Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീരാമന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2018, 02:46 am IST
inSamskriti

സത്യാനന്ദ സുധ-3

ഡോ. പൂജപ്പുര കൃഷ്ണന്‍ നായര്‍

ബ്രഹ്മശ്രീ നീലകണ്ഠ ഗുരുപാദരുടെ പൂജാമൂര്‍ത്തിയാണ് സീതാസമേതനായ രാമന്‍. അതാണു ശ്രീരാമന്‍. തന്റെ ഹൃദയത്തിനുള്ളില്‍ വസിക്കുന്ന ആനന്ദസ്വരൂപനായ ശ്രീരാമന് ആ മഹാപുരുഷന്‍ സ്വന്തം കരങ്ങള്‍കൊണ്ട് പട്ടാഭിഷേകം നടത്തുമായിരുന്നു. ഹൃദയകമലത്തിലായിരുന്നു അദ്ദേഹം പട്ടാഭിഷേകം നടത്തിയിരുന്നത്. രാമനും 

താനും ഈ ലോകവും ഒന്നുതന്നെയാണെന്ന പ്രത്യക്ഷാനുഭവമാണ് (നേരിട്ടുള്ള അനുഭവം) പട്ടാഭിഷേകത്തിന്റെ പരമതത്ത്വം. അലൗകികാനന്ദമാണു രാമനെന്നു നേരത്തെ വ്യക്തമാക്കിയല്ലൊ. ഇക്കാണായ ലോകത്തിനു മാതാവായ മൂലപ്രകൃതിയാണു സീതാദേവി. രാമനും സീതയും രണ്ടല്ല ഒന്നുതന്നെയാണെന്ന പരമയാഥാര്‍ത്ഥ്യമാണ്. മഹാലക്ഷ്മിയെന്ന് അഥവാ സീതയെന്ന് അര്‍ത്ഥം വരുന്ന ശ്രീ ശബ്ദത്തെ രാമശബ്ദത്തോട് സമാസിച്ച് ശ്രീരാമനെന്ന് ഒറ്റവാക്കായി കാണിച്ചിരിക്കുന്നതിന്റെ രഹസ്യം.

ആനന്ദമാണ് യഥാര്‍ത്ഥത്തില്‍ ഉള്ള വസ്തു. ലോകം ഉണ്ടാകുന്നതിനു മുന്‍പേ ഉള്ളവസ്തു അതുമാത്രമാണ്. അതല്ലാതെ രണ്ടാമതൊരു വസ്തു ഉണ്ടായിരുന്നില്ല. വേദങ്ങളും ഉപനിഷത്തുക്കളുമെല്ലാം ആവര്‍ത്തിച്ചു വെളിവാക്കുന്ന പരമസത്യമാണത്. അദ്ധ്യാത്മരാമായണത്തിലും ഭഗവദ്ഗീത, ശ്രീമഹാഭാഗവതം മുതലായ ഗ്രന്ഥങ്ങളിലും ഇക്കാര്യം നിരന്തരം മുഴങ്ങിക്കേള്‍ക്കുന്നുണ്ട്. ലോകസൃഷ്ടിക്കു മുന്നം അല്ലയോ രാമ, നീ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നു അഗസ്ത്യമഹര്‍ഷി ശ്രീരാമചന്ദ്രനോടു നേരിട്ടുപറയുന്നത് രാമായണാന്തര്‍ഗതമായ ആരണ്യകാണ്ഡത്തിലെ അഗസ്ത്യസ്തുതിയിലുണ്ട്. ശിവപുരാണത്തില്‍ ശിവനെന്നും ഭാഗവതത്തില്‍ വിഷ്ണുവെന്നുമെല്ലാം വിളിച്ചിരിക്കുന്നത് രാമനെന്ന ഇതേ ആനന്ദത്തെ ആകുന്നു. പേരുകള്‍ പലതാണെങ്കിലും തത്ത്വത്തിനു മാറ്റമില്ലെന്നു മറക്കരുത്. ആ പേരുകളുടെ അര്‍ത്ഥം പരിശോധിച്ചു നോക്കിയാല്‍ അലൗകികാനന്ദത്തില്‍ തന്നെ എത്തിച്ചേരുകയും ചെയ്യും.

ആനന്ദം അഥവാ രാമന്‍ ലോകസൃഷ്ടിക്കായി ആനന്ദം കുറിച്ചു. അതിനുവേണ്ടി തന്റെ തന്നെ ശക്തിയായ പ്രകൃതിയെ പ്രവര്‍ത്തനക്ഷമമാക്കി. രാമന്‍ തന്നെയായ രാമശക്തിയാണു സീത. സ്വര്‍ണവും സ്വര്‍ണ നിര്‍മിതമായ മാലയും രണ്ടല്ലാതിരിക്കുന്നതുപോലെ രാമനും സീതയും രണ്ടല്ലാതിരിക്കുന്നതിനാല്‍ പരമതത്ത്വമറിയുന്ന പൈങ്കിളി രാമനെ ശ്രീരാമനെന്നു സംബോധന ചെയ്തിരിക്കുന്നു. ജഗദ്‌സൃഷ്ടി തുടങ്ങിയാല്‍ പിന്നെ രാമനെ പിരിഞ്ഞു സീതയോ സീതയെ പിരിഞ്ഞു രാമനോ സാധ്യമല്ല. അതിനാല്‍ ശ്രീരാമനെന്ന സംബോധനയ്‌ക്കു സാംഗത്യമേറുന്നു. രാമന്റെ സങ്കല്‍പത്താല്‍ പ്രകൃതി സ്വരൂപിണിയായ സീതയില്‍ നിന്നു പിറന്നതാണ് ഈ ലോകത്തു കാണുന്ന സകല പദാര്‍ത്ഥങ്ങളും. ജീവനുള്ളതും ജീവനില്ലാത്തവയുമെല്ലാം അക്കൂട്ടത്തില്‍പെടും.

അതിനാല്‍ എല്ലാറ്റിന്റെയും അകവും പുറവും നിറഞ്ഞിരിക്കുന്നത് സീതാരാമന്മാരല്ലാതെ മറ്റൊന്നല്ല. അതു തിരിച്ചറിഞ്ഞയാളിനു രാമനും സീതയും ലോകവും താനും ഒന്നുതന്നെയാണെന്നു അനുഭവിച്ചറിയാനാകുന്നു. അതാണു ബ്രഹ്മശ്രീ നീലകണ്ഠഗുരുപാദര്‍ ഹൃദയത്തില്‍ നടത്തുന്ന ശ്രീരാമപട്ടാഭിഷേകം. ഉദാത്തമായ ഈ ഏകത്വാനുഭവമാണ,് അഥവാ ഐക്യജ്ഞാനമാണ് ശ്രീരാമശബ്ദത്തിന്റെ പൊരുള്‍.

സമാധ്യവസ്ഥയുടെ ഏറ്റവും ഉയര്‍ന്നപടിയായ നിര്‍വികല്‍പസമാധിയിലാണു രാമനെ ആനന്ദം മാത്രമായി അനുഭവിക്കാനാകുന്നത്. അവിടെ എത്തിപ്പെടുംവരെ സവികല്‍പസമാധിയുടെ വ്യത്യസ്തമായ പടവുകളിലൂടെ കയറിപ്പോകേണ്ടതുണ്ട്. അവിടെയെല്ലാം അലൗകികാനന്ദത്തെ അഥവാ രാമനെ സീതാസമേതനായി മാത്രമേ കാണാനും അനുഭവിക്കാനും സാധിക്കൂ. സമാധിദശയുടെ അടുത്തെങ്ങും എത്തിപ്പെട്ടിട്ടില്ലാത്ത സാധാരണക്കാരുടെ കാര്യത്തില്‍ സീതാസമേതനായല്ലാതെ രാമാനുഭവമില്ല. അതുകൊണ്ടും ശ്രീരാമപദത്തിനു പ്രാധാന്യമേറുന്നു. എഴുത്തച്ഛന്റെ വര്‍ണനകളിലൂടെയും കലാകാരന്മാര്‍ രചിച്ച ചിത്രങ്ങളിലൂടെയും ശില്‍പ്പങ്ങളിലൂടെയും നാം പരിചയിച്ച രാമന്റെ രൂപംപോലും ശ്രീരാമരൂപമാണെന്നറിഞ്ഞുകൊള്‍ക.

ആനന്ദമെന്നത് നേരിട്ട് അനുഭവിച്ചറിയാന്‍ മാത്രമുള്ളതാണ്. ആനന്ദത്തെ കാണാനാവുകയില്ല. കേള്‍ക്കാനോ മണക്കാനോ രുചിക്കാനോ തൊട്ടറിയാനോ സാധ്യമല്ല. ഇതിനു നിരാകാരമെന്നു വേദാന്ത ശാസ്ത്രത്തില്‍ പറയും. ലൗകികാനന്ദത്തെപ്പോലും അനുഭവിച്ചറിയാനല്ലാതെ, കാണാനോ കേള്‍ക്കാനോ സാധ്യമല്ലെന്നു അറിവുള്ളതാണല്ലൊ. നീലനിറമുള്ള, മഞ്ഞപ്പട്ടുടുത്ത വില്ലേന്തി നില്‍ക്കുന്ന അതിസുന്ദരനായ ശ്രീരാമന്റെ രൂപം സീത അഥവാ മൂലപ്രകൃതിയാണ്. പ്രസ്തുത രൂപമായി കാണപ്പെടുന്ന രൂപരഹിതമായ ആനന്ദമാണ് രാമന്‍. സ്വര്‍ണവും മാലയും തമ്മിലുള്ള ബന്ധമാണിത്. സ്വര്‍ണം രാമനും മാല സീതയുമായിരിക്കുന്നു. കണ്ണുകൊണ്ടോ കാതുകൊണ്ടോ മറ്റിന്ദ്രിയങ്ങള്‍കൊണ്ടോ രാമനെ അറിയണമെങ്കില്‍ സീതയിലൂടെ മാത്രമേ സാധ്യമാകുകയുള്ളൂ. സവികല്‍പ സമാധിയുടെ വ്യത്യസ്ത തലങ്ങളില്‍ പോലും അങ്ങനെയേ പറ്റൂ. അതിനാല്‍ നമ്മുടെ അനുഭവത്തില്‍ രാമന്‍ എന്നെന്നും ശ്രീരാമനാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കട്ടിംഗ് സൗത്തുകാരെ….കരീനകപൂര്‍ പറഞ്ഞത് കേട്ടോ, നോര്‍ത്ത്, സൗത്ത് എന്നൊന്നുമില്ല…സിനിമയില്‍

India

സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ കൂറ് പുലര്‍ത്തേണ്ടത് എക്‌സിക്യൂട്ടീവിനോടല്ലെന്ന് അലഹബാദ് ഹൈക്കോടതി

പങ്കജ് ത്രിപാഠി (വലത്ത്)
India

പുതിയ ട്രെന്‍റ്…ആമസോണ്‍ ടെലിവിഷന്‍ പരമ്പര സിനിമയായി മാറുന്നൂ….മൂന്ന് ദിവസത്തില്‍ 100 കോടി ക്ലബ്ബില്‍ കയറി പങ്കജ് ത്രിപാഠി നായകനായ ‘മിര്‍സാപൂര്‍’

India

സിബിഎസ്ഇ ക്രമക്കേട് ആരോപണം: എന്‍ എസ് യുവിന്‌റെ ‘പൊതുതാല്‍പ്പര്യം’ ഹൈക്കോടതിയില്‍ വിലപ്പോയില്ല

India

സ്വതന്ത്ര ഭരദ്വാജിനെ കോടതി റിമാന്‍ഡു ചെയ്തു, ഹേബിയസ് കോര്‍പ്പസ് ഹര്‍ജി തള്ളി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ലഹരിക്കേസ് വിചാരണകള്‍ വേഗത്തിലാക്കാന്‍ ഉറച്ച് സുപ്രീം കോടതി, 449 പ്രത്യേക കോടതികള്‍ സ്ഥാപിക്കണം

കാന്തപുരത്തിന്റെ കാര്യം ചോദിച്ചപ്പോൾ നാണവും ചിരിയും ; ഇതെന്താ കാന്തപുരത്തിന്റെ കുടുംബത്തീന്ന് കെ.സിയെ കല്ല്യാണം ആലോചിക്കാന്‍ ചെന്നതാണോ

ഭാര്യയുടെ സമ്മതമില്ലാതെയുള്ള ലൈംഗിക ബന്ധം: 9 ന് കേന്ദ്ര സര്‍ക്കാരിന്റെ വാദം കേള്‍ക്കും

നാലു സംസ്ഥാനങ്ങളിൽ ആറിടത്ത് ഒക്‌ടോബർ 6 ന് തെരഞ്ഞെടുപ്പ്, അസമിൽ ലോക്‌സഭയിലേക്ക്

ദേവിക്ക് പുഷ്പാർച്ചന നടത്തുമ്പോൾ മദ്യം വിളമ്പില്ല : മഹാഷ്ടമി ദിനത്തിൽ മദ്യവിൽപ്പന നിരോധിക്കുമെന്ന് സുവേന്ദു അധികാരി

ജന്തര്‍ മന്തര്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് മുംബൈ പൊലീസ് വാഹനം തടയുന്ന റിയ ആഹിര്‍ (ഇടത്ത്) ഹിന്ദി ബിഗ് ബോസ് പതിപ്പിലെ ആദ്യ എലിമിനേഷന്‍ റൗണ്ടില്‍ ജനങ്ങളുടെ വോട്ട് കുറഞ്ഞതിനാല്‍ റിയ ആഹിര്‍ പുറത്തായതായി പ്രഖ്യാപിച്ച് ബിഗ് ബോസ് അവതാരകന്‍ സല്‍മാന്‍ ഖാന്‍ (വലത്ത്)

മോദിയെ താഴെയിറക്കാന്‍ ജെന്‍ സീയ്‌ക്കൊപ്പം നിന്ന താരം ബിഗ് ബോസില്‍; പക്ഷെ ജനങ്ങളുടെ വോട്ടില്ല; ആദ്യറൗണ്ടില്‍ സല്‍മാന്‍ഖാന്‍ പുറത്താക്കി

ആരോപണങ്ങള്‍ ഗുരുതരം, കര്‍ണ്ണാടക പിഎസ്സി ചെയര്‍മാനെ ഹൈക്കോടതിയും കൈവിട്ടു, മുന്‍കൂര്‍ ജാമ്യമില്ല

സ്മാർട് ഫോൺ ഉപയോഗിച്ച് ഇനി മീനിനെ അളക്കാം, ‘മത്സ്യമെട്രി’ ആപ്പുമായി സിഎംഎഫ്ആർഐ

ആഭ്യന്തരവകുപ്പിനും കാന്തപുരത്തിനും ഒരേ നയം : വനിതാ മാധ്യമ പ്രവർത്തകയ്‌ക്കെതിരെ കേസെടുത്തത് അപലപനീയം – രാജീവ് ചന്ദ്രശേഖർ

അബ്ദുള്ള ബാസിലിനെതിരായ നടപടികൾ നിർത്താൻ നിർദേശം നൽകി ചെന്നിത്തല : ഇസ്ലാം ഭീകരതയെ വിമർശിച്ച ആരിഫ് ഹുസൈനെ പറ്റി അന്വേഷിക്കാനും ഉത്തരവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.