Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ചേകന്നൂര്‍ മൗലവിയുടെ തിരോധാനത്തിന് കാല്‍നൂറ്റാണ്ട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 30, 2018, 01:08 am IST
in Kerala

മലപ്പുറം: മതവിമര്‍ശനത്തിന്റെ പേരില്‍ ഇസ്ലാം മതമൗലികവാദികള്‍ ചേകന്നൂര്‍ മൗലവിയെ തട്ടികൊണ്ടുപോയി കൊന്നിട്ട് ഇന്നലെ കാല്‍നൂറ്റാണ്ട് തികഞ്ഞു. ഇസ്ലാമിലെ ദുരാചാരങ്ങളെ വിമര്‍ശിച്ചതിന്റെ പേരില്‍ രക്തസാക്ഷിയായ കേരളത്തിലെ ആദ്യ വ്യക്തിയാണ് ചേകന്നൂര്‍. കൊല ചെയ്യപ്പെട്ടതാണെന്ന് ഉറപ്പാണെങ്കിലും ഇതുവരെ മൃതദേഹം പോലും കണ്ടെത്താനായിട്ടില്ല. 

മലപ്പുറം ജില്ലയിലെ എടപ്പാളിന് സമീപമുള്ള ചേകന്നൂരില്‍ 1936ലാണ് ചേകന്നൂര്‍ മൗലവിയുടെ ജനനം. മുഹമ്മദ് എന്നാണ് പേരെങ്കിലും പിന്നീട് ചേകന്നൂര്‍ മൗലവിയെന്ന് അറിയപ്പെട്ടു. പാരമ്പര്യരീതിയില്‍ മതം പഠിപ്പിക്കുകയും പരിശീലിക്കുകയും ചെയ്ത മൗലവി ശാന്തപുരം ഇസ്ലാമിയ കോളേജിലും എടവണ്ണ, ജാമിഅ നദ്വിയ കോളേജിലും അധ്യാപകനായി ജോലി ചെയ്തിരുന്നു. നിലപാടുകളുടെ പേരില്‍ തന്നെയാണ് ആ സ്ഥാപനങ്ങളില്‍ നിന്ന് വിടപറയേണ്ടി വന്നത്. 1967ല്‍ ‘ചേകന്നൂര്‍ പക്ഷം’ ആരംഭിച്ചു. വിദ്യാഭ്യാസവും സാമൂഹികസേവനവുമാണ് പ്രധാനമെന്നാണ് അദ്ദേഹം എന്നും വാദിച്ചത്. മുസ്ലീം മതത്തിലെ ദുരാചാരങ്ങള്‍ക്കെതിരെ ശക്തമായി നിലകൊണ്ട മൗലവി മതവാദികളുടെ കണ്ണിലെ കരടായിരുന്നു.

1993 ജൂലൈ 29ന് രാത്രി ഒരുകൂട്ടം അനുയായികള്‍ക്കൊപ്പം പോയ മൗലവിയെ പിന്നീട് ആരും കണ്ടിട്ടില്ല. കൊലപാതകികള്‍ മാസങ്ങള്‍ക്ക് മുമ്പ് തന്നെ മൗലവിയുടെ സംഘത്തില്‍ നുഴഞ്ഞു കയറിയിരുന്നു. 29ന് രാത്രിയില്‍ നമ്പര്‍ പ്ലേറ്റില്ലാത്ത ജീപ്പുമായെത്തിയ സംഘം മൗലവിയെ വീട്ടില്‍ നിന്ന് വിളിച്ചുകൊണ്ടുപോകുകയായിരുന്നു. ശ്വാസം മുട്ടിച്ച് കൊന്നതിന് ശേഷം ഒരു സ്ഥലത്ത് കുഴിച്ചുമൂടി. പക്ഷേ കൃത്യം നടത്തി പ്രതികള്‍ പോയതിന് ശേഷം മൃതദേഹം അവിടെ നിന്ന് മാറ്റി. അത് ആരാണെന്നോ മൃതദേഹം എവിടേക്കാണ് മാറ്റിയതെന്നോ ഇന്നുവരെ കണ്ടെത്താനായിട്ടില്ല.

ലോക്കല്‍ പോലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസില്‍ ആകെ ഒന്‍പത് പ്രതികളാണ് ഉണ്ടായിരുന്നത്. മൗലവിയുടെ ഭാര്യ ഹവ്വ ഉമ്മയും ജോലിക്കാരന്‍ ജബ്ബാറും അടക്കം 36 സാക്ഷികളും. കേസ് പതിനേഴ് വര്‍ഷം നീണ്ടു. ഹവ്വ ഉമ്മയും ജബ്ബാറും ഒഴികെ 34 സാക്ഷികളും കൂറുമാറി. ഒടുവില്‍ 2010 സപ്തംബര്‍ 30ന് ഒന്നാം പ്രതി വി.വി. ഹംസക്ക് ജീവപര്യന്തം തടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ ലഭിച്ചു. ബാക്കിയുള്ള എട്ടുപേരെയും കോടതി വെറുതെവിട്ടു. പോലീസും സര്‍ക്കാരും കൊലപാതകികളെയും മതമൗലികവാദികളെയും സംരക്ഷിച്ചു. ചേകന്നൂരിന്റെ കൊലപാതകത്തേക്കാള്‍ ഭീകരമായ സംഭവങ്ങള്‍ വീണ്ടും കേരളത്തില്‍ ആവര്‍ത്തിക്കാന്‍ കാരണം ഈ ഉദാസീനതയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പുസ്തക പ്രകാശന ചടങ്ങിന് മുമ്പ് അമ്മ പി. ഭവാനിയമ്മയ്ക്ക് ജന്മദിന സമ്മാനമായി പുസ്തകങ്ങള്‍ സമര്‍പ്പിച്ചപ്പോള്‍. മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ സമീപം
Kerala

വ്യത്യസ്തതയെ മാനിക്കുന്നതാണ് ജനാധിപത്യം: ശ്രീധരന്‍പിള്ള, പൂര്‍വവിദ്യാലയത്തിന് രണ്ടു ലക്ഷം രൂപയുടെ പുസ്തകങ്ങള്‍ നല്‍കി

Kerala

എഫ്‌സിആര്‍എ ചട്ട ഭേദഗതി: സുതാര്യതക്കുള്ള നീക്കങ്ങള്‍ സ്വാഗതം ചെയ്യുമെന്ന് കെസിബിസി

India

മതപരിവർത്തനം നടത്തി ഇസ്ലാം മതം സ്വീകരിക്കുന്നവർക്ക് പിന്നാക്ക വിഭാഗ സംവരണം ഇല്ല, സ്റ്റാലിൻ സർക്കാരിന്റെ പ്രീണന ഉത്തരവ് റദ്ദാക്കി മദ്രാസ് ഹൈക്കോടതി

മികച്ച മാധ്യമപ്രവര്‍ത്തകന് പ്രൊഫ. കെ.വി. തോമസ് വിദ്യാധനം ട്രസ്റ്റ് ഏര്‍പ്പെടുത്തിയ ടി.വി.ആര്‍. ഷേണായി അവാര്‍ഡ് ദാന ചടങ്ങ് തേവര എസ്എച്ച് കോളജില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ന്യൂസിന് പകരം മാധ്യമങ്ങള്‍ നല്‍കുന്നത് വ്യൂസ്: ഗവര്‍ണര്‍

Kerala

കാലിക്കറ്റില്‍ ജ്യോതിഷപഠനം വേണ്ടെന്ന തീരുമാനം തിരുത്തണമെന്ന് സിന്‍ഡിക്കേറ്റ് അംഗം അനുരാജ്

പുതിയ വാര്‍ത്തകള്‍

വിദേശയാത്രാ യോഗവും കുടുംബത്തിൽ മംഗള കർമ്മങ്ങളും : സമ്പൂർണ്ണ രാശിഫലം (28 ജൂൺ 2026) – AI ജ്യോതിഷം

ഹിന്ദു നേതൃ സമ്മേളനം ഇന്ന് രാവിലെ 10 ന് എറണാകുളത്ത്

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ പെരുമഴ; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്

ചക്രവാതച്ചുഴി, ന്യൂനമര്‍ദ പാത്തി; സംസ്ഥാനത്ത് മഴ ശക്തമാകും

സിപിഎമ്മുമായി ചേര്‍ന്ന് അവിശ്വാസ പ്രമേയ നീക്കം; കെ.എസ്. ശബരീനാഥന്‍ തന്നിഷ്ടം പോലെ; പാര്‍ട്ടിയില്‍ പടയൊരുക്കം

റോഷന്‍ രാജു, ധ്യാന്‍ തേജ് മണപ്പാട്ട്, കെ.ആര്‍. വിസ്മയ

കീം പരീക്ഷാ ഫലം: എന്‍ജിനീയറിങ്ങില്‍ റോഷനും ബി ഫാമില്‍ വിനായകിനും ഒന്നാം റാങ്ക്

വാര്‍ദ്ധക്യത്തിന് രസായന ചികിത്സ

വരാഹമിഹിരന്റെ ജ്യോതിശാസ്ത്ര സിദ്ധാന്തങ്ങളിലൂടെ

ഫിഫ ലോകകപ്പ് 2026: അര്‍ജന്റീന കരുതിയിരിക്കണം

ഫിഫ ലോകകപ്പ് 2026: ഇനിയങ്ങോട്ട് രണ്ടിലൊന്ന്; ആദ്യറൗണ്ട് ഓഫ് 32 മത്സരത്തിന് ദക്ഷിണാഫ്രിക്ക-കാനഡ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.