Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ജ്ഞാനി സുഷുപ്തിയില്‍ ആത്മലോകം പ്രാപിക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 2, 2018, 01:04 am IST
in Samskriti

ഛാന്ദോഗ്യോപനിഷത്ത് 60

ഹൃദയാകാശത്തില്‍ എല്ലാം കാണുവാനാകുമെങ്കിലും  അനൃതം മറയ്‌ക്കുന്നതിനാല്‍ മരിച്ചവരെ നേരിട്ട് കാണാനാകില്ല. അഥ യേ ചാസ്യേ ഹ ജീവാ യേ ച പ്രേതാ യച്ചാന്യദിച്ഛന്ന ലഭതേ……

ഈ ലോകത്തില്‍ ജീവിച്ചിരിക്കുന്നവരേയും മരിച്ചവരേയും ഇവിടെ ആഗ്രഹിച്ച് കിട്ടാത്തതിനേയും എല്ലാം ഹൃദയാകാശമെന്ന ബ്രഹ്മ ലോകത്തില്‍ കിട്ടും. അയാളുടെ സത്യങ്ങളായ എല്ലാ .കാമങ്ങളും അനൃതമാകുന്ന ആവരണത്തോടെ ഇവിടെ സ്ഥിതി ചെയ്യുന്നു. ഭൂമിയില്‍ നിധി കുഴിച്ചിട്ടിട്ടുണ്ട് എങ്കിലും അത് അറിയാത്തവര്‍ അതിന് മുകളിലൂടെ വീണ്ടും വീണ്ടും നടന്നാലും കിട്ടാത്തതുപോലെയാണിത്.ഈ പ്രജകളെല്ലാം ദിവസവും ബ്രഹ്മലോകത്തില്‍ നിത്യേന പോകുന്നുവെങ്കിലും അറിയുന്നില്ല. അനൃതത്താല്‍ അവര്‍ ബ്രഹ്മസ്വരൂപത്തില്‍ നിന്ന് ദൂരെയ്‌ക്ക് മാറ്റിനിര്‍ത്തപ്പെട്ടവരാകുന്നു.

ഭൂമി മറച്ചിരിക്കുന്നതിനാലാണ് അതിന്റ മുകളിലൂടെ നടന്നാലും താഴെയുള്ള നിധിയെ കാണാനാകാത്തത്. അത് പോലെ ദിവസവും ആളുകള്‍ ഉറക്കത്തില്‍ ബ്രഹ്മലോകത്തിലെത്തുന്നുവെങ്കിലും അജ്ഞാനം മറച്ചിരിക്കുന്നതിനാല്‍ ആര്‍ക്കും അത് അറിയാനാകുന്നില്ല.ഹൃദയാകാശമാകുന്ന ആത്മാവിനെ അറിഞ്ഞാല്‍ അയാള്‍ക്ക് സാധിക്കാത്തതായ കാമനകള്‍ ഒന്നുമുണ്ടാകില്ല.

 സ വാ ഏഷ ആത്മാ ഹൃദി, തസൈ്യ തദേവ നിരുക്തം ഹൃദയമിതി, തസ്മാദ്ധൃദയ മഹരഹര്‍വ്വാ ഏവം വിത് സ്വര്‍ഗ്ഗം ലോകമേതി

ആത്മാവ് തീര്‍ച്ചയായും ഹൃദയത്തില്‍ കുടികൊള്ളുന്നു. ഹൃദയത്തിന് ഇതു തന്നെയാണ് നിര്‍വചനം; ഹൃദി അയം – ഹൃദയത്തില്‍ ആത്മാവിരിക്കുന്നു എന്ന്.  അതുകൊണ്ടാണ് അതിനെ ഹൃദയമെന്ന് പറയുന്നത്. ഇങ്ങനെ അറിയുന്നയാള്‍ ദിവസവും ആത്മാവാകുന്ന സ്വര്‍ഗ്ഗലോകത്തെ പ്രാപിക്കും.

 ആത്മാവ് ഹൃദയത്തിലാണ് ഇരിക്കുന്നത് എന്നതിനാല്‍ ഹൃദയത്തിലാണ് ആത്മാവിനെ സാക്ഷാത്കരിക്കേണ്ടത് എന്ന് അറിയണം. ഹൃദയാകാശത്തെ ആത്മാവായി അറിഞ്ഞ ജ്ഞാനി ദിവസവും സുഷുപ്തിയില്‍ ആത്മലോകം പ്രാപിക്കും. ദേഹം വെടിഞ്ഞതിനു ശേഷം വീണ്ടും ജനിക്കുകയുമില്ല. അജ്ഞാനിയ്‌ക്ക് ആത്മലോക പ്രാപ്തിയെ അറിയാന്‍ കഴിയില്ല. മരണത്തിന് ശേഷം വീണ്ടും ജനിക്കേണ്ടി വരും.

അഥ യ ഏഷ സംപ്രസാദോ ള സമാച്ഛരീരാദ് സമുത്ഥായ പരം ജ്യോതിരുപസംപദ്യ സ്വേന രൂപേണാഭി നിഷ്പദ്യത ഏഷ  ആത്മേതി ഹോവാ ചൈത മൃതമഭയമേതദ് ബ്രഹ്മേതി തസ്യ ഹ വാ ഏതസ്യ ബ്രഹ്മണോ നാമ സത്യമിതി.

വളരെ പ്രസന്നനായ ഈ ജീവന്‍ ശരീരത്തില്‍ നിന്നും ഉയര്‍ന്ന് പരമമായ ജ്യോതിസ്സിനെ പ്രാപിച്ച് സ്വന്തം രൂപത്തില്‍ പ്രകാശിക്കുന്നു. ഇതാണ് ആത്മാവ് എന്ന് ആചാര്യന്‍ പറഞ്ഞു.ഇത് നാശമില്ലാത്തതും ഭയരഹിതവുമാണ്. ഇത് തന്നെയാണ് ബ്രഹ്മം. ഈ ബ്രഹ്മത്തിന്റെ നാമം സത്യം എന്നാണ്.

 സുഷുപ്തിയില്‍ വിഷയ, മനോ മാലിന്യങ്ങളൊന്നും ഇല്ലാതെയിരിക്കുന്ന ജീവനെയാണ് സംപ്രസാദന്‍ എന്ന് വിശേഷിപ്പിച്ചത്.

ഞാന്‍ ഈ ശരീരമാണ് എന്ന ഭാവനയെ വെടിയുമ്പോഴാണ് ശരീരത്തില്‍ നിന്നും ഉയരാകുക. അജ്ഞാനം നീങ്ങുമ്പോള്‍ ഞാന്‍ ഈ ശരീരമല്ല ആത്മാവാണ് എന്ന ബോധമുണ്ടാകുന്നു.

താനി ഹ വാ ഏതാനി ത്രീ ണ്യക്ഷരാണി സതീയമിതി തദ് യത് സത്ത്ദമൃതമഥ…..

സത്യം എന്നതില്‍ സ തീ യം എന്നീ മൂന്ന് അക്ഷരങ്ങള്‍ ഉണ്ട്. സ എന്നാല്‍ അമൃതം. തീ എന്നത് മര്‍ത്ത്യം. യം എന്നത് രണ്ടിനേയും കൂട്ടി യോജിപ്പിക്കുന്നതാണ്. ‘യച്ഛതി യത് ‘  നിയമിക്കന്നത് ഏതാണോ അത്  യം. ഇങ്ങനെ അറിയുന്നയാള്‍ സ്വര്‍ഗ്ഗലോകത്തില്‍ എത്തിച്ചേരും.

 യമ്   ധാതുവിനെ കുറിക്കുന്ന  യം എന്നത് അമൃത ത്തേയും മര്‍ത്ത്യത്തേയും യോജിപ്പിക്കുന്നതാണ്. നിയമിക്കുക, ബന്ധിപ്പിക്കുക എന്നൊക്കെയാണ് യം എന്നതുകൊണ്ട് ഇവിടെ ഉദ്ദേശിക്കുന്നത്. മരണമുള്ള അവസ്ഥയില്‍ നിന്ന് മരണത്തിനപ്പുറമുള്ള അമൃതാവസ്ഥയിലേക്ക് പരബ്രഹ്മത്തിലേക്ക് സത്യത്തെ അറിയുന്നവര്‍ എത്തിച്ചേരും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭാര്യയോട് പിണങ്ങി നടിക്കൊപ്പം താമസിച്ച യുവ ബിസിനസുകാരൻ നടിയുടെ വീട്ടിൽ മരിച്ച സംഭവം, ഒടുവിൽ പ്രതികരണവുമായി കൃഷി തപണ്ട, അന്വേഷണം

Kerala

സ്വർണവില ഒരുലക്ഷത്തിന് താഴേക്ക്? ഇന്ന് വൻ ഇടിവ്

ഭാരതീയ ശിക്ഷണ്‍ മണ്ഡല്‍ ആര്‍ട്ട് ഓഫ് ലിവിങ് ഇന്റര്‍നാഷണല്‍ സെന്ററില്‍ സംഘടിപ്പിച്ച ത്രിദിന ദേശീയ സമ്മേളനത്തിന്റെ സമാപനം ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ഉദ്ഘാടനം ചെയ്യുന്നു
India

ലോകത്തിന് പൂര്‍ണത നല്‍കുകയാണ് നമ്മുടെ ദൗത്യം: സര്‍സംഘചാലക്‌

India

ഹിമാചൽ പ്രദേശിൽ മിന്നൽ പ്രളയം; 50-ലധികം വിനോദസഞ്ചാരികൾ കുടുങ്ങി

Sports

ഒളിംപിക്‌സ് 2028: ക്രിക്കറ്റ് യോഗ്യതാ നിര്‍ണയം ഡിസംബറോടെ

പുതിയ വാര്‍ത്തകള്‍

ഫ്രഞ്ച് താരങ്ങള്‍ പരിശീലനത്തില്‍

ഫ്രഞ്ച് വഴിയില്‍ സ്വീഡിഷ് ബ്ലോക്ക്! ഇന്ന് ഫ്രാന്‍സ്-സ്വീഡന്‍ പോരാട്ടം

representative image

പെൺവാണിഭ സംഘത്തെ തകർത്ത് പൊലീസിന്റെ മിന്നൽ ആക്ഷൻ: 2 നടിമാരെ രക്ഷപ്പെടുത്തി, മേക്കപ്പ് ആർട്ടിസ്റ്റ് പിടിയിൽ

ആന്റണി എലന്‍ഗ

ഫിഫ ലോകകപ്പ് 2026: അട്ടിമറിക്കൊരുങ്ങി സ്വീഡന്‍

പ്രിയങ്ക് ഖാര്‍ഗെയുടെ പരാമര്‍ശങ്ങള്‍ ആര്‍എസ്എസിനെ കരിതേക്കാന്‍: ഹര്‍ജി

പ്രിയദർശിനി സൗജന്യ യാത്ര: ഓട്ടം നഷ്ടത്തില്‍; 500 ഓളം സ്വകാര്യബസുകൾ ജി-ഫോം നൽകി, നാളെ മുതൽ സർവിസ് നിർത്തും

അമര്‍നാഥ് യാത്രക്ക് മുന്നോടിയായുള്ള പ്രഥമ പൂജ ഗവര്‍ണര്‍ മനോജ് സിന്‍ഹ ഉദ്ഘാടനം ചെയ്യുന്നു

അമര്‍നാഥ് യാത്രക്ക് തുടക്കം; ഗുഹാക്ഷേത്രത്തില്‍ പരമ്പരാഗത ‘പ്രഥമ പൂജ’ നടത്തി

ഹോങ് മ്യുങ്-ബോ

കൊറിയന്‍ ഫുട്‌ബോളില്‍ വന്‍ പ്രതിസന്ധി; കോച്ച് രാജിവെച്ചു

ഐവറിക്ക് ഹാലന്‍ഡ് വെല്ലുവിളി; ഇന്ന് രാത്രി 10.30ന്

ഫിഫ ലോകകപ്പ് 2026: വാശിപ്പോരിനൊരുങ്ങി മെക്‌സിക്കോയും ഇക്വഡോറും

അതിര്‍ത്തിവിട്ട് അനധികൃത ‘അതിഥി’കള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.