Monday, September 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

വൈദ്യരാജന് പ്രാണാമം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 1, 2018, 02:32 am IST
inVaradyam

ജ്യോതിശ്ശാസ്ത്രം പരാമര്‍ശിക്കുന്ന പഞ്ചമഹാപുരുഷയോഗത്തില്‍ ഒന്നായ ഭദ്രയോഗത്തില്‍ ജനിച്ച മഹത് വ്യക്തിയാണ് ഡോ.പി.കെ. വാര്യര്‍. മഹാപുരുഷയോഗത്തില്‍, അതും ബുധന്‍ കാരകനായ യോഗത്തില്‍ ജനിച്ച വ്യക്തി സാത്വികനാകാതെ തരമില്ല. അദ്ദേഹത്തിന്റെ ദിനചര്യയും ജീവിതവും നിരീക്ഷിച്ചപ്പോള്‍ എനിക്ക് ബോധ്യമായ സത്യം, അദ്ദേഹം രഘുവംശ ജാതനാണ് എന്നതാണ്. ആ കുലത്തില്‍ ജനിച്ചവരുടെ സ്വഭാവഗുണങ്ങളെക്കുറിച്ച് മഹാകവി കാളിദാസന്റെ വര്‍ണ്ണന ആരംഭിക്കുന്നതുതന്നെ ‘ആജന്മ ശുദ്ധാനാം’ എന്നാണ്. പിറവി മുതല്‍ക്കേ വിശുദ്ധന്മാരാണവര്‍. അതുകൊണ്ടാണ് ഭദ്രയോഗത്തിലാണ് ജനനം എന്ന് പരാമര്‍ശിച്ചത്. 

പി.കെ. വാര്യരുടെ അദ്ധ്വാനശീലത്തെക്കുറിച്ച് പലരും പ്രശംസിയ്‌ക്കുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. കാളിദാസന്‍ വര്‍ണ്ണിച്ചത് ‘ആഫലോദയകര്‍മ്മണാം’ എന്നാണ്. ഉദ്ദിഷ്ട ഫലം ലഭിക്കുന്നതുവരെ പ്രയത്‌നിക്കുന്നവരാണവര്‍. ജ്യേഷ്ഠ സഹോദരന്റെ അകാല മരണത്താല്‍ മുപ്പത്തിരണ്ടാം വയസ്സില്‍ ആര്യ വൈദ്യശാലയുടെ സാരഥ്യം ഏറ്റെടുത്തു. തന്റെ വല്ല്യമ്മാമന്‍ വിഭാവനം ചെയ്ത തലത്തിലേക്ക് സ്ഥാപനത്തെ ഉയര്‍ത്താനും കഴിഞ്ഞു. അശ്രാന്ത പരിശ്രമത്തിന് ഉത്തമ ഉദാഹരണമാണിത്.

‘ശൈശവേഭ്യസ്തവിദ്യാനാം..’ എന്നു തുടങ്ങുന്ന നാലു വരികളില്‍ കാളിദാസന്‍ വര്‍ണ്ണിച്ചത് ഇദ്ദേഹത്തെ മുന്നില്‍ കണ്ടുകൊണ്ടാണോ എന്നുതോന്നിപ്പോകും.

പി.കെ. വാര്യരുടെ കുടുംബ ജീവിതത്തിലൂടെ കണ്ണോടിച്ചാല്‍. നാല് ആശ്രമങ്ങളും, അതായത് ബ്രഹ്മചര്യം, ഗാര്‍ഹസ്ഥ്യം, വാനപ്രസ്ഥം, സംന്യാസം എന്നിവയിലൂടെ കടന്നുപോയ ധന്യ ജീവിതമാണെന്ന് മനസ്സിലാവും. രാമന് സീതയെന്ന പോലെ ഒരു പത്‌നി. ആസ്തിക്ക് രണ്ടാണ്‍മക്കളും, ആശയോടെ താലോലിക്കാന്‍ ഒരു മകളും, താങ്ങായി മരുമക്കളും അനന്തിരവന്മാരും പേരക്കുട്ടികളും അടങ്ങുന്ന ആ കുടുംബാന്തരീക്ഷം അസൂയ ഉളവാക്കുന്ന ഒന്നാണ്. ഇനി രണ്ടായിരത്തില്‍പ്പരം ജീവനക്കാര്‍ക്കാവട്ടെ, അദ്ദേഹം ദിലീപ മഹാരാജാവിനെപ്പോലെ ‘അധൃഷ്യശ്ചാഭിഗമ്യശ്ച’ എന്ന ഉപമ അന്വര്‍ത്ഥമാക്കുംവിധം ഏതൊരു കാര്യവുമായി ആര്‍ക്കും അദ്ദേഹത്തെ സമീപിക്കാം. എന്നാല്‍ ആ വ്യക്തിപ്രഭാവത്താല്‍ അടുത്തേക്കു ചെല്ലാന്‍  ശങ്ക തോന്നുകയും ചെയ്യും. ആ ദൈവ സ്പര്‍ശം നേരിട്ടനുഭവിച്ച ലക്ഷക്കണക്കിനു രോഗപീഡിതര്‍ക്ക് അദ്ദേഹം ധന്വന്തരിയുടെ പ്രതിരൂപമാണ്. 

ദിവസവും അഷ്ടാംഗഹൃദയം മനസ്സിരുത്തി വായിച്ച് അതിലെ ഓരോ ശ്ലോകവും ഒരു മന്ത്രംപോലെ ഉരുക്കഴിച്ച അദ്ദേഹത്തെ അങ്ങനെ കാണുന്നതില്‍ തെറ്റുണ്ടോ! അതുകൊണ്ടുതന്നെയല്ലേ, അസാധ്യമെന്ന് പലരും വിധിയെഴുതിയ പല രോഗങ്ങളും അദ്ദേഹത്തിന്റെ മാന്ത്രിക സ്പര്‍ശത്താല്‍ ശമിക്കുന്നത്!  വിദ്യ അര്‍ത്ഥലാഭത്തിനായി മാത്രം ഉപയോഗിക്കുന്ന ഈ കാലഘട്ടത്തില്‍ മാനവനന്മയ്‌ക്ക് പ്രത്യാശയുടെ പ്രതീകമായി നിലകൊള്ളുന്ന അദ്ദേഹത്തെ ‘യഥാകാമാര്‍ച്ചിതാര്‍ത്ഥിനാം’ അതായത് സഹായമഭ്യര്‍ത്ഥിച്ചു വരുന്നവര്‍ക്ക് അവരിച്ഛിക്കുംവിധം അതു നല്‍കുന്നവന്‍, എന്ന ഉപമയില്‍ കുറഞ്ഞെങ്ങനെ വര്‍ണ്ണിക്കും! 

രാജ്യവും ലോകവും അംഗീകരിച്ച വൈദ്യന്‍; ഏഴു ദശാബ്ദത്തിലേറെയായി വിശ്വപ്രസിദ്ധമായ ഒരു സ്ഥാപനത്തിന്റെ തലവന്‍. ഇതൊക്കെയാണെങ്കിലും, അദ്ദേഹം എനിക്ക് എന്റെ അച്ചച്ഛനാണ് (മുത്തശ്ശന്‍). എനിക്ക് വിഷമമാവരുത്, എന്നെ ആരും കളിയാക്കരുത് എന്നുകരുതി തിരുപ്പതിയില്‍ എനിക്കൊപ്പം തല മുണ്ഡനം ചെയ്ത എന്റെ അച്ചച്ഛന്‍. ആ അച്ചച്ഛന്, വൈദ്യരാജന് എന്റെ പ്രണാമം.

വിവേക് വിജയന്‍

[email protected]

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ദൽഹി ബിജെപി സർക്കാരിന്റെ ‘അർപ്പൺ’ വസ്ത്ര ശേഖരണം; 41 ടൺ ശേഖരിച്ചു

Kerala

എല്ലാ മതങ്ങളോടും ഒരേ സമീപനം , പക്ഷെ കുറച്ച് കൂടുതൽ ഇഷ്ടം മുസ്ലീം സമുദായത്തോട് ; ജി സുകുമാരൻ നായർ

Kerala

‘യവന കഥയിൽ നിന്നുവന്ന ദേവഗായകാ…’ ; ഔസേപ്പച്ചന്റെ പിറന്നാളിന് പാട്ട് പാടി ആശംസ അറിയിച്ച് സുരേഷ് ഗോപി

Kerala

ഭക്ഷണം തൊണ്ടയിൽ കുടുങ്ങി 11 കാരൻ മരിച്ചു

Kerala

കള്ളന്‍ കപ്പലില്‍ തന്നെ ; ബത്തേരി സ്റ്റേഷനിലെ ‘ലഹരി’ മോഷ്ടിച്ച് കടത്തിയത് പൊലീസുകാരന്‍ സാബിത്ത് : ഫോൺ ഓഫ് ചെയ്ത് മുങ്ങി

പുതിയ വാര്‍ത്തകള്‍

റെയിൽവേ സ്റ്റേഷനിലെത്തിയ യുവാവിനെ കല്ലെറിഞ്ഞ് വീഴ്‌ത്തി ക്രൂരമായി മർദിച്ച് സ്വർണവും പണവും മോഷ്ടിച്ചു

‘ എന്റെ സമ്പാദ്യം മുഴുവൻ ‘ഹനുമാൻ അൻഷി’ൽ നിക്ഷേപിച്ചു, ഈ വിജയം മഹാരാജ് ജീയുടെ അനുഗ്രഹം ‘ ; നിർമാതാവ് അനുപ്രിയ നഗർ

ഓപ്പറേഷൻ സിന്ദൂറിനിടെ പാകിസ്ഥാൻ വിമാനത്തെ 314 കിലോമീറ്റർ അകലെവെച്ച് തകർത്തതായി പ്രതിരോധ മന്ത്രാലയ റിപ്പോർട്ട്

ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗിന് വർ​ഗീയമുഖമെന്ന് സിപിഎം, ജമാഅത്തെ ഇസ്ലാമിയുടെ ആശയ പ്രചാരണങ്ങൾ പോലും ഏറ്റുപിടിച്ചു

‘റാം-സിയ’ പോസ്റ്ററിൽ സായ് പല്ലവിയുടെ മുടിയിൽ പൂവ് ചൂടിച്ച് രൺബീർ കപൂർ; ‘ജയ് ജയ് റാം’ എന്ന ആദ്യ ഗാനം ഉടൻ പുറത്തിറങ്ങും

ഗണപതി ചിക്കൻ ബിരിയാണി പാചകം ചെയ്യുന്ന പരസ്യം; പ്രതിഷേധം ശക്തമായതോടെ തമിഴ്നാട്ടിൽ കടയുടമ അറസ്റ്റിൽ

കൈകൊടുത്ത് വി. മുരളീധരന്‍; വിജയമുറപ്പിച്ച് ആര്‍. ഷൈല, കണ്‍വെന്‍ഷനിൽ സിപിഎം വിട്ടുവന്ന നിരവധി പ്രവര്‍ത്തകര്‍

ഒമാന്‍ തീരത്ത് കപ്പലിന് നേരെ ആക്രമണം; 14 ഇന്ത്യൻ ജീവനക്കാരിൽ 13 പേരെയും രക്ഷപ്പെടുത്തി, ഒരാൾക്കായി തെരച്ചിൽ

കാലില്‍ ആണി തുളഞ്ഞുകയറിയ 12 കാരന് ചികിത്സ നിഷേധിച്ചതായി പരാതി

വിഴിഞ്ഞം ഹാര്‍ബറിലെ തരംഗരോധക ഭിത്തിയില്‍ സ്ഥാപിച്ച പ്രത്യേക കോണ്‍ക്രീറ്റ് കെയ്‌സണ്‍

കടലലകളില്‍ നിന്നുള്ള വൈദ്യുതി; വിഴിഞ്ഞത്തെ വിപ്ലവകരമായ പരീക്ഷണം മങ്ങുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.