ന്യൂദല്‍ഹി: എംപിമാരും എംഎല്‍എമാരും മുഴുവന്‍ സമയ സര്‍ക്കാര്‍ ജോലിക്കാരല്ലെന്ന് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു. ബിജെപി നേതാവും അഭിഭാഷകനുമായ അശ്വിനി കുമാര്‍ നല്‍കിയ പൊതുതാല്‍പര്യഹര്‍ജിയില്‍ വാദം കേള്‍ക്കുകയായിരുന്നു.
ജനപ്രതിനിധികള്‍ കോടതികളില്‍ പ്രാക്ടീസ് ചെയ്യുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം. എംപിമാര്‍ എന്ന നിലയ്‌ക്ക് അവര്‍ പൊതുസേവനമാണ് ചെയ്യുന്നത്. അതേസമയം അവര്‍ മുഴുവന്‍ സമയ സര്‍ക്കാര്‍ ജോലിക്കാരല്ല. അതിനാല്‍ അവര്‍ മറ്റു തൊഴില്‍ ചെയ്യുന്നതിനെ എതിര്‍ക്കാനാവില്ല. തങ്ങളുടെ തൊഴില്‍ ചെയ്യാന്‍ അവര്‍ക്ക് മൗലികാവകാശമുണ്ട്. അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ കോടതിയില്‍ പറഞ്ഞു.
















