Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

വീട് സ്വര്‍ഗമാക്കും ഈ മന്ത്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 9, 2018, 02:39 am IST
inSamskriti

നമ്മുടെ വീടുകള്‍ ആനന്ദത്തിന്റെ കേളീഭൂമിയാകാന്‍ നാമോരോരുത്തരും കൊതിക്കുന്നു. സമൃദ്ധിയും സമാധാനവും സന്തോഷവും കളിയാടുന്ന വീട്! അതൊരു സ്വപ്‌നമാണ് പലര്‍ക്കും. കാരണം അനേകം ദുഃഖങ്ങള്‍, ദുരിതങ്ങള്‍, രോഗങ്ങള്‍, ദാരിദ്ര്യം എന്നുവേണ്ട പലതും നമ്മെ വേട്ടയാടാന്‍ വന്നെത്തുന്നു. ഒട്ടും പ്രതീക്ഷിക്കാതെ നമ്മുടെ കുടുംബജീവിതം താറുമാറാകുന്ന സംഭവങ്ങള്‍ ഉണ്ടാകാറുണ്ട്.

സമൂഹമെന്ന വലിയ സങ്കല്പം ഉടലെടുക്കുന്ന കാലത്ത് കുടുംബജീവിതം എങ്ങനെ ആയിരിക്കണമെന്ന് വേദങ്ങള്‍ നിര്‍ദേശിക്കുന്നുണ്ട്. ജീവിതത്തെ ശുഭാപ്തിവിശ്വാസത്തോടെ സമീപിക്കണമെന്ന വലിയൊരു തത്ത്വം വേദം മുന്നോട്ടുവെക്കുന്നു. ആശങ്കകള്‍ സദാ നമ്മുടെ മനസ്സില്‍ നിറഞ്ഞാല്‍ അത് തെറ്റായ തീരുമാനങ്ങള്‍ എടുക്കാന്‍ കാരണമായിത്തീരുമെന്ന് ഋഷിമാര്‍ വിശ്വസിച്ചു. അതിനാല്‍തന്നെ ശുഭവിചാരങ്ങളാണ് നമ്മുടെ പ്രാര്‍ഥനകളായി വിടര്‍ന്നുവരേണ്ടതെന്ന് വേദം ഉപദേശിച്ചു. വേദങ്ങളില്‍ അങ്ങോളമിങ്ങോളം ഈ ശുഭചിന്തകളുടെ അനേകം ചിത്രണങ്ങള്‍ നമുക്ക് കാണാനാകും. ആ ശുഭചിന്തകള്‍ വാരംവാരം ചൊല്ലി മനസ്സില്‍ ഉറപ്പിക്കുന്നതാണ് ‘മന്ത്രജപം’ എന്നതുകൊണ്ട് നാം ഉദ്ദേശിക്കുന്നത്. അത്തരത്തില്‍ കുടുംബം ശ്രീയുക്തമാകാന്‍ കെല്‌പേകുന്ന ഒരു മന്ത്രം ഇത്തവണ നമുക്ക് ജപിക്കാന്‍ തുടങ്ങാം. കാണുക:

”രേവതീ രമധ്വമസ്മിന്‍ യോനാവസ്മിന്‍

ഗോഷ്‌ഠേളസ്മിന്‍ ലോകേളസ്മിന്‍ ക്ഷയേ.

ഇഹൈവ സ്ത മാപഗാത. (യജുര്‍വേദം 3.21)

പദം മുറിച്ച് അര്‍ഥം എഴുതാം. (രേവതീഃ=) അല്ലയോ സമൃദ്ധിയുടെ ദേവിമാരേ, (അസ്മിന്‍ യോനൗ=) ഈ മൂലസ്ഥാനത്ത്, (അസ്മിന്‍ ഗോഷ്‌ഠേ=) ഈ ഗോശാലയില്‍, (അസ്മിന്‍ ലോകേ=) ഈ കുടുംബത്തില്‍ (അസ്മിന്‍ ക്ഷയേ=) ഈ വീട്ടില്‍, (രമധ്വമ്=) ആനന്ദത്തോടെ വസിച്ചാലും (ഇഹ ഏവ=) ഇവിടെത്തന്നെ (സ്ത=) വസിച്ചാലും. (മാ=) അരുത് (അപഗാത=) ദുരെ വിട്ട് പോക.

ഈ അര്‍ഥത്തെ നമുക്കൊന്ന് കൂട്ടിച്ചേര്‍ത്ത് വായിച്ചുനോക്കാം. ”അല്ലയോ സമൃദ്ധിയുടെ ദേവികളേ, നിങ്ങള്‍ ഈ മൂലസ്ഥാനത്ത്, ഈ ഗോശാലയില്‍, ഈ കുടുംബത്തില്‍, ഈ വീട്ടില്‍ ആനന്ദത്തോടെ വസിച്ചാലും. നിങ്ങള്‍ ഇവിടെത്തന്നെ കുടിയിരുന്നാലും. ഇവിടെനിന്ന് ഒരിക്കലും വിട്ടുപോകരുതേ.

നമുക്ക് ഈ മന്ത്രത്തില്‍ അസാധാരണമായ ശുഭാപ്തിവിശ്വാസത്തെ കാണാം. കുലത്തില്‍ ഭാഗ്യദേവതകള്‍ സദാ രമിച്ചുവാഴണം. അവിടെ ഹൃദയമാകുന്ന മൂലസ്ഥാനത്ത് സമൃദ്ധിയുടെ ദേവികള്‍ കുടിയിരിക്കണം. ഇന്ന് നമുക്ക് നഷ്ടപ്പെട്ടുപോയ പ്രതാപപൂര്‍ണമായ ഒരു കാലമുണ്ടായിരുന്നു ഓരോ ഭാരതീയനും. അന്ന് ഓരോ കുടുംബത്തിലും ഐശ്വര്യവും സമൃദ്ധിയും കളിയാടി. അവരുടെ ഗോശാലകള്‍ സമൃദ്ധിയുടെ കേന്ദ്രബിന്ദുവായിത്തീര്‍ന്നു. അവരുടെ കുടുംബത്തില്‍ ഐശ്വര്യത്തിന്റേയും സമൃദ്ധിയുടെയും ദേവതകള്‍ പ്രഭാപൂര്‍ണമായി പരിലസിച്ചുകൊണ്ട് ഊര്‍ജസ്വലതയുടെ അനുഗ്രഹവര്‍ഷം ചൊരിയുകയുണ്ടായി. അവരുടെ വീടുകള്‍ സ്വര്‍ഗതുല്യമായി പരിലസിച്ചു.

ഓരോ ഉപാസകനും സ്ഥായിയായ സമൃദ്ധിയാണ് ഈ മന്ത്രം ജപിക്കുമ്പോള്‍ കാംക്ഷിക്കുന്നത്. സ്ഥായീരൂപത്തില്‍ ആ സമൃദ്ധി നമ്മുടെ വീടിന്റെ ഓരോ കോണിലും വസിക്കണമെന്ന ആഗ്രഹം നമുക്ക് തൊട്ട് അറിയാന്‍ കഴിയുന്നുണ്ട്.

സമൃദ്ധി എല്ലാവരും ആഗ്രഹിക്കുന്നു. എന്നാല്‍ അതിനുവേണ്ടി എത്രപേര്‍ പരിശ്രമിക്കുന്നുണ്ട്? സാധനയില്ലെങ്കില്‍ സമൃദ്ധി ഒരിക്കലും ഉണ്ടാകില്ലെന്ന സത്യമാണ് നാം ആദ്യം അറിയേണ്ടത്. എന്താണ് ഈ സാധന? നമ്മുടെ മനസ്സിനും 

ഇന്ദ്രിയങ്ങള്‍ക്കും മേലുള്ള നിയന്ത്രണമാണത്. ഇന്ദ്രിയങ്ങള്‍ക്കുമേല്‍ നിയന്ത്രണം കൊണ്ടുവരാന്‍ കഴിയുന്ന സാധകന് മാത്രമേ ഈ സമൃദ്ധിയുടെ ദേവിമാരെ സാക്ഷാത്കരിക്കാന്‍ കഴിയുകയുള്ളൂ. ഇന്ദ്രിയവിജയം, സംയമം, മനോനിഗ്രഹം, ചാരിത്ര്യശുദ്ധി എന്നിവ എവിടെയുണ്ടോ അവിടെ ശ്രീ വിളങ്ങിനില്‍ക്കുന്നു. ഇതേ കാര്യം ചാണക്യൂസൂത്രത്തിലും നമുക്കു കാണാം.

”അര്‍ഥസ്യ മൂലം രാജ്യമ്, (3)

രാജ്യമൂലം ഇന്ദ്രിയജയമ്. (4) (ചാണക്യസൂത്രം 3, 4)

ധനപ്രാപ്തികൊണ്ട് രാജ്യം നേടാന്‍ കഴിയുന്നു. രാജ്യത്തിന്റെ നിലനില്പ് ഇന്ദ്രിയജയംകൊണ്ട് നേടുന്നു. ഇന്ദ്രിയജയം ഇല്ലെങ്കില്‍ അവിടെ ധനവും ഉണ്ടാവില്ല, രാജ്യവുമുണ്ടാവില്ല.

ആചാര്യശ്രീ രാജേഷ്

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

India

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Entertainment

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

Astrology

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Kerala

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

പുതിയ വാര്‍ത്തകള്‍

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.