Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

കേരളാ പോലീസിന്റെ ദുരന്ത നിവാരണ സംഘം ലോക്കലിലും ട്രാഫിക്കിലും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 13, 2018, 01:50 am IST
inKerala

കോഴിക്കോട്: പ്രളയമടക്കം എന്തു ദുരന്തമുണ്ടാവുമ്പോഴും ദുരിതാശ്വാസത്തിന് കേരളം ദേശീയ ദുരന്തനിവാരണ സേനയ്‌ക്കായി കാത്തിരിക്കുന്നു. ലക്ഷങ്ങള്‍ മുടക്കി ദുരന്ത നിവാരണത്തില്‍ പരിശീലനം നല്‍കിയ കേരള പോലീസിലെ ദുരന്ത നിവാരണ സംഘം (ഡിആര്‍ടി) ലോക്കല്‍ പോലീസ് സ്റ്റേഷനിലും ട്രാഫിക് സ്റ്റേഷനുകളിലും പണിയെടുക്കുമ്പോഴാണിത്. 

ദുരന്തനിവാരണ സംഘം (ഡിആര്‍ടി ടീം) പോലീസ് സേനയില്‍ ഉണ്ടായിരുന്നു. നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡ് ഉള്‍പ്പെടെയുള്ള ഏജന്‍സികളുടെ പരിശീലനത്തിന് വിവിധ ക്യാമ്പുകളില്‍ നിന്ന് എല്ലാ വര്‍ഷവും നിശ്ചിത ആളുകളെ അയയ്‌ക്കുന്നുണ്ട്. പഞ്ചാബിലും ഹരിയാനയിലും ഛത്തീസ്ഗഡിലുമായി ഒന്നര മുതല്‍ ആറ് മാസം വരെയുള്ളതാണ് പരിശീലനം. ഒരാള്‍ക്ക് ഒന്നര ലക്ഷത്തോളം രൂപ ചെലവുണ്ട്. പരിശീലനം കഴിഞ്ഞെത്തുന്നവരെ ഡിആര്‍ടി ടീമിലേക്കാണ് മാറ്റിയിരുന്നത്. 

തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, കണ്ണൂര്‍ എന്നിവിടങ്ങളിലായി അമ്പത് പേരോളം വരുന്ന ടീമിനെയും നിയോഗിച്ചിരുന്നു. മലപ്പുറം പാണ്ടിക്കാട് ഹെഡ് ക്വാര്‍ട്ടേഴ്‌സും നല്‍കി. ഇവര്‍ക്ക് ദുരന്ത നിവാരണത്തിന് അനുസരിച്ചുള്ള കായിക പരിശീലനവും നല്‍കി. എന്നാല്‍ ടീമിലുള്ളവര്‍ക്ക് ശമ്പള വര്‍ധനവ് ഉള്‍പ്പെടെ ആനുകൂല്യങ്ങള്‍ നല്‍കി നിലനിര്‍ത്താന്‍ സര്‍ക്കാരുകള്‍ ശ്രമിച്ചില്ല. പരിശീലനം സിദ്ധിച്ചവരെ ദുരന്തസാധ്യതയുള്ള മേഖലയില്‍ വിന്യസിക്കാന്‍ പോലും തയാറായില്ല. ഇതോടെ  ലക്ഷങ്ങള്‍ മുടക്കി പരിശീലനം നേടിയവര്‍ ക്യാമ്പുകളിലേക്കും ലോക്കല്‍ സ്റ്റേഷനുകളിലേക്കും മടങ്ങി. 

മലപ്പുറം പാണ്ടിക്കാട് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ഇപ്പോള്‍ ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയന്റെ ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആണ്. നിലവില്‍ പരിശീലനത്തിന് പോകുന്നവരെ ആര്‍ആര്‍ആര്‍എഫ് (റാപ്പിഡ് റെസ്‌ക്യൂ റെസ്‌പോണ്‍സ് ഫോഴ്‌സ്)ലേക്കാണ് മാറ്റുന്നത്. അവിടെയുള്ളവരെയാകട്ടെ വിഐപികളുടെ ഗാര്‍ഡ് ഡ്യൂട്ടിക്കാണ് ഉപയോഗിക്കുന്നത്. റാപ്പിഡ് റെസ്‌ക്യൂ റെസ്‌പോണ്‍സ് ടീം പോലീസില്‍ രൂപീകരിച്ചിട്ടുണ്ടെങ്കിലും ദുരന്ത നിവാരണത്തില്‍ പങ്കെടുക്കുന്നില്ല. ഇതിന് കീഴിലുള്ള ക്വിക്ക് റെസ്‌പോണ്‍സ് ടീമിനെയാകട്ടെ സമരക്കാരെ നേരിടാനാണ് ഉപയോഗിക്കുന്നത്. 

ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങളാണ് ദുരന്തനിവാരണത്തിനും അടിയന്തര ഘട്ടങ്ങളിലും ഉപയോഗിക്കാനായി ഓരോ സ്റ്റേഷനുവേണ്ടിയും പര്‍ച്ചേസ് വിഭാഗം വാങ്ങുന്നത്. അസ്‌കര്‍ ലൈറ്റ്, റോപ്പുകള്‍, മരം മുറിക്കാനുള്ള ഓട്ടോമാറ്റിക് കട്ടര്‍ തുടങ്ങിയവയൊക്കെ ദുരന്തമേഖലയിലുള്ള സ്റ്റേഷനുകളിലേക്ക് നല്‍കിയിട്ടുണ്ട്. പക്ഷെ, ഇവയൊന്നും പ്രവര്‍ത്തിപ്പിക്കാനോ കൃത്യമായി ഉപയോഗിക്കാനോ അറിയുന്നവര്‍ സ്റ്റേഷനുകളിലില്ല. ചില സ്ഥലങ്ങളില്‍ നല്‍കിയ സാധനങ്ങള്‍ എവിടെയാണെന്ന് പോലും അറിയില്ല.

മറ്റ് സംസ്ഥാനങ്ങളില്‍ പോലീസിന് പ്രത്യേകം ദുരന്ത നിവാരണ സംവിധാനം ഉണ്ട്. ദുരന്തം വരുമ്പോള്‍ അഗ്നിരക്ഷാ സേനയ്‌ക്കും മുമ്പേ പലയിടങ്ങളിലും പരിശീലനം സിദ്ധിച്ച പോലീസുകാരാണ് രക്ഷാപ്രവര്‍ത്തനത്തിന് എത്തുന്നത്. കേരളത്തിലാകട്ടെ ദുരന്തം ഉണ്ടാകുമ്പോള്‍ പരിശീലനം സിദ്ധിച്ചവര്‍ ഉള്ളപ്പോഴും രക്ഷാപ്രവര്‍ത്തനത്തിന് സൈന്യത്തിന്റെ സഹായവും തേടി കാത്തിരിക്കണം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

പ്രൊഫഷണൽ രംഗത്ത് കാര്യനിർവ്വഹണ ഊർജ്ജസ്വലതയും നേതൃത്വപരമായ ആത്മവിശ്വാസവും പ്രകടമാകും

Kerala

ഓപ്പറേഷൻ തൂഫാൻ : എറണാകുളം റൂറൽ ജില്ലയിൽ വ്യാപക പരിശോധന, രാസലഹരിയുമായി ആറ് പേർ പിടിയിൽ , ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് കഞ്ചാവ് ചെടികളും കണ്ടെടുത്തു  

India

ഞാൻ നിങ്ങളെ ഒരു മൂത്ത സഹോദരനെപ്പോലെയാണ് കണ്ടിട്ടുള്ളത് : യുപി മുഖ്യമന്ത്രി യോഗിക്ക് വൈകാരികമായ വിവാഹ ക്ഷണക്കത്ത് അയച്ച് കേരളത്തിൽ നിന്നുള്ള അരുന്ധതി

India

” രാഹുൽ ഗാന്ധി എന്നെ തള്ളിയിട്ടപ്പോൾ ഞാൻ 11 ആഴ്ച ഗർഭിണിയായിരുന്നു ” : പ്രതിപക്ഷ നേതാവിനെതിരെ ദൽഹി പോലീസിൽ പരാതി നൽകി വനിതാ പത്രപ്രവർത്തക 

India

രാഹുൽ വിദേശ ടൂൾകിറ്റ് സംഘത്തിന്റെ കരുക്കളാണ് , പ്രതിപക്ഷം തിരഞ്ഞെടുപ്പ് ജനവിധിയെ അവഹേളിക്കുന്നു : വിമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ഉദ്ധവ് താക്കറെ ശിവസേനയുടെ നേതാവ് ആനന്ദ് ദുബെ ഏക്നാഥ് ഷിന്‍ഡേയ്‌ക്കൊപ്പം ചേര്‍ന്നു; സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയെന്ന് ആനന്ദ് ദുബെ

സൗദി അറേബ്യയില്‍ പൊലീസ് പിടിയിലായിരുന്ന വയനാട് സ്വദേശിനി ഫിലോമിനയെ മോചിപ്പിച്ചു

കൊല്‍ക്കത്തയിലെ ദുര്‍ഗാ പൂജ പന്തലില്‍ തിക്കിലും തിരക്കിലും 17 മരണം,അമിത് ഷാ കൊല്‍ക്കത്തയിലേക്ക്

നാദാപുരത്ത് 18കാരിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ റഫ്നാസിന് എട്ട് വര്‍ഷം കഠിന തടവ്

യൂണിഫോം ധരിച്ച വനിതാ പൊലീസുദ്യോഗസ്ഥയുടെ മുഖത്തടിക്കുന്ന സിജെപി പ്രവര്‍ത്തകന്‍; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

ഗ്യാനേഷ് കുമാറിനെതിരെ അനുമതിയില്ലാതെ മാനവീയം വീഥിയില്‍ പ്രതിഷേധം: സംഘാടകര്‍ക്കെതിരെ പൊലീസ് കേസെടുത്തു

ബാലികയെ ബൈക്കില്‍ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ യുവാവിന് 13 വര്‍ഷം കഠിനതടവ്

കന്റോണ്‍മെന്റ് ഹൗസിന് പിന്നിലെ ഷെഡില്‍ തീപ്പിടിത്തം

ലോകത്തെ ആദ്യത്തെ സംഭവമാണോ? മോഹന്‍ലാലിന്റെ ഡ്യൂപ്പ് താനാണെന്ന മിമിക്രി താരത്തിന്‌റെ പോസ്റ്റിനെതിരെ വിമര്‍ശനം

അനുമോളെ വീട്ടിലേയ്‌ക്ക് കൂട്ടാൻ തയ്യാറാണെന്ന് ഭര്‍ത്താവ് ; തീരുമാനം പിഞ്ചു കുഞ്ഞുങ്ങളെയും , പ്രായമായ അച്ഛനെയും അമ്മയെയും കരുതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.