Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

രാവണാന്തകന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 23, 2018, 01:05 am IST
inSamskriti

അദ്ധ്യാത്മരാമായണത്തിലൂടെ  

ലോകാഭിരാമനായ ശ്രീരാമചന്ദ്രന് രാവണാന്തകനാകാതെ തരമില്ല. ത്രേതായുഗമെന്ന യജ്ഞകര്‍മ്മങ്ങളുടെ പ്രശാന്ത കാലഘട്ടത്തെ കലുഷിതമാക്കിയ ആസൂരീഭാവമാണ് രാവണന്‍. കൈകസീ നന്ദനനും  കഠിനമായ തപശ്ചര്യകൊണ്ടു ബ്രഹ്മാവില്‍നിന്നു ദിവ്യങ്ങളായ വരങ്ങള്‍ നേടി കരുത്തനായിത്തീര്‍ന്നവനുമായ ആ രാക്ഷസാധിപന്‍ കുംഭകര്‍ണ്ണന്റെ പിന്‍ബലത്തോടെ വമ്പിച്ച സൈന്യം സജ്ജീകരിച്ചു. ലങ്കയില്‍ നിന്നു ലോകമെമ്പാടും യുദ്ധയാത്രകള്‍ നടത്തി. കാലനെപ്പോലും തോല്‍പ്പിച്ചു ജയഭേരിയടിച്ച് ത്രിലോക ചക്രവര്‍ത്തിയായി വാഴുന്ന കാലം. സജ്ജനങ്ങളെ ദ്രോഹിച്ചും ദുര്‍ജ്ജനങ്ങളെ പോഷിപ്പിച്ചും തന്റെ പ്രഭാവം ലോകത്തെമ്പാടും സ്ഥാപി

ക്കാനുള്ള രാവണപരിശ്രമങ്ങളില്‍പ്പെട്ട് ധര്‍മ്മാധര്‍മ്മങ്ങളും നീതിശാസ്ത്രങ്ങളും കീഴ്‌മേല്‍ മറിഞ്ഞു. ദുരിതത്തിലാണ്ടുപോയ ലോകത്തെ രക്ഷിക്കാന്‍ രാമചന്ദ്രനു രാവണാന്തകനാകേണ്ടതായും വന്നു.

ത്രേതായുഗത്തില്‍ നടന്നതായ ഈ സംഭവം ആ യുഗത്തില്‍ മാത്രമായി ഒതുങ്ങിനില്‍ക്കുന്നില്ല. അതു എക്കാലവും എല്ലായിടത്തും മാനവ മനസ്സുകൡലും പു

റത്തും നിരന്തരം നടന്നുകൊണ്ടിരിക്കുന്നു. അസുരന്മാരും ദേവന്മാരും പ്രജാപതിയുടെ മക്കളും സഹോദരങ്ങളുമാണ്. ഇരുകൂട്ടരും കരുത്താര്‍ജ്ജിച്ചത് തപസ്സുകൊണ്ടായിരുന്നു. എങ്കിലും പ്രകൃതങ്ങളിലുള്ള മഹദന്തരം അവരെ വിഭിന്നചേരികളിലാക്കിത്തീര്‍ത്തു. അവര്‍ തമ്മില്‍ വിരോധ മാത്സര്യങ്ങളും യുദ്ധവും സാധാരണമായിരുന്നു. ശക്തികൈവരുമ്പോഴെല്ലാം മറ്റുള്ളവരെ ആക്രമിക്കാനും നശിപ്പിക്കാനും പുറപ്പെടുന്നതാണ് അസുരന്മാരുടെ അസുരത്വം. ദേവന്മാരാകട്ടെ ഈശ്വരഹിതത്തിനു കീഴ്‌പെട്ടു നില്‍ക്കുന്നവരും സ്വന്തം കരുത്തിനെ ലോകസേവനത്തിനായി വിനിയോഗിക്കുന്നവരുമായിരുന്നു. അതുകൊണ്ട് അവര്‍ സ്വര്‍ഗ്ഗലോകത്തിനധികാരികളായി. ശാന്തമായ മനസ്സ് സ്വര്‍ലോകത്തെ വിരിയിക്കുന്നു. സ്വര്‍ലോകവാസികളായ ദേവന്മാരുടെ ഉത്കര്‍ഷം അസുരന്മാര്‍ക്കു സഹിക്കാവുന്നതായിരുന്നില്ല. കഴിയുമ്പോഴെല്ലാം അവര്‍ ദേവലോകം ആക്രമിക്കുകയും ഭാഗ്യം കനിയുമ്പോഴെല്ലാം കീഴ്‌പ്പെടുത്തി ഭരിക്കുകയും ചെയ്തിട്ടുണ്ട്. അപ്പോഴെല്ലാം ഭഗവാന്‍ അവതരിച്ചോ അല്ലാതെയോ ദേവന്മാരെ രക്ഷിച്ചുപോന്നിരുന്നു. ഈവിധമായ ദേവാസുര മത്സരചരിത്രത്തിന്റെ തുടര്‍ച്ചയായിരുന്നു ത്രേതായുഗത്തില്‍ രാവണന്റെ നേതൃത്വത്തില്‍ സംഭവിച്ചത്. കൊടിയ തപസ്സുകൊണ്ടു നേടിയ വരബലങ്ങളെ അയാള്‍ ദുര്‍വിനിയോഗം ചെയ്യുകയായിരുന്നു. എണ്ണിയാല്‍ തീരാത്ത ദുഷ്പ്രവൃത്തികളുടെ പരിണതഫലമായിരുന്നു അയാള്‍ക്കു ലഭിച്ച വധം.

ചരിത്രപുരുഷനായ രാവണനായിരുന്നു ലങ്കയിലെ പടക്കളത്തില്‍ കൊല്ലപ്പെട്ടത്. പക്ഷേ രാവണത്വം ഇന്നും മനുഷ്യമനസ്സുകളില്‍ സ്പന്ദിക്കുന്നു. കാമക്രോധലോഭമോഹ മദമാത്സര്യാദികളായ ക്രൂരവികാരങ്ങളുടെ ഉത്പത്തിസ്ഥാനമായ രജോഗുണമാണ് രാവണന്‍. മനുഷ്യരുള്‍പ്പെടെയുള്ള ജീവജാലങ്ങളുടെ ഉള്ളിലിരുന്നുകൊണ്ട് ക്രൂരകര്‍മ്മങ്ങളിലേക്ക് അവരെ നയിക്കുന്നത് രജോഗുണമാകുന്നു. ഭൗതികജഗത്തില്‍  നടക്കുന്ന യുദ്ധങ്ങളും കലാപങ്ങളുമെല്ലാം ഉത്ഭവിക്കുന്നത് മനുഷ്യമനസ്സിലെ രജോഗുണത്തില്‍നിന്നാണ്. അതാണ് രാക്ഷസരുടെയെല്ലാം നേതാവും സംരക്ഷകനും പ്രോത്സാഹകനുമായി രാമായണം രാവണനെ ചിത്രീകരിച്ചുവച്ചിരിക്കുന്നതിന്റെ ഹേതു. രജോഗുണത്തിന്റെ അമിതമായ അതിക്രമം ഒരു പരിധിക്കപ്പുറം താങ്ങാന്‍ ലോകത്തിനാവുകയില്ല. ലോകത്തിന്റെ താപം ലോകസ്രഷ്ടാവിന്റെ ഹൃദയത്തിലും ചലനങ്ങളുളവാക്കും. സത്വരമായ നടപടികള്‍ ആവശ്യപ്പെടും. അതാണു മനുഷ്യമനസ്സില്‍ നടക്കുന്ന രാമാവതാരത്തിനും രാവണ നിഗ്രഹത്തിനും ഹേതു.

തമോഗുണമായ കുംഭകര്‍ണ്ണനോടൊപ്പം രജോഗുണമായ രാവണന്‍ ഇളകിയാടുന്ന മനുഷ്യമനസ്സാണു ലങ്ക. അതു അശാന്തിയുടെ വിളനിലമാണ്. അശാന്തി ക്രൂരകര്‍മ്മങ്ങളുടെ രൂപത്തില്‍ ജീവിതമണ്ഡലങ്ങളിലെല്ലാം വിപത്തുകളുളവാക്കുന്നു. എന്നാല്‍ സപ്ത

ര്‍ഷിയുടെ ചോദ്യം ക്രൂരനായ രത്‌നാകരന്റെ ഹൃദയത്തില്‍ ആത്മപരിശോധനയുടെ ദീപശിഖ കൊളുത്തിയതുപോലെ (രത്‌നാകരന്‍ വാല്മീകിയായ കഥ അയോദ്ധ്യാകാണ്ഡത്തിലുണ്ട്) ഓരോ വ്യക്തിയുടെയും ജീവിതത്തില്‍ തിരിച്ചറിവിന്റെ നല്ല മുഹൂര്‍ത്തം ഒരിക്കല്‍ സംജാതമായിത്തീരും. പൂര്‍വജന്മാര്‍ജ്ജിതമായ പുണ്യത്തിന്റെ ഫലമായാണ് അതുണ്ടാവുക. അപ്പോള്‍ അന്വേഷണം ഉള്ളിലേക്ക് തിരിയും. സ്വന്തം ഹൃദയാന്തര്‍ഭാഗത്തു വസിക്കുന്ന ലോകാഭിരാമനായ ശ്രീരാമനിലായിരിക്കും അത് പരമമായി എത്തിച്ചേരുക. അനന്തകോടി സൂര്യപ്രഭയോടെ ശ്രീരാമന്‍ ഹൃദയത്തിലുദിച്ചു കാണുമ്പോല്‍ അന്നേവരെ മനസ്സിനെ കലുഷിതമാക്കിയിരുന്ന താമസ രാജസ ഗുണങ്ങള്‍ അപ്രത്യക്ഷമായിത്തീരും. അതാണു കുംഭകര്‍ണ്ണ രാവണവധങ്ങള്‍. ഹൃദയം ശുദ്ധമായിത്തീരും. അതേവരെ യുദ്ധങ്ങളുടെ ഈറ്റില്ലമായി കലുഷിതമായിക്കിടന്ന മനുഷ്യമനസ്സാകുന്ന ലങ്ക യുദ്ധങ്ങള്‍ക്കു കടന്നു ചെല്ലാനാകാത്ത അയോദ്ധ്യയായി പരിണമിക്കും. സാത്വിക ഗുണ സമൃദ്ധിയാകുന്ന വിഭീഷണനായിരിക്കും അനന്തരം രാമചന്ദ്രന്റെ നിര്‍ദ്ദേശപ്രകാരം അയോധ്യയ്‌ക്കു തുല്യയായ ലങ്കാപുരി വാഴുക.

ലോകത്തെ മുഴുവന്‍ താനായിക്കണ്ട് ലോകനന്മയ്‌ക്കായി സേവനമര്‍പ്പിക്കുന്ന ലോകാഭിരാമതയുള്ളിടത്ത് സ്വാര്‍ത്ഥമോഹങ്ങള്‍ക്കായി സമദൃഷ്ടങ്ങളെ ദ്രോഹിക്കുന്ന രാവണത്വത്തിനു ഇടമുണ്ടാവുകയില്ല. ഇരുട്ടും വെളിച്ചവും പോലെ അവ ഇരുധ്രുവങ്ങളില്‍ നി

ല്‍ക്കുന്നു. ഇതാണ് ശ്രീരാമചന്ദ്രന്റെ രാവണാന്തകത്വം. അതു സാധനാനുഷ്ഠാനങ്ങളാല്‍ മാനവഹൃദയങ്ങളില്‍ നടക്കുന്ന വിമലീകരണത്തിന്റെ പര്യായപദമാണ്.

(തുടരും)

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

India

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Entertainment

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

Astrology

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Kerala

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

പുതിയ വാര്‍ത്തകള്‍

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.