തിരുവനന്തപുരം: ഒക്‌ടോബര്‍ 2ന് ഹരിയാനയിലെ പല്‍വലില്‍നിന്നും ന്യൂദല്‍ഹിയിലേക്ക് 25000 പേര്‍ പങ്കെടുക്കുന്ന ജനാന്ദോളന്‍ ജനകീയ പ്രക്ഷോഭപദയാത്രയുടെ പ്രചരണാര്‍ഥം നടത്തുന്ന മഹിളാഭൂമി സംവാദയാത്രയ്‌ക്ക് 16ന് വൈകിട്ട് തിരുവനന്തപുരം ഗാന്ധിപാര്‍ക്കില്‍ തുടക്കം. 45 ദിവസം നീളുന്ന യാത്ര സപ്തംബര്‍ 30ന് പല്‍വലിലെത്തി പദയാത്രയില്‍ അണിചേരും.
വനിതാ കര്‍ഷക അവകാശം നടപ്പിലാക്കുക, ഭൂരേഖ സ്ത്രീകളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്യുക എന്നീ മുഖ്യ ആവശ്യങ്ങളുന്നയിച്ചാണ് മഹിള ഭൂമി സംവാദയാത്രയെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഏകത പരിഷത് ദേശീയ വൈസ് പ്രസിഡന്റ് ശ്രദ്ധ കശ്യപ് ആണ് സംവാദ യാത്ര കാപ്റ്റന്‍.
സാമൂഹിക പ്രവര്‍ത്തന രംഗത്തെ സ്ത്രീവ്യക്തിത്വങ്ങളായ വിനോബാനികേതന്‍ സ്ഥാപക പരിവ്രാജിക രാജമ്മ, പെമ്പിളൈ ഒരുമൈ നേതാവ് ഗോമതി, പുതുവൈപ്പിന്‍ സമര നായിക മാഗ്ലിന്‍, അരിപ്പ ഭൂസമര നേതാവ് സുലൈഖ ബീവി എന്നിവരെ ചടങ്ങില്‍ ആദരിക്കും.
16ന് രാവിലെ 9.30 മുതല്‍ വൈകിട്ട് 4 വരെ ഗാന്ധിഭവനില്‍ നടക്കുന്ന ഭൂ അവകാശ വനിത സമ്മേളനത്തില്‍ ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍നിന്നും 70 പ്രതിനിധികള്‍ പങ്കെടുക്കും. ഏകതാപരിഷത് ഭാരവാഹികളായ രാമേശ്വരിയമ്മ, സബീന ശശാങ്കന്‍, അഡ്വ. ആനീ മസ്‌ക്രീന്‍, പി. പുഷ്പം എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
















