂരിലേക്ക് വ്യാപകമായി നിയാസുദ്ദീനും സംഘവും കഞ്ചാവ് കടത്തുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് കണ്ണൂര്‍ എസ്പിയുടെ ഷാഡോ സ്‌ക്വാഡ് ടൗണ്‍ സിഐ, എസ്‌ഐ എന്നിവരുടെ നേതൃത്വത്തില്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ തെരച്ചില്‍ നടത്തുന്നതിനിടയിലാണ് പ്രതികള്‍ ആന്ധ്രയിലുള്ളതായി സൂചന ലഭിച്ചത്. തുടര്‍ന്ന് ആന്ധ്രാ പോലീസുമായി ബന്ധപ്പെട്ടാണ് ഇവര്‍പിടിയിലായത്.
















