Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

റഷ്യയില്‍ ഫുട്ബോള്‍ ജയിച്ചു, ഫ്രാന്‍സും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 17, 2018, 02:50 am IST
in Editorial

കിരീടധാരണം കഴിഞ്ഞു. അടുത്ത നാലു കൊല്ലം ഫുട്ബോള്‍ ലോകത്തിന്റെ സിംഹാസനത്തില്‍ ഫ്രാന്‍സ് വാഴും. രണ്ടാം ലോക കിരീടത്തിലേയ്‌ക്കുള്ള യാത്രയില്‍ ഒരു തോല്‍വി പോലും വഴങ്ങാത്ത ഫ്രാന്‍സ് അഭിനന്ദനം അര്‍ഹിക്കുന്നു. സ്വന്തം നാട്ടില്‍ നേടിയ ഏക ചാംപ്യന്‍പട്ടം വെറും തിണ്ണമിടുക്കു മാത്രമെന്ന ആരോപണത്തിന് റഷ്യയിലെ വിജയത്തോടെ അവര്‍ മറുപടി നല്‍കിയിരിക്കുന്നു. 1998ലേയും ഇത്തവണത്തേയും വിജയത്തില്‍ നായകന്‍ എന്ന നിലയിലും പരിശീലകനെന്ന നിലയിലും പങ്കു വഹിച്ച ദിദിയെ ദഷാം അപൂര്‍വ നേട്ടമാണു കൈവരിച്ചത്. ജേതാക്കളെ അഭിനന്ദിക്കുമ്പോഴും ഓര്‍ക്കാന്‍ വേറെയും പലതുണ്ട് ഈ ലോകകപ്പിന്റെ ബാക്കിപത്രത്തില്‍. അതില്‍ പ്രധാനം ഗ്ളാമറിന്റെ പരിവേഷം ചാര്‍ത്തിക്കിട്ടാത്ത ടീമുകള്‍ നടത്തിയ മുന്നേറ്റം തന്നെയാണ്. കപ്പിന്റെ സംഘാടന മികവ്, പുത്തന്‍ സാങ്കേതിക വിദ്യയുടെ വരവും വിജയവും അങ്ങനെ മറ്റുപലതും വേറേയും. 

പുതിയൊരു ചാംപ്യന്‍ ടീമിനെ കാണാനായില്ല എന്ന കാര്യം ബാക്കിനില്‍ക്കുമ്പോള്‍ തന്നെ, ഫുട്ബോള്‍ ലോകം ചിലരുടെ കുത്തകയല്ല എന്ന ഉറച്ച പ്രഖ്യാപനം ഏറെ ശ്രദ്ധിക്കപ്പെടണം. വമ്പന്‍ ടീമുകള്‍ വഴിക്കു വീണതും പ്രതീക്ഷിക്കാത്തവര്‍ കയറിവന്നതും അട്ടിമറി എന്ന പതിവു കാഴ്ചപ്പാടില്‍ ഒതുക്കിയാല്‍ മതിയാവില്ല. ഫുട്ബോള്‍ ലോകം വളര്‍ന്നിരിക്കുന്നു. ടീമുകള്‍ തമ്മിലുള്ള അന്തരം കുറഞ്ഞുവരുന്നു. വലിയവര്‍ക്ക് അടി തെറ്റിയതു ലോകകപ്പില്‍ വച്ചു മാത്രമല്ല. ഫൈനല്‍ റൗണ്ട് വേദിയായ റഷ്യയിലേയ്‌ക്കു കടന്നുവരാന്‍ പോലും കഴിയാതെ പുറത്തായവരുമുണ്ടല്ലോ. നാലുതവണ കപ്പു ജയിച്ച ഇറ്റലിയും ലോക ഫുട്ബോളില്‍ കോളിളക്കം സൃഷ്ടിച്ച ഹോളണ്ടും വടക്കന്‍ അമേരിക്കന്‍ വന്‍ശക്തികളായ യുഎസും ലാറ്റിനമേരിക്കയില്‍ നിന്നുള്ള ചിലിയും അതില്‍പ്പെട്ടവരാണ്. ഇവരുടെ ഒഴിവിലേയ്‌ക്ക് പാനമയും ഐസ്ലന്‍ഡും പോലുള്ളവര്‍ കടന്നുവന്നത് യാദൃശ്ചികമെന്നു കരുതാവുന്ന കാലം കടന്നുപോയിരിക്കുന്നു. ലോക ഫുട്ബോളില്‍ ഇനി ആരും സുരക്ഷിതരല്ല. ആരും ആരേയും വീഴ്‌ത്തിയേക്കാം. ഈ ഉണര്‍ന്നെഴുന്നേല്‍പ്പ് യൂറോപ്പിലും ലാറ്റിനമേരിക്കയിലും ഒരുപോലെ സംഭവിച്ചു എന്നതും ശ്രദ്ധിക്കേണ്ടതുതന്നെ. കപ്പിനെത്തിയവരില്‍ത്തന്നെ ബ്രസീലും അര്‍ജന്റീനയും ജര്‍മനിയും സ്പെയിനും യുറഗ്വായും ഇംഗ്ളണ്ടും വീണിട്ടും പിടിച്ചുനിന്ന ഫ്രാന്‍സ്, പുതിയൊരു ചാംപ്യന്റെ ഉദയം തടഞ്ഞുവെന്നു മാത്രം. പക്ഷേ, ക്രൊയേഷ്യയും ബല്‍ജിയവും യുറഗ്വായും മെക്സിക്കോയും മറ്റും ചാംപ്യന്‍മാരുടെ കളികളിച്ചു തന്നെയാണു പുറത്തേയ്‌ക്കു പോയത്. ഏഷ്യന്‍ ടീമുകളായ ഇറാനും ദക്ഷിണ കൊറിയയും ജപ്പാനും അവരവരുടെ നിലയില്‍ ചലനങ്ങള്‍ സൃഷ്ടിച്ചിരുന്നല്ലോ. 

ബ്രസീലിലെ കഴിഞ്ഞ ലോകകപ്പില്‍ത്തന്നെ ഇത്തരം ഒരു ഉണര്‍വിന്റെ സൂചന കണ്ടിരുന്നു. ചിലിയും ഘാനയും കൊളംബിയയും കോസ്റ്റാറിക്കയുമൊക്കെ നടത്തിയ വിപ്ളവം ജയിക്കാതെ പോയത് അവരുടെ പരിചയക്കുറവുകൊണ്ടു മാത്രമായിരുന്നു. ലോകകപ്പ,് ഗ്ളാമര്‍ താരങ്ങളുടേതു മാത്രമല്ലാതാകുന്നു എന്നതാണ് റഷ്യയുടെ മറ്റൊരു പാഠം. ഇത്തവണ കളിക്കാരല്ല ടീമുകളാണു ജയിച്ചു കയറിയത്. ഫുട്ബോളിനു കിട്ടുന്ന ഏറ്റവും വലിയ അനുഗ്രഹവും അതുതന്നെയാണ്. 2010ല്‍ സ്പെയിന്‍ നേടിയ വിജയത്തിനു സമാനമാണ് ഇത്തവണത്തെ ഫ്രാന്‍സിന്റെ വിജയം. ഫുട്ബോള്‍ ലോകത്ത് താരങ്ങളുടെ വില പിടിച്ചാല്‍ കിട്ടാത്ത പോലെ കുതിച്ചുയരുന്നതിനെതിരെ ഫിഫ തന്നെ മുന്‍പു മുന്നറിയിപ്പു നല്‍കിയിരുന്നു. ഫുട്ബോള്‍ ടീം ഗെയിം ആണെന്നും ഒരു താരത്തില്‍ ഒതുങ്ങുന്നതല്ലെന്നുമുള്ള പ്രഖ്യാപനമാണു റഷ്യയില്‍ നിന്നു മുഴങ്ങുന്നത്. അതു സ്വാഗതാര്‍ഹം തന്നെ. പുത്തന്‍ സാങ്കേതിക വിദ്യയായ വിഎആര്‍ കളിയുടെ ആകര്‍ഷകത്വവും ഒഴുക്കും നഷ്ടമാക്കുമെന്ന ആരോപണമുണ്ടായിരുന്നെങ്കിലും ടീമുകള്‍ക്ക് അര്‍ഹിച്ചതു തന്നെ കിട്ടുന്നു എന്ന വശംകൂടി അതിനുണ്ട്. പരാതികളില്ലാത്ത കളികാണാന്‍ ഇത് അവസരമൊരുക്കി. 

32 ടീമുകളില്‍ ഒതുങ്ങാത്തത്ര വളര്‍ന്നിരിക്കുന്നു ലോകകപ്പ്. 2026-ല്‍ ടീമുകളുടെ ലോകകപ്പ് കളിക്കുന്ന ടീമുകളുടെ എണ്ണം 48 ആകും. ക്രമത്തില്‍ വളര്‍ന്നുവരുന്ന ടീം എണ്ണം ഇനിയും കൂട്ടുന്നതിനെതിരെ ലോക ഫുട്ബോള്‍ സംഘടനയായ ഫിഫയ്‌ക്കു ഒരു തലവേദന സംഘാടനം തന്നെയാണ്. മുന്‍പ് പരിഗണയ്‌ക്കു വന്ന ഈ നിര്‍ദേശം തള്ളപ്പെട്ടതും അതുകൊണ്ടൊക്കെത്തന്നെ. പക്ഷേ, എണ്ണം കൂട്ടിയാല്‍ അനര്‍ഹര്‍ കടന്നുവരുമെന്നും അതു ലോകകപ്പിന്റെ നിലവാരം തകര്‍ക്കുമെന്നും ഒരു ആരോപണവുമുണ്ടായിരുന്നു. അതില്‍ കഴമ്പില്ലെന്നു റഷ്യന്‍ ലോകകപ്പ് തെളിയിച്ചു. അതാണ് ഈ ലോകകപ്പിന്റെ ഏറ്റവും വലിയ വിജയം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുവതികളെ ലക്ഷ്യമിട്ട് ഓണ്‍ലൈന്‍ വായ്‌പാ തിട്ടിപ്പ് : ഡാര്‍ക്ക് വെബ് ബിബിനും പങ്കാളിയും അറസ്റ്റില്‍

News

മെക്‌സിക്കോയിൽ വൻ ഭൂചലനം; തീവ്രത 7.4, സുനാമി ജാഗ്രത അറിയിപ്പ്

Kerala

ശബരിമല എക്‌സിക്യുട്ടീവ് ഓഫിസറായ പി.എസ്.ശാന്തകുമാറിനെ നിയമിക്കാന്‍ അനുമതി നല്‍കി ഹൈക്കോടതി

Miniscreen

ഭാഷ പ്രശ്നമാക്കാതെ സംഗീതത്തെ കൈമുതലാക്കിയ ഗായികയാണ് എസ്. ജാനകി:രാജസേനൻ

India

മൈക്രോഫോണ്‍ ഉള്ളവരെല്ലാം മാദ്ധ്യമപ്രവര്‍ത്തകരാകുന്ന അവസ്ഥയില്‍ ആശങ്ക പ്രകടിപ്പിച്ച് കോടതി

പുതിയ വാര്‍ത്തകള്‍

യാഥാര്‍ത്ഥ്യം അംഗീകരിച്ച് നേതൃയോഗം, പിഎംശ്രീ പദ്ധതിയില്‍ സര്‍ക്കാരിന്റെ നിലപാടിനൊപ്പമെന്ന് മുസ്ലിം ലീഗ്

ലോകകപ്പ് ഫുട്ബാള്‍ ഫൈനല്‍: തിങ്കളാഴ്ച സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി നല്‍കണമെന്ന് പാലാ നഗരസഭാ ചെയര്‍പേഴ്‌സണ്‍

ഷെഫീന ബീവി (വലത്ത്) മഞ്ജു പിള്ളയും മകള്‍ ദയ രഞ്ജിത്തും (ഇടത്ത്)

മ‌‌ഞ്ജു പിള്ളയുടെ മകളെ അപമാനിച്ച് ഷെഫീനബീവിയുടെ തെറി; അതിരുവിട്ട അസഭ്യത്തിനെതിരെ ആഞ്ഞടിച്ച് മഞ്ജു പിള്ള

അമല ആശുപ്രതിയിലെ യു എന്‍ എ ഉപരോധ സമരം അവസാനിച്ചു

പാലക്കാട് ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് പാഞ്ഞുകയറി അപകടം: ഒരാള്‍ക്ക് ദാരുണാന്ത്യം

ശശി തരൂര്‍ എം പി സ്വകാര്യ ഹോട്ടലിന്റെ ലിഫ്റ്റില്‍ കുടുങ്ങി

പുരിയിലെ ജഗന്നാഥ ക്ഷേത്രത്തിലെ രഥഘോഷയാത്ര (ഇടത്ത്) ഘോഷയാത്രയില്‍ പങ്കെടുത്ത ഭാരതീയ നാമം സ്വീകരിച്ച ഇന്ദിരാ ദേവി ദാസി എന്ന ഇംഗ്ലണ്ടുകാരി (വലത്ത്)

പുരി ജഗന്നാഥക്ഷേത്രത്തിലെ ഉത്സവത്തിനെത്തിയ ഇംഗ്ലണ്ട് കാരി പറയുന്നു “ഭക്തിനിര്‍ഭരമായ ആഘോഷം…ഇംഗ്ലണ്ടില്‍ ഇതുപോലൊന്നില്ല”

കാഫിര്‍ സ്ക്രീൻഷോട്ട് കേസ്; ജിതിൻ ഭാസ്കറിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി കോടതി

ഹയർ സെക്കൻ്ററി ഒന്നാം വർഷ പരീക്ഷ ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 62.01%

നിക്ഷേപ തട്ടിപ്പ്: ടാല്‍റോപ്പ് കമ്പനി ഡയറക്ടര്‍ യഹ്യ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.