Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സൗര തേജസ്സാണ് നാഡികളില്‍ പ്രകാശിക്കുന്നത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2018, 02:50 am IST
inSamskriti

ഛാന്ദോഗ്യോപനിഷത്ത് 72

ബ്രഹ്മചര്യം മുതലായ സാധനകളിലൂടെ ആത്മസാക്ഷാത്കാരത്തിന് യത്‌നിക്കുന്നവര്‍ക്ക് മൂര്‍ദ്ധാവിലെ നാഡിയില്‍ കൂടിയുള്ള ഗതിയെ പറയാനായി നാഡീ ഖണ്ഡത്തെ വിവരിക്കുന്നു.

അഥ യാ ഏതാ ഹൃദയസ്യ നാഡ്യസ്താഃ…

ഹൃദയത്തില്‍ നിന്നും പുറപ്പെടുന്ന നാഡികള്‍ ചെമ്പിച്ചതും വെളുത്തതും നീലയും മഞ്ഞയും ചുവന്ന തുമായ സൂക്ഷ്മ രസം കൊണ്ട് നിറഞ്ഞവയാണ്. ഈ ആദിത്യന്‍ തന്നെ വെളുത്തതും നീലയും മഞ്ഞയും ചുവപ്പുമാണ്. ബ്രഹ്മോപാസന സ്ഥാനമായ ഹൃദയത്തില്‍ നിന്നും പുറപ്പെടുന്ന നാഡികള്‍ പല നിറത്തോടു കൂടിയ സൂക്ഷ്മരസത്താല്‍ പൂര്‍ണ്ണങ്ങളായി നിലകൊള്ളുന്നു. 

പിത്തമെന്ന സൗരതേജസ്സു കൊണ്ടാണ് നാം കഴിക്കുന്ന ഭക്ഷണം ദഹിക്കുന്നത്. ആ തേജസ്സ്  അല്പം കഫത്തിനോട് ചേരുമ്പോള്‍ പിംഗള (ചുവപ്പും മഞ്ഞയും കലര്‍ന്ന)നിറമാകും. അന്നരസവും നാഡികളും ഇതേ നിറമാകും. സൗര തേജസ്സ് വാതത്തിനോട് ചേരുമ്പോള്‍ നീലയും കഫം കൂടുതലാകുമ്പോള്‍ വെള്ളയും തുല്യ കഫമാകുമ്പോള്‍ മഞ്ഞയും രക്തത്തോട് ചേരുമ്പോള്‍ ചുവപ്പുമാകും. അന്ന രസത്തിനും നാഡികള്‍ക്കും അപ്പോള്‍ അതേ നിറമായിരിക്കും. ഇങ്ങനെ ആദിത്യ തേജസ്സും വര്‍ണ്ണവും നാഡികളിലും പ്രകടമാകുന്നു.

തദ് യഥാ മഹാപഥ ആതത ഉഭൗ ഗ്രാമൗ ഗച്ഛതി…

വളരെ വലുതായ ഒരു വഴി അടുത്തുള്ളതും അകലെയുള്ളതുമായ രണ്ട് ഗ്രാമങ്ങളില്‍ പ്രവേശിക്കുന്നത്. അതുപോലെ സൂര്യരശ്മികള്‍ സൂര്യ ലോകത്തിലും ഇവിടെ മനുഷ്യ ശരീരത്തിലും പ്രവേശിച്ചിരിക്കുന്നു. ആദിത്യ മണ്ഡലത്തിലെ രശ്മികളാണ് ശരീരത്തിലെ നാഡികളില്‍ പ്രവേശിച്ചിരിക്കുന്നത്. ഈ നാഡികളില്‍ നിന്നുള്ള രശ്മികള്‍ ആദിത്യനിലും പ്രവേശിക്കുന്നു.

സൗര തേജസ്സാണ് നാഡികളില്‍ പ്രകാശിക്കുന്നത്. പെരുവഴി രണ്ട് ഗ്രാമങ്ങളെ കൂട്ടിയോജിപ്പിക്കുന്നത് പോലെയാണ് തേജസ്സ് ആദിത്യനേയും ശരീരത്തേയും ബന്ധിപ്പിക്കുന്നത്.

തദ് യത്രൈ തത് സുപ്തഃ സമസ്തഃ സുപ്രസന്നഃ…

എല്ലാ ഇന്ദ്രിയ മനോവ്യാപാരങ്ങളും ഉപസംഹരിച്ച് നല്ലപോലെ പ്രസന്നനായി സ്വപ്‌നം കാണാതിരിക്കുമ്പോള്‍ ജീവന്‍ നാഡികളില്‍ കൂടി ഹൃദയാകാശത്ത് കടക്കുന്നു. അപ്പോള്‍ അതിനെ ഒരു പാപവും തൊടുകപോലുമില്ല. ആ ജീവന്‍ തേജസ്സിനാല്‍ പൂര്‍ണ്ണനായിത്തീരുന്നു.

സുഷുപ്തിയില്‍ സൗര തേജസ്സ് നിറഞ്ഞ നാഡികളിലൂടെ ആത്മാവ് ഹൃദയാകാശത്തില്‍ പ്രവേശിച്ച് സ്വരൂപത്തില്‍ വിളങ്ങുന്നു. അപ്പോള്‍ ദേഹം, ഇന്ദ്രിയങ്ങള്‍ എന്നിവയുമായി ബന്ധമില്ലാത്തതിനാല്‍ ധര്‍മ്മ, അധര്‍മ്മ രൂപങ്ങളായ പാപങ്ങളൊന്നും ആത്മാവിനെ തീണ്ടുന്നില്ല. അറിവില്ലായ്‌മ നശിക്കാത്തതിനാല്‍ ഉണരുമ്പോള്‍ വീണ്ടും ദ്വൈതാനുഭവം ഉണ്ടാകും.

അഥ യത്രൈതദബലിമാനം നീതോ ഭവതി…

ഇങ്ങനെ കഴിയുമ്പോള്‍ ഇയാള്‍ മരണാസന്നനായി ബലമില്ലാതായിത്തീരുമ്പോള്‍ ചുറ്റും നില്‍ക്കുന്ന വേണ്ടപ്പെട്ടവര്‍ എന്നെ അറിയുമോ? എന്നെ അറിയുമോ? എന്നു ചോദിക്കും. ആത്മാവ് ഈ ശരീരത്തില്‍ നിന്ന് പോകാത്തിടത്തോളം കാലം അയാള്‍ അവരെ അറിയും.

മരിക്കാറായി കിടക്കുന്നയാള്‍ക്ക് ബോധമുണ്ടോ എന്നറിയാനാണ് ആളുകള്‍ ഇങ്ങനെ ചോദിക്കുന്നത്.

അഥ യത്രൈ തസ്മാ ച്ഛരീരാദുത് ക്രാമതി…

പിന്നെ ഈ ശരീരത്തില്‍ നിന്ന് ആത്മാവ് പുറത്തു പോകുമ്പോള്‍  ആദിത്യന്റെ  രശ്മികളില്‍ തട്ടിയാണ് മുകളിലേക്ക് പോകുന്നത്. ആ ജീവന്‍ ഓം എന്ന് ധ്യാനിച്ചാണ് മുകളിലേക്ക് പോകുക. എത്ര സമയം കൊണ്ട് മനസ്സ് എത്തുമോ അത്ര സമയത്താല്‍ ആദിത്യനിലെത്തും. ഇതാണ് ബ്രഹ്മലോകത്തിലേക്കുള്ള ദ്വാരം. വിദ്വാന്‍ ഇതിലൂടെ ബ്രഹ്മലോകത്തെത്തും. അവിദ്വാന്‍മാര്‍ക്ക് നിരോധ സ്ഥാനമാണ്.

ജ്ഞാനികള്‍ ബ്രഹ്മലോകത്തെത്തുന്ന വഴിയെപ്പറ്റിയാണ് പറഞ്ഞത്. അജ്ഞാനികള്‍ക്ക് ഇതുവഴി പോകാനുമാവില്ല. മനസ്സിന്റെ വേഗത്തിലാണ് ഈ യാത്ര.

ഇതേപ്പറ്റി ഒരു ശ്ലോകമുണ്ട്

ശതം ചൈകാ ച ഹൃദയസ്യ നാഡ്യാസ്താ 

സാം മൂര്‍ദ്ധാനമഭിനിഃ സൃതൈകാ, 

തയോര്‍ദ്ധ്വമായന്നമൃതത്വമേതി വിഷ്വങ്ങന്യാ 

ഉത്ക്രമണേ ഭവന്തി, ഉത്ക്രമണേ ഭവന്തി.

ഹൃദയത്തില്‍ നിന്ന് 101 നാഡികള്‍ പുറപ്പെടുന്നുണ്ട്. അതിലൊന്ന് ശിരസ്സിനു നേരെ പോകുന്നു. ആ സുഷുമ്‌നാ നാഡിയിലൂടെ പ്രാണനെ മുകളിലേക്ക് അയയ്‌ക്കുന്നയാള്‍ മരണമില്ലാത്തവനായിത്തീരുന്നു. അല്ലാത്തവര്‍ക്ക് പലതരത്തിലുള്ള സംസാരഗതി ഉണ്ടാകുന്നു.

സ്വാമി അഭയാനന്ദ

ചിന്മയ മിഷന്‍, തിരുവനന്തപുരം

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്വതന്ത്ര ഭരദ്വാജിനെ കോടതി റിമാന്‍ഡു ചെയ്തു, ഹേബിയസ് കോര്‍പ്പസ് ഹര്‍ജി തള്ളി

India

ലഹരിക്കേസ് വിചാരണകള്‍ വേഗത്തിലാക്കാന്‍ ഉറച്ച് സുപ്രീം കോടതി, 449 പ്രത്യേക കോടതികള്‍ സ്ഥാപിക്കണം

Kerala

കാന്തപുരത്തിന്റെ കാര്യം ചോദിച്ചപ്പോൾ നാണവും ചിരിയും ; ഇതെന്താ കാന്തപുരത്തിന്റെ കുടുംബത്തീന്ന് കെ.സിയെ കല്ല്യാണം ആലോചിക്കാന്‍ ചെന്നതാണോ

India

ഭാര്യയുടെ സമ്മതമില്ലാതെയുള്ള ലൈംഗിക ബന്ധം: 9 ന് കേന്ദ്ര സര്‍ക്കാരിന്റെ വാദം കേള്‍ക്കും

News

നാലു സംസ്ഥാനങ്ങളിൽ ആറിടത്ത് ഒക്‌ടോബർ 6 ന് തെരഞ്ഞെടുപ്പ്, അസമിൽ ലോക്‌സഭയിലേക്ക്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ദേവിക്ക് പുഷ്പാർച്ചന നടത്തുമ്പോൾ മദ്യം വിളമ്പില്ല : മഹാഷ്ടമി ദിനത്തിൽ മദ്യവിൽപ്പന നിരോധിക്കുമെന്ന് സുവേന്ദു അധികാരി

ജന്തര്‍ മന്തര്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് മുംബൈ പൊലീസ് വാഹനം തടയുന്ന റിയ ആഹിര്‍ (ഇടത്ത്) ഹിന്ദി ബിഗ് ബോസ് പതിപ്പിലെ ആദ്യ എലിമിനേഷന്‍ റൗണ്ടില്‍ ജനങ്ങളുടെ വോട്ട് കുറഞ്ഞതിനാല്‍ റിയ ആഹിര്‍ പുറത്തായതായി പ്രഖ്യാപിച്ച് ബിഗ് ബോസ് അവതാരകന്‍ സല്‍മാന്‍ ഖാന്‍ (വലത്ത്)

മോദിയെ താഴെയിറക്കാന്‍ ജെന്‍ സീയ്‌ക്കൊപ്പം നിന്ന താരം ബിഗ് ബോസില്‍; പക്ഷെ ജനങ്ങളുടെ വോട്ടില്ല; ആദ്യറൗണ്ടില്‍ സല്‍മാന്‍ഖാന്‍ പുറത്താക്കി

ആരോപണങ്ങള്‍ ഗുരുതരം, കര്‍ണ്ണാടക പിഎസ്സി ചെയര്‍മാനെ ഹൈക്കോടതിയും കൈവിട്ടു, മുന്‍കൂര്‍ ജാമ്യമില്ല

സ്മാർട് ഫോൺ ഉപയോഗിച്ച് ഇനി മീനിനെ അളക്കാം, ‘മത്സ്യമെട്രി’ ആപ്പുമായി സിഎംഎഫ്ആർഐ

ആഭ്യന്തരവകുപ്പിനും കാന്തപുരത്തിനും ഒരേ നയം : വനിതാ മാധ്യമ പ്രവർത്തകയ്‌ക്കെതിരെ കേസെടുത്തത് അപലപനീയം – രാജീവ് ചന്ദ്രശേഖർ

അബ്ദുള്ള ബാസിലിനെതിരായ നടപടികൾ നിർത്താൻ നിർദേശം നൽകി ചെന്നിത്തല : ഇസ്ലാം ഭീകരതയെ വിമർശിച്ച ആരിഫ് ഹുസൈനെ പറ്റി അന്വേഷിക്കാനും ഉത്തരവ്

ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം” സക്സസ് ട്രെയ്‌ലർ പുറത്ത്; സൂപ്പർ വിജയം നേടി കുതിപ്പ് തുടർന്ന് ഫാന്റസി ആക്ഷൻ ത്രില്ലർ

രാജ്യത്തിന്റെ പ്രധാന ബഹിരാകാശ ഗവേഷണസ്ഥാപനമായി ഐഎസ്ആര്‍ഒ തുടരും, സ്വകാര്യ വല്‍ക്കരിക്കില്ല: ഐഎസ്ആര്‍ഒ ചെയര്‍മാന്‍

സജീവ് പാഴൂർ- നിമിഷ സജയൻ – കരുണാസ് ചിത്രം ‘എന്ന വിലൈ’ ട്രെയ്‌ലർ പുറത്ത്;

രോഗബാധതിയായ സരിതാനായര്‍ ഈയിടെ പങ്കുവെച്ച ഫോട്ടോ (ഇടത്ത്) സരിത ഫെയ്സ്ബുക്ക് പേജില്‍ പങ്കുവെച്ച തന്‍റെ മുറിച്ചു മാറ്റിയ വിരലിന്‍റെ ഫോട്ടോ (നടുവില്‍) പഴയകാല സരിത (വലത്ത്)

കടുത്ത രോഗബാധയോട് ഏറ്റുമുട്ടി സരിതാ നായര്‍….എന്നാണ് ഞാന്‍ ആരുമില്ലാത്തിടത്ത് പോകുന്നത് എന്ന ചോദ്യമുയര്‍ത്തി സരിത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.