കോട്ടയം: ബിഷപ്പിനെതിരായ ബലാത്സംഗ പരാതിയില്‍ ബിഷപ്പിനെ സംരക്ഷിച്ച് സന്യാസിനി മഠം. മഠത്തിന്റെ നിലനില്‍പ്പിന് ബിഷപ്പിന്റെ പിന്തുണ അവശ്യമെന്ന് പീഡനത്തിന് ഇരയായ കന്യാസ്ത്രീയുടെ സഹോദരിക്ക് മദര്‍ ജനറാള്‍ അയച്ച കത്തില്‍ പറയുന്നു.
ബിഷപ്പിനെ സഭ സംരക്ഷിക്കുന്ന തെളിവുകളാണ് ഓരോന്നായി പുറത്തുവരുന്നത്. ബിഷപ്പിന്റെ അധീനതയിലാണ് ഈ കന്യാസ്ത്രീ മഠം സ്ഥിതി ചെയ്യുന്നത്. അതിനാല്‍ ഒരു നടപടിയും എടുക്കാനാവില്ലെന്നും മദര്‍ ജനറാള്‍ പറയുന്നു. ഇതിന് ശേഷമാണ് കന്യാസ്ത്രീ പോലീസിനെ സമീപിക്കുന്നത്.
കന്യാസ്ത്രീ 13 തവണ പീഡനത്തിനിരയായ വിവരം അറിഞ്ഞിട്ടും മദര്‍ ജനറാള്‍ വിളിച്ചു ചോദിച്ചിട്ടില്ലെന്ന് കന്യാസ്ത്രീയുടെ സഹോദരി പറയുന്നു.
















