ശ്രീനഗര്‍ : ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളയുടെ വീട്ടില്‍ അതിക്രമിച്ചു കയറിയ ആളെ വെടിവെച്ചു കൊന്നു. എസ്.യു.വി വാഹനത്തിലെത്തിയ ആളാണ് ബാരിക്കേഡ് മറികടന്ന് വീട്ടിലേക്ക് അതിക്രമിച്ച് കയറാന്‍ ശ്രമിച്ചത്. ഭട്ടിണ്ടിയിലെ വസതിയില്‍ ഇന്ന് രാവിലെയാണ് സംഭവം.
പ്രധാന ഗേറ്റ് കടന്ന് മുന്നോട്ട് കുതിച്ചയാളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടയാന്‍ ശ്രമിച്ചെങ്കിലും അവരെയും മറികടന്ന് ഇയാള്‍ വീട്ടിലേക്ക് കയറി. പിന്നാലെ പാഞ്ഞെത്തിയ സുരക്ഷാ ഗാര്‍ഡുകളെ ഇയാളെ വെടിവെച്ച് വീഴ്‌ത്തുകയായിരുന്നു. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തെ തുടര്‍ന്ന് ഫാറൂഖ് അബ്ദുള്ളയുടെ വസതിയും പരിസരവും സുരക്ഷാ ഉദ്യോഗസ്ഥര്‍ വളഞ്ഞു. പിടിവലിയില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥനും പരിക്കേറ്റിട്ടുണ്ട്.
ഫാറൂഖ് അബ്ദുള്ളയുടെ ഭട്ടിണ്ടിയുടെ വസതിയും പരിസരവും ഇപ്പോള്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ വളഞ്ഞിരിക്കുകയാണ്.
















