പയ്യാവൂര്‍: ജില്ലാ കൃഷിവിജ്ഞാനകേന്ദ്രം, പന്നിയൂര്‍ കുരുമുളക് ഗവേഷണ കേന്ദ്രം, ചെമ്പേരി കെവികെ ഫാര്‍മേഴ്സ് ക്ലബ്ബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഇന്ന് രാവിലെ പത്ത് മുതല്‍ ഏരുവേശി ഗ്രാമ പഞ്ചായത്ത് ഹാളില്‍ നടക്കുന്ന ഏകദിന കാര്‍ഷിക സെമിനാര്‍ പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് ഐസക്ക് ഉദ്ഘാടനം ചെയ്യും.
തുടര്‍ന്ന് കശുമാവ്, കുരുമുളക്, തെങ്ങ് തുടങ്ങിയ വിളകളുടെ ആധുനിക കൃഷിരീതികളെക്കുറിച്ച് ബോധവല്‍ക്കരണ ക്ലാസുകളും ഉണ്ടായിരിക്കും. പന്നിയൂര്‍ കെവികെ ഡയറക്ടര്‍ ഡോ.ജയരാജിന്റെ നേതൃത്വത്തിലുള്ള കൃഷി വിദഗ്ദര്‍ നയിക്കുന്ന സൗജന്യ ക്ലാസില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ള കര്‍ഷകര്‍ രാവിലെ 9.30 ന് പഞ്ചായത്ത് ഹാളില്‍ എത്തി പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ അറിയിച്ചു. ഫോണ്‍: 9447548491, 949506 2943.
പ്രതികരിക്കാൻ ഇവിടെ എഴുതുക: