Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളത്തെ കുരുതികളമാക്കി: പി.കെ. കൃഷ്ണദാസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 1, 2018, 01:13 am IST
in Kerala

കണ്ണൂര്‍: രാജ്യദ്രോഹികളായ പോപ്പുലര്‍ ഫ്രണ്ടിന്റെ മതഭ്രാന്തും സിപിഎമ്മിന്റെ അധികാരഭ്രാന്തുമാണ് കേരളത്തെ കുരുതിക്കളമാക്കിയതെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ്. കണ്ണവത്ത് പോപ്പുലര്‍ ഫ്രണ്ട് സംഘം വെട്ടിക്കൊലപ്പെടുത്തിയ എബിവിപി പ്രവര്‍ത്തകന്‍ ശ്യാംപ്രസാദ് വധക്കേസിലെ മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ബിജെപി കണ്ണൂര്‍ കളക്‌ട്രേറ്റിലേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

സിപിഎം നേതൃത്വവും പോപ്പുലര്‍ ഫ്രണ്ട് നേതൃത്വവും കേരളത്തില്‍ ഒത്തുകളി രാഷ്‌ട്രീയമാണ് നടപ്പിലാക്കുന്നത്. പിണറായിയുടെ ലക്ഷ്യം അധികാരത്തുടര്‍ച്ചയാണ്. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ പിന്തുണയോടെ വടകര, കോഴിക്കോട്, വയനാട് സീറ്റുകള്‍ തിരിച്ച് പിടിക്കുകയാണ് സിപിഎം ലക്ഷ്യം. പോപ്പുലര്‍ ഫ്രണ്ടിനെതിരായ സിപിഎം പ്രതിഷേധം അഭിനയം മാത്രമാണ്. അഭിനയം അവസാനിപ്പിച്ച് ആത്മാര്‍ഥത തെളിയിക്കാന്‍ കൊലപാതകക്കേസുകളില്‍ പ്രതികളായ പോപ്പുലര്‍ ഫ്രണ്ടുകാര്‍ക്കെതിരെ യുഎപിഎ ചുമത്തി എന്‍ഐഎ അന്വേഷണത്തിന് ഉത്തരവിടണമെന്നും കൃഷ്ണദാസ് ആവശ്യപ്പെട്ടു. 

തലശ്ശേരിയില്‍ കൊല്ലപ്പെട്ട പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ ഫസലിന്റെയും എസ്എഫ്‌ഐ പ്രവര്‍ത്തകന്‍് അഭിമന്യുവിന്റെയും കൊലപാതകക്കേസുകളില്‍ ഒത്തുതീര്‍പ്പിനാണ് സിപിഎം ശ്രമിക്കുന്നത്. ഫസല്‍ വധക്കേസില്‍ കാരായിമാരുള്‍പ്പടെയുള്ള സിപിഎം നേതാക്കളാണ് പ്രതികള്‍. കേസില്‍ വിചാരണയാരംഭിക്കാനിരിക്കെ ഇവരെ ശിക്ഷയില്‍ നിന്ന് രക്ഷപ്പെടുത്താന്‍ പോപ്പുലര്‍ ഫ്രണ്ടുമായി ധാരണയിലെത്താനാണ് സിപിഎം നേതൃത്വം ശ്രമിക്കുന്നത്. പിണറായിക്കും കോടിയേരിക്കും പോപ്പുലര്‍ ഫ്രണ്ട് നേതൃത്വവുമായി നല്ല ബന്ധമാണുള്ളത്. ഈ ധാരണയുടെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് അധികാരത്തിലെത്തിയത്. സമീപകാലത്തായി സിപിഎം നേതാക്കള്‍ നടത്തിയ വിദേശ യാത്രകളും സാമ്പത്തിക ഇടപാടുകളും അന്വേഷണ പരിധിയില്‍ വരണം. പോപ്പുലര്‍ ഫ്രണ്ടില്‍ നിന്ന് വോട്ട് മാത്രമല്ല സിപിഎം നേതൃത്വം നോട്ടും കൈപ്പറ്റിയിട്ടുണ്ടോയെന്ന് അന്വേഷിക്കണം. 

ഐഎസിന്റെ ഇന്ത്യന്‍ പതിപ്പാണ് പോപ്പുലര്‍ ഫ്രണ്ടെന്ന് പിണറായി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ശ്യാമപ്രസാദ് വധത്തിലെ അന്താരാഷ്‌ട്ര ബന്ധവും ഉന്നതതല ഗൂഢാലോചനയും അന്വേഷിച്ചാല്‍ മാത്രമേ പോപ്പുലര്‍ ഫ്രണ്ടിന്റെ അടിവേരുകള്‍ അറുത്ത് മാറ്റാന്‍ സാധിക്കുകയുള്ളൂ എന്നും കൃഷ്ണദാസ് പറഞ്ഞു. 

ബിജെപി ജില്ലാ പ്രസിഡന്റ്പി. സത്യപ്രകാശ് അധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് സെല്‍ കോ-ഓഡിനേറ്റര്‍ കെ. രഞ്ജിത്ത് സംസാരിച്ചു. ദേശീയ സമിതിയംഗം പി.കെ. വേലായുധന്‍, എ.പി. ഗംഗാധരന്‍, എന്‍. ഹരിദാസ്, കെ. രാധാകൃഷ്ണന്‍, എ.ഒ. രാമചന്ദ്രന്‍, വിജയന്‍ വട്ടിപ്രം, ബിജു ഏളക്കുഴി, സി.സി. രതീഷ്, എന്‍. രതി, കെ.പി. സരസ്വതി, സുജാത പ്രകാശന്‍, സ്മിത ജയമോഹന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. കെ.കെ. വിനോദ് കുമാര്‍ സ്വാഗതവും വി. രത്‌നാകരന്‍ നന്ദിയും പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചെങ്കോട്ട സ്ഫോടനക്കേസ് :  ഒളിവിൽ പോയ ഒരാൾ ഉൾപ്പെടെ മൂന്ന് പ്രതികൾക്കെതിരെ കൂടി എൻഐഎ കുറ്റപത്രം സമർപ്പിച്ചു

Kerala

പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവം: കേരള ഹൗസിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടിക്ക് നീക്കം

India

അയോധ്യ രാമക്ഷേത്ര സംഭാവന മോഷണക്കേസ് : ടിനു യാദവ് ഉൾപ്പെടെ എട്ട് പ്രതികളുടെ വീടുകളിൽ പോലീസ് റെയ്ഡ് നടത്തി

World

പാകിസ്ഥാനില്‍ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

World

ഇന്ത്യൻ എംബസിയുടെ മാമ്പഴ പ്രമോഷൻ പരിപാടിയിൽ യുഎസിൽ 8000 ത്തിലധികം ആളുകൾ പങ്കെടുത്തു 

പുതിയ വാര്‍ത്തകള്‍

കലിത മാജിയുടെ അതുല്യ ജീവിതയാത്ര; അടുക്കളയില്‍ നിന്ന് അധികാരത്തിലേക്ക്

യുഎസ് താവളങ്ങൾ ലക്ഷ്യമിട്ട് ഇറാൻ, ഗള്‍ഫ് മേഖലയിൽ ആശങ്ക, കുവൈറ്റിലും ബഹ്റൈനിലും മിസൈല്‍ വര്‍ഷം രൂക്ഷം

സ്വത്വപുനഃസ്ഥാപനം ഉപനിഷത്തില്‍

സ്വർണവിലയിൽ ഇന്നും കുതിപ്പ് : ഇന്നത്തെ വില അറിയാം

ഭാരത് ടാക്സി രണ്ട് വർഷത്തിനുള്ളിൽ 500 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കും : അമിത് ഷാ

നല്ല നിറമുള്ളവർ പെട്ടെന്ന് കറുത്തു പോകുന്നത് വെയിലേൽക്കുന്നത് കൊണ്ട് മാത്രമല്ല, പകരം ചില ഗുരുതര രോഗലക്ഷണങ്ങളാകാം

കലാശ്രീ രാമകൃഷ്ണൻ രചിച്ച ‘ഹൈദരാബാദ് എന്റെ ഭാഗ്യ നഗരം’ പ്രകാശനം ചെയ്തു

ഇന്ന് സംസ്ഥാനത്ത് 19 ലക്ഷത്തിലേറെ കുട്ടികൾക്ക് തുള്ളിമരുന്ന് വിതരണം

കവിത: പ്രണാമം

അനുസ്മരണം: ചിരിച്ച കവിയും കരയാത്ത തത്ത്വജ്ഞാനിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.