Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അശ്വമേധം ഏറ്റവും ശ്രേഷ്ഠമായ കര്‍മമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 17, 2018, 02:49 am IST
in Samskriti

ബൃഹദാരണ്യകോപനിഷത്ത്- 5

          ശാന്തി മന്ത്രം

ഓം പൂര്‍ണ മദഃ പൂര്‍ണമിദം

പൂര്‍ണാത് പൂര്‍ണ മുദച്യതേ

പൂര്‍ണസ്യ പൂര്‍ണമാദായ

പൂര്‍ണമേവാവശിഷ്യതേ

ഓം ശാന്തിഃ ശാന്തിഃ ശാന്തിഃ

ബ്രഹ്മം പൂര്‍ണമാണ്. ജഗത്തും പൂര്‍ണമാണ്. കാരണമായ ബ്രഹ്മത്തില്‍ നിന്ന് കാര്യമായ ജഗത്ത് ഉണ്ടായി. പൂര്‍ണമായ ബ്രഹ്മത്തില്‍ നിന്ന് പൂര്‍ണമായ ജഗത്തിനെ എടുത്താലും അത് പൂര്‍ണമായി തന്നെ നിലനി

ല്‍ക്കുന്നു അധിദൈവീകവും ആധിഭൗതികവും ആദ്ധ്യാത്മികവുമായ ദുഃഖങ്ങള്‍ക്ക് ശാന്തിയുണ്ടാകട്ടെ

ഒന്നാം അദ്ധ്യായം

ബ്രാഹ്മണം 1

ഓം ഉഷാ വാ അശ്വസ്യ മേധസ്യ ശിരഃ

യജ്ഞത്തിലെ കുതിരയുടെ തല ഉഷസ്സാണ് (ബ്രാഹ്മമുഹൂര്‍ത്തം). കണ്ണ് സൂര്യനും പ്രാണന്‍ വായുവും തുറന്നിരിക്കുന്ന വായ വൈശ്വാനരന്‍ എന്ന അഗ്നിയുമാണ്. യാഗാശ്വത്തിന്റെ ആത്മാവ് സംവത്സരമാണ്. പുറം ഭാഗം ദ്യു ലോകവും ഉദരം അന്തരീക്ഷവും കുളമ്പ് ഭൂമിയുമാണ്. രണ്ട് വശങ്ങള്‍ ദിക്കുകളും വാരിയെല്ലുകള്‍ അവാന്തര ദിക്കുകളുമാണ്. അവയവങ്ങള്‍ ഋതുക്കളാണ്. അവയവ സന്ധികള്‍ മാസങ്ങളും പക്ഷങ്ങളും, പാദങ്ങള്‍ അഹോരാത്രങ്ങളുമാണ്. അസ്ഥികള്‍ നക്ഷത്രങ്ങളും, മാംസങ്ങള്‍ മേഘങ്ങളും ദഹിക്കാത്ത ഭക്ഷണം മണലുമാണ്. നാഡികള്‍ നദികളും കരളും ശ്വാസനാളവും പര്‍വ്വതങ്ങളുമാണ് രോമങ്ങള്‍ ചെടികളും വൃക്ഷങ്ങളുമാണ്. നാഭിയ്‌ക്കു മുകളിലെ ശരീരഭാഗം ഉച്ചക്ക് മുമ്പുള്ള ഉദിച്ചു നില്‍ക്കുന്ന സൂര്യനാണ്. നാഭിയ്‌ക്ക് താഴെയുള്ള ഭാഗം ഉച്ചകഴിഞ്ഞുള്ള അസ്തമന സൂര്യനമാണ്. കുതിരയുടെ കോട്ടുവാ ഇടിമിന്നലാണ്. ശരീരം കുടയുന്നത് ഇടിമുഴക്കവും മൂത്രമൊഴിക്കുന്നത് മഴയുമാണ്. കുതിരയുടെ ശബ്ദം തന്നെയാണ് വാക്ക്.

അഹര്‍വ്വാ അശ്വം പുരസ്താന്മഹിമാന്വജായത

 പകല്‍ അശ്വത്തിന്റെ മുന്നില്‍ മഹിമാവിന്റെ മുന്നില്‍ പ്രത്യക്ഷപ്പെട്ടു. ഉല്‍പത്തി കിഴക്കേസമുദ്രമാണ്. രാത്രിയില്‍ മഹിമാവിന്റെ രൂപത്തില്‍ പ്രകടമായി. അതിന്റെ ഉല്‍പത്തി സ്ഥലം പടിഞ്ഞാറെ സമുദ്രമാണ്. ഇവ അശ്വത്തിന്റെ രണ്ടു ഭാഗത്തും മഹിമാക്കളായി നിന്നു. ഇത് ഹയമായി ദേവന്മാരേയും വാജിയായി ഗന്ധര്‍വ്വന്‍മാരേയും അര്‍വാവായി അസുരരേയും അശ്വമായി മനുഷ്യരേയും വഹിച്ചു. സമുദ്രമാണ് ഇതിന്റെ ബന്ധനസ്ഥാനവും ഉത്പത്തി സ്ഥാനവും.

 അശ്വമേധകര്‍മവുമായി ബന്ധപ്പെട്ട ഉപാസനയെയാണ് ഇവിടെ പറയുന്നത്. ഉപാസനയിലൂടെ കര്‍മാസക്തമായ മനസ്സിനെ ജ്ഞാനത്തിലേക്ക് നയിക്കാം. അശ്വമേധയജ്ഞത്തിന് അധികാരികളല്ലാത്തവര്‍ക്കും ഈ വിജ്ഞാനം കൊണ്ട് ഫലം നേടാനാകും. ഉപാസന കൊണ്ടും ഫലപ്രാപ്തിയുണ്ടാകുമെന്ന് ശ്രുതി പറയുന്നു. അശ്വമേധം എല്ലാറ്റിലും വെച്ച് ശ്രേഷ്ഠമായ കര്‍മ്മമാണ്.

 അശ്വമേധയാഗത്തില്‍ അശ്വം ഏറ്റവും പ്രധാനമാണ്. അശ്വത്തിന്റെ ദേവത പ്രജാപതിയാണ്. അശ്വത്തെ പ്രജാപതിയായി കണ്ട് ഉപാസിക്കുമ്പോള്‍ അതിന്റെ ഓരോ അവയവത്തേയും എങ്ങനെ ഭാവന ചെയ്യണമെന്ന് ഇവിടെ പറയുന്നു.

അഹോരാത്രങ്ങള്‍ എന്ന് ബഹുവചനമായി മന്ത്രത്തില്‍ പറഞ്ഞത് മനുഷ്യരുടേയും പിതൃക്കളുടേയും ദേവന്മാരുടേയും ബ്രഹ്മാവിന്റേയും അഹോരാത്രങ്ങളെ കാണിക്കാനാണ്.

 മനുഷ്യന് 60 നാഴിക ചേര്‍ന്നാലാണ് രാപകല്‍. പിതൃക്കള്‍ക്ക് ശുക്ലപക്ഷവും കൃഷ്ണപക്ഷവും ചേര്‍ന്നതാണ് ഒരു അഹോരാത്രം. ഉത്താരായനവും  ദക്ഷിണായനവും കൂടിയാല്‍ ദേവന്മാരുടെ അഹോരാത്രമായി. രണ്ടായിരം ചതുര്‍യുഗങ്ങള്‍ ചേര്‍ന്നതാണ് ബ്രഹ്മാവിന്റെ രാത്രിയും പകലും.

 ഹോമദ്രവ്യങ്ങള്‍ ഇട്ട് വെക്കാനുള്ള സ്വര്‍ണം, വെള്ളി എന്നിവ കൊണ്ടുള്ള പാത്രമാണ് മഹിമാവ്. ഹയം, വാജി, അര്‍വ്വാ, അശ്വം എന്നിവയെല്ലാം കുതിരയുടെ പേരുകളാണ്. പരമാത്മാവിനെയാണ് സമുദ്രം എന്ന് വിശേഷിപ്പിച്ചിരിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വഖഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള സമയപരിധി അവസാനിച്ചു : രജിസ്റ്റർ ചെയ്യാത്ത 200,000-ത്തിലധികം സ്വത്തുക്കൾ സർക്കാരിന് സ്വന്തമാകുമോ ?

India

ഇന്ത്യയിലേയ്‌ക്ക് വരാൻ തിരക്ക് കൂട്ടി ബംഗ്ലാദേശികൾ ;  24 മണിക്കൂറിനുള്ളിൽ 1.40 ലക്ഷത്തിലധികം അപേക്ഷകൾ

Kerala

വീണ്ടും കേരളത്തിന്റെ വികസനം മുടക്കാന്‍ കമ്മ്യൂണിസ്റ്റ് ഭൂതം വരുന്നു….തോമസ് ഐസക്കിനെ ആര് നിയന്ത്രിക്കും?

India

30 ദിവസം ജയിലിൽ കിടന്നാൽ മന്ത്രി സ്ഥാനം തെറിക്കും : നിർണ്ണായക ബില്ലുമായി കേന്ദ്രസർക്കാർ : ജെപിസി അംഗീകാരം നൽകിയേക്കും

India

ഹിന്ദുക്കളെ മതത്തിന്റെ പേരിൽ വിഡ്ഢികളാക്കുകയായിരുന്നു, അത് തുടരും ; രാമക്ഷേത്രത്തിന്റെ പേരിൽ സനാതനവിശ്വാസികളെ അവഹേളിച്ച് കോൺഗ്രസ്

പുതിയ വാര്‍ത്തകള്‍

ഇംഗ്ലണ്ടിന്‍റെ രണ്ട് ഗോളുകള്‍ക്കും പിന്നില്‍ പ്രവര്‍ത്തിച്ച പകരക്കാരനായി ഇറങ്ങിയ ആന്തണി ഗോര്‍ഡന്‍ (വലത്ത്) ഇംഗ്ലണ്ട് ക്യാപ്റ്റനും ഈ രണ്ടു ഗോളുകളും അടിക്കുകയും ചെയ്ത ഹാരി കെയ്ന്‍ സന്തോഷത്തോടെ ആന്തണി ഗോര്‍ഡനെ ആലിംഗനം ചെയ്യുന്നു (ഇടത്ത്)

അവസാന മിനിറ്റുകളില്‍ ഇംഗ്ലണ്ടിന്റെ രക്ഷനായി ഹാരി കെയ്ന്‍, 74, 86 മനിറ്റുകളില്‍ നേടിയ ഗോളുകളിലൂടെ ഇംഗ്ലണ്ട് കോംഗോയെ തകര്‍ത്ത് പ്രീക്വാര്‍ട്ടറില്‍

ഭൂട്ടാന്‍ കാര്‍ കടത്ത് ; ദുല്‍ഖര്‍ സല്‍മാനെ കസ്റ്റംസ് ചോദ്യം ചെയ്തു , കാർ എത്തിച്ചത് എങ്ങനെയെന്ന് തനിക്കറിയില്ലെന്ന് നടൻ

ഹിന്ദു വിവാഹമാകണമെങ്കില്‍ ചടങ്ങുകള്‍ നടത്തണം, അല്ലാതുള്ള സര്‍ട്ടിഫിക്കറ്റ് അസാധുവെന്ന് കോടതി

ടിക്കറ്റിതര വരുമാനത്തിന് സ്റ്റാന്‍ഡില്‍ പലഹാരക്കച്ചവടം, ഗതാഗത മന്ത്രിയെ ട്രോളി സ്വകാര്യബസ് ജീവനക്കാര്‍

എൻ ശേഷാദ്രിനാഥൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ; നിയമന ഉത്തരവിൽ ഒപ്പിട്ട് ഗവർണർ

മൈക്രോസോഫ്റ്റ് വീണ്ടും കൂട്ടപ്പിരിച്ചുവിടലിന് പദ്ധതിയിടുന്നു? പുറത്താവുക ഗെയിമിംഗ്, സെയില്‍സ്, കണ്‍സള്‍ട്ടിംഗ് വിഭാഗക്കാര്‍

‘ ഇനി ഒരു സ്വേച്ഛാധിപതിയെയും തങ്ങൾ സഹിക്കില്ല , മുനീർ കുഞ്ഞുങ്ങൾക്ക് വേണ്ട ഭക്ഷണം വരെ തടഞ്ഞ് വച്ച ദുഷ്ടനാണ് ‘: പാക് അധീന കശ്മീർ കത്തുന്നു

വാട്ട്സ്ആപ്പിലെ യൂസര്‍നെയിം ഫീച്ചര്‍ ചര്‍ച്ചയ്‌ക്കു ശേഷം മതി, മെറ്റയ്‌ക്ക് നോട്ടീസയച്ച് കേന്ദ്രസര്‍ക്കാര്‍

മമിത ബൈജുവിന്റെ വളർച്ചയിൽ താൻ വളരെ സന്തോഷവതിയാണെന്ന് ഐശ്വര്യ ലക്ഷ്മി : അവൾ എനിക്ക് ഒരു കുട്ടിയെപ്പോലെയാണെന്നും പൊന്നിയൻ സെൽവം നടി

അന്‍സിബ ഹസ്സന്‍ നല്‍കിയ ക്രിമിനല്‍ കേസില്‍ ശ്വേതാ മേനോന്‌റെ മൊഴിയെടുക്കാന്‍ പൊലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.