ന്യൂദല്‍ഹി: കശ്മീരില്‍ മെഹ്‌ബൂബ മുഫ്തി സര്‍ക്കാറിനുള്ള പിന്തുണ ബിജെപി പിന്‍വലിച്ചു. ജമ്മു കശ്മീരില്‍ നിന്നുള്ള ബിജെപി എംഎല്‍എമാരുടെ യോഗത്തിന് ശേഷമാണ് പിന്തുണ പിന്‍വലിക്കാന്‍ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ തീരുമാനം എടുത്തത്.
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലുമായി കൂടിക്കാശ്ച നടത്തി മണിക്കൂറുകള്‍ക്കകമാണ് ദല്‍ഹിയില്‍ എംഎല്‍എമാരുടെ യോഗം ചേര്‍ന്നത്. ബിജെപി നേതാവ് റാം മാധവാണ് പിന്തുണ പിന്‍വലിച്ച കാര്യം അറിയിച്ചത്. സഖ്യം തുടരാനാകില്ലെന്നും അതിനാലാണ് പിരിയുന്നതെന്നും രാം മാധവ് വ്യക്തമാക്കി.
കശ്മീരില്‍ പിഡിപിയുമായുള്ള സഖ്യം തുടരുക എന്നത് ബിജെപിയെ സംബന്ധിച്ച് അസാധ്യമാണെന്നും അതിനാല്‍ തങ്ങള്‍ ഒരു തീരുമാനം എടുത്തിരിക്കുകയാണെന്നും രാം മാധവ് പറഞ്ഞു. തങ്ങള്‍ സഖ്യത്തില്‍ നിന്ന് പിന്‍മാറുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. സഖ്യവുമായി മുന്നോട്ട് പോകുന്നത് ബിജെപിയ്‌ക്ക് യാതൊരു വിധത്തിലും ഗുണം ചെയ്യില്ലെന്നും രാം മാധവ് അഭിപ്രായപ്പെട്ടു.
ബിജെപി സഖ്യം വിട്ടതോടെ മെഹബൂബ മുഫ്തി സര്‍ക്കാരിന്റെ നിലനില്‍പ് അനിശ്ചിതത്വത്തിലായി. സംസ്ഥാനത്ത് ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്താനാണ് സാധ്യത.
















