കാബൂള്‍: അഫ്ഗാനിസ്ഥാനിലെ ബാദ്ഘിസില്‍ താലിബാന്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 30 സൈനികര്‍ കൊല്ലപ്പെട്ടു. അഫ്ഗാനിലെ പടിഞ്ഞാറന്‍ പ്രവിശ്യയായ ബാദ്ഘിസിലെ രണ്ട് ചെക് പോസ്റ്റുകളില്‍ ഒളിഞ്ഞിരുന്നാണ് താലിബാന്‍ ആക്രമണം അഴിച്ചു വിട്ടത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം നടന്നത്.
റമദാന്‍ പ്രമാണിച്ച് താലിബാന്‍ മൂന്ന് ദിവസം ആക്രമണം നിര്‍ത്തിവച്ചതായിരുന്നു. വെടിനിര്‍ത്തല്‍ ഞായറാഴ്ചയാണ് അവസാനിച്ചത്. അതിനുശേഷമുണ്ടായ ഏറ്റവും വലിയ ആക്രമണമാണിത്. സുരക്ഷാ പോസ്റ്റുകള്‍ക്ക് നേരെ നാലുപാടും നിന്നും ഭീകരര്‍ ആക്രമണം നടത്തുകയായിരുന്നെന്ന് പ്രവിശ്യാ ഗവര്‍ണര്‍ അബ്ദുള്‍ ഖഫൂര്‍ മാലിസാക്കി പറഞ്ഞു.
















