ന്യൂദല്‍ഹി: തിരക്കേറിയ റോഡില്‍ വ്യവസായിയെ തോക്കില്‍മുനയില്‍ 70 ലക്ഷം രൂപ കൊള്ളയടിച്ചു. ദല്‍ഹിയിലെ നരേനിയയിലെ തിരക്കേറിയ മേല്‍പ്പാതയില്‍ വ്യാഴാഴ്ചയാണ് സംഭവം. ഗുരുഗ്രാമിലേക്കു പോയ കാഷിഷ് ബന്‍സാല്‍ എന്ന വ്യാപാരിയെയാണ് മോട്ടോര്‍ സൈക്കിളിലെത്തിയ ഒരു സംഘം തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി പണം കവര്‍ന്നത്. മറ്റു യാത്രക്കാരെ കാഴ്ചക്കാരാക്കിയായിരുന്നു.
സംഭവം നടക്കുമ്പോള്‍ നിരവധി പേര്‍ കാഴ്ചക്കാരായി റോഡിലുണ്ടായിരുന്നെങ്കിലും ആയുധധാരികളായ അക്രമികളെ നേരിടാന്‍ ആരും ധൈര്യം കാണിച്ചില്ല. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ബന്‍സാവിനെ വളരെ അടുത്ത് പരിചയമുള്ളവര്‍ ആയിരിക്കും കവര്‍ച്ചയ്‌ക്ക് പിന്നിലെന്നാണ് പോലീസിന്റെ നിഗമനം.
















