Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

ആസന്നമായിരിക്കുന്നത് 2013ലെ അതേ അവസ്ഥ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 31, 2018, 02:55 am IST
inKerala

ഇടുക്കി: മഴ ശക്തമായി തുടരുമ്പോള്‍ ഇടുക്കിയില്‍ ആസന്നമായിരിക്കുന്നത് മുമ്പ് സംഭരണി നിറഞ്ഞ 2013ലെ അതേ അവസ്ഥ. രണ്ട് തവണമാത്രമാണ് ഇടുക്കിയുടെ ഷട്ടറുകള്‍ തുറന്നിട്ടുള്ളത്. എങ്കിലും ജലശേഖരം നിരവധി തവണ അതിന്റെ പരമാവധി സംഭരണ ശേഷിയുടെ അടുത്തെത്തിയിട്ടുണ്ട്. 1981 ഒക്ടോബര്‍ 21നും 1992 ഒക്ടോബര്‍ 11നുമാണ് ചെറുതോണിയിലെ ഷട്ടറുകള്‍ ഉയര്‍ത്തിയത്. ഇതടക്കം ജലശേഖരം 2400ന് അടുത്ത് എത്തിയതെല്ലാം തുലാമഴയുടെ സമയത്തായിരുന്നു. 

2005ല്‍ 2400, 2007ല്‍ 2401 അടിയുമായി ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. 2401 അടി എത്തിയാല്‍ 70854.3 ദശലക്ഷം ഘനയടി വെള്ളമാണ് സംഭരണിയിലുണ്ടാവുക. 2013 ആഗസ്റ്റില്‍ ജലനിരപ്പ് 2937 അടി എത്തിയിരുന്നു. പിന്നീട് മഴ കുറഞ്ഞെങ്കിലും സെപ്തംബര്‍ 21 ഓടെ ജലശേഖരം 2401.69 അടി (98 ശതമാനം) എത്തി. അന്ന് ഡാം തുറക്കാനുള്ള എല്ലാം മുന്നൊരുക്കങ്ങളും ജില്ലാ ഭരണകൂടവും കെഎസ്ഇബിയും നടത്തിയിരുന്നെങ്കിലും മഴ കുറഞ്ഞതോടെ ഇത് മാറ്റിവെക്കുകയായിരുന്നു. പരമാവധി ഉത്പാദനം നടത്തി ഈ അവസ്ഥ മറികടക്കാനും അന്ന് വകുപ്പിനായി. 

എന്നാല്‍ അന്നും ഇന്നും പെരിയാറിന്റെ ഇരുകരകളിലും ഉള്ളവരുടെ നെഞ്ചില്‍ തീയാണ്. മഴ തുടരുന്നതിനാല്‍ ഇത്തവണ ഇടുക്കി തുറക്കേണ്ടി വരുമെന്ന് ഇവര്‍ കണക്കുകൂട്ടുന്നു. ഇതോടെ കയ്യില്‍ കിട്ടിയതെല്ലാം എടുത്ത് ബന്ധുവീടുകളിലേക്ക് മാറാനുള്ള ശ്രമത്തിലാണ് പ്രദേശവാസികള്‍. തെറ്റിദ്ധാരണ പരത്തുന്ന വാര്‍ത്തകളും പ്രചരണങ്ങളും ഭീതി കൂട്ടുകയാണ്. മറ്റൊന്ന്, വെള്ളം കയറി അടയാന്‍ സാധ്യതയുള്ള വഴികളും പാലങ്ങളുമാണ്.

ഇടുക്കി പദ്ധതിയുടെ അത്രയും പഴക്കമുള്ള പാലമാണ് ചെറുതോണിയിലേത്. ഇതുവഴിയാണ് സംസ്ഥാനപാതയായ തൊടുപുഴ-പുളിയന്മല റോഡും കടന്നുപോകുന്നത്. ഷട്ടര്‍ തുറക്കുമെന്ന് അറിഞ്ഞ് ആയിരക്കണക്കിന് പേരാണ് 2013ല്‍ ഇടുക്കിയിലെത്തിയത്. ഈ വര്‍ഷവും ഇത് തുടര്‍ന്നാല്‍ രൂക്ഷമായ ഗതാഗത കുരുക്കിനും അപകടങ്ങള്‍ക്കും കാരണമാകും. പോലീസ് ഇക്കാര്യത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണ്.

സ്വന്തംലേഖകന്‍

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘ വർക്കുകൾ ഇല്ലാതായത് ഒരു വർഷം, സ്വർണ്ണം വിറ്റു ജീവിച്ചു ; ചോറ് കഴിച്ചോ, എന്തെങ്കിലും വേണോ എന്ന് ചോദിക്കാൻ പോലും ആരും ഉണ്ടായില്ല ‘

India

പൗരന്മാരല്ലാത്തവർ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല : നടൻ ഇമ്രാൻ ഖാനോട് ഇന്ത്യ വിടാൻ ആവശ്യപ്പെട്ടതിനെ പിന്തുണച്ച് ചിരാഗ് പാസ്വാൻ 

Kerala

മേയറായിട്ട് 9 മാസം , സ്വയം സേവകനായി 30 വർഷം : പൂർണ്ണഗണവേഷം ധരിച്ച് പഥസഞ്ചലനത്തിൽ പങ്കെടുത്ത് വി വി രാജേഷ്

Kerala

ബംഗ്ലാദേശിലെ കലാപകാരി വഴികാട്ടുന്നുവെന്ന് പറഞ്ഞ നേഹ ബോറയെ രക്ഷിക്കാന്‍ ജോണ്‍ ബ്രിട്ടാസ്, ഇന്ത്യ ബംഗ്ലാദേശാണെന്ന് ആരും പറഞ്ഞിട്ടില്ലെന്ന് ബ്രിട്ടാസ്

Kerala

കാര്‍ത്തികപ്പള്ളിയില്‍ 2 വയസുകാരന്റെ മരണം പോഷകാഹാര കുറവ് മൂലം

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

മോദിയെയും അമിത് ഷായെയും ഞങ്ങൾ താഴെയിറക്കും ; ഇനി സമരം യുപിയിൽ നടത്തുമെന്ന് പ്രകാശ് രാജ്

ശബരിമല തീര്‍ത്ഥാടകര്‍ക്ക് ആശ്രയമായത് പൊലീസ് ബസുകള്‍, റോഡ് പണി തത്കാലം നിര്‍ത്തി

ധ്രുവ് റാഠിയുടെ പ്രതിഷേധത്തിൽ പാകിസ്ഥാനികളും, ബംഗ്ലാദേശികളും : ഭാരത് കീ ജയ് വിളിച്ച് മോദിയ്‌ക്ക് പിന്തുണയുമായെത്തി പ്രവാസി ഇന്ത്യക്കാർ

സംസ്ഥാനത്തെ സ്പാകളില്‍ പൊലിസിന്റെ മിന്നല്‍ പരിശോധന: 14 കേസ് രജിസ്റ്റര്‍ ചെയ്തു

വഖഫ് ബോര്‍ഡ് ഭരണസമിതി പിരിച്ചുവിട്ടതിനെ വിമര്‍ശിച്ച് പിണറായി വിജയന്‍

ഒരു വര്‍ഷം കലാപം നടത്തരുതെന്ന വ്യവസ്ഥയില്‍ വിട്ടയക്കപ്പെട്ട അഭിജിത് ദീപ്കെയുടെ കലാപാഹ്വാനം വീണ്ടും, അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ഉയരുന്നു

പാക്കറ്റുകളില്‍ തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദങ്ങള്‍: നെസ്ലെ ഇന്ത്യ, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ കമ്പനികള്‍ക്ക് നോട്ടീസ് നല്‍കി എഫ് എസ് എസ് എ ഐ

പന്തല്‍ വീഴാന്‍ പോകുന്നുവെന്ന് മൈക്കിലൂടെ അനൗണ്‍സ് ചെയ്തത് ആര്? ബംഗാളില്‍ ദുര്‍ഗ്ഗാപൂജാപന്തല്‍ തകര്‍ന്നതിന് പിന്നില്‍ ഗൂഢാലോചന?

തിരുവനന്തപുരത്ത് ആറ്റില്‍ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി

ബേക്കറികളിലൂടെ 15 ശതമാനം വീര്യമുള്ള ഹോര്‍ട്ടിവൈന്‍: എക്‌സൈസ് വകുപ്പിന്റെ ഉത്തരവ് മരവിപ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.