Wednesday, July 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പശ്ചിമതാനാസനം, മയൂരാസനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 7, 2018, 02:05 am IST
in Samskriti

1.പശ്ചിമതാനാസനം

പ്രസാര്യ പാദൗ ദുവി ദണ്ഡരൂപൗ

ദോര്‍ഭ്യാം പദാഗദ്വിതയം ഗൃഹീത്വാ

ജാനൂപരി ന്യസ്തലലാട ദേശോ

വസേദിദം പശ്ചിമതാന മാഹൂഃ – 1-28

കാലുകള്‍ നിലത്ത് വടിപോലെ നിവര്‍ത്തിവെക്കുക. കൈകള്‍കൊണ്ട് കാലിന്റെ അറ്റത്ത് പി

ടിക്കുക. നെറ്റികാല്‍മുട്ടില്‍ ചേര്‍ക്കുക. ഇതാണ് പശ്ചിമതാനാസനം.

ഇതിന് പശ്ചിമോത്താനാസനമെന്നും പറയും. ഘേരണ്ഡസംഹിതയില്‍ ഈ ആസനത്തെ ഇങ്ങനെയാണ് വിശേഷിപ്പിച്ചിരിക്കുന്നത്. വിവരണം ഇതിനോടുസമാനം തന്നെ.

ശരീരത്തിന്റെ മുന്‍ഭാഗത്തെ പൂര്‍വഭാഗമെന്നും പിന്‍ഭാഗത്തെ പശ്ചിമഭാഗമെന്നും പറയും. പിന്‍ഭാഗത്തിന് നല്ലവലിവ്  വരുന്നതിനാലാണ് ഇതിന് പശ്ചിതാനം എന്ന പേരുവരുന്നത്. മുന്നോട്ടു കുനിയുമ്പോള്‍ ശ്വാസം വിടണം. കാല്‍മുട്ടുകള്‍ ഭൂമിയില്‍ നിന്ന് പൊങ്ങരുത്. കൈയിന്റെ ചൂണ്ടുവിരലും, പെരുവിരലും ഉപയോഗിച്ചാണ് കാല്‍പ്പെരുവിരല്‍ പിടിക്കുന്നത്. കൈമുട്ട് അല്പം മടങ്ങും. നട്ടെല്ലിന് നല്ല വലിവും ഉണ്ടാകും. മറ്റ് ആസനങ്ങളില്‍ ചിലത് ചെയ്ത ശേഷം ആണ് ഇത് സാധാരണ ചെയ്യുക. ദേഹം അല്പമൊന്നിളകിയ ശേഷമായാല്‍ ഈ ആസനം ചെയ്യാന്‍ എളുപ്പമാണെന്നു താല്പര്യം.

ഇതി പശ്ചിമതാനമാസനാഗ്യം

പവനം പശ്ചിമവാഹിനം കരോതി

ഉദയം ജഠരാനലസ്യ കുര്യാത്

ഉദരേ കാര്‍ശ്യമരോഗതാം ചപുംസാം. 1-29

 ആസനങ്ങളില്‍ മുഖ്യ (അഗ്ര്യം) മായ പശ്ചിമതാനാസനം പ്രാണനെ സുഷുമ്‌നയിലൂടെ ഒഴുക്കും. ജഠരാഗ്നിയെ വര്‍ധിപ്പിക്കും. വയറിന്റെ വലിപ്പം കുറക്കും. ആരോഗ്യം നല്‍കും. 

മണിപൂരക ചക്രത്തെ ഉത്തേജിപ്പിക്കുന്ന ആസനമാണിത്. ദഹനേന്ദ്രിയങ്ങള്‍ക്ക് ശക്തി കൊടുക്കുകയും ക്രമപ്പെടുത്തുകയും ചെയ്യും. ഒന്നോരണ്ടോ ദിവസം കൊണ്ടുണ്ടാകുന്ന കാര്യമല്ല. നിത്യാഭ്യാസത്താല്‍ സംഭവിക്കുന്നതാണ് ഇവിടെ പറയുന്നത്. നട്ടെല്ലിന് മൊത്തം നല്ല വലിവുകൊടുക്കുന്ന ആസനമാണിത്. അതുകൊണ്ടുതന്നെ പ്രാണസ്പന്ദങ്ങള്‍ സുഷ്മനയില്‍ പ്രവര്‍ത്തിച്ച് ഉന്നതതലങ്ങളിലേക്ക് ഉയര്‍ത്തും. വയറിന്റെ ഭാഗത്താണ് പാന്‍ക്രിയാസ്, കിഡ്‌നി, ലിവര്‍ അഡ്രിനല്‍ ഗ്രന്ഥികള്‍, ഉല്‍പാദനഗ്രന്ഥികള്‍ മുതലായവ സ്ഥിതിചെയ്യുന്നത് അവയ്‌ക്കൊക്കെ മര്‍ദ്ദം ലഭിക്കും. മലബന്ധം, പ്രമേഹം, വിശപ്പില്ലായ്‌മ എന്നിവയൊക്കെ ശമിക്കാന്‍ ഉപകരിക്കും. ലൈംഗികമായ തകരാറുകളും ശമിക്കും. സ്ത്രീകളുടെ ആര്‍ത്തവ പ്രശ്‌നങ്ങള്‍ക്കും ഇതൊരുപരിഹാരമാണ്. വയറിന്റെ ഭാഗത്തും തുടയിലുമുള്ള കൊഴുപ്പു കുറയും. മൊത്തം ശരീരത്തിന് ആരോഗ്യവും ശാന്തിയും ഉണ്ടാകും.

2. മയൂരാസനം

ധരാമവഷ്ടദ്യ കരദ്വയേന

തത്കൂര്‍പ്പരസ്ഥാപിത നാഭിപാര്‍ശ്വഃ

ഉച്ചാസനോ ദണ്ഡവദുത്ഥിതഃഖേ

മയൂരമേതത് പ്രവദന്തി പീഠം 1-30

ഇരുകൈപ്പത്തികളും നിലത്തുപതിച്ച് (വിരലിന്റെ ആഗ്രം പിന്നോട്ട്) കൈമുട്ടുകള്‍ പൊക്കിളിന്റെ ഇരുവശത്തുമായി ഉറപ്പിച്ച് ശരീരം ഒരു വടിപോലെ ഉയര്‍ത്തുക. ഇതാണ് മയൂരാസനം.

കൂര്‍പ്പരമെന്നാല്‍ കൈമൂട്ട് ദണ്ഡം എന്നാല്‍ വടി. കൈയുടെ മണിബന്ധത്തിനും കൈത്തണ്ടക്കും ബലമുള്ളവര്‍ക്കേ ഇതു ചെയ്യാന്‍ പറ്റൂ. അതുകൊണ്ടുതന്നെ പുരുഷ്ന്മാര്‍ക്ക് ഇത് കൂടുതല്‍ എളുപ്പമാണെന്നു പറയാറുണ്ട്. ദൃഷ്ടി മുന്നിലായിരിക്കും. കാല്‍ കഴിയുന്നത്ര ഉയര്‍ത്താം. പക്ഷെ ശരീരം മൊത്തം നേര്‍വരയിലായിരിക്കണം. മനസ്സ് നാഭീചക്രത്തില്‍ കേന്ദ്രീകരിക്കണം. ഉയര്‍ത്തുമ്പോള്‍ ശ്വാസമെടുക്കുകയും സ്ഥിതിയില്‍ സാധാരണശ്വാസവും താഴേക്ക് വരുമ്പോള്‍ ശ്വാസം വിട്ടുകൊണ്ടും ആവണം. ഈ ആസനം തന്നെ കാലുകള്‍ പത്മാസനത്തിലാക്കിയും ചെയ്യാറുണ്ട്. അതിന് പത്മമയൂരാസനം എന്നു പറയും. ആദ്യത്തെതിനെക്കാളും എളുപ്പമാണിത്. ഇനി ഈ ആസനത്തിന്റെ മാഹാത്മ്യം പറയുന്നു.

ഹരതിസകലരോഗാനാശു ഗുല്‌മോദരാദീന്‍

അഭിഭവതി ച ദോഷാനാസനം ശ്രീമയൂരം

ബഹുകദശനഭൂക്തം ഭസ്മ കുര്യാദശേഷം 

ജനയതി ജഠരാഗ്നി ജാരയേത് കാളകൂടം 1-31

ഗുല്‍മം  ഉദരം മുതലായ സകലരോഗങ്ങളേയും പെട്ടെന്ന് സുഖപ്പെടുത്തും. വാതം-പിത്തം-കഫം എന്നീ ത്രിദോഷങ്ങളെ സന്തുലിതമാക്കും. അമിതഭക്ഷണവും, ദുഷ്ടഭക്ഷണവും ഒക്കെ ഭസ്മമാക്കും. ദഹനാഗ്നി വര്‍ധിപ്പിക്കും. കാളകൂടവും ദഹിപ്പിക്കും.

ഗ്രന്ഥികള്‍ക്കുണ്ടാകുന്ന വീക്കമാണ് ഗുന്മന്‍. വെള്ളം നിറഞ്ഞതുപോലെ വയറുവീര്‍ത്ത് വരുന്ന അസുഖമാണ് മഹോദരം, ജലോദരം എന്നിവ. വയറിന് ശക്തമായ സമ്മര്‍ദ്ദമാണ് ഈ ആസനം നല്‍കുന്നത്. ശരീരത്തിന്റെ ഭാരം മുഴുവന്‍ വയറില്‍ കേന്ദ്രീകരിക്കുന്നു. അതുകൊണ്ടുതന്നെ ഭക്ഷണം ദഹിക്കാത്ത പ്രശ്‌നവും, വിരുദ്ധഭക്ഷണത്തിന്റെ ബുദ്ധിമുട്ടും (കദന്നം) പരിഹരിക്കും. കാരണം ദഹനശക്തിവര്‍ധിക്കുന്നതു തന്നെ. കാളകൂടവിഷം പോലെ ദോഷമായ ഭക്ഷണം പോലും ദഹിപ്പിക്കുന്നു.

മയൂരം എന്നാല്‍ മയില്‍. ആസനത്തില്‍ സ്ഥിതി മയിലിനെ ഓര്‍മ്മിപ്പിക്കും. ഇതുമാത്രമാവില്ല ഈ പേരുവരാന്‍ കാരണം. മയില്‍ വിഷമുള്ള പാമ്പിനെയും തേളിനേയും വിഷമുള്ള മറ്റുജന്തുക്കളെയും നിഷ്‌കരുണം വെട്ടിവിഴുങ്ങും അവയെയെല്ലാം ദഹിപ്പിക്കാന്‍ ശേഷിയുള്ളതാണ് അതിന്റെ ദഹനേന്ദ്രിയം. മലശോധനയും വളരെ സുഗമമാണതിന്. ഫലം പറയുമ്പോള്‍ കാളകൂടം ജാരയേത് എന്നു പറഞ്ഞത് അതുകൊണ്ടാണ്. ഇതൊക്കെയാണെങ്കിലും നമ്മള്‍ മയൂരാസനം ചെയ്യുമ്പോള്‍ വയറു ശുദ്ധമാക്കണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തലച്ചോറും , ഹൃദയവും , ശ്വാസകോശങ്ങളുമില്ല : വെനസ്വേലയിൽ മരിച്ച ഇന്ത്യൻ നാവികന്റെ മൃതദേഹത്തിൽ ആന്തരികാവയവങ്ങൾ കാണാനില്ല

Football

എംബാപ്പെ മാജിക് വീണ്ടും…സ്വീഡനെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് ഫ്രാന്‍സ്. എംബാപ്പെയുടെ ബൂട്ടില്‍ നിന്നും രണ്ട് ഗോളുകള്‍

Kasargod

കനത്ത മഴയില്‍ വീട് നിലംപൊത്തി: കാഞ്ഞങ്ങാട് മൂന്നംഗ കുടുംബം രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്

Kerala

വരുമാനത്തിന് ക്ഷേത്രങ്ങളിൽ വഴിപാടു നിരക്കു കൂട്ടും, മൈതാനങ്ങൾ വാടകയ്‌ക്ക് കൊടുക്കും: മന്ത്രി മുരളീധരൻ

Kerala

രമേശ് ചെന്നത്തലയുമായി കൂടിക്കാഴ്ച നടത്തി കടകംപള്ളി സുരേന്ദ്രൻ; സന്ദർശനം ശബരിമല സ്വർണകൊള്ള കേസ് നിർണ്ണായക ഘട്ടത്തിലെത്തി നിൽക്കെ

പുതിയ വാര്‍ത്തകള്‍

പുരുഷന്മാർക്ക് എന്റെ ജീവിതത്തോട് അസൂയയാണ് ; രണ്ട് സ്ത്രീകളെയും ഞാൻ സ്നേഹിച്ചിരുന്നു, ഇനിയും സ്നേഹിക്കാൻ എനിക്ക് കഴിവുമുണ്ട് ; കമൽഹാസൻ

തൊഴിലുറപ്പ് വേതനം 401 രൂപയായി വർദ്ധിപ്പിച്ച് മോദി സർക്കാർ; പുതുക്കിയ കൂലി ഇന്നു മുതൽ, ഇനി മുതൽ 125 തൊഴിൽ ദിനങ്ങൾ

കരിമണൽ:ഓഡിറ്റിങ് നടത്തും, വിദഗ്ധ സമിതിയെ പഠിക്കാൻ നിയോഗിക്കും

പള്‍സ് പോളിയോ നിര്‍മ്മാര്‍ജ്ജന യജ്ഞം; അങ്കണവാടി ജീവനക്കാരോട് വിവേചനം, ആശാ വര്‍ക്കര്‍മാര്‍ക്ക് മാത്രം ഇന്‍സെന്റീവ്, പ്രതിഷേധം ശക്തമാവുന്നു

ഇന്ധനവില കുറച്ച് നയാര എനർജി; രാജ്യവ്യാപകമായി പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും കുറച്ചു

മാസപ്പടി കേസ്; അന്വേഷണം മുൻ മന്ത്രി മുഹമ്മദ് റിയാസിലേക്ക്, ബാങ്ക് അക്കൗണ്ടുകളും സ്വത്തുക്കളും പരിശോധിക്കാൻ ഇഡി

വി​ഴി​ഞ്ഞ​ത്ത് യു​വ​തി ഭ​ർ​തൃ​വീ​ട്ടി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ; ഭർത്താവിനെ ചോദ്യം ചെയ്യുന്നു

‘വിഴിഞ്ഞം തുറമുഖത്തിലെ അദാനി ഗ്രൂപ്പിന്റെ ഓഹരി വിൽക്കാൻ സർക്കാരിന്റെ അനുമതി വേണം’: മുഖ്യമന്ത്രി

സഹകരണ മേഖലയിൽ രാജ്യത്തെ ആദ്യ വിമാന കമ്പനി ആരംഭിക്കാൻ കേരളം; ‘കോ-കേരളം’ പദ്ധതിയിൽ 200 സഹകരണ സംഘങ്ങൾ പങ്കാളിയാകും

21 മണിക്കൂർ നീണ്ട  പ്രാര്‍ത്ഥനയും പോരാട്ടവും വിഫലം; കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.