Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ശമ്പള നികുതിദായകര്‍ ഓര്‍ക്കണം, ശ്രദ്ധിച്ചില്ലെങ്കില്‍ പിടിവീഴും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2018, 01:21 am IST
inVicharam

ആദായനികുതി റിട്ടേണുകള്‍ ജൂലൈ 31നു മുന്‍പ് സമര്‍പ്പിക്കേണ്ടവരില്‍ പെടുന്നവരാണ് ശമ്പള നികുതിദായകര്‍. ഈയിടെ ആദായനികുതി വകുപ്പ് ഇറക്കിയ മുന്നറിയിപ്പിന്റെ വെളിച്ചത്തില്‍ ഐടി റിട്ടേണുകള്‍ വളരെ ശ്രദ്ധാപൂര്‍വം വേണം സമര്‍പ്പിക്കാന്‍.  

ആദായനികുതി റിട്ടേണ്‍ (ഐ.ടി.ആര്‍.) ഫയല്‍ ചെയ്യുന്നതില്‍ നിയമവിരുദ്ധമായ മാര്‍ഗ്ഗം ഉപയോഗിക്കുന്നവര്‍ക്കെതിരെ ഐടി ഡിപ്പാര്‍ട്ട്‌മെന്റ് പ്രോസിക്യൂഷന്‍ നടപടി സ്വീകരിക്കുക മാത്രമല്ല, തൊഴിലുടമകളോട് നടപടിയെടുക്കാന്‍ ആവശ്യപ്പെടുകയും  ചെയ്യും.

ബെംഗളൂരുവിലെ ഐടി ഡിപ്പാര്‍ട്ട്‌മെന്റിന്റെ സെന്‍ട്രല്‍ പ്രൊസസിംഗ് സെന്റര്‍ (സിപിസി), അര്‍ഹതയില്ലാത്ത ഒഴിവാക്കലുകളോ ഇളവുകളോ നടത്തുന്നത് ആദായ നികുതി നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം ശിക്ഷിക്കപ്പെടാവുന്നതാണെന്ന് വ്യക്തമാക്കിയതാണ്. 

സിപിസി ഇപ്പോള്‍ വിശാലമായ റിസ്‌ക് വിശകലന സമ്പ്രദായം ഉപയോഗിക്കുന്നു. അത് പ്രകാരം കടമ നിര്‍വഹിക്കുന്ന നികുതിദായകരെ എളുപ്പത്തില്‍ തിരിച്ചറിയാന്‍ കഴിയും. അല്ലാത്തവരെ വിശദമായി പരിശോധിക്കാന്‍ ഐടി ഡിപ്പാര്‍ട്ട്‌മെന്റില്‍ സംവിധാനമുണ്ട്. ശമ്പളത്തില്‍ നിന്നുള്ള വരുമാനമോ  ആനുകൂല്യങ്ങളോ മനപൂര്‍വമോ അജ്ഞത കാരണമോ തെറ്റായി റിപ്പോര്‍ട്ട് ചെയ്യുന്നില്ലെന്ന് ഉറപ്പുവരുത്തണം. 

നികുതിദായകര്‍  ശ്രദ്ധിക്കേണ്ടവ ചിലവസ്തുതകള്‍  താഴെ:

1. സേവിങ്‌സ് / ഫിക്‌സഡ്, റിക്കറിംഗ്  ഡിപ്പോസിറ്റ് അക്കൗണ്ട് വഴി പലിശ വരുമാനം റിപ്പോര്‍ട്ട് ചെയ്യല്‍

 ഈ തുക വ്യക്തിയുടെ ബാങ്ക് അക്കൗണ്ട് പ്രസ്താവനകളും ഫോറം 26AS വഴിയും കണ്ടുപിടിയ്‌ക്കാന്‍ കഴിയും. ഈ തുക റിട്ടേണില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാതിരുന്നാല്‍, കൂടുതല്‍ അന്വേഷണത്തിനുള്ള കോളുകള്‍, നോട്ടീസുകള്‍ ഇവ ലഭിച്ചേക്കാം. 

2. HRA ക്ലെയിമുകള്‍

 വീട്ടുവാടക ഇനത്തില്‍ ചെലവു ചെയ്യതെ, വ്യാജ ബില്ലുകളുടെ സഹായത്തോടെ ആനുകൂല്യത്തിനു ശ്രമിക്കരുത്.  ബാങ്ക് അക്കൗണ്ട് പരിശോധിച്ചാല്‍ ഇത് കണ്ടുപിടിക്കപ്പെടും. ആദായനികുതി നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം അതു ശിക്ഷാര്‍ഹമാണ്. 

3. എല്ലാ തൊഴില്‍ദാതാക്കളില്‍ നിന്നും ലഭിക്കുന്ന വരുമാനം 

ജോലി മാറുന്ന ആളുകള്‍ തങ്ങളുടെ ടാക്‌സ് റിട്ടേണ്‍ ഫയല്‍ ചെയ്യുന്ന സമയത്ത് എല്ലാ തൊഴിലുടമകളില്‍ നിന്നും ലഭിക്കുന്ന വരുമാനം കാണിക്കണം. ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിന് ഇതിനകം തൊഴില്‍ ദാതാവ് സമര്‍പ്പിച്ച ടിഡിഎസ് റിട്ടേണ്‍ അനുസരിച്ച് ഈ വിവരങ്ങള്‍ ലഭ്യമാണ്. അത്തരം വരുമാനത്തെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യാതിരുന്നാല്‍ അവയ്‌ക്കെതിരെ അന്വേഷണം നടത്താന്‍ കഴിയും.

4. ചാപ്റ്റര്‍ VI-A നു കീഴില്‍ തെറ്റായ ചിലവുകള്‍ ക്ലെയിം ചെയ്യുക

നികുതി കുറയ്‌ക്കുന്ന നക്ഷേപങ്ങള്‍് (സെ.80സി), വിദ്യാഭ്യാസ വായ്‌പ പലിശ (80E),  മെഡിക്ലൈം പോളിസികള്‍ ( 80 ഡി) , രാജീവ് ഗാന്ധി ഇക്വിറ്റി സേവിംഗ് സ്‌കീം  (80CCG), സംഭാവനകള്‍ ( 80G, 80GGA, 80GGC) അല്ലെങ്കില്‍ ചില രോഗങ്ങള്‍, വൈകല്യം അല്ലെങ്കില്‍ വൈദ്യചികിത്സയുമായി ബന്ധപ്പെട്ട മറ്റ് ഡിഡക്ഷനുകള്‍ (80DD, 80DDB, 80U) ഇവയിലെ അപാകതകള്‍,  ബാങ്ക് അക്കൗണ്ട്, വായ്‌പ അക്കൗണ്ട്, ഡീമാറ്റ് അക്കൗണ്ട്, ഇന്‍ഷ്വറന്‍സ് പോളിസികള്‍ എന്നിവയുമായി പരിശോധിച്ചുറപ്പാക്കാം. ആധാര്‍, പാന്‍ ബന്ധപ്പെടുത്തുന്നതോടൊപ്പം ഐടി ഡിപ്പാര്‍ട്ട്‌മെന്റിന്  മിക്ക അവകാശവാദങ്ങളും ഡിജിറ്റല്‍ പരിശോധിച്ചുറപ്പാക്കാം.  പൊരുത്തക്കേടുണ്ടെങ്കില്‍ അന്വേഷണം ആരംഭിക്കാം. 

5. സെക്ഷന്‍ 10 പ്രകാരം തെറ്റായ ക്ലെയിമുകള്‍ ഉണ്ടാക്കുക

201819 വര്‍ഷത്തെ ഐ.ടി.ആര്‍ 1 യൂട്ടിലിറ്റി പരിഷ്‌കരിച്ചിട്ടുണ്ട്. ഇപ്പോള്‍ ജീവനക്കാര്‍ക്ക് അവരുടെ, ശമ്പളം, നികുതിയിളവ് ശമ്പളം, അലവന്‍സ്, പെര്‍ക്വിസിറ്റ്‌സ് മുതലായവയുടെ വിശദവിവരം റിപ്പോര്‍ട്ട് ചെംയ്യേണ്ടതുണ്ട്. കൂടാതെ എല്ലാ ഒഴിവാക്കാവുന്ന ആനുകൂല്യങ്ങളുടെയും വിശദവിവരങ്ങളും നല്‍കണം. ഫോം 16 / ഫോം 26AS ലെ വിവരങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍  പൊരുത്തക്കേട് ഉണ്ടെങ്കില്‍ നികുതി നോട്ടീസ് കിട്ടും.

6. ഹോം ലോണ്‍ പലിശ 

തെളിവ് നല്‍കാന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ആവശ്യപ്പെടുകയാണെങ്കില്‍, അത് അതേപോലെ തന്നെ ചെയ്യണം. പരാജയപ്പെട്ടാല്‍, ശിക്ഷാവിധി നടക്കും.

7.  മൂലധന നേട്ടം സംബന്ധിച്ച തെറ്റായ അവകാശവാദങ്ങള്‍ 

ടാക്‌സ് ലാഭിക്കാന്‍ 54, 54F, 54EC മുതലായ തെറ്റായ അവകാശവാദങ്ങള്‍ നടത്തിയാല്‍ അതും കണ്ടുപിടിക്കപ്പെടും.ITR ഫോം പുതിയ നിക്ഷേപത്തിന്റെ വിശദാംശങ്ങള്‍ സമര്‍പ്പിക്കണം.  ആധാര്‍, പാന്‍ എന്നിവയും വസ്തുവകകളുടെ ക്രയയവിക്രയവും, ധനപരമായ അക്കൗണ്ടുകളും ബന്ധപ്പെട്ടിരിക്കുന്നതിനാല്‍, ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് ഇലക്ട്രോണിക്കലായി നിങ്ങളുടെ വാദങ്ങള്‍ പരിശോധിക്കുന്നതും തെറ്റാണെന്ന് കണ്ടെത്തിയാല്‍ കടുത്ത നടപടിക്ക് ഇടയാക്കൂന്നതുമാണ്. 

8. റിട്ടേണ്‍ താമസിച്ചാല്‍ പിഴ

139 (1) പ്രകാരം നിര്‍ദേശിച്ചിട്ടുള്ള തീയതിയ്‌ക്കുള്ളില്‍ വരുമാന റിട്ടേണ്‍ നല്‍കിയില്ലെങ്കില്‍, 234 എഫ് വിഭാഗം പ്രകാരം,  പിഴ (10000രൂപ വരെ) നല്‍കണം:

9. സ്റ്റാന്‍ഡേര്‍ഡ് കിഴിവ്

സ്റ്റാന്‍ഡേര്‍ഡ് കിഴിവ്  40,000 രൂപ. 201819 അസസ്‌മെന്റ് വര്‍ഷം ലഭ്യമാണ്.

10. ആധാര്‍ നമ്പര്‍

ഐടി റിട്ടേണ്‍ സമര്‍പ്പിക്കുമ്പോള്‍ ആധാര്‍ നമ്പര്‍  നിര്‍ബന്ധമാണ്.

11. കേന്ദ്രീകൃത കമ്മ്യൂണിക്കേഷന്‍ സ്‌കീം

 സമീപകാലത്ത് ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് കേന്ദ്രീകൃത കമ്മ്യൂണിക്കേഷന്‍ സ്‌കീം, 2018 ല്‍ അറിയിച്ചിട്ടുണ്ട്. ഇതനുസരിച്ച്, സെന്‍ട്രലൈസ്ഡ് കമ്മ്യൂണിക്കേഷന്‍ സെന്റര്‍ തന്റെ കൈവശമുള്ള വിവരങ്ങള്‍ അല്ലെങ്കില്‍ രേഖകള്‍ അയയ്‌ക്കാന്‍  വ്യക്തിക്ക് നോട്ടീസ് നല്‍കും. ഈ അന്വേഷണത്തെ അടിസ്ഥാനമാക്കി, സെന്‍ട്രലൈസ്ഡ് കമ്യൂണിക്കേഷന്‍ സെന്റര്‍, തുടര്‍ നടപടികള്‍ക്കായി അസസിംഗ് ഓഫീസര്‍ക്ക് അന്വേഷണത്തിന്റെ ഫലം കൈമാറും. വ്യക്തി തെറ്റായ ക്ലെയിം ഉന്നയിച്ചിട്ടുണ്ടെന്ന് അസസിംഗ് ഓഫീസര്‍ക്കു ബോധ്യപ്പെടുകയാണെങ്കില്‍,  അയാള്‍ ഐടി ആക്ടിന് കീഴില്‍ പെനാല്‍റ്റികളും പ്രോസിക്യൂഷനും നേരിടേണ്ടി വരും, പരിഹാരം ഒന്നു മാത്രം, റിട്ടേണുകള്‍ ശ്രദ്ധാപൂര്‍വം സമര്‍പ്പിക്കുക.

(റിട്ട. ഇന്‍കം ടാക്‌സ് അഡീഷണല്‍ കമ്മിഷണറാണ് ലേഖകന്‍)

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ടാറ്റയിലെ ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞ എന്‍. ചന്ദ്രശേഖരന്‍ (ഇടത്ത്) ടാറ്റയുടെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന മലയാളിയായ ടി.വി. നരേന്ദ്രന്‍ (വലത്ത്)
India

എന്‍. ചന്ദ്രശേഖരന്‍ പടിയിറങ്ങിയതോടെ ടാറ്റ ഓഹരികള്‍ ഇടിഞ്ഞു; ടാറ്റയുടെ രക്ഷകനായി ഇക്കണ്ടവാര്യരുടെ ചെറുമകനായ ടി.വി. നരേന്ദ്രന്‍ വരുമോ?

India

എന്റെ കാഴ്ചപ്പാടുകൾ തെറ്റായി ചിത്രീകരിച്ചു ,രാജ്യത്തെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമം: പാറ്റ വിവാദത്തിൽ മൗനം വെടിഞ്ഞ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് 

Kerala

മദ്യത്തിന് കൈക്കൂലി: ബെവ്‌കോ ഔട്ട്‌ലെറ്റിലെ 2 ജീവനക്കാര്‍ക്ക് സസ്പന്‍ഷന്‍

Kerala

ഭാര്യയുടെ ഗൂഗിള്‍ പേ അക്കൗണ്ട് വഴി കൈക്കൂലി, വൈക്കം അസി. ലേബര്‍ ഓഫീസറെ വിജിലന്‍സ് കുടുക്കി

Kerala

ഡോ സിസ തോമസിനെ എസ് എഫ് ഐ കൈയ്യേറ്റം ചെയ്തതില്‍ കടുത്ത ആശങ്ക രേഖപ്പെടുത്തി ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍

പുതിയ വാര്‍ത്തകള്‍

ഭീകര ശൃംഖലകൾക്കെതിരെ ആക്രമണം നടത്താനുള്ള ഇന്ത്യയുടെ കഴിവ് ഓപ്പറേഷൻ സിന്ദൂർ തെളിയിച്ചു: പ്രസിഡന്റ് മുർമു

അര്‍ജുന്‍ ആയങ്കിയെ തിങ്കളാഴ്ചവരെ റിമാന്‍ഡ് ചെയ്തു

മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസ്: ആകെ 124 കേസുകള്‍, ഒന്നില്‍ പോലും കുറ്റപത്രമായിട്ടില്ലെന്ന് വിജിലന്‍സ്

പവിത്ര ഗൗഡ (ഇടത്ത്) കൊലപാതകക്കേസില്‍ ജയിലിലായ കന്നഡ നടന്‍ ദര്‍ശന്‍ (വലത്ത്)

പവിത്ര ഗൗഡ എന്ന കാമുകിക്ക് വേണ്ടി ദര്‍ശന്‍ എന്ന സൂപ്പര്‍ സ്റ്റാര്‍ നടത്തിയ കൊല; കൊല്ലാന്‍ രേണുകസ്വാമിയുടെ നെഞ്ചില്‍ ദര്‍ശൻ ചവിട്ടിനിന്നു

എല്ലാവര്‍ക്കും ഇന്ത്യയെ മുന്‍നിര രാഷ്‌ട്രമാക്കുകയെന്ന ലക്ഷ്യത്തിനായി പ്രവര്‍ത്തിക്കാനാകുന്നതാണ് സ്വാതന്ത്ര്യത്തിന്റെ യഥാര്‍ത്ഥ അര്‍ത്ഥം:ദ്രൗപദിമുര്‍മു

പ്രമുഖ ഹൃദയ ശാസ്ത്രക്രിയ വിദഗ്ധന്‍ ഡോ. ടി കെ ജയകുമാറിന് ബൈപ്പാസ് ശസ്ത്രക്രിയ, വിജയകരമെന്ന് അധികൃതര്‍

സമയ് റെയ്നയ്‌ക്കും ടീമിനും എതിരെയുള്ള കേസുകള്‍ സുപ്രീം കോടതി റദ്ദാക്കി, ഒപ്പം അഭിനന്ദനവും

മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് പിതാവ് ശാസിച്ചു: 13 കാരി ജീവനൊടുക്കി

ഗാന്ധി എന്ന് കുടുംബപ്പേരുള്ള ഒരാൾക്ക് ഇത്രയും ലജ്ജാകരമായ പരാമർശം നടത്താൻ കഴിയുമോ ? രാഹുലിനെതിരെ രാജ്നാഥ് സിംഗ് 

‘ഫ്രീഡം അറ്റ് മിഡ്‌നൈറ്റ്’ : പുരുഷന്മാര്‍ക്ക് റോഡിലൂടെ നടക്കാം, കോണ്‍ക്‌ളേവില്‍ പങ്കെടുക്കാനാവില്ലെന്ന് സര്‍ക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.