Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അധ്യാത്മരാമായണവും എഴുത്തച്ഛനും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 16, 2018, 01:00 am IST
in Samskriti

വാല്മീകിയുടെ ഗായത്രീ രാമായണം, അത്ഭുത രാമായണം, ആനന്ദ രാമായണം എന്നിവ പോലെ അധ്യാത്മരാമായണം ഋഷിമാര്‍ രചിച്ചതല്ലെന്നാണ് നിഗമനം. അതിന്റെ കവിതാ രീതിയും മറ്റും പരിശോധിച്ചാല്‍  മറ്റു രാമായണങ്ങളില്‍ നിന്ന് വ്യത്യസ്തമാണെന്നു കാണാം. ഋഷിപ്രോക്ത രാമായണങ്ങളില്‍ ശ്രീരാമനെ വിഷ്ണുവിന്റെ അവതാരമെന്ന് വിവക്ഷിക്കുന്നുണ്ടെങ്കിലും ധീരോദാത്തനും നീതിമാനുമായ രാജാവായാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്.

അധ്യാത്മരാമായണത്തില്‍  ശ്രീരാമനെ ഈശ്വരനായി വര്‍ണിച്ചു തെന്നയാണ് കഥ വിസ്തരിക്കുത്. ഋഷികള്‍ രചിച്ചതല്ല അധ്യാത്മ രാമായണം എന്നതിനെ സാധൂകരിക്കുകയാണ് ഈ താരതമ്യങ്ങള്‍. അധ്യാത്മരാമായണത്തിന്റെ പിറവിയെക്കുറിച്ച് പറയുന്നൊരു കഥയുണ്ട്.  വിഷ്ണു ഭക്തനായ ഒരു ബ്രാഹ്മണന്‍ താനെഴുതിയ രാമായണവുമായി പല പണ്ഡിതരേയും സമീപിച്ചു. മറ്റുള്ള രാമായണങ്ങളേക്കാള്‍ ഭക്തിരസ പ്രധാനമാണ്  താന്‍ രചിച്ച  രാമായണമെന്നും ജനങ്ങളത്  കൂടുതല്‍ ആദരിക്കുമെന്നും ബ്രാഹ്മണന്‍ ധരിച്ചു. പക്ഷേ പണ്ഡിതരാരും അദ്ദേഹത്തിന്റെ ഗ്രന്ഥം പരിശോധിച്ചില്ല. ഋഷിപ്രോക്തങ്ങളായ രാമായണമുള്ളപ്പോള്‍ ഇത്തരമൊരു ഗ്രന്ഥം രചിച്ച ബ്രാഹ്മണന്‍ വിഡ്ഢിയാണെന്നായിരുന്നു പലരുടെയും പരിഹാസം. ജനങ്ങളും തന്റെ ഗ്രന്ഥത്തെ തള്ളിക്കളയുകയാണെന്നു വേദനയോടെ തിരിച്ചറിഞ്ഞ ബ്രാഹ്മണന്‍ സ്വദേശം വിട്ടു പോയി. 

അന്തമില്ലാതെ അലഞ്ഞ ബ്രാഹ്മണന്‍ ഒടുവില്‍ ഒരു കൊടുങ്കാട്ടിലെത്തി. ആ രാത്രി അവിടെ കഴിച്ചുകൂട്ടാന്‍ തീരുമാനിച്ചു. കാട്ടിലെ ഊടുവഴിക്കരികില്‍ അദ്ദേഹം ഒരു കുളവും ആല്‍ത്തറയും കണ്ടു. കുളത്തിലിറങ്ങി കുളിച്ച് സന്ധ്യാവന്ദനം കഴിച്ച് ആല്‍ത്തറയില്‍ തന്റെ ഗ്രന്ഥം തലയ്‌ക്കു വെച്ച് കിടന്നു. ക്ഷീണിതനായ അദ്ദേഹം പെട്ടെന്ന് ഉറങ്ങിപ്പോയി. പാതിരാത്രി കഴിഞ്ഞപ്പോള്‍ തേജോമയനായൊരു ദിവ്യപുരുഷന്‍ പ്രത്യക്ഷപ്പെട്ട് ആരാണിവിടെ കിടക്കുന്നതെന്നു ചോദിച്ചു. അതു കേട്ട് ബ്രാഹ്മണന്‍ ഉണര്‍ന്നു. അവര്‍ തമ്മില്‍ സംഭാഷണത്തിലേര്‍പ്പെട്ടു. 

അങ്ങാരാണെന്ന് ദിവ്യന്‍ ബ്രാഹ്മണനോട് ചോദിച്ചു. ഞാനൊരു ബ്രാഹ്മണനാണ,് ദൈവഗത്യാ ഇവിടെ വന്നു ചേര്‍ന്നതാണെന്നായിരുന്നു മറുപടി. ബ്രാഹ്മണന്റെ കൈയിലിരിക്കുന്ന ഗ്രന്ഥം ഏതെന്നായിരുന്നു ദിവ്യന്റെ അടുത്ത ചോദ്യം. അതേക്കുറിച്ച് ഞാന്‍ പറയില്ല, അങ്ങ് പരിഹസിക്കുമെന്ന ബ്രാഹ്മണന്റെ ഉത്തരം കേട്ട്  അതൊന്നുമില്ല, പറയൂ കേള്‍ക്കട്ടെ എന്നായി ദിവ്യന്‍. ഉടനെ ഗ്രന്ഥത്തെക്കുറിച്ചും അതു രചിച്ചതിന്റെ പേരില്‍ നേരിട്ട പരിഹാസത്തെക്കുറിച്ചും ബ്രാഹ്മണന്‍ വിശദീകരിച്ചു. അതുകേട്ട ദിവ്യപുരുഷന്‍ ബ്രാഹ്മണനെ സാന്ത്വനിപ്പിച്ച് ഇങ്ങനെപറഞ്ഞു; 

  അങ്ങു വ്യസനിക്കേണ്ട. ഞാന്‍ പറയുന്നതു പോലെ ചെയ്യുക. എങ്കില്‍ അങ്ങയുടെ ഗ്രന്ഥത്തെ എല്ലാവരും ആദരിക്കും. പ്രചാരവുമേറും. വരുന്ന ശിവരാത്രി നാളില്‍ ഈ ഗ്രന്ഥവുമായി ഗോകര്‍ണത്തു പോകണം. വൈകുന്നേരമാകുമ്പോള്‍ കിഴക്കേ നടയില്‍ പോയി നില്‍ക്കുക. അപ്പോള്‍ അസംഖ്യം ജനങ്ങളെത്തും. കൂട്ടത്തില്‍ തേജോമയനായ ഒരു ബ്രാഹ്മണനുണ്ടാകും. അദ്ദേഹത്തോടൊപ്പം നാലു പട്ടികളെയും കാണാം. അദ്ദേഹത്തെ ഈ ഗ്രന്ഥം നല്‍കി വിവരങ്ങളെല്ലാം ധരിപ്പിക്കണം. അദ്ദേഹം ഇതിനൊരു പ്രതിവിധിയുണ്ടാക്കും. പക്ഷേ, ഇക്കാര്യം ഉപദേശിച്ചതാര് എന്നു മാത്രം പറയരുത്. ഇത്രയും പറഞ്ഞ് ദിവ്യപുരുഷന്‍ അന്തര്‍ധാനം ചെയ്തു. 

 ഇതു കേട്ട ബ്രാഹ്മണന് സന്തോഷമായി. അരുണോദയത്തില്‍ അവിടെ നിന്ന് പുറപ്പെട്ടു. പിന്നീട് ദേശാടനങ്ങള്‍ക്കൊടുവില്‍ ശിവരാത്രി ആയപ്പോഴേക്കും അദ്ദേഹം ഗോകര്‍ണത്തെത്തി. 

വൈകുന്നേരം അദ്ദേഹം കിഴക്കേ നടയിലെത്തി, തേജോമയനായ ബ്രാഹ്മണന്‍ വരുന്നതു കണ്ടു. ഗ്രന്ഥം അദ്ദേഹത്തെ ഏല്‍പ്പിച്ചു വിവരങ്ങളറിയിച്ചു. എന്റെ കൈയില്‍ ഗ്രന്ഥം തരാന്‍ അങ്ങയോടാരാണ് ആവശ്യപ്പെട്ടതെന്ന് അദ്ദേഹം അന്വേഷിച്ചെങ്കിലും ഗ്രന്ഥകര്‍ത്താവായ ബ്രാഹ്മണന്‍ ഒന്നും മിണ്ടാതെ നിന്നു. 

ആരാണു പറഞ്ഞതെന്ന് എനിക്കറിയാം, ഈ ഉപായം തന്നത് ഒരു ഗന്ധര്‍വനാണെന്നു പറഞ്ഞ് തേജോമയനായ ബ്രാഹ്മണന്‍, ഗന്ധര്‍വനെ ശപിച്ചു. ഇത്തരമൊരു വ്യാജോപദേശം ചെയ്തതിനാല്‍ ശൂദ്രനായി പിറക്കട്ടെ എന്നായിരുന്നു ഗന്ധര്‍വനു കിട്ടിയ ശാപം. 

ഇപ്രകാരം ശപിച്ചതിനു ശേഷം കൈയിലുണ്ടായിരുന്ന കമണ്ഡലുവില്‍ നിന്ന് വെള്ളമെടുത്ത് ഗ്രന്ഥത്തില്‍ തളിച്ചു. ഈ ഗ്രന്ഥം നിമിത്തം അങ്ങയ്‌ക്ക് യശസ്സുണ്ടാകുമെന്ന് ഗ്രന്ഥ കര്‍ത്താവിനെ അനുഗ്രഹിക്കുകയും ചെയ്തു. 

ആ ഗ്രന്ഥമാണ് അധ്യാത്മ രാമായണം. പിന്നീട് അധ്യാത്മരാമായണത്തെ എല്ലാവരും ആദരവോടെ കാണുകയും പാരായണത്തിന് ഉപയോഗിക്കുകയും ചെയ്തു. ഋഷിമാര്‍ രചിച്ച രാമായണത്തേക്കാള്‍ അതിന് പ്രചാരം ലഭിക്കുകയും ചെയ്തു. 

അധ്യാത്മ രാമായണം രചിച്ച ബ്രാഹ്മണന് ഉപായം പറഞ്ഞുകൊടുത്ത ഗന്ധര്‍വനാണ് ശൂദ്രനായി പിറന്ന് ‘തുഞ്ചത്തെഴുത്തച്ഛന്‍’ എന്ന പേരില്‍ പ്രസിദ്ധനായത്. 

എഴുത്തച്ഛന്‍ തന്റെ കിളിപ്പാട്ട് തര്‍ജമയ്‌ക്ക് മൂലകൃതിയായി അധ്യാത്മരാമായണം സ്വീകരിച്ചത് ഗ്രന്ഥകര്‍ത്താവായ ബ്രാഹ്മണനോടുള്ള പൂര്‍വ ബന്ധം കൊണ്ടാണെന്നും പറയപ്പെടുന്നു. 

ഗോകര്‍ണത്ത് നാലുപട്ടികളോടു കൂടിയെത്തിയ  ബ്രാഹ്മണന്‍ വേദവ്യാസനായിരുന്നു. നാലു പട്ടികള്‍ നാലുവേദങ്ങളുടെ പ്രതീകങ്ങളും. വരരുചിയാണ് അധ്യാത്മരാമായണം രചിച്ചതെന്നും പറയപ്പെടുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വഖഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള സമയപരിധി അവസാനിച്ചു : രജിസ്റ്റർ ചെയ്യാത്ത 200,000-ത്തിലധികം സ്വത്തുക്കൾ സർക്കാരിന് സ്വന്തമാകുമോ ?

India

ഇന്ത്യയിലേയ്‌ക്ക് വരാൻ തിരക്ക് കൂട്ടി ബംഗ്ലാദേശികൾ ;  24 മണിക്കൂറിനുള്ളിൽ 1.40 ലക്ഷത്തിലധികം അപേക്ഷകൾ

Kerala

വീണ്ടും കേരളത്തിന്റെ വികസനം മുടക്കാന്‍ കമ്മ്യൂണിസ്റ്റ് ഭൂതം വരുന്നു….തോമസ് ഐസക്കിനെ ആര് നിയന്ത്രിക്കും?

India

30 ദിവസം ജയിലിൽ കിടന്നാൽ മന്ത്രി സ്ഥാനം തെറിക്കും : നിർണ്ണായക ബില്ലുമായി കേന്ദ്രസർക്കാർ : ജെപിസി അംഗീകാരം നൽകിയേക്കും

India

ഹിന്ദുക്കളെ മതത്തിന്റെ പേരിൽ വിഡ്ഢികളാക്കുകയായിരുന്നു, അത് തുടരും ; രാമക്ഷേത്രത്തിന്റെ പേരിൽ സനാതനവിശ്വാസികളെ അവഹേളിച്ച് കോൺഗ്രസ്

പുതിയ വാര്‍ത്തകള്‍

ഇംഗ്ലണ്ടിന്‍റെ രണ്ട് ഗോളുകള്‍ക്കും പിന്നില്‍ പ്രവര്‍ത്തിച്ച പകരക്കാരനായി ഇറങ്ങിയ ആന്തണി ഗോര്‍ഡന്‍ (വലത്ത്) ഇംഗ്ലണ്ട് ക്യാപ്റ്റനും ഈ രണ്ടു ഗോളുകളും അടിക്കുകയും ചെയ്ത ഹാരി കെയ്ന്‍ സന്തോഷത്തോടെ ആന്തണി ഗോര്‍ഡനെ ആലിംഗനം ചെയ്യുന്നു (ഇടത്ത്)

അവസാന മിനിറ്റുകളില്‍ ഇംഗ്ലണ്ടിന്റെ രക്ഷനായി ഹാരി കെയ്ന്‍, 74, 86 മനിറ്റുകളില്‍ നേടിയ ഗോളുകളിലൂടെ ഇംഗ്ലണ്ട് കോംഗോയെ തകര്‍ത്ത് പ്രീക്വാര്‍ട്ടറില്‍

ഭൂട്ടാന്‍ കാര്‍ കടത്ത് ; ദുല്‍ഖര്‍ സല്‍മാനെ കസ്റ്റംസ് ചോദ്യം ചെയ്തു , കാർ എത്തിച്ചത് എങ്ങനെയെന്ന് തനിക്കറിയില്ലെന്ന് നടൻ

ഹിന്ദു വിവാഹമാകണമെങ്കില്‍ ചടങ്ങുകള്‍ നടത്തണം, അല്ലാതുള്ള സര്‍ട്ടിഫിക്കറ്റ് അസാധുവെന്ന് കോടതി

ടിക്കറ്റിതര വരുമാനത്തിന് സ്റ്റാന്‍ഡില്‍ പലഹാരക്കച്ചവടം, ഗതാഗത മന്ത്രിയെ ട്രോളി സ്വകാര്യബസ് ജീവനക്കാര്‍

എൻ ശേഷാദ്രിനാഥൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ; നിയമന ഉത്തരവിൽ ഒപ്പിട്ട് ഗവർണർ

മൈക്രോസോഫ്റ്റ് വീണ്ടും കൂട്ടപ്പിരിച്ചുവിടലിന് പദ്ധതിയിടുന്നു? പുറത്താവുക ഗെയിമിംഗ്, സെയില്‍സ്, കണ്‍സള്‍ട്ടിംഗ് വിഭാഗക്കാര്‍

‘ ഇനി ഒരു സ്വേച്ഛാധിപതിയെയും തങ്ങൾ സഹിക്കില്ല , മുനീർ കുഞ്ഞുങ്ങൾക്ക് വേണ്ട ഭക്ഷണം വരെ തടഞ്ഞ് വച്ച ദുഷ്ടനാണ് ‘: പാക് അധീന കശ്മീർ കത്തുന്നു

വാട്ട്സ്ആപ്പിലെ യൂസര്‍നെയിം ഫീച്ചര്‍ ചര്‍ച്ചയ്‌ക്കു ശേഷം മതി, മെറ്റയ്‌ക്ക് നോട്ടീസയച്ച് കേന്ദ്രസര്‍ക്കാര്‍

മമിത ബൈജുവിന്റെ വളർച്ചയിൽ താൻ വളരെ സന്തോഷവതിയാണെന്ന് ഐശ്വര്യ ലക്ഷ്മി : അവൾ എനിക്ക് ഒരു കുട്ടിയെപ്പോലെയാണെന്നും പൊന്നിയൻ സെൽവം നടി

അന്‍സിബ ഹസ്സന്‍ നല്‍കിയ ക്രിമിനല്‍ കേസില്‍ ശ്വേതാ മേനോന്‌റെ മൊഴിയെടുക്കാന്‍ പൊലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.