Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

തേജസ്സിനെ ഉപാസിക്കുമ്പോള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 20, 2018, 01:11 am IST
inSamskriti

ഛാന്ദോഗ്യോപനിഷത്ത് 58

അന്നത്തെ ബ്രഹ്മമായി ഉപാസിക്കണമെന്ന് കേട്ട നാരദന്‍ അന്നത്തേക്കാള്‍ കേമമായി മറ്റെ ന്തെങ്കിലുമുണ്ടോ എന്ന് ചോദിച്ചു. ഉണ്ടെന്ന് സനത് കുമാരന്‍ പറഞ്ഞു. അതിനെ ഉപദേശിച്ചു തരാന്‍ ആവശ്യപ്പെട്ടു.

 ആപോ വാവാന്നാദ് ഭൂയ, സ്തസ്മാദ് യദാ സുവൃഷ്ടിര്‍ന്ന ഭവതി വ്യാധീയന്തേ… ആപ ഏവേമാ മൂര്‍ത്താ അപ ഉപാസ്സ്വേതി ജലം അന്നത്തേക്കാള്‍ ശ്രേഷ്ഠമാണ്. നല്ല മഴയില്ലാതിരിക്കമ്പോള്‍ അന്നം കുറവാകും എന്ന് കരുതി ജീവജാലങ്ങള്‍ ദുഃഖിക്കുന്നു. നല്ല മഴയുണ്ടാകുമ്പോള്‍ അന്നം ധാരാളം ഉണ്ടാകുമെന്നതിനാല്‍ ജീവികള്‍ സന്തോഷിക്കുന്നു. ഈ ഭൂമി മൂര്‍ത്തമായ അപ്പുകള്‍ തന്നെയാണ്. അന്തരീക്ഷം, ദ്യോവ്, പര്‍വ്വതങ്ങള്‍, ദേവന്മാര്‍, മനുഷ്യര്‍, മൃഗങ്ങള്‍, പക്ഷികള്‍, പുല്ല്, മരങ്ങള്‍, കീടം, പാറ്റ, ഉറുമ്പ് എന്നിവയെല്ലാം മൂര്‍ത്തങ്ങളായ അപ്പുകളാണ്. അപ്പുകളെ ഉപാസിക്കണം.

 അന്നത്തിന് കാരണം ജലമായതിനാലാണ് അപ്പുകളെ ശ്രേഷ്ഠമായി പറഞ്ഞത്. മൂര്‍ത്തമായ അന്നം അപ്പുകളില്‍ നിന്ന് ഉണ്ടാകുന്നതിനാല്‍ ഭൂമി തുടങ്ങിയ മൂര്‍ത്ത ഭേദങ്ങളും അപ്പുകളാണ്. അതിനാല്‍ അപ്പുകളെ ബ്രഹ്മമായി ഉപാസിക്കണം .

 സ യോളപോ ബ്രഹ്മേത്യുപാസ്‌തേ ആപ്‌നോതി സര്‍വ്വാന്‍ കാമാംസ്തൃപ്തി മാന്‍ ഭവതി…

അപ്പുകളെ ബ്രഹ്മമായി ഉപാസിക്കുന്നയാള്‍ക്ക് എല്ലാ ആഗ്രഹങ്ങളും സാധിക്കുന്നു. അയാള്‍ തൃപ്തിയുള്ളവനാകും. അപ്പുകള്‍ക്ക് വിഷയമായവയിലെല്ലാം ഇഷ്ടംപോലെ സഞ്ചരിക്കുവാനുള്ള സ്വാതന്ത്ര്യം അയാള്‍ക്കുണ്ടാകും.

അപ്പുകളെ ബ്രഹ്മമായി ഉപാസിക്കണമെന്ന് കേട്ട നാരദന്‍ അതിനേക്കാള്‍ കേമമായി എന്തെങ്കിലുമുണ്ടോ എന്ന് ചോദിച്ചു. ഉണ്ടെന്ന് സനത് കുമാരനും . 

എന്നാല്‍ അത് പറഞ്ഞ് തരണേ…. തേജോ വാവദ്‌ഭ്യോ ഭൂയഃ തദ് വാ ഏതദ് വായുമാ ഗൃഹ്യാകാശമഭിതപതി… തേജ ഏവ തത് പൂര്‍വം ദര്‍ശയിത്വാ ഥാപഃ സൃജതേ, തേജ ഉപാ സ്സ്വേതി.

 തേജസ്സ് ജലത്തേക്കാള്‍ ശ്രേഷ്ഠമാണ്. അങ്ങനെയുള്ള തേജസ്സ് വായുവിനെ നിശ്ചലമാക്കി ആകാശത്തെ ചൂടുപിടിപ്പിക്കുന്നു. അപ്പോള്‍ ആളുകള്‍ പറയും ‘ വല്ലാത്ത ചൂട്… എന്തൊരു പുഴുക്കം… മഴ പെയ്യും എന്ന്. തേജസ്തന്നേ ആദ്യം പ്രകടമാക്കി, പിന്നെ ജലത്തെ സൃഷ്ടിക്കുന്നു. ഈ തേജസ്സ് മുകളിലേക്കും വശങ്ങളിലേക്കും പോകുന്ന മിന്നലുകളോടെ ഇടി മുഴക്കമായി സഞ്ചരിക്കുന്നു. അപ്പോള്‍ ആളുകള്‍ പറയും ഇടി മിന്നുന്നു… ഇടിവെട്ടുന്നു… തീര്‍ച്ചയായും മഴ പെയ്യും എന്ന് തേജസ്സ് തന്നേ ആദ്യം കാണിച്ച് പിന്നെ ജലത്തെ സൃഷ്ടിക്കുന്നു. അതിനാല്‍ തേജസ്സിനെ ഉപാസിക്കണം.

 ഉഷ്ണം കൂടുമ്പോഴും ഇടിവെട്ട് ഉണ്ടാകുമ്പോഴും അധികം വൈകാതെ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് ആളുകള്‍ക്ക് മനസ്സിലാവും. മഴയ്‌ക്ക് കാരണമായ തേജസ്സിന്റെ സാന്നിധ്യം അറിഞ്ഞാണ് ഇത് പറയുന്നത് .കാരണം വ്യക്തമായി കാണുമ്പോള്‍ കാര്യം ഉണ്ടാകുമെന്ന് ഊഹിക്കാം. അതിനാല്‍ ജലത്തിനു കാരണമായ തേജസ്സിനെ ബ്രഹ്മമായി ഉപാസിക്കാന്‍ ഉപദേശിക്കുന്നു.

സ യസ്‌തേജോ ബ്രഹ്മേത്യുപാസ്‌തേ, തേജസ്വീവൈ സ തേജസ്വതോ ലോകാന്‍ ഭാസ്വ തോളപഹതതമസ്‌കാനഭി സിധ്യതി…

തേജസ്സിനെ ബ്രഹ്മമായി ഉപാസിക്കുന്നയാള്‍ സ്വയം തേജസ്സായിത്തീരുന്നു. തേജസ്സുള്ള ശോഭിക്കുന്ന അന്ധകാരം നീങ്ങിയ ലോകങ്ങളെ പ്രാപിക്കും. തേജസ്സിന് വിഷയമായവയിലെല്ലാം ഇഷ്ടം പോലെ സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യവും ഉണ്ടാകും.

സ്വാമി അഭയാനന്ദ

ചിന്മയ മിഷന്‍, തിരുവനന്തപുരം

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെഎസ്ആര്‍ടിസിയുടെ കാര്‍ഗോ സര്‍വീസിന് ഫ്ളാഗ് ഓഫ് , അഞ്ചു ട്രക്കുകളുമായി തുടക്കം

Kerala

ഗ്യാനേഷ് കുമാർ നടത്തിയ തിരഞ്ഞെടുപ്പിലൂടെ മുഖ്യമന്ത്രിയായി ; എന്നിട്ട് സതീശൻ തന്നെ ഗ്യാനേഷിന്റെ രാജിയ്‌ക്കായി സമരം ചെയ്യുന്നത് ഉളുപ്പില്ലായ്‌മ അല്ലേ

India

സിജെപി കോണ്‍ഗ്രസ് സമരക്കാരുടെ ക്രൂരതകള്‍…ക്ഷമയുടെ നെല്ലിപ്പടി കണ്ട് അവസാന അപേക്ഷയുമായി ദല്‍ഹി പൊലീസ് എസിപി അര്‍ഷദീപ് സിംഗ്

Kerala

വസ്ത്രധാരണം വ്യക്തിപരമായ ഇഷ്ടം, അതുവഴി അന്തസോ മൂല്യമോ അളക്കാനാവില്ലെന്നും ഹൈക്കോടതി

India

റഷ്യയും ഉക്രെയ്നും തമ്മിലുള്ള സമാധാന ശ്രമങ്ങളെക്കുറിച്ച് വ്യക്തത വരുത്തി ഇന്ത്യ : സംവാദം മാത്രമാണ് ഏക പോംവഴി എന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രിയാകാൻ നടക്കുന്ന രാഹുൽ യഥാർത്ഥത്തിൽ ഭീരുവാണ് ; ഗുണ്ടകളെ പോലെയാണ് പെരുമാറ്റം ; കെ.ടി. രാമറാവു

ഏഴാമത്തെ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവം: കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ കോടതി ഉത്തരവ്

പോപ്പുലര്‍ ഫിനാന്‍സ് ഗ്രൂപ്പുമായി ബന്ധമുള്ള 14 സ്ഥാപനങ്ങള്‍ പൂട്ടാന്‍ കമ്പനി ലോ ട്രൈബ്യൂണല്‍ ഉത്തരവ്

അധികാരത്തിൽ 25 വർഷം തികയുന്നു… മുതിർന്ന ബിജെപി നേതാവ് എൽകെ അദ്വാനിയെ സന്ദർശിച്ച് അനുഗ്രഹം വാങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി

അഭിമന്യു വധക്കേസില്‍ രഹസ്യ വിചാരണ വേണമെന്ന ഹര്‍ജി ഹൈക്കോടതിയും തള്ളി

സ്ത്രീകളുമായി നഗ്നവീഡിയോ കോളുകൾ ; ജിമ്മിൽ നിന്ന് കണ്ടെടുത്തത് 1,300-ലധികം ഫോട്ടോകളും വീഡിയോകളും ; ഉടമ അമിൻ യാസിൻ മുൽത്താനി അറസ്റ്റിൽ

ആസ്റ്റര്‍ പോലുള്ളവ താങ്ങാനാവില്ലെന്ന് ഹൈക്കോടതി, എയിംസിന് കേരളത്തെയും പരിഗണിക്കണം

റഷ്യ-ഉക്രെയ്ൻ യുദ്ധം ഇന്ത്യ നിർത്തുമോ ? മോദി സർക്കാരിന്റെ സമാധാന നിർദ്ദേശത്തിന് അനുകൂല മറുപടിയുമായി മോസ്കോ : പ്രധാനമന്ത്രിയെ വാനോളം പുകഴ്‌ത്തി പുടിൻ

ചിക്കന്‍പോക്‌സ് വ്യാപനം: കൊച്ചിയിലെ കുസാറ്റ് ക്യാമ്പസ് അടച്ചു

ഇന്ത്യയ്‌ക്ക് നേരെ വൻ ഭീകരാക്രമണ പരമ്പരയ്‌ക്ക് സാധ്യതയെന്ന് ഇസ്രയേല്‍ സ്ഥാനപതിയുടെ മുന്നറിയിപ്പ് ;

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.