തിരുവനന്തപുരം: മന്ത്രിമാരുമായി മാധ്യമപ്രവര്‍ത്തകര്‍ ഇടപെടുന്ന കാര്യത്തില്‍ പൊതുപെരുമാറ്റചട്ടം രൂപീകരിക്കാന്‍ നടപടി സ്വീകരിച്ച് വരുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ജസ്റ്റിസ് പി.എസ് ആന്റണി കമ്മീഷന്‍ ശുപാര്‍ശയാണ് സര്‍ക്കാര്‍ നടപ്പാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഫോണ്‍കെണി വിവാദവും മന്ത്രി എ.കെ. ശശീന്ദ്രന്റെ രാജിയുമായി ബന്ധപ്പെട്ട സംഭവം അന്വേഷിക്കാനാണ് ജിസ്റ്റിസ് പി.എസ് ആന്റണി കമ്മിഷനെ നിയമിച്ചത്. മാധ്യമങ്ങള്‍ മന്ത്രിമാരുടെ സ്വകാര്യതയിലേക്ക് നുഴഞ്ഞ് കയറുവെന്നും ഇതിന് അറുതിവരുത്താന്‍ പൊതുമാനദണ്ഡം വേണമെന്നുമാണ് പി.എസ്. ആന്റണി കമ്മീഷന്‍ ശുപാര്‍ശ ചെയ്തിരുന്നത്.
ഇതിന്റെ ചുവടുപിടിച്ചാണ് സര്‍ക്കാര്‍ പെരുമാറ്റച്ചട്ടം കൊണ്ടുവരാന്‍ ഒരുങ്ങുന്നത്.
















