Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

എഴുത്തച്ഛനും നാഥസമ്പ്രദായവും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2018, 03:00 am IST
in Samskriti

നാഥസമ്പ്രദായത്തിന്റെ സവിശേഷതകള്‍- ആധ്യാത്മികാനുഭൂതിസംബന്ധമായ ജാഗരണം മാത്രമല്ല ഈ പഥത്തിന്റെ സംഭാവന. ജന്മം കൊണ്ടും മറ്റും കല്‍പ്പിക്കപ്പെട്ട എല്ലാതരം ഭേദഭാവനകളും ഉച്ചനീചത്വങ്ങളും അശാസ്ത്രീയവും ആധ്യാത്മികദൃഷ്ടിയില്‍ തെറ്റാണെന്നും ആ സാധാരണന്മാരിലെ അസാധാരണര്‍ ജനങ്ങളെ ബോധ്യപ്പെടുത്തി. അത്തരം അനാചാരങ്ങള്‍ക്കെതിരെ പൊരുതുകയും ചെയ്തു. മാത്രമല്ല; ഇസ്‌ളാംമതക്കാരായ വിദേശികള്‍ ക്രൂരവും നിന്ദ്യവുമായ തരത്തില്‍ വ്യാപകമായി നടത്തിയ മതപരിവര്‍ത്തനശ്രമങ്ങളെ ഒരു വലിയ പരിധിവരെ തടുത്തുനിര്‍ത്താനും അവരില്‍ പലരേയും ഈ സമ്പ്രദായത്തിലേക്ക് ആകര്‍ഷിക്കാനും ഇവര്‍ക്കു കഴിഞ്ഞു.

രാജ്യത്ത് അന്നത്തെ അത്യന്തവിപരീതപരിതസ്ഥിതികള്‍ക്കിടയിലും നാഥസമ്പ്രദായത്തിലെ യോഗികള്‍ തങ്ങളുടെ യോഗസാധനാസിദ്ധാന്തവുമായി രാജ്യത്തിന്റെ മുക്കിലും മൂലയിലും എത്തി. തെക്കു മുതല്‍ വടക്കു വരെ, കിഴക്കു മുതല്‍ പടിഞ്ഞാറു വരെ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും നമുക്ക് ഇവരെ കാണാനാവും. സമൂഹത്തില്‍ നില നിന്നിരുന്ന എല്ലാ രീതിയിലുമുള്ള ഭേദഭാവവൈജാത്യങ്ങളില്‍ നിന്നും അകന്നു നിന്നു കൊണ്ട് യോഗസാധനയും ഭക്തിയും പ്രചരണായുധമാക്കി, ഈശ്വരനാമസങ്കീര്‍ത്തനത്തിലൂടെ അവര്‍ ഹിന്ദുത്വത്തെ രക്ഷിക്കുകയും ചെയ്തു (നവോത്ഥാനഭാരതം- നായകരും പ്രസ്ഥാനങ്ങളും, ഡോ. കൃഷ്ണഗോപാല്‍).

ഇസ്ലാം മതം ഉയര്‍ത്തിയ വെല്ലുവിളിയും നാഥയോഗികള്‍ അതിനെ പ്രതിരോധിച്ചതും ഡോ. കൃഷ്ണഗോപാല്‍ ഇപ്രകാരം വിവരിക്കുന്നു- പന്ത്രണ്ടാം നൂറ്റാണ്ടുമുതല്‍ ഇസ്‌ളാം ഒരു പ്രബലശക്തിയായി ഭാരതത്തിനു മേല്‍ ആക്രമണം തുടങ്ങി. ഇതിനോടൊപ്പം മതപരമായ സങ്കുചിതത്വം, മുസ്‌ളീം ഭാഷാ, ശാസ്ത്ര, ശസ്ത്രങ്ങളുടെ സ്വാധീനം, മതപരിവര്‍ത്തനം, എല്ലാറ്റിനുമുപരിയായി ഫക്കീറുമാരുടെ ആഗമനം ഇവയുമുണ്ടായി. മുഴുവന്‍ ഭാരതത്തിനും ഭയാനകമായ ഈ വെല്ലുവിളിയെ നേരിടേണ്ട വന്നു. ഈ ഫക്കീറുമാര്‍ രാജ്യത്തുടനീളം വ്യാപിച്ചു. 

ആയിരക്കണക്കിനു ദേവീദേവന്മാരോ അതോ ഒരു അള്ളാഹുവോ, ജാതിജന്യമായ വൈജാത്യങ്ങളോ അതോ ഇസ്ലാമിന്റെ സ്‌നേഹമയമായ പെരുമാറ്റമോ, തൊട്ടുകൂടായ്‌മയോ അതോ മനുഷ്യരെ സമന്മാരായി കാണുന്ന ബന്ധുത്വമോ, പൂജയുടെ പേരില്‍ നടക്കുന്ന കപടമായ കര്‍മ്മകാണ്ഡങ്ങളോ അതോ ഇസ്ലാമിന്റെ നേരിട്ടുള്ള ലളിതവും യഥാര്‍ത്ഥവുമായ പൂജാപദ്ധതിയോ ഇവയില്‍ ഏതാണ് നിങ്ങള്‍ക്ക് കൂടുതല്‍ അഭികാമ്യം എന്ന് ഈ ഫക്കീറുകള്‍ ജനങ്ങളോട് നേരിട്ടു ചോദിച്ചുതുടങ്ങി.

അതിക്രമത്തിന്റെയും ഭീകരതയുടെയുംഅന്യായത്തിന്റെയും പ്രതിരൂപമായിത്തീര്‍ന്ന മുസ്ലിം ഭരണത്തിന്റെ സംരക്ഷണയിലായിരുന്നു ഈ ഫക്കീറുകള്‍ പ്രവര്‍ത്തിച്ചിരുന്നത്. ഭാരതത്തെ ഏതുരീതിയില്‍ ഇസസ്ലാമികവല്‍ക്കരിക്കാം എന്ന ലക്ഷ്യം മാത്രമായിരുന്നു ഈ ഫക്കീറുകളുടേത്. മുസ്‌ളീം ഭരണകര്‍ത്താക്കളുടേയും ചിന്ത ഇതു തന്നെയായിരുന്നു. ഇതു വളരെ വിചിത്രമായ സംഘര്‍ഷം ആയിരുന്നു. അജ്‌മേര്‍, ദല്‍ഹി, ഫത്തേപ്പൂര്‍ സിക്രി തുടങ്ങിയ സ്ഥലങ്ങളിലെ ശവകുടീരങ്ങള്‍ മുസ്‌ളീം ആക്രമണകാരികളോടൊത്തു പ്രവര്‍ത്തിച്ച ഈ ഫക്കീറുകളുടേതാണ്.

ഡോ. കൃഷ്ണഗോപാല്‍ തുടരുന്നു- ഇസ്‌ളാമിന്റെ പ്രേമവും പ്രഹരവും എന്ന ആപല്‍ക്കരമായ ഈ വെല്ലുവിളിയെ നാഥയോഗികള്‍ നല്ലവണ്ണം മനസ്സിലാക്കി. ഫക്കീറുമാരുടെയും മുസ്ലിം പുരോഹിതരുടെയും വ്യാപകമായിക്കൊണ്ടിരുന്ന സ്വാധീനത്തെ തിരിച്ചറിഞ്ഞ് ഒരോരോ വീട്ടിലും അദൃശ്യശക്തിയുടെ ചൈതന്യത്തെ ഓര്‍മ്മിപ്പിക്കുക എന്ന പ്രവര്‍ത്തനം സ്വയം ഏറ്റെടുത്തു. ജാതിവ്യത്യാസങ്ങള്‍ക്ക് ഇവര്‍ ഒരിടവും കൊടുത്തില്ല. നാഥയോഗികള്‍ പുലര്‍കാലത്തില്‍ ഗ്രാമഗ്രാമാന്തരങ്ങള്‍ തോറും ചുറ്റിനടന്ന് അദൃശ്യനായ ഈശ്വരന്റെ അപദാനങ്ങള്‍ വാഴ്‌ത്തിസ്തുതിക്കാന്‍ തുടങ്ങി. ദിവസവും മൂന്നോ നാലോ ഗ്രാമങ്ങളില്‍ പ്രഭാതഭേരി സംഘടിപ്പിക്കുകയും ദേവതാസ്തുതികള്‍ പാടുകയും ചെയ്ത നാഥയോഗികള്‍ സാധകരും സംരക്ഷകരും ആയി. കഥ, കവിത, സംഗീതം, ഭിക്ഷ, തപസ്സ്, മന്ത്രതന്ത്രങ്ങള്‍, അത്ഭുതപ്രവൃത്തികള്‍, രോഗശാന്തി എന്നിവയിലൂടെ എല്ലാം ഇവര്‍ ധാര്‍മ്മികതയുടെയും സമരസതയുടെയും കോള്‍മയിര്‍കൊള്ളിക്കുന്ന അന്തരീക്ഷം സൃഷ്ടിച്ചെടുത്തു.

അദ്വൈതത്തെത്തന്നെ മുറുകെപിടിച്ചുകൊണ്ട്, ജാതിഭേദഭാവനകള്‍ക്ക് അതീതമായി നിന്ന്‌കൊണ്ട് നാഥപന്ഥിലെ ആയിരക്കണക്കിനു യോഗികള്‍ ഓരോരോ ഗ്രാമത്തിലും ചുറ്റിസ്സഞ്ചരിച്ച് ഏ. ഡി. 1000-1600 കാലഘട്ടത്തില്‍ ഇസ്‌ളാമികആക്രമണത്തിനെതിരെ ഉറച്ച പോരാട്ടം നടത്തി. അക്കാലത്തെ സങ്കീര്‍ണ്ണസാമൂഹികചുറ്റുപാടു കാരണം ലക്ഷക്കണക്കിനാളുകള്‍ പിന്തള്ളപ്പെട്ടവരും അവഗണിക്കപ്പെട്ടവരും ആയിരുന്നു. നാഥയോഗികള്‍ അവരെയെല്ലാം തങ്ങളോടൊപ്പം കൂട്ടി. നാഥയോഗികള്‍ എല്ലാവരേയും ഒരുമിപ്പിക്കാനായി പരിശ്രമിച്ചു.        

ഭാരതത്തില്‍ പില്‍ക്കാലത്തു രൂപം കൊï എല്ലാ വൈദിക-അവൈദിക ആധ്യാത്മികസമ്പ്രദായങ്ങളും, ഭക്തിപ്രസ്ഥാനങ്ങളും ജൈന-ബൗദ്ധ- ശിഖ (സിഖ്) മാര്‍ഗങ്ങളുമുള്‍പ്പടെ, ഏതെങ്കിലും തരത്തില്‍  ഇക്കാര്യത്തില്‍ നാഥ-തന്ത്രസമ്പ്രദായത്തോടു കടപ്പെട്ടിരിക്കുന്നു. പില്‍ക്കാലത്തുയര്‍ന്നുവന്ന സന്ത്-ഭക്തപരമ്പരകള്‍ സത്യത്തില്‍ ഈ നാഥ-തന്ത്രപരമ്പരയുടെ തുടര്‍ച്ച മാത്രമായിരുന്നു. മഹാരാഷ്‌ട്രയിലെ സന്ത് ജ്ഞാനേശ്വര്‍ നാഥസമ്പ്രദായപ്രകാരമുള്ള ദീക്ഷ സ്വീകരിച്ചിരുന്നു. നിവൃത്തിനാഥ്, സോപാന്‍, മുക്താബായി എന്നിവരും നാഥസമ്പ്രദായത്തിലെ ദീക്ഷ ലഭിച്ചവരായിരുന്നു. കേരളത്തിലെ തുഞ്ചത്തെഴുത്തച്ഛന് നാഥ-തന്ത്രസമ്പ്രദായവുമായി ബന്ധമുണ്ടായിരുന്നത്രെ. 

സിഖ്‌സമ്പ്രദായസ്ഥാപകനായ ഗുരു നാനക്‌ദേവ് നാഥയോഗികളുമായി ചര്‍ച്ച നടത്തിയിരുന്നു. സന്ത് കബീറില്‍ നിന്നു തുടങ്ങിയ നിര്‍ഗുണ്‍സന്ത്പരമ്പരയെ നാഥസമ്പ്രദായത്തിന്റെ വികസിതരൂപമായി കരുതിവരുന്നു. കബീര്‍ദാസിനു തന്നെ നാഥസമ്പ്രദായ ദീക്ഷ ലഭിച്ചിട്ടുïത്രേ. രാജസ്ഥാനിലെ സന്ത്‌സാഹിത്യത്തില്‍ നാഥയോഗികളുടെ സ്വാധീനമുണ്ട്.. തമിഴ്‌നാട്ടിലെ സിദ്ധപരമ്പരയും നാഥ-തന്ത്രസമ്പ്രദായവുമായി വലിയ ബന്ധം കാണാം. തമിഴകത്തെ സിദ്ധപരമ്പരയില്‍പ്പെട്ട കോരഖ്കര്‍ ഗോരഖ്‌നാഥ് തന്നെയാണെന്നു തമിഴ്ജനത കരുതുന്നു. തിരുമന്തിരം എന്ന പ്രസിദ്ധമായ തമിഴ്ഗ്രന്ഥത്തില്‍ യോഗ,തന്ത്രമാര്‍ഗങ്ങളുടെ സമന്വയം കാണാം.

കന്നഡയിലെ വീരശൈവസമ്പ്രദായത്തില്‍ നാഥസമ്പ്രദായത്തിന്റെ സ്വാധീനമുണ്ട്.. കര്‍ണാടകത്തിലെ ഭക്ത് ബസവേശ്വരന്റെ ഗുരു നാഥ, സിദ്ധപരമ്പരയില്‍ പെടുന്നു. ഒറീസയില്‍ എല്ലായിടത്തും നാഥസമ്പ്രദായികളുണ്ട്. പന്ത്രണ്ടാ നൂറ്റാണ്ടിൽല്‍ രചിക്കപ്പെട്ടു എന്നു കരുതുന്ന ഒറിയഭാഷയിലുള്ള ശിശുവേദ് എന്ന ഗ്രന്ഥം നാഥയോഗത്തെ വിശദീകരിക്കുന്നതാണ്. യോഗി ഗോരഖ്‌നാഥ് ആണ് ഈ പുസ്തകം എഴുതിയത് എന്നും 

കരുതപ്പെടുന്നു. കശ്മീരദേശത്തെ ശിവാദ്വൈതസമ്പ്രദായവും യോഗ-തന്ത്രനിബദ്ധമാണ്. അഭിനവഗുപ്തനാണ് ആ മാര്‍ഗത്തിലെ പ്രസിദ്ധനായ ആചാര്യന്‍. അദ്ദേഹം ഭഗവദ്ഗീതയ്‌ക്ക് ആ സമ്പ്രദായമനുസരിച്ചുള്ള ഒരു ലഘുവ്യാഖ്യാനം എഴുതിയിട്ടുണ്ട്.

കെ കെ വാമനൻ

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

India

നീറ്റായി ഒരു നീറ്റ് പരീക്ഷ…2020 മുതല്‍ നീറ്റ് അട്ടിമറിക്കാന്‍ നടന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി…ഇനി നീറ്റിനെ തൊട്ടാല്‍ കളിമാറും

Football

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

Business

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

Kerala

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

പുതിയ വാര്‍ത്തകള്‍

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

ഗഡ് ചിരോളി…മഹാരാഷ്‌ട്രയിലെ കുപ്രസിദ്ധ മാവോയിസ്റ്റ് സങ്കേതം..ഈ വനത്തില്‍ ഭൂഗര്‍ഭ ആയുധ നിര്‍മ്മാണ ഫാക്ടറി കണ്ടെത്തി സൈന്യം തകര്‍ത്തു

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്:മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍

പിഎം ശ്രീ: പിന്‍മാറിയാല്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള രണ്ടായിരം കോടി നഷ്ടമാകുമെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

ബ്രസീലോ ജപ്പാനോ? ആദ്യ ഇലവനില്‍ നെയ്‌മര്‍ കളിക്കില്ല, വിനീഷ്യസില്‍ പ്രതീക്ഷയര്‍പ്പിച്ച് ബ്രസീല്‍ ജീവന്‍മരണപ്പോരിനൊരുങ്ങി ജപ്പാന്‍

ഹണി റോസിനെതിരെയുളള അധിക്ഷേപ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.