ഹൈദരാബാദ്: തെലങ്കാനയിലെ കര്‍ണൂലിന് സമീപമുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. മലപ്പുറം ഡി.സി.സി ജനറല്‍ സെക്രട്ടറി കൊടിഞ്ഞി സെന്‍ട്രല്‍ ബസാറിലെ കെ.പി.കെ തങ്ങളുടെ മകന്‍ മനാഫും (34), സെന്‍ട്രല്‍ ബസാറില്‍ കുന്നത്തെരി അബുലൈസിന്റെ നാല് വയസുള്ള പെണ്‍കുട്ടിയുമാണ് മരിച്ചത്.
ഹൈദരാബാദിലേക്ക് വിനോദയാത്ര പോകുന്നതിനിടെയാണ് അപകടമുണ്ടായത്. ശനിയാഴ്ചയായിരുന്നു ഇവര്‍ ഹൈദരാബാദിലേക്ക് പോയത്.
















