Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

തുടരുന്ന ദൗത്യത്തിന്റെ നിഗൂഢവഴികൾ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 31, 2018, 02:45 am IST
inKerala

തിരുവനന്തപുരം: സ്ത്രീകളുടെ അന്തസ്സിനെയും  മാനത്തെയും  കഥയാക്കി വില്‍പ്പന നടത്തി പണം വാരിക്കൂട്ടി മേനിനടിക്കുന്നവരെക്കുറിച്ച് എന്ത് പറയണം? അത് സംസ്‌ക്കാരം വളര്‍ത്തുന്നതിനു വേണ്ടിയാണെന്നും തങ്ങളുടെ  ജന്മദൗത്യമാണെന്നും മാതൃഭൂമി ഒന്നാം പേജില്‍ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിലൂടെ വ്യക്തമാക്കുമ്പോള്‍ ചിലത് തുറന്ന് പറയണം. 

പത്രത്തെ എതിര്‍ക്കുന്നതിന് കാരണങ്ങളായി നിരത്തുന്നവയില്‍ ദൗത്യത്തിന്റെ ഇരുണ്ട നിഗൂഢവഴികളുമുണ്ട്. അത് മറയ്‌ക്കാനുള്ള വൃഥാശ്രമം വീണിടത്ത് കിടന്ന് ഉരുളാന്‍ പ്രേരിപ്പിക്കുന്നു. സിനിമാക്കാര്‍ക്കും കൈയേറ്റക്കാര്‍ക്കുമിടയില്‍ കനമുള്ളവര്‍ മാതൃഭൂമിയെ വിമര്‍ശിക്കുന്നു എന്നാണ് മുഖപ്രസംഗത്തില്‍. അങ്ങിനെ മടിയില്‍ കനമുള്ള ഒരാള്‍-പി.വി. ഗംഗാധരന്‍-പത്രത്തിന്റെ ഡയറക്ടര്‍ സ്ഥാനത്ത് ഉണ്ടെന്നു കൂടി പറയണമായിരുന്നു. ഇരയ്‌ക്കൊപ്പം നിന്നവര്‍ എന്ന് പറയുന്നവര്‍ ആ മേഖലയെയാകെ അടച്ചാക്ഷേപിക്കാനുള്ള ലൈസന്‍സ് ആര് നല്‍കി എന്നൂകൂടി വ്യക്തമാക്കണം. ഒരു സിനിമ ഇറങ്ങിയാല്‍ പിറ്റേ ദിവസം തങ്ങളുടെ സിനിമാ മാസികയില്‍ അതിന്റെ നട്ടെല്ല് ഊരുന്ന നിരൂപണം വരുന്നു. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആയിരക്കണക്കിന്  തൊഴിലാളികളെ വഴിയാധാരമാക്കുന്ന തരത്തിലുള്ള നിരൂപണം ഏത് സംസ്‌കാരത്തിന്റെ ഭാഗമെന്നു കൂടി വ്യക്തമാക്കണമായിരുന്നു.

വാര്‍ത്തകള്‍ വസ്തുനിഷ്ഠമായി അറിയിക്കുകയാണ് തങ്ങളുടെ ദൗത്യം എന്ന് പറയുന്നവര്‍ തങ്ങളുടെ കുടുംബത്തിലെ വാര്‍ത്തകളെയും  വസ്തു നിഷ്ഠമാക്കണമായിരുന്നു. വയനാട്ടിലെ കൈയേറ്റത്തിന്റെ രേഖകള്‍ ഒന്നൊന്നായി പുറത്ത് വന്നപ്പോള്‍ പത്രത്തിന്റെ എം.ഡി. എംപി. വീരേന്ദ്രകുമാര്‍ രാജ്യസഭാംഗത്വം  രാജിവച്ച് കൂടു മാറി വീണ്ടും രാജ്യസഭാംഗമായത് എന്തിനെന്ന് കേരളത്തിലെ സാധാരണ ജനങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ട്. പത്രം വായിച്ചല്ല  ജനങ്ങള്‍ ഇത് മനസ്സിലാക്കിയത്. ഫ്‌ളാറ്റ് നിര്‍മ്മാതാവായ മാനേജിങ് എഡിറ്റര്‍ പി.വി. ചന്ദ്രന്‍, കോഴിക്കോട്ട് പുറമ്പോക്ക് ഭൂമി കൈയേറി ഫ്‌ളാറ്റ് നിര്‍മ്മിച്ചതും നാട്ടുകാര്‍ വീടിനു മുന്നില്‍ കുടില്‍ കെട്ടി സമരം നടത്തിയതും  വസ്തുനിഷ്ഠമായി സ്വന്തം പത്രത്തില്‍ പ്രസിദ്ധീകരിക്കാമായിരുന്നു. 

ഒരു വിഭാഗം ജനതയെ ആകെ അധിക്ഷേപിക്കുന്ന നോവല്‍ പ്രസിദ്ധീകരിച്ചത്, മുഖ പ്രസംഗത്തില്‍ പറയുന്നതു പോലെ ഭാഷയുടെ പ്രചാരത്തിനു വേണ്ടിയല്ല.  വാരിക വിറ്റ് പണം ഉണ്ടാക്കുന്നതിനാണെന്ന്  ഭൂമിമലയാളത്തില്‍ അറിയാത്തവരില്ല. ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍  സ്ത്രീകളുടെ മാനത്തിന്റെ ലൈസന്‍സ് കഥാകൃത്തുകള്‍ക്ക് തീറെഴുതി ആരും കൊടുത്തിട്ടുമില്ല. തങ്ങളുടെ മാനത്തിന് വാരിക വില നിശ്ചയിച്ചപ്പോള്‍ ചാരിത്ര്യബോധമുള്ളവര്‍ തെരുവിലിറങ്ങുന്നത് ജാനാധിപത്യ ബോധമുള്ളതു കൊണ്ടാണ്.  പത്രാധിപ സമിതി  വൈക്കം സത്യഗ്രഹം നടത്തി വിജയിപ്പിച്ചതും വീട്ടിലിരുന്നല്ല. തെരുവിലിറങ്ങിയായിരുന്നു .

മത നിരപേക്ഷതയെ ഊന്നി പ്രസംഗിക്കുമ്പോള്‍ ഒരു മതത്തിന് മാത്രം എതിരാണെന്ന സത്യം വായനക്കാര്‍ തിരിച്ചറിയുന്നുണ്ട്. മതേതരത്വമാണ് തങ്ങളുടെ പ്രാണവായു എന്ന് പറയുന്നവര്‍ തങ്ങളുടെ കോട്ടയ്‌ക്കല്‍ ഓഫീസ് അടിച്ചുതകര്‍ത്തതിന് പിന്നാലെ ഒന്നാം പേജില്‍ മാപ്പ് പറഞ്ഞത് എന്തിനുവേണ്ടിയായിരുന്നു എന്നു കൂടി   വ്യക്തമാക്കണമായിരുന്നു. എങ്കില്‍ മാത്രമേ  മുഖപ്രസംഗത്തില്‍ പറയുന്നതു പോലെ  പത്രം പ്രസിദ്ധീകരിച്ചു തുടങ്ങിയപ്പോള്‍ പത്രാധിപര്‍ ആദ്യം എഴുതിയ വാചകത്തിലെ ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തെക്കുറിച്ച് വായനക്കാര്‍ക്ക് മനസ്സിലാവുകയുള്ളൂ. 

പത്രാധിപര്‍ എന്ന് ലേഖനത്തില്‍ മുഴുനീളം പറയുമ്പോള്‍  കെ.പി.കേശവമേനോന്‍ എന്ന് പേരു കൂടി പറയാന്‍ ധാര്‍മ്മികത കാണിക്കണമായിരുന്നു. എങ്കില്‍ മാത്രമേ ചുംബന സമരത്തെ അനുകൂലിച്ച് മുഖപ്രസംഗമെഴുതിയ പത്രത്തിന്റെ ഇന്നത്തെ പത്രാധിപ സമിതിയുടെ ധാര്‍മ്മികതയും അന്നത്തെ ധാര്‍മ്മികതയും പൊതുജനം തിരിച്ചറിയുകയുള്ളൂ. 

അജി ബുധന്നൂര്‍

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘ വർക്കുകൾ ഇല്ലാതായത് ഒരു വർഷം, സ്വർണ്ണം വിറ്റു ജീവിച്ചു ; ചോറ് കഴിച്ചോ, എന്തെങ്കിലും വേണോ എന്ന് ചോദിക്കാൻ പോലും ആരും ഉണ്ടായില്ല ‘

India

പൗരന്മാരല്ലാത്തവർ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല : നടൻ ഇമ്രാൻ ഖാനോട് ഇന്ത്യ വിടാൻ ആവശ്യപ്പെട്ടതിനെ പിന്തുണച്ച് ചിരാഗ് പാസ്വാൻ 

Kerala

മേയറായിട്ട് 9 മാസം , സ്വയം സേവകനായി 30 വർഷം : പൂർണ്ണഗണവേഷം ധരിച്ച് പഥസഞ്ചലനത്തിൽ പങ്കെടുത്ത് വി വി രാജേഷ്

Kerala

ബംഗ്ലാദേശിലെ കലാപകാരി വഴികാട്ടുന്നുവെന്ന് പറഞ്ഞ നേഹ ബോറയെ രക്ഷിക്കാന്‍ ജോണ്‍ ബ്രിട്ടാസ്, ഇന്ത്യ ബംഗ്ലാദേശാണെന്ന് ആരും പറഞ്ഞിട്ടില്ലെന്ന് ബ്രിട്ടാസ്

Kerala

കാര്‍ത്തികപ്പള്ളിയില്‍ 2 വയസുകാരന്റെ മരണം പോഷകാഹാര കുറവ് മൂലം

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

മോദിയെയും അമിത് ഷായെയും ഞങ്ങൾ താഴെയിറക്കും ; ഇനി സമരം യുപിയിൽ നടത്തുമെന്ന് പ്രകാശ് രാജ്

ശബരിമല തീര്‍ത്ഥാടകര്‍ക്ക് ആശ്രയമായത് പൊലീസ് ബസുകള്‍, റോഡ് പണി തത്കാലം നിര്‍ത്തി

ധ്രുവ് റാഠിയുടെ പ്രതിഷേധത്തിൽ പാകിസ്ഥാനികളും, ബംഗ്ലാദേശികളും : ഭാരത് കീ ജയ് വിളിച്ച് മോദിയ്‌ക്ക് പിന്തുണയുമായെത്തി പ്രവാസി ഇന്ത്യക്കാർ

സംസ്ഥാനത്തെ സ്പാകളില്‍ പൊലിസിന്റെ മിന്നല്‍ പരിശോധന: 14 കേസ് രജിസ്റ്റര്‍ ചെയ്തു

വഖഫ് ബോര്‍ഡ് ഭരണസമിതി പിരിച്ചുവിട്ടതിനെ വിമര്‍ശിച്ച് പിണറായി വിജയന്‍

ഒരു വര്‍ഷം കലാപം നടത്തരുതെന്ന വ്യവസ്ഥയില്‍ വിട്ടയക്കപ്പെട്ട അഭിജിത് ദീപ്കെയുടെ കലാപാഹ്വാനം വീണ്ടും, അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ഉയരുന്നു

പാക്കറ്റുകളില്‍ തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദങ്ങള്‍: നെസ്ലെ ഇന്ത്യ, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ കമ്പനികള്‍ക്ക് നോട്ടീസ് നല്‍കി എഫ് എസ് എസ് എ ഐ

പന്തല്‍ വീഴാന്‍ പോകുന്നുവെന്ന് മൈക്കിലൂടെ അനൗണ്‍സ് ചെയ്തത് ആര്? ബംഗാളില്‍ ദുര്‍ഗ്ഗാപൂജാപന്തല്‍ തകര്‍ന്നതിന് പിന്നില്‍ ഗൂഢാലോചന?

തിരുവനന്തപുരത്ത് ആറ്റില്‍ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി

ബേക്കറികളിലൂടെ 15 ശതമാനം വീര്യമുള്ള ഹോര്‍ട്ടിവൈന്‍: എക്‌സൈസ് വകുപ്പിന്റെ ഉത്തരവ് മരവിപ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.