Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ദാമ്പത്യജീവിതം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2018, 03:05 am IST
in Samskriti

മക്കളേ, 

അമ്മയുടെ അടുക്കല്‍ വിവിധ സ്വഭാവക്കാരായ അനേകം ദമ്പതികള്‍ വരാറുണ്ട്. മിക്കവര്‍ക്കും പ്രശ്‌നങ്ങള്‍ തന്നെ. പല കുടുംബപ്രശ്‌നങ്ങളും നിസ്സാരകാര്യങ്ങള്‍ കൊണ്ടുണ്ടാകുന്നതാണ്. അല്പം ക്ഷമയുണ്ടെങ്കില്‍, എത്രയോ പ്രശ്‌നങ്ങള്‍ നമുക്ക് ഒഴിവാക്കാന്‍ കഴിയും. ഭാര്യയും ഭര്‍ത്താവും, രണ്ടുപേരും സ്‌േനഹം കൊതിച്ചാണ് വിവാഹജീവിതത്തില്‍ പ്രവേശിക്കുന്നത്. ആ അര്‍ത്ഥത്തില്‍ രണ്ടു പേരും സ്‌േനഹത്തിനായി കൊതിക്കുന്ന യാചകരാണ്. എല്ലാവരുടേയും ഉള്ളില്‍ സ്‌നേഹമുണ്ട് എന്നാല്‍ ഇപ്പോഴത് കല്ലിനുള്ളിലെ തേന്‍ പോലെയാണ്. ആര്‍ക്കും അതിന്റെ പ്രയോജനം കിട്ടുന്നില്ല. തന്റെ ഉള്ളിലെ സ്‌നേഹത്തെ ഉണര്‍ത്താനും കൊടുക്കാനും തയ്യാറാകാതെ ഓരോരുത്തരും ഇങ്ങോട്ടു സ്‌നേഹം കൊതിക്കുകയാണ്. എന്നാല്‍ സ്‌േനഹം കിട്ടാനുള്ള ഏറ്റവും എളുപ്പമാര്‍ഗം സ്‌നേഹം കൊടുക്കുക എന്നതാണെന്ന് അവര്‍ മറന്നുപോകുന്നു.

ചിലര്‍ക്ക് ഉള്ളില്‍ സ്‌േനഹം കാണും. എന്നാല്‍ ടെന്‍ഷന്‍ വരുമ്പോള്‍ ആത്മനിയന്ത്രണം നഷ്ടപ്പെടും. പിന്നെ എന്തൊക്കെയാണ് പറയുന്നതെന്ന് അവര്‍ക്കുതന്നെ അറിയില്ല. അതു മനസ്സിലാക്കി ആ സമയം മറ്റെയാള്‍ ക്ഷമയോടെ പെരുമാറണം. മറിച്ച് അങ്ങോട്ടും ദേഷ്യപ്പെട്ടാല്‍ പ്രശ്‌നം ഒന്നുകൂടി വഷളാകുകയേ ഉള്ളു. അങ്ങനെയായാല്‍ രണ്ടുപേരുടെ ജീവിതവും തകരും. ഒരാള്‍ക്കു വിഷാദരോഗമുണ്ടെങ്കില്‍ മറ്റെയാള്‍ പ്രത്യേകം ശ്രദ്ധിക്കണം. പ്രശ്‌നം അസുഖം കൊണ്ടാണെന്നു മനസ്സിലാക്കി സ്‌േനഹപൂര്‍വ്വം പെരുമാറണം. പരസ്പരം മനസ്സിലാക്കിയും ക്ഷമിച്ചും നീങ്ങിയില്ലങ്കില്‍ ഒരുപക്ഷെ വിവാഹമോചനത്തിലായിരിക്കും എത്തിച്ചേരുന്നത്. വീണ്ടും വിവാഹം കഴിച്ചാലും, ഇതുപോലുള്ള  പ്രശ്‌നങ്ങള്‍ ഉണ്ടാകും. കുറവുകള്‍ ഏതു വ്യക്തിയിലും ഉണ്ടാവും. വിട്ടുവീഴ്‌ച്ചയും ക്ഷമയുമില്ലാതെ ഒരു ദാമ്പത്യബന്ധത്തിനും മുന്നോട്ടു പോകാനാവില്ല.

 സ്‌േനഹം കിട്ടാനുള്ള ഏറ്റവും എളുപ്പമാര്‍ഗം സ്‌േനഹം കൊടുക്കുക എന്നതാണെന്ന്  അവര്‍ മറന്നുപോകുന്നു.ഇതു പറയുമ്പോള്‍ അമ്മ ഒരു കഥ ഓര്‍ക്കുന്നു. കുതിരപ്പന്തയത്തില്‍ ഭ്രമമുള്ള ഒരു ബിസിനസ്സുകാരനുണ്ടായിരുന്നു. ഭ്രമം മൂത്ത് അയാളുടെ ബിസിനസ്സെല്ലാം നഷ്ടമായി. അയാള്‍ വീട്ടിലെത്തി ഭാര്യയോട് പറഞ്ഞു, ”എന്റെ ബിസിനസ്സെല്ലാം നഷ്ടമായി. ഇനി നമ്മള്‍ എന്തുചെയ്യും?” ഭാര്യ പറഞ്ഞു, ”ഇനി നിങ്ങള്‍ കുതിരപ്പന്തയത്തിനു പോ

കേണ്ട. ഉള്ള പണം കൊണ്ട് നമുക്കു ജീവിക്കാം.” ”ഓ ശരി, നീ കൂടി ഒരു കാര്യം ചെയ്യണം” ഭര്‍ത്താവ് പറഞ്ഞു, ”നീ ഇനി ആഡംബര വസ്ര്തങ്ങള്‍ വാങ്ങുന്നത് ഒഴിവാക്കണം. അതിനുള്ള പണം ഇനി നമുക്കില്ല.” ”ശരി.” ഭാര്യയും സമ്മതിച്ചു. ”നമ്മുടെ കാറോടിക്കാന്‍ ഒരു ഡ്രൈവറെ വെച്ചിട്ടില്ലേ. ഇനി ഒരു ഡ്രൈവര്‍ക്ക് എവിടെ നിന്നു ശമ്പളം കൊടുക്കാനാണ്? നിങ്ങള്‍ക്ക് ഡ്രൈവിങ് അറിയാമല്ലോ, പിന്നെ ഡ്രൈവറെന്തിനാണ്?” ഭാര്യ ചോദിച്ചു. ”ശരിയാണ്, ഇനി വണ്ടി ഞാന്‍ തന്നെ ഓടിച്ചുകൊള്ളാം” ഭര്‍ത്താവ് സമ്മതിച്ചു.

ഭര്‍ത്താവ് ചോദിച്ചു, ”ഈ കാശില്ലാത്ത സമയത്ത് നമുക്ക് അടുക്കളക്കാരിയെ ഒഴിവാക്കരുതോ? വേണ്ട സഹായം ഞാനും ചെയ്തു തരാം.” ഭാര്യ സന്തോഷപൂര്‍വ്വം സമ്മതിച്ചു. അങ്ങനെ അവര്‍ ജീവിതം പരസ്പരം പങ്കിട്ടു. അനാവശ്യച്ചെലവുകള്‍ ഒഴിവാക്കി അവര്‍ക്ക് നേരിട്ട നഷ്ടം നികത്തി. അങ്ങനെ ജീവിതത്തില്‍ വിജയം നേടാന്‍ കഴിഞ്ഞു. ഈ ഒരു ഭാവമാണ് നമ്മള്‍ വളര്‍ത്തി എടുക്കേണ്ടത്. ഒരു ഹൃദയമായിത്തീരുക, ഒന്നായിത്തീരുക. മറിച്ച് ”നീ അത് പറഞ്ഞില്ലേ, നീ എന്നെ ഉപദേശിക്കാനാരാണ്?” ഇങ്ങനെ പറഞ്ഞ് പരസ്പരം വേര്‍പിരിയാനുള്ളതല്ല ജീവിതം. ജീവിതപങ്കാളിയുടെ കുറവറിഞ്ഞ് അത് നികത്തുവാനായിരിക്കണം ഇരുവരുടെയും ശ്രമം. ക്ഷമയും സഹകരണവുമാണ് ദാമ്പത്യത്തെ വിജയത്തിലേക്കു നയിക്കുന്നത്. ഇണക്കവും പിണക്കവും സാധാരണമാണ്. എന്നാല്‍ അത് പൊട്ടലും ചീറ്റലുമാകാതെ ശ്രദ്ധിക്കണം. 

സ്‌േനഹമാണ് ജീവിതത്തിന്റെ അടിസ്ഥാനം. അറിഞ്ഞോ അറിയാതെയോ നാം ഇതിനെ അവഗണിക്കുന്നതാണ് ഇന്നുള്ള സകല പ്രശ്‌നങ്ങള്‍ക്കും കാരണം. ഭാര്യയും ഭര്‍ത്താവും സ്‌നേഹപൂര്‍വമായ വിട്ടുവീഴ്‌ച്ചകള്‍ക്കു തയ്യാറാകണം. ക്ഷമയും പരസ്പര സഹകരണവും വേണം. എങ്കില്‍ പരിഹരിക്കാന്‍ കഴിയാത്ത ഒരു പ്രശ്‌നവും ഉണ്ടാവില്ല. സ്‌േനഹമാണ് ജീവിതത്തിന്റെ അടിസ്ഥാനം. അറിഞ്ഞോ അറിയാതെയോ നാം ഇതിനെ അവഗണിക്കുന്നതാണ് ഇന്നുള്ള സകല പ്രശ്‌നങ്ങള്‍ക്കും കാരണം. ഒരു കുടുംബത്തിന്റെ യഥാര്‍ഥ സ്വത്ത് സ്‌േനഹമാണ്. ഭാര്യയും ഭര്‍ത്താവും പരസ്പരം ഹൃദയം തുറക്കുക. വികാരവിചാരങ്ങള്‍ പരസ്പരം പങ്കുവയ്‌ക്കുക. 

മക്കളേ, പരസ്പരം വിശ്വാസവും പ്രേമവും വര്‍ദ്ധിക്കുമ്പോള്‍ പ്രശ്‌നങ്ങള്‍ കുറയും. ജീവിതം സന്തുഷ്ടമാകും. അതിനാല്‍ മക്കള്‍ പരസ്പരം സ്‌േനഹിച്ച് ഒരു മനസ്സായിത്തീരുക, ഒന്നായിത്തീരുക.

മാതാ അമൃതാനന്ദമയി

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)
India

തമിഴ്‌നാട്ടിൽ വിജയ്‌ സർക്കാരിനെ അട്ടിമറിക്കാൻ സ്റ്റാലിന്റെ ഗൂഢാലോചന?; 35 കോടിയുമായി ടിവികെ എംഎല്‍എമാരെ വിലക്ക് വാങ്ങാനെത്തി

India

ആർഎസ്എസ് പ്രാന്ത പ്രചാരക് ബൈഠക് കര്‍ണ്ണാടകയിലെ ബെളഗാവിയിൽ

India

ഇറക്കുമതി നിലച്ചില്ല, പമ്പുകളിൽ ക്യൂ വന്നില്ല; ഹോർമുസ് അടഞ്ഞപ്പോഴും ഇന്ത്യ പതറാത്തതിന്റെ രഹസ്യം, പിന്നില്‍ മോദിയുടെ നയതന്ത്രവും കഠിനാധ്വാനവും

India

രാഹുല്‍ ഗാന്ധി ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒളിച്ചോടുന്ന നേതാവായിരുന്നുവെന്ന് ജേണലിസ്റ്റ് രാജ് ദീപ് സര്‍ദേശായി

India

വഖഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള സമയപരിധി അവസാനിച്ചു : രജിസ്റ്റർ ചെയ്യാത്ത 200,000-ത്തിലധികം സ്വത്തുക്കൾ സർക്കാരിന് സ്വന്തമാകുമോ ?

പുതിയ വാര്‍ത്തകള്‍

ഇന്ത്യയിലേയ്‌ക്ക് വരാൻ തിരക്ക് കൂട്ടി ബംഗ്ലാദേശികൾ ;  24 മണിക്കൂറിനുള്ളിൽ 1.40 ലക്ഷത്തിലധികം അപേക്ഷകൾ

വീണ്ടും കേരളത്തിന്റെ വികസനം മുടക്കാന്‍ കമ്മ്യൂണിസ്റ്റ് ഭൂതം വരുന്നു….തോമസ് ഐസക്കിനെ ആര് നിയന്ത്രിക്കും?

30 ദിവസം ജയിലിൽ കിടന്നാൽ മന്ത്രി സ്ഥാനം തെറിക്കും : നിർണ്ണായക ബില്ലുമായി കേന്ദ്രസർക്കാർ : ജെപിസി അംഗീകാരം നൽകിയേക്കും

ഹിന്ദുക്കളെ മതത്തിന്റെ പേരിൽ വിഡ്ഢികളാക്കുകയായിരുന്നു, അത് തുടരും ; രാമക്ഷേത്രത്തിന്റെ പേരിൽ സനാതനവിശ്വാസികളെ അവഹേളിച്ച് കോൺഗ്രസ്

ഇംഗ്ലണ്ടിന്‍റെ രണ്ട് ഗോളുകള്‍ക്കും പിന്നില്‍ പ്രവര്‍ത്തിച്ച പകരക്കാരനായി ഇറങ്ങിയ ആന്തണി ഗോര്‍ഡന്‍ (വലത്ത്) ഇംഗ്ലണ്ട് ക്യാപ്റ്റനും ഈ രണ്ടു ഗോളുകളും അടിക്കുകയും ചെയ്ത ഹാരി കെയ്ന്‍ സന്തോഷത്തോടെ ആന്തണി ഗോര്‍ഡനെ ആലിംഗനം ചെയ്യുന്നു (ഇടത്ത്)

അവസാന മിനിറ്റുകളില്‍ ഇംഗ്ലണ്ടിന്റെ രക്ഷനായി ഹാരി കെയ്ന്‍, 74, 86 മനിറ്റുകളില്‍ നേടിയ ഗോളുകളിലൂടെ ഇംഗ്ലണ്ട് കോംഗോയെ തകര്‍ത്ത് പ്രീക്വാര്‍ട്ടറില്‍

ഭൂട്ടാന്‍ കാര്‍ കടത്ത് ; ദുല്‍ഖര്‍ സല്‍മാനെ കസ്റ്റംസ് ചോദ്യം ചെയ്തു , കാർ എത്തിച്ചത് എങ്ങനെയെന്ന് തനിക്കറിയില്ലെന്ന് നടൻ

ഹിന്ദു വിവാഹമാകണമെങ്കില്‍ ചടങ്ങുകള്‍ നടത്തണം, അല്ലാതുള്ള സര്‍ട്ടിഫിക്കറ്റ് അസാധുവെന്ന് കോടതി

ടിക്കറ്റിതര വരുമാനത്തിന് സ്റ്റാന്‍ഡില്‍ പലഹാരക്കച്ചവടം, ഗതാഗത മന്ത്രിയെ ട്രോളി സ്വകാര്യബസ് ജീവനക്കാര്‍

എൻ ശേഷാദ്രിനാഥൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ; നിയമന ഉത്തരവിൽ ഒപ്പിട്ട് ഗവർണർ

മൈക്രോസോഫ്റ്റ് വീണ്ടും കൂട്ടപ്പിരിച്ചുവിടലിന് പദ്ധതിയിടുന്നു? പുറത്താവുക ഗെയിമിംഗ്, സെയില്‍സ്, കണ്‍സള്‍ട്ടിംഗ് വിഭാഗക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.