Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വാമാചാരം ഭൗതിക വീക്ഷണത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 26, 2018, 02:55 am IST
inSamskriti

തന്ത്രം- നാടോടിയും നായാടിയും ഫലമൂലാദികള്‍ ശേഖരിച്ചും ജീവിച്ചുപോന്നിരുന്ന പൂര്‍വികഹിന്ദുക്കളുടെ ആ അതിപ്രാചീനകാലഘട്ടത്തിലെ ചിന്താധാരകളേയും ആചാരാനുഷ്ഠാനങ്ങളേയും, കാലക്രമത്തില്‍ പിന്‍തലമുറക്കാര്‍, ജീവിതത്തേയും ചുറ്റുപാടുകളേയും കുറിച്ചുള്ള അറിവുകള്‍ കൂടി വന്നതനുസരിച്ചു, കൂടുതല്‍ കൂടുതല്‍ പരിഷ്‌കരിക്കുകയാണല്ലോ ഇവിടെ ചെയ്തുവന്നത്. ഇത് ഹിന്ദുസമൂഹത്തിന്റെ പ്രത്യേകതയായി സൂരേന്ദ്രനാഥ് ദാസ്ഗുപ്

ത (എ ഹിസ്റ്ററി ഓഫ് ഇന്‍ഡ്യന്‍ ഫിലോസഫി) യും  ദേബീപ്രസാദ് ചട്ടോപാധ്യായ (ഇന്‍ഡ്യന്‍ ഫിലോസഫി എ പോപ്പുലര്‍ എഡിഷന്‍) യും ചൂണ്ടിക്കാണിച്ചതു നാം കണ്ടതാണ്. തത്വചിന്തയുടെ തലത്തിലെന്നപോലെ ആചാരാനുഷ്ഠാനങ്ങളുടെ തലത്തിലും ഈ പ്രത്യേകത ഇവിടെ കാണാം. അതുകൊണ്ട് സ്വാംശീകരിച്ചു, സ്വീകരിച്ചു, ഉള്‍ക്കൊണ്ടു എന്നെല്ലാം പറയുന്നതിനേക്കാള്‍ പരിഷ്‌കരിച്ചു നിലനിര്‍ത്തി എന്നു പറയുന്നതാവും കൂടുതല്‍ ശരി എന്നു തോന്നുന്നു.

  തന്മൂലം വൈദികവും അവൈദികവും ആയ ഏതു സമ്പ്രദായത്തിലും അതിപ്രാചീനകാലത്തെ ഗോത്രതലത്തിലുള്ള ആചാരാനുഷ്ഠാനങ്ങള്‍ ഒരുതരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ഇന്നും തുടരുന്നതായി കാണാം. ചില പൂജാസമ്പ്രദായങ്ങളില്‍ അതിഥിസത്കാരം, ഭക്തി എന്നിവയുടെ കൂടെ മദ്യമാംസമീനങ്ങളുടെ ഉപയോഗവും കാണപ്പെടുന്നതിനു കാരണം മറ്റൊന്നല്ല. ശാക്തസമ്പ്രദായത്തിലെ വാമാചാരം എന്ന മകാരസാധനയുടെ കാര്യത്തിലും ഇതു ശരിയാണെന്നു കാണാന്‍ കഴിയും.

എന്‍. എന്‍. ഭട്ടാചാര്യ തന്റെ ഹിസ്റ്ററി ഓഫ് ദി താന്ത്രിക് റിലിജിയന്‍ എന്ന പുസ്തകത്തിലെ ദി പ്രിമിറ്റീവ് സബ്‌സ്ട്‌റാറ്റം എന്ന അധ്യായത്തില്‍ വാമാചാരത്തിന്റെ വേരുകള്‍ അതിപ്രാചീനകാലത്തെ കൃഷിയും പ്രജനനവും ആയി ബന്ധപ്പെട്ട അനുഷ്ഠാനങ്ങളിലാണെന്നു സമര്‍ത്ഥിക്കുന്നുï്. വാമാചാരത്തിലെ വാമാ എന്ന പദത്തിന് സ്ത്രീ എന്നാണ് അര്‍ത്ഥം. അതനുസരിച്ച് സ്ത്രീയുമായി ബന്ധപ്പെട്ട, സ്ത്രീക്കു മുഖ്യപങ്കാളിത്തമുള്ള ആചാരമാണത്രേ വാമാചാരം. 

ദേവീഭാഗവതം, പരാനന്ദസൂത്രം, ശക്തിസംഗമതന്ത്രം, കുലാര്‍ണ്ണവതന്ത്രം, കൗളാവലീനിര്‍ണ്ണയം എന്നീ ഗ്രന്ഥങ്ങളിലെ പരാമര്‍ശങ്ങളുടെയും ആര്‍. ജി. ഭണ്ഡാര്‍ക്കര്‍, എം. എം. ബോസ് എന്നിവരുടെ നിഗമനങ്ങളുടെയും അടിസ്ഥാനത്തില്‍ ശാക്തതന്ത്രസമ്പ്രദായത്തില്‍ സ്ത്രീയ്‌ക്കു നല്‍കപ്പെട്ട അത്യുന്നതമായ പദവിയെ വിവരിക്കുന്നു. തുടര്‍ന്ന് പഞ്ചതത്വം, ഖപുഷ്പം 

മുതലായവയാല്‍ കുലയോഗിനിയെ പൂജിക്കണം എന്നും സാധകന്‍ സ്ത്രീഭാവം പൂണ്ട് പരാരൂപിണിയെ ഭജിക്കണം (വാമാ ഭൂത്വാ യജേല്‍ പരാം) എന്നുമുള്ള ആചാരഭേദതന്ത്രത്തിലെ നിര്‍ദേശം ചൂണ്ടിക്കാണിക്കുന്നു.

തുടര്‍ന്ന് ദാസ്ഗുപ്ത, ബാഗ്ചി എന്നിവര്‍ നടത്തിയ ചര്യാഗീതങ്ങള്‍, ജയദ്രഥയാമളം, ഹേവജ്രതന്ത്രം, ഗുഹ്യസമാജതന്ത്രം (ഇവ രണ്ടും ബൗദ്ധതന്ത്രങ്ങള്‍ ആണ്), സമ്മോഹനതന്ത്രം എന്നിവയുടെ പഠനത്തിന്റെ പശ്ചാത്തലത്തില്‍ തന്ത്രങ്ങളില്‍ പ്രാധാന്യത്തോടെ വിവരിക്കുന്ന ഭൈരവികള്‍, യോഗിനികള്‍, രൂപികാ, ചുംബികാ എന്നീ ലാമാവര്‍ഗങ്ങള്‍, ശാകിനികള്‍, ഡാകിനികള്‍, രാകിനികള്‍, ലാകിനികള്‍, ഹാകിനികള്‍, വിദ്യകള്‍ എന്നീ ശക്തിസങ്കല്‍പങ്ങള്‍, പ്രജ്ഞാഭിഷേകം എന്ന ബൗദ്ധതന്ത്രത്തിലെ ദീക്ഷാചടങ്ങ് മുതലായവയെ ചൂണ്ടിക്കാണിച്ച് സ്ത്രീയ്‌ക്കു തന്ത്രത്തില്‍ കാണുന്ന ഗുരു ആകാനും പൗരോഹിത്യം വഹിക്കാനും വരെയുള്ള പ്രാമുഖ്യത്തിന് സാമൂഹ്യമായ ഒരു അടിസ്ഥാനം ഉണ്ടാകണം എന്നു പറയുന്നു. 

 സ്റ്റാര്‍ബക്ക്, ഫ്രേസര്‍, റോബര്‍ട്‌സണ്‍ സ്മിത്ത് തുടങ്ങിയവരെ ഉദ്ധരിച്ചുകൊണ്ട് മാതൃദായക്രമം എന്ന സാമൂഹ്യവ്യവസ്ഥിതിയില്‍ മാത്രമാണ് സ്ത്രീകള്‍ക്ക് ഇത്തരത്തിലുള്ള ആധികാരികപദവി കൈവരുന്നത് എന്നു സമര്‍ത്ഥിക്കുന്നു. സാംഖ്യസിദ്ധാന്തത്തില്‍ പുരുഷനു നല്‍കിയിരിക്കുന്ന താരതമ്യേന പ്രാധാന്യം കുറഞ്ഞ പങ്കിനും

 ( ബ്രഹ്മസൂത്രഭാഷ്യത്തില്‍ ശങ്കരാചാര്യരും- ഉദാസീനനായ പുരുഷന് പ്രധാനത്തെ അതായത് പ്രകൃതിയെ എങ്ങിനെ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും (കഥം ച ഉദാസീന: പുരുഷ: പ്രധാനം പ്രവര്‍ത്തയേല്‍)- എന്നാരായുന്നുïല്ലോ) ഈ മാതൃദായക്രമം ആണെന്നു ചൂണ്ടിക്കാണിക്കുന്നു.

 സ്ത്രീക്ക് ഏറ്റവും കൂടുതല്‍ പ്രാധാന്യംനല്‍കുന്ന അത്തരം സമൂഹങ്ങള്‍ പുരാതനഭാരതത്തില്‍ ഉണ്ടായിരുന്നത്രേ. വടക്കു-പടിഞ്ഞാറ്, വടക്ക്-കിഴക്ക് അതിരുകളിലും തെക്ക് പാണ്ഡ്യദേശത്തും സ്ത്രീകള്‍ ഭരിക്കുന്ന രാജ്യങ്ങള്‍ നിലവിലിരുന്നിരുന്നു. മെഗസ്തനീസ്, അറിയന്‍, പോളിയേനസ്, സോളിനസ്, ഹുയാന്‍ സാങ്ങ് എന്നീ വിദേശസഞ്ചാരികള്‍ ഇവയെ പരാമര്‍ശിക്കുന്നുണ്ട്. ഗരുഡപുരാണം, വിക്രമാങ്കദേവചരിതം, മഹാഭാരതം, വാത്സ്യായനന്റെ കാമശാസ്ത്രം തുടങ്ങിയവയിലും സ്ത്രീരാജ്യങ്ങളെ പറയുന്നുണ്ട് എന്നു ഭട്ടാചാര്യ ചൂണ്ടിക്കാണിക്കുന്നു. ബാരണ്‍ റോള്‍ഫ് ഏണ്‍ഫെല്‍സിന്റെ അഭിപ്രായത്തില്‍ മാതൃദായക്രമം ഭാരതത്തിലാണ് ഏറ്റവും കൂടുതല്‍ വ്യാപകവും ആഴമാര്‍ന്നതും. 

മേഘാലയത്തിലെ ഘാസികളുടെ ഇടയില്‍ ഇത്തരത്തിലുള്ള ക്രമമാണ് ഉള്ളത്. അവിടെ പുരോഹിതന്‍ (ലിങ്‌ദോ) പുരോഹിതയായ സ്ത്രീയുടെ സഹായി മാത്രമാണ്. വേïതരത്തില്‍ ബന്ധമുള്ള സ്ത്രീയെ സഹായത്തിനു കിട്ടിയില്ലെങ്കില്‍ അയാള്‍ പദവി ഒഴിയണമത്രേ. ഗാരോകള്‍ക്കിടയിലും വസ്തുവകകള്‍ക്ക് എല്ലാം അമ്മ വഴിക്കാണ് അവകാശം. അമ്പട്ടന്‍, അമ്പലവാസി, ചാക്കിയാര്‍, കുറവ, കുരുക്കള്‍, മലയരയന്‍, മറവന്‍, പാണന്‍, പരവന്‍, പുഷ്പകന്‍, പറയന്‍, പുലയന്‍, ഉള്ളാടന്‍, കമ്പാര, വാര്യര്‍, ഹോളെയാ, ബേഡര്‍ഡ, വെസ്താ, പെലവാ, വണ്ണാന്‍, ചെറുമന്‍, മന്നന്‍, ഗൗഡ, തീയന്‍, ബെഡിയ, ഹലബാ, കൈകരി, കുര്‍മി എന്നിങ്ങനെ നിരവധി ഹിന്ദുവിഭാഗങ്ങള്‍ മാതൃദായക്രമം പുലര്‍ത്തുന്നവരാണെന്നു ഭട്ടാചാര്യ ചൂണ്ടിക്കാണിക്കുന്നു.

ഭാരതത്തില്‍ പണ്ടുമുതലേ ഗോത്രജീവിതത്തിന്റെ ഘടന ഈ മാതൃദായക്രമത്തില്‍ അധിഷ്ഠിതമായിരുന്നു എന്നും അതുകൊണ്ടാണ് സ്ത്രീപ്രധാനമായ ലോകവീക്ഷണം, ദേവന്മാരേക്കാള്‍ ദേവികള്‍ക്ക് മുന്‍തൂക്കമുള്ള, ശാക്തതന്ത്രം, കുമാരീപൂജാ എന്നിവ ഇവിടെ രൂഢമൂലമായത് എന്ന് ഭട്ടാചാര്യ സമര്‍ത്ഥിക്കുന്നു. കന്യാകുമാരീസങ്കല്പം, നേപ്പാളിലെ നേവാറുകളുടെ കുമാരിയെ വാഴിക്കല്‍ ചടങ്ങ് തുടങ്ങിയവയും ഭട്ടാചാര്യ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഗര്‍ഭധാരണവും മൈഥുനവും തമ്മിലുള്ള ബന്ധം മനസ്സിലാക്കുന്നതിനും മുമ്പുള്ള കാലഘട്ടത്തിലാകണം മാതൃദായക്രമം ഉടലെടുത്തത് എന്ന് അദ്ദേഹം അനുമാനിക്കുന്നു. ഈ ദായക്രമം ഉള്ള ഇടങ്ങളിലെല്ലാം തന്നെ സ്ത്രീത്വത്തിനും മാതൃത്വത്തിനും ദൈവികത്വം കല്‍പ്പിച്ചുകൊണ്ടുള്ള മതങ്ങളും കാണപ്പെടുന്നു എന്ന ബാകോഫെന്റെ  അഭിപ്രായവും ഭട്ടാചാര്യ ഉദ്ധരിക്കുന്നുണ്ട്. 

(തുടരും..)

കെ.കെ.വാമനന്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ലഹരിക്കേസ് വിചാരണകള്‍ വേഗത്തിലാക്കാന്‍ ഉറച്ച് സുപ്രീം കോടതി, 449 പ്രത്യേക കോടതികള്‍ സ്ഥാപിക്കണം

Kerala

കാന്തപുരത്തിന്റെ കാര്യം ചോദിച്ചപ്പോൾ നാണവും ചിരിയും ; ഇതെന്താ കാന്തപുരത്തിന്റെ കുടുംബത്തീന്ന് കെ.സിയെ കല്ല്യാണം ആലോചിക്കാന്‍ ചെന്നതാണോ

India

ഭാര്യയുടെ സമ്മതമില്ലാതെയുള്ള ലൈംഗിക ബന്ധം: 9 ന് കേന്ദ്ര സര്‍ക്കാരിന്റെ വാദം കേള്‍ക്കും

News

നാലു സംസ്ഥാനങ്ങളിൽ ആറിടത്ത് ഒക്‌ടോബർ 6 ന് തെരഞ്ഞെടുപ്പ്, അസമിൽ ലോക്‌സഭയിലേക്ക്

India

ദേവിക്ക് പുഷ്പാർച്ചന നടത്തുമ്പോൾ മദ്യം വിളമ്പില്ല : മഹാഷ്ടമി ദിനത്തിൽ മദ്യവിൽപ്പന നിരോധിക്കുമെന്ന് സുവേന്ദു അധികാരി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ജന്തര്‍ മന്തര്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് മുംബൈ പൊലീസ് വാഹനം തടയുന്ന റിയ ആഹിര്‍ (ഇടത്ത്) ഹിന്ദി ബിഗ് ബോസ് പതിപ്പിലെ ആദ്യ എലിമിനേഷന്‍ റൗണ്ടില്‍ ജനങ്ങളുടെ വോട്ട് കുറഞ്ഞതിനാല്‍ റിയ ആഹിര്‍ പുറത്തായതായി പ്രഖ്യാപിച്ച് ബിഗ് ബോസ് അവതാരകന്‍ സല്‍മാന്‍ ഖാന്‍ (വലത്ത്)

മോദിയെ താഴെയിറക്കാന്‍ ജെന്‍ സീയ്‌ക്കൊപ്പം നിന്ന താരം ബിഗ് ബോസില്‍; പക്ഷെ ജനങ്ങളുടെ വോട്ടില്ല; ആദ്യറൗണ്ടില്‍ സല്‍മാന്‍ഖാന്‍ പുറത്താക്കി

ആരോപണങ്ങള്‍ ഗുരുതരം, കര്‍ണ്ണാടക പിഎസ്സി ചെയര്‍മാനെ ഹൈക്കോടതിയും കൈവിട്ടു, മുന്‍കൂര്‍ ജാമ്യമില്ല

സ്മാർട് ഫോൺ ഉപയോഗിച്ച് ഇനി മീനിനെ അളക്കാം, ‘മത്സ്യമെട്രി’ ആപ്പുമായി സിഎംഎഫ്ആർഐ

ആഭ്യന്തരവകുപ്പിനും കാന്തപുരത്തിനും ഒരേ നയം : വനിതാ മാധ്യമ പ്രവർത്തകയ്‌ക്കെതിരെ കേസെടുത്തത് അപലപനീയം – രാജീവ് ചന്ദ്രശേഖർ

അബ്ദുള്ള ബാസിലിനെതിരായ നടപടികൾ നിർത്താൻ നിർദേശം നൽകി ചെന്നിത്തല : ഇസ്ലാം ഭീകരതയെ വിമർശിച്ച ആരിഫ് ഹുസൈനെ പറ്റി അന്വേഷിക്കാനും ഉത്തരവ്

ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം” സക്സസ് ട്രെയ്‌ലർ പുറത്ത്; സൂപ്പർ വിജയം നേടി കുതിപ്പ് തുടർന്ന് ഫാന്റസി ആക്ഷൻ ത്രില്ലർ

രാജ്യത്തിന്റെ പ്രധാന ബഹിരാകാശ ഗവേഷണസ്ഥാപനമായി ഐഎസ്ആര്‍ഒ തുടരും, സ്വകാര്യ വല്‍ക്കരിക്കില്ല: ഐഎസ്ആര്‍ഒ ചെയര്‍മാന്‍

സജീവ് പാഴൂർ- നിമിഷ സജയൻ – കരുണാസ് ചിത്രം ‘എന്ന വിലൈ’ ട്രെയ്‌ലർ പുറത്ത്;

രോഗബാധതിയായ സരിതാനായര്‍ ഈയിടെ പങ്കുവെച്ച ഫോട്ടോ (ഇടത്ത്) സരിത ഫെയ്സ്ബുക്ക് പേജില്‍ പങ്കുവെച്ച തന്‍റെ മുറിച്ചു മാറ്റിയ വിരലിന്‍റെ ഫോട്ടോ (നടുവില്‍) പഴയകാല സരിത (വലത്ത്)

കടുത്ത രോഗബാധയോട് ഏറ്റുമുട്ടി സരിതാ നായര്‍….എന്നാണ് ഞാന്‍ ആരുമില്ലാത്തിടത്ത് പോകുന്നത് എന്ന ചോദ്യമുയര്‍ത്തി സരിത

സോഷ്യൽ മീഡിയയിലൂടെ പ്രധാനമന്ത്രിയെ അവഹേളിച്ച പോലീസ് ഉദ്യോഗസ്ഥ സജിത സലീമിന് സസ്പെൻഷൻ : പെരുമാറ്റച്ചട്ടങ്ങൾ ലംഘിച്ചെന്ന്  അന്വേഷണ റിപ്പോർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.