Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ധ്യാനിക്കാനും ജപിക്കാനുമുള്ള മന്ത്രത്തെ ഇനി പറയുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 12, 2018, 02:39 am IST
inSamskriti

ശ്യാമാച്ഛബളം പ്രപദ്യേ, ശബളാച്ഛ്യാമം പ്രപദ്യേ, അശ്വ ഇവ രോമാണി വിധൂയ പാപം, ചന്ദ്ര ഇവ രാഹോര്‍ മുഖാത്  പ്രമുച്യധൂത്വാ ശരീരമകൃതം കൃതാത്മാ ബ്രഹ്മ ലോകമഭിസംഭവാമീത്യഭിസംഭവാമീതി.

ഞാന്‍ ശ്യാമമായ ഹൃദയ ബ്രഹ്മത്തില്‍ നിന്ന് ശബളമായ ബ്രഹ്മലോകത്തിലെത്തുമാറാകട്ടെ. ഞാന്‍ ശബള ബ്രഹ്മലോകത്ത് നിന്ന് ശ്യാമമാകുന്ന ഹൃദയബ്രഹ്മത്തിലെത്തിയിരിക്കുകയാണ്. കുതിര തന്റെ രോമങ്ങളെ കടയും പോലെ ഞാന്‍ പാപങ്ങളെ കുടഞ്ഞ് കളയണം. രാഹുവില്‍ നിന്നും മുക്തനായ ചന്ദ്രനെപ്പോലെ പ്രകാശിച്ച് ശരീരത്തെ ഉപേക്ഷിച്ച് കൃതകൃത്യനായി നിത്യമായ  ബ്രഹ്മലോകത്തിലെത്തട്ടെ.

ശ്യാമം, ശബളം എന്നിവ നിറങ്ങളെ സൂചിപ്പിക്കുന്നതാണ്. ശ്യാമം എന്നത് ഉപാധികളോട് ചേര്‍ന്നിരിക്കുന്ന ഹൃദയസ്ഥ ബ്രഹ്മത്തേയും ശബളമെന്നത് നിരുപാധിക നിഷ്‌കളങ്ക ബ്രഹ്മത്തേയും കുറിക്കുന്നു. 

ശ്യാമം എന്നാല്‍ കറുകറുപ്പ് നിറം. തിരിച്ചറിയാന്‍ വളരെ വിഷമമായി കറുപ്പ് പോലെ ഇരിക്കുന്നതിനാല്‍ ഹൃദയത്തില്‍ കുടികൊള്ളുന്ന ബ്രഹ്മത്തെ ശ്യാമം എന്ന് വിളിക്കുന്നു. ശബളം എന്നാല്‍ പല നിറത്തിലുള്ളതും പലതും ചേര്‍ന്നിരിക്കുന്നതുമാണ്. അനേക രൂപങ്ങളായും നാമങ്ങളായും പലതരത്തില്‍ പ്രകാശിക്കുകയും പ്രകടമാവുകയും ചെയ്യുന്നതിനാലാണ് ബ്രഹ്മത്തെ ശബളം എന്ന് വിളിച്ചത്. ആ ബ്രഹ്മലോകത്ത് നിന്നാണ് നാമരൂപങ്ങളുമായി ബന്ധപ്പെട്ട ഹൃദയസ്ഥ ബ്രഹ്മത്തിന്റെ നിലയില്‍ ഞാന്‍ എത്തിയത്. പൊടിയും അഴുക്കും മറ്റും കളയാനായി കുതിര രോമങ്ങള്‍ കുടയുന്നതു പോലെ ഞാന്‍ എന്റെ പാപങ്ങളെ കുടഞ്ഞ് കളയുന്നു. ധര്‍മവും അധര്‍മവും പാപവും പുണ്യവും ഇതിലൂടെ നീങ്ങണം. ഗ്രഹണം കഴിഞ്ഞാല്‍  രാഹുവില്‍ നിന്ന് ചന്ദ്രന്‍ പുറത്ത്‌വരും പോലെ പ്രകാശിക്കണം. പി

ന്നെ ധ്യാനത്തിലൂടെ കൃതകൃത്യനായിനിത്യമായ ബ്രഹ്മത്തിലെത്തണമെന്നാണ് പ്രാര്‍ത്ഥിക്കുന്നത്.

ആകാശോ വൈ നാമ നാമരൂപയോര്‍ നിര്‍വ്വഹിതാ…

ആകാശമെന്ന പേരില്‍ പ്രസിദ്ധമായ ആത്മാവ് നാമരൂപങ്ങളെ നിര്‍വ്വഹിക്കുന്നതാണ്. നാമരൂപങ്ങള്‍ ഏതിന്റെ മധ്യത്തിലാണോ അത് ബ്രഹ്മമാണ്. അത് അമൃതമാണ്. അത് ആത്മാവാണ്. ഞാന്‍ പ്രജാപതിയുടെ സഭയായ വീട്ടിലെത്തട്ടെ.ഞാന്‍ ബ്രാഹ്മണരുടെ യശസ്സായിത്തീരട്ടെ.രാജാക്കന്‍മാരുടെ യശസ്സാവട്ടെ. വൈശ്യന്‍മാരുടെ യശസ്സാകട്ടെ. ഞാന്‍ ആ യശസ്സിനെ നേടട്ടെ. ഞാന്‍ യശസ്വികളുടെ യശസ്സാകുന്നു. ഞാന്‍ രോഹിതവര്‍ണവും പല്ലില്ലാത്തതും എല്ലാം വിഴുങ്ങുന്നതുമായ ആ വഴുവഴുപ്പുള്ള വസ്തുവിനെ പ്രാപിക്കാതിരിക്കട്ടെ.

ആകാശം പോലെ ശരീരമില്ലാത്തതും എങ്ങും നിറഞ്ഞതുമായതിനാലാണ് ശ്രുതി ആത്മാവിനെ ആകാശം എന്ന് പറയുന്നത്. ആ ആകാശത്തിലാണ് നാനാ നാമരൂപങ്ങള്‍ പ്രത്യക്ഷപ്പെടുന്നത്. ബ്രഹ്മം നാമരൂപങ്ങളില്‍ നിന്ന് വേറിട്ടതും അവയുടെ സ്പര്‍ശമില്ലാത്തതുമാണ്. ആത്‌മോപാസനയ്‌ക്ക് അര്‍ഹരായവരുടെയെല്ലാം യശസ്സായിത്തീരട്ടെ. യശസാം യശഃ എന്നാല്‍ ദേഹേന്ദ്രിയ മനോബുദ്ധികളുടെ ആത്മാവാകണമെന്നാണ്.

 ഇനി ഒരിക്കലും ഗര്‍ഭവാസം ഉണ്ടാകാതിരിക്കട്ടെയെന്നും പ്രാര്‍ത്ഥിക്കുന്നു.

തദ്ധൈതത് ബ്രഹ്മാ 

പ്രജാപതയ ഉവാച…

ന ച പുനരാവര്‍ത്തതേ.

ഈ ജ്ഞാനം ബ്രഹ്മാവ് പ്രജാപതിക്ക് ഉപദേശിച്ചു. പ്രജാപതി മനുവിന് ഉപദേശിച്ചു. മനു തന്റെ പ്രജകള്‍ക്കും ഉപദേശിച്ചു. വിധിപ്രകാരം ഗുരുശുശ്രൂഷ ചെയ്ത് വേദാദ്ധ്യയനം ചെയ്യണം. സമാവര്‍ത്തനം കഴിഞ്ഞ് തന്റെ വീട്ടിലിരുന്ന് സ്വാധ്യായം ചെയ്യണം. ധര്‍മ്മാചരണത്തിലൂടെ ജീവിച്ച്, സത് പുത്രന്മാരെ ജനിപ്പിച്ച്, ശിഷ്യരെ സമ്പാദിച്ച് കഴിയണം. എല്ലാ ഇന്ദ്രിയങ്ങളേയും ആത്മാവില്‍ ഉപസംഹരിക്കണം. ഒരു ജീവിയേയും ഹിംസിക്കാതെ ഇങ്ങനെ ജീവിതം നയിക്കുന്നയാള്‍ ബ്രഹ്മലോകത്തെത്തും. പിന്നെ തിരിച്ചുവരവില്ല.

അറിവിന്റെ ഗുരുപരമ്പരയെ ഇവിടെ സ്മരിച്ചിട്ടുണ്ട്. കര്‍മ്മങ്ങള്‍ക്ക് വേണ്ടത്ര ആവശ്യകതയുണ്ട് എന്ന് ഈ മന്ത്രം സൂചിപ്പിക്കുന്നു. ഇന്ദ്രിയങ്ങളെ ആത്മാവില്‍ അടക്കണമെന്ന് പറഞ്ഞത് സന്ന്യാസത്തെ കാണിക്കാനാണ്. ബ്രഹ്മലോകത്തെത്തി മുക്തനായാല്‍ പിന്നെ സംസാരത്തിലേക്ക് മടങ്ങി വരേണ്ടതില്ല.

ആപ്യായന്തു മമാംഗാനി… എന്ന ശാന്തി മന്ത്രത്തോടെ ഛാന്ദോഗ്യ ഉപനിഷത്ത് സമാപിക്കുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിബിഎസ്ഇ ക്രമക്കേട് ആരോപണം: എന്‍ എസ് യുവിന്‌റെ ‘പൊതുതാല്‍പ്പര്യം’ ഹൈക്കോടതിയില്‍ വിലപ്പോയില്ല

India

സ്വതന്ത്ര ഭരദ്വാജിനെ കോടതി റിമാന്‍ഡു ചെയ്തു, ഹേബിയസ് കോര്‍പ്പസ് ഹര്‍ജി തള്ളി

India

ലഹരിക്കേസ് വിചാരണകള്‍ വേഗത്തിലാക്കാന്‍ ഉറച്ച് സുപ്രീം കോടതി, 449 പ്രത്യേക കോടതികള്‍ സ്ഥാപിക്കണം

Kerala

കാന്തപുരത്തിന്റെ കാര്യം ചോദിച്ചപ്പോൾ നാണവും ചിരിയും ; ഇതെന്താ കാന്തപുരത്തിന്റെ കുടുംബത്തീന്ന് കെ.സിയെ കല്ല്യാണം ആലോചിക്കാന്‍ ചെന്നതാണോ

India

ഭാര്യയുടെ സമ്മതമില്ലാതെയുള്ള ലൈംഗിക ബന്ധം: 9 ന് കേന്ദ്ര സര്‍ക്കാരിന്റെ വാദം കേള്‍ക്കും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നാലു സംസ്ഥാനങ്ങളിൽ ആറിടത്ത് ഒക്‌ടോബർ 6 ന് തെരഞ്ഞെടുപ്പ്, അസമിൽ ലോക്‌സഭയിലേക്ക്

ദേവിക്ക് പുഷ്പാർച്ചന നടത്തുമ്പോൾ മദ്യം വിളമ്പില്ല : മഹാഷ്ടമി ദിനത്തിൽ മദ്യവിൽപ്പന നിരോധിക്കുമെന്ന് സുവേന്ദു അധികാരി

ജന്തര്‍ മന്തര്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് മുംബൈ പൊലീസ് വാഹനം തടയുന്ന റിയ ആഹിര്‍ (ഇടത്ത്) ഹിന്ദി ബിഗ് ബോസ് പതിപ്പിലെ ആദ്യ എലിമിനേഷന്‍ റൗണ്ടില്‍ ജനങ്ങളുടെ വോട്ട് കുറഞ്ഞതിനാല്‍ റിയ ആഹിര്‍ പുറത്തായതായി പ്രഖ്യാപിച്ച് ബിഗ് ബോസ് അവതാരകന്‍ സല്‍മാന്‍ ഖാന്‍ (വലത്ത്)

മോദിയെ താഴെയിറക്കാന്‍ ജെന്‍ സീയ്‌ക്കൊപ്പം നിന്ന താരം ബിഗ് ബോസില്‍; പക്ഷെ ജനങ്ങളുടെ വോട്ടില്ല; ആദ്യറൗണ്ടില്‍ സല്‍മാന്‍ഖാന്‍ പുറത്താക്കി

ആരോപണങ്ങള്‍ ഗുരുതരം, കര്‍ണ്ണാടക പിഎസ്സി ചെയര്‍മാനെ ഹൈക്കോടതിയും കൈവിട്ടു, മുന്‍കൂര്‍ ജാമ്യമില്ല

സ്മാർട് ഫോൺ ഉപയോഗിച്ച് ഇനി മീനിനെ അളക്കാം, ‘മത്സ്യമെട്രി’ ആപ്പുമായി സിഎംഎഫ്ആർഐ

ആഭ്യന്തരവകുപ്പിനും കാന്തപുരത്തിനും ഒരേ നയം : വനിതാ മാധ്യമ പ്രവർത്തകയ്‌ക്കെതിരെ കേസെടുത്തത് അപലപനീയം – രാജീവ് ചന്ദ്രശേഖർ

അബ്ദുള്ള ബാസിലിനെതിരായ നടപടികൾ നിർത്താൻ നിർദേശം നൽകി ചെന്നിത്തല : ഇസ്ലാം ഭീകരതയെ വിമർശിച്ച ആരിഫ് ഹുസൈനെ പറ്റി അന്വേഷിക്കാനും ഉത്തരവ്

ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം” സക്സസ് ട്രെയ്‌ലർ പുറത്ത്; സൂപ്പർ വിജയം നേടി കുതിപ്പ് തുടർന്ന് ഫാന്റസി ആക്ഷൻ ത്രില്ലർ

രാജ്യത്തിന്റെ പ്രധാന ബഹിരാകാശ ഗവേഷണസ്ഥാപനമായി ഐഎസ്ആര്‍ഒ തുടരും, സ്വകാര്യ വല്‍ക്കരിക്കില്ല: ഐഎസ്ആര്‍ഒ ചെയര്‍മാന്‍

സജീവ് പാഴൂർ- നിമിഷ സജയൻ – കരുണാസ് ചിത്രം ‘എന്ന വിലൈ’ ട്രെയ്‌ലർ പുറത്ത്;

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.