തിരുവനന്തപുരം: അതിപ്രഗത്ഭനായ പാര്‍ലമെന്റേറിയനായിരുന്നു ലോക്‌സഭാ മുന്‍ സ്‌പീക്കര്‍ സോമനാഥ് ചാറ്റര്‍ജിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുസ്‌മരിച്ചു. പാര്‍ലമെന്റില്‍ ദീര്‍ഘകാലം ഇടതുപക്ഷത്തിന്റെ ധീരമായ ശബ്ദമായിരുന്നു അദ്ദേഹം.
ജനവിരുദ്ധമായ നിയമനിര്‍മ്മാണങ്ങള്‍ക്കെതിരെ സോമനാഥ് ചാറ്റര്‍ജി നടത്തിയ പോരാട്ടം എന്നും സ്മരിക്കപ്പെടുമെന്നും മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
















