Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഡാമുകൾ തുറന്നു; പമ്പാത്രിവേണിയിൽ പ്രളയം; തീർത്ഥാടകർക്ക് വിലക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 13, 2018, 06:26 pm IST
in Kerala

പത്തനംതിട്ട: കനത്ത മഴയ്‌ക്കുപിന്നാലെ ആനത്തോട്-കക്കി, കൊച്ചുപമ്പാ ഡാമുകളില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ ഷട്ടറുകള്‍ തുറന്നു. ഇതോടെ ശബരിമല പമ്പാത്രിവേണിയില്‍ പ്രളയമായി. 

നിറപുത്തരി ചടങ്ങുകള്‍ക്കും ചിങ്ങമാസ പൂജകള്‍ക്കുമായി സന്നിധാനത്തേക്ക് പോകുന്ന തീര്‍ഥാടകര്‍ക്ക് പമ്പ കടന്ന് ഗണപതികോവിലിലേക്ക് പോകാന്‍ കഴിയുന്നില്ല. പോലീസ് ഭക്തരെ പമ്പയില്‍ തടഞ്ഞ് തിരിച്ചയയ്‌ക്കുകയാണ്. ദേവസ്വം ഉദ്യോഗസ്ഥര്‍ക്കും പോകാനായില്ല. പലരും നിലയ്‌ക്കലിലേക്ക് തിരിച്ചുപോയി. 

ഒരാഴ്ചയ്‌ക്കുള്ളില്‍ ഇത് രണ്ടാംതവണയാണ് ആനത്തോട്-കക്കി, പമ്പാ ഡാമുകള്‍ തുറക്കുന്നത്. ഡാമില്‍നിന്നുള്ള ജലപ്രവാഹംകൂടിയായതോടെ പമ്പ മണല്‍പ്പുറത്ത് 50 മീറ്റര്‍ വിസ്തൃതിയില്‍ ശക്തമായ ഒഴുക്കാണ്. മണല്‍പ്പുറത്ത് പല സ്ഥലത്തും വന്‍കുഴികള്‍ രൂപപ്പെട്ടിട്ടുണ്ട്. 

പമ്പയിലെ രാമമൂര്‍ത്തി മണ്ഡപവും തീരത്തെ കടകളും വെള്ളത്തിലാണ്. കുത്തൊഴുക്കില്‍ എന്തൊക്കെ നാശനഷ്ടങ്ങളാണ് ഉണ്ടായതെന്ന് ജലനിരപ്പ് താണശേഷമേ അറിയാനാകൂ. പമ്പ ത്രിവേണി ഭാഗത്ത് സ്ഥിതി അതീവ ഗുരുതരമാണെന്നാണ് ദുരന്തനിവാരണ അതോറിറ്റിയുടെ വിലയിരുത്തല്‍. 

വാട്ടര്‍ അതോറിറ്റിയുടെ പമ്പുകള്‍ വെള്ളത്തിനടിയിലായതുമൂലം പമ്പാ മണല്‍പ്പുറത്ത് പമ്പിങ് പൂര്‍ണമായി തടസപ്പെട്ടു. ട്രാന്‍സ്‌ഫോര്‍മറുകള്‍ മുങ്ങിയതിനാല്‍ വൈദ്യുതി വിതരണവും നിലച്ചു. പ്ലാപ്പള്ളിയില്‍ റോഡിന്റെ ഒരു വശം ഇടിഞ്ഞുതാണു. 

ആനത്തോട്-കക്കി ഡാമിന്റെ നാല് ഷട്ടറുകളും ഉയര്‍ത്തി. രണ്ട് ഷട്ടര്‍ മൂന്നടിയും മറ്റ് രണ്ട് ഷട്ടര്‍ രണ്ട് അടിയുമാണ് ഉയര്‍ത്തിയത്. 981.46 മീറ്ററാണ് പൂര്‍ണസംഭരണശേഷി. ഇന്നലെ 981.1 മീറ്റര്‍ ജലനിരപ്പ് വന്നപ്പോഴാണ് ഷട്ടര്‍ തുറന്നത്. ഡാമിന്റെ വൃഷ്ടിപ്രദേശത്ത് ശക്തമായ മഴയെത്തുടര്‍ന്ന് നീരൊഴുക്ക് വര്‍ധിച്ചതോടെയാണ് ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തിയത്.

കൊച്ചുപമ്പ ഡാമിന്റെ ആറ് ഷട്ടറുകളില്‍ മൂന്നാമത്തേയും നാലാമത്തേയും ഷട്ടറുകളാണ് 30 സെന്റിമീറ്റര്‍ ഉയര്‍ത്തിയത്. പമ്പ ഡാമിന്റെ പരമാവധി ജലനിരപ്പ് 986.33 മീറ്ററാണ്. ജലനിരപ്പ് 985.55 മീറ്റര്‍ എത്തിയപ്പോഴാണ് ഇന്നലെ ഷട്ടറുകള്‍ തുറന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഒരു മാസത്തിനുള്ളില്‍ യുദ്ധം തീര്‍ക്കണമെന്ന് ഇറാന്‍; നിര്‍ദേശങ്ങള്‍ അംഗീകരിക്കാതെ ട്രംപ്

Kerala

ബിജെപിയെ തോല്‍പിക്കാന്‍ വോട്ടുമറിച്ചു; സിപിഎം ഏറ്റുവാങ്ങിയത് വമ്പന്‍ തോല്‍വി

Kerala

കാസര്‍കോട് ജില്ലയില്‍ സിപിഎംവോട്ട് മറിച്ചു; സാമുദായിക ധ്രുവീകരണം നടന്നു: കെ. സുരേന്ദ്രന്‍

ഗണേഷ്‌കുമാര്‍, കോവൂര്‍ കുഞ്ഞുമോന്‍
Kerala

അപ്രസക്തരായി ഗണേശനും കോവൂരും

Kerala

ചിറ്റൂരില്‍ അഡ്വ. വി മുരുകദാസ് വീണത് അപരന്‍ കാരണം

പുതിയ വാര്‍ത്തകള്‍

ജ്യോത്സ്യന്‍ രാധന്‍ പണ്ഡിറ്റ് (ഇടത്ത്)

നടന്‍ വിജയിന്റെ സുനാമി ജാതകമെന്ന് ജ്യോത്സ്യന്‍ രാധന്‍ പണ്ഡിറ്റ്, വിജയിന് രാഷ്‌ട്രീയത്തിലിറങ്ങാന്‍ കരുത്ത് പകര്‍ന്നവരില്‍ ഈ ജ്യോത്സ്യനും

സുവേന്ദു, തീയില്‍ കുരുത്ത നേതാവ്; നന്ദിഗ്രാം പ്രക്ഷോഭത്തിലൂടെ ജനനായകന്‍

മുസ്ലിം വര്‍ഗീയതയെ തരംപോലെ താലോലിച്ചു എന്നിട്ടും മലപ്പുറത്ത് എല്‍ഡിഎഫിന് പൂജ്യം

ബിജെപി പഞ്ചാബ് പിടിക്കാന്‍ കണ്ടുവെച്ച യുവനേതാവ് രാഘവ് ഛദ്ദ (വലത്ത്) പഞ്ചാബിലെ ആം ആദ്മി മുഖ്യമന്ത്രി ഭഗവന്ത് മാന്‍ (നടുവില്‍) ആംആദ്മി നേതാവ് അരവിന്ദ് കെജ്രിവാള്‍ (ഇടത്ത്)

ഇനി അടുത്ത വര്‍ഷം പഞ്ചാബില്‍ രാഘവ് ഛദ്ദ ആംആദ്മി സര്‍ക്കാരിനെ ചൂലുകൊണ്ട് തൂത്ത് കളയും

ദൈവത്തിന്റെ സ്വന്തം നാട്ടിൽ താമര സാന്നിധ്യം അറിയിച്ചു ; അഭിനന്ദിച്ച് ഉണ്ണിമുകുന്ദൻ

വി.ഡി. സതീശനെ അഭിനന്ദിച്ച് നടിയും മോഡലുമായ റിനി ആന്‍ ജോര്‍ജ്

മുന്‍മേയര്‍ ആര്യ രാജേന്ദ്രനും മുന്‍ എംഎല്‍എ സച്ചിന്‍ ദേവും

ഭാര്യയ്‌ക്ക് പിന്നാലെ ഭര്‍ത്താവും പോയി… ആര്യ രാജേന്ദ്രനും സച്ചിന്‍ദേവും ഇനി പ്രതിപക്ഷത്തിരിക്കാം

പശ്ചിമ ബംഗാളില്‍ മുന്നേറ്റത്തിന് പിന്നില്‍ ഹിന്ദു വോട്ടുകളുടെ ഏകീകരണമെന്ന് സുവേന്ദു അധികാരി,തൃണമൂല്‍ വോട്ടുകളില്‍ വിളളല്‍

പരമ്പരാഗത ബംഗാളി വേഷത്തിൽ ആഘോഷത്തിനെത്തി മോദി : ആദ്യ മന്ത്രിസഭ പാസാക്കുന്നത് ആയുഷ്മാൻ ഭാരത് പദ്ധതി

സുവേന്ദു അധികാരി (വലത്ത്) മീന്‍കറി (ഇടത്ത്)

വിജയിച്ചയുടന്‍ മീന്‍രാഷ്‌ട്രീയം എടുത്തിട്ട് സുവേന്ദു അധികാരി, വിജയമാഘോഷിക്കുക മീന്‍കറി കൂട്ടിയെന്ന് പറഞ്ഞ് മമതയ്‌ക്ക് ചുട്ടമറുപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.