ചെന്നൈ: തമിഴ്‌നാട്ടിലെ കോന്നൂരിലെ സബ്ജയിലില്‍നിന്നും മൂന്ന് തടവുകാര്‍ രക്ഷപ്പെട്ടു. ബുധനാഴ്ച രാത്രിയാണ് തടവുകാരായ കൃഷ്ണന്‍, കുമാരന്‍, അരവിന്ദ് എന്നിവര്‍ ജയില്‍ ചാടിയത്. ജയില്‍ ചാടി രണ്ടു മണിക്കൂറിനകം മൂന്നു പേരെയും പിടികൂടിയതായി പോലീസ് അറിയിച്ചു.
മോഷണക്കേസില്‍ അറസ്റ്റിലായവരാണ് ഇവര്‍ മൂന്നു പേരുമെന്ന് ജയില്‍ അധികൃതര്‍ അറിയിച്ചു. അതേസമയം ഇവര്‍ എങ്ങനെയാണ ജയില്‍ ചാടിയതെന്ന് വ്യക്തമല്ല.
















