Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സ്വസ്ഥ ശരീരത്തിന് സ്വസ്ഥ മനസ്സ് വേണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2018, 01:03 am IST
in Samskriti

യോഗകൊണ്ട് ശരീരത്തിന്റെ ആരേഗ്യം നിലനില്‍ക്കും എന്നത് നിത്യാനുഭവമാണ്. ശരീരം അവഗണിക്കപ്പെട്ടുകൂടാത്ത ഘടകം തന്നെയാണ്. ശരീരമാഭ്യം ഖലു ധര്‍മസാധനം എന്നാണ് ചൊല്ല്. ധര്‍മം ചെയ്യാനുള്ള ഉപകരണമാണ് ശരീരം. മനസ്സിനെ ഉന്നത തലങ്ങളിലേക്ക് നയിക്കാന്‍ ശരീരം സ്വസ്ഥവും ശാന്തവുമായിരിക്കണം.

ശരീരം സ്വസ്ഥമാവണമെങ്കില്‍ മനസ്സു സ്വസ്ഥമാവണം. നല്ല ഭക്ഷണവും ശാസ്ത്രീയമായ വ്യായാമവും ശരിയായ വിശ്രമവുമാണ് ശരീരപാലനത്തിന്റെ മുഖ്യഘടകങ്ങള്‍. യോഗ ഇവ മൂന്നിലും ശ്രദ്ധിക്കുന്നു. അതിലൂടെ മനസ്സും ശാന്തമാവുന്നു. 

 ലഘുത്വമാരോഗ്യമലോലുപത്വം

വര്‍ണപ്രസാദം സ്വരസൗഷ്ഠവം ച

ഗന്ധ: ശുഭോ മൂത്രപുരീഷമല്‍പം 

യോഗ പ്രവത്തിം പ്രഥമാം വദന്തി(ശ്വേതാശ്വതര ഉപനിഷത്ത്-2.13) 

ശരീരത്തിന്റെ ഘനം കുറയുക, രോഗമില്ലാതിരിക്കുക, മനസ്സിളകാതിരിക്കുക, ശബ്ദകാന്തി, ശബ്ദ ഭംഗി, സുഗന്ധം, മലമൂത്രങ്ങളുടെ അളവുകുറയല്‍, ഇവയാണ് യോഗയുടെ ആദ്യ ഫലങ്ങള്‍.

വപു: ക്രശത്വം വദനേ പ്രസന്നതാ 

നാദസ്ഫുടത്വം നയനേ സുനിര്‍മലേ 

അരോഗതാ ബിന്ദുജയോ ളഗ്നിദീപനം 

നാസീവിശുദ്ധി: ഹഠയോഗ ലക്ഷണം( ഹഠയോഗ പ്രദീപിക-2.78)

ശരീരം മെലിയുക, മുഖംപ്രസന്നമാവുക, ശബ്ദം സ്ഫുടമാവുക, കണ്ണുകള്‍ തെളിയുക, ആരോഗ്യം, സ്ഖലനമില്ലാതിരിക്കുക, വിശപ്പുണ്ടാവുക, നാഡികള്‍ ശുദ്ധമാവുക, ഇവയൊക്കെയാണ് ഹഠയോഗത്തിന്റെ ലക്ഷണം.

ശരീരത്തെ ബാധിക്കുന്ന 70 ശതമാനത്തിലേറെ രോഗങ്ങളും സൈക്കോ സോമാറ്റിക് രോഗങ്ങളായാണ് പറയപ്പെടുന്നത്. ഷുഗറും കാന്‍സറും ഒക്കെ ഇതില്‍ പെടും. സൈക്കോ എന്നാല്‍ മനസ്സും സോമ എന്നാല്‍ ശരീരവും ആണ്. മനസ്സില്‍ ആരംഭിച്ച് ശരീരത്തില്‍ പ്രത്യക്ഷപ്പെടുന്നവയാണ് കൂടുതല്‍ രോഗങ്ങളും എന്നര്‍ത്ഥം. 

മനസ്സ് ചഞ്ചലവും അസ്ഥിരവുമാണെന്ന് പ്രത്യേകം പറയേണ്ട ആവശ്യമില്ല. സമൂഹത്തില്‍ ജീവിക്കുമ്പോള്‍, ചുറ്റുപാടുമായി ഇടപെടുമ്പോള്‍ മനസ്സ് ക്ഷുബ്ധമാവാന്‍ സാധ്യതയുണ്ട്. നിയന്ത്രണമില്ലാത്ത മനസ്സിന്റെ ലക്ഷണമാണിത്. അങ്ങനെ മനസ്സുക്ഷോഭിക്കുമ്പോള്‍ അത് ശരീരത്തിനുള്ള പ്രാണവ്യവസ്ഥയെ തകരാറിലാക്കും. ദഹനത്തെ ബാധിക്കും, രക്തചംക്രമണത്തെ ബാധിക്കും, നാഡികളെ ബാധിക്കും, ശ്വാസകോശത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കും. പ്രാണന്റെ ചലനത്തിന്റെ താളം തെറ്റുമെന്നര്‍ഥം. മനസ്സിന്റെ ചഞ്ചലതയെ, ക്ഷോഭത്തെ ആധിയെന്നാണ് വസിഷ്ഠ മുനി വിളിക്കുന്നത്. പ്രാണന്റെ താളപ്പിഴയാല്‍ ശരീരത്തില്‍ അസ്വസ്ഥതകള്‍ വന്നുചേരുന്നു. അവയെ വ്യാധിയെന്നും വിളിക്കുന്നു. 

മനസ്സ് ശരിയായ വഴിവിട്ട് ( പ്രകൃതം മാര്‍ഗമുത്‌സൃജ്യ) അമ്പേറ്റ മാന്‍പേടയെപ്പോലെ (ശരാര്‍ത്തോ ഹരിണോയ ഥാ) വഴി കാണാതുഴലുമ്പോോള്‍ പ്രാണന്‍ അസന്തുലിതമാവുകയും (അസമേ വഹതി പ്രാണേ) നാഡികള്‍ കുമാര്‍ഗത്തില്‍ ചലിക്കുകയും ചെയ്യും. രാജാവ് നേരേയല്ലെങ്കില്‍ ജനങ്ങളുടെ ജീവിതം താറുമാറാകുന്നതുപോലെ ന്നെ് യോഗവാസിഷ്ഠം-അസമൃക് സംസ്ഥിതേ ഭൂപേ തഥാ വര്‍ണാശ്രമക്രമഃ അപ്പോള്‍ ദഹന പ്രക്രിയ താളംതെറ്റി ആഹാരം ദുഷ്ടമായി ദഹിക്കുകയോ, ദഹിക്കാതിരിക്കുകയോ, അമിതമായി ദഹിക്കുകയോ ചെയ്യും- കുജീര്‍ണത്വം അജീര്‍ണത്വം അതിജീര്‍ണത്വമേവവാ. ഇങ്ങനെ അത് രോഗമായി (വ്യാധി) ഭവിക്കും- ഏവം ആധേര്‍ ഭവേര്‍വ്യാധി: 

ചുരുക്കത്തില്‍  ശാന്തമായ മനസ്സ് രോഗശാന്തിക്കുള്ള സ്വാസ്ഥ്യത്തിനുള്ള മുന്നുപാധിയാണെന്നര്‍ഥം. മറ്റൊരുകാര്യം ഇവിടെ ശ്രദ്ധിക്കേണ്ടതുണ്ട്, മനസ്സ്, കാമം, ക്രോധം, ലോഭം, മോഹം, മദം, മാത്സര്യം (ഷഡ്‌രിപുക്കള്‍) മുതലായവയാല്‍ കീഴടക്കപ്പെടുമ്പോള്‍ മനസ്സിന് വേഗത കൂടും; അസ്വസ്ഥമാവും. അതായത് മനസ്സിലൂടെ കടന്നുപോവുന്ന ചിന്തകളുടെ എണ്ണം കൂടും, ആവര്‍ത്തിച്ചുവരും-ഇതുതന്നെയാണ് പിരിമുറുക്കം. സമ്മര്‍ദ്ദം എന്നൊക്കെ പറയുന്നത് അത്ഭുതകരമായ ഒരു കണ്ടെത്തല്‍ എന്താണെന്നാല്‍ മനസ്സിന്റെ ഈ വേഗത പ്രാണനെബാധിക്കും എന്നതാണ്. പ്രാണന്റെ പ്രത്യക്ഷപ്രകടീകരണമാണ് ശ്വാസോച്ഛ്വാസം. അതിനെയും ഈ വേഗത ബാധിക്കും. വേഗത കൂടിയാല്‍ ശ്വാസത്തിന്റെ എണ്ണം കൂടും. 

 ശരീരത്തിന്റെ ഊഷ്മാവ്, രക്തസമ്മര്‍ദം, നാഡീസ്പന്ദനം, ശ്വാസത്തിന്റെ എണ്ണം എന്നീ നാലെണ്ണമാണ് മനുഷ്യന്റെ ആരോഗ്യത്തിന്റെ സ്ഥിതിനിര്‍ണയിക്കുന്ന മാനദണ്ഡങ്ങള്‍. മിനിട്ടില്‍ 12-15 ആണ് സാധാാരണ ശ്വാസത്തിന്റെ എണ്ണം. ദേഷ്യം വരുമ്പോള്‍ ശ്രദ്ധിച്ചാല്‍ മതി. ദേഷ്യം കൂടുന്തോറും ശ്വാസത്തിന്റെ വേഗതകൂട്ടും. ശ്വാസം മുട്ടുമ്പോള്‍ ദേഷ്യം പൂര്‍ണമായെന്നും മനസ്സിലാക്കാം. ഇത് തിരിച്ചും പ്രയോഗിക്കാം. ശ്വാസത്തിന്റെ എണ്ണം, വേഗത കൂടുമ്പാള്‍ മനസ്സ് അസ്വസ്ഥമായിരിക്കും. അപ്പോള്‍ ശ്വാസം സാവധാനത്തിലാകും, സ്വസ്ഥമാവും. മനസ്സിനെ ശാന്തമാക്കാന്‍ നമ്മുടെ കാരണവന്മാര്‍ ഈ ശാസ്ത്രീയ സത്യം മനസ്സിലാക്കിയതില്‍ നിന്നാണ് പ്രാണായാമം എന്ന ആശയം വന്നത്. വേറെയും വിഷയങ്ങള്‍ ഉണ്ടെങ്കിലും സാമാന്യമായി ഇങ്ങനെ എടുക്കാം. ആയാമം എന്നാല്‍ വലിച്ചുനീട്ടുക എന്നര്‍ഥമുണ്ട് ശ്വാസത്തെ നീളമുള്ളതാക്കുക അതായത് വേഗതക്കുറയ്‌ക്കുക. ദീര്‍ഘവും താളത്തിലുള്ളതുമായ ശ്വാസം ആരോഗ്യത്തിന്റെ, സ്വാസ്ഥ്യത്തിന്റെ ലക്ഷണമാണ്.

മനസ്സിന്റെയും പ്രാണന്റെയും വേഗത, അഥവാ അവതാളമാണ് ശരീരത്തില്‍ രോഗമായി പ്രത്യക്ഷപ്പെടുന്നത്. രോഗമായിത്തീര്‍ന്നാല്‍ ചികിത്സവേണം. എന്നാല്‍ മനസ്സിലും പ്രാണനിലുമുള്ള താളപ്പിഴ, അവ ശരീരത്തിലേക്ക് സംക്രമിക്കുന്നതിന് മുന്‍പ് പരിഹരിക്കാന്‍ കഴിഞ്ഞാല്‍ രോഗം വരാതിരിക്കും. ഇതുതന്നെയാണ് ലൗകിക ജീവിതത്തിലൂടെ നേടേണ്ടത്. യമം, നിയമം എന്നിവ അഷ്ടാംഗയോഗത്തില്‍ പെടും. അഹിംസ, സത്യം, അസ്‌തേയം, അപരിഗ്രഹം, ബ്രഹ്മചര്യം എന്നിവ യമങ്ങളും, ശൗചം, സന്തോഷം, തപസ്സ്, സ്വാധ്യായം, ഈശ്വര പ്രണിധാനം എന്നിവ നിയമങ്ങളും ആണ്. ഇവ ജീവിതത്തില്‍ കൊണ്ടുവന്നാല്‍ മനസ്സുസ്വസ്ഥമാവും. ആസനം, പ്രാണായാമം, പ്രത്യാഹാരം എന്നിവയാണ് മറ്റു ബാഹ്യനിയന്ത്രണോപാധികള്‍, ബഹിരംഗങ്ങള്‍. ഇവയൊക്കെ താളത്തിലാക്കിയശേഷം ധാരണ, ധ്യാനം, സമാധി എന്നിവയിലേക്കു കടക്കണം. ഇവയുടെ മുഴുവന്‍ വിവരണം ഈ ലേഖനത്തിന്റെ പരിധിയില്‍ വരില്ല. പക്ഷെ മനുഷ്യന്റെ സമഗ്രഹമായ വികസനത്തിന് പൂര്‍ണമായ സ്വാസ്ഥ്യസമ്പാദനത്തിന് യോഗ ഒരു ഉത്തമമായ ഉപായമാണെന്നു മാത്രം പറഞ്ഞുവെക്കാം.

കൈതപ്രം വാസുദേവന്‍ നമ്പൂതിരി

(പതഞ്ജലിയോഗ ട്രെയിനിങ് ആന്‍ഡ് റിസര്‍ച്ച് സെന്റര്‍

അധ്യക്ഷനാണ് ലേഖകന്‍, 94470 77203)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അബ്ദുള്‍ ഹാജിയുടെ കാസര്‍കോഡുള്ള സെഞ്ച്വറി ഡെന്‍റല്‍ കോളെജ് (ഇടത്ത്) അഞ്ചരക്കണ്ടി ഡെന്‍റല്‍ കോളെജിലെ ജാതിവെറിയനായ പ്രൊഫസര്‍ റാം (വലത്ത്)
Kerala

ജാതിവെറിയന്‍ പ്രൊഫ. റാമിനെ വെച്ചത് ഹിന്ദുക്കുട്ടികളെ മതംമാറ്റാനോ? സിറിയയിലേക്ക് ആടുമേക്കാന്‍ പോയത് ഹാജിയുടെ ദന്തല്‍ കോളെജില്‍ നിന്ന്

India

യുഎസ് ചാരന്‍മാര്‍ അടിക്കടി ഇന്ത്യയുടെ രഹസ്യഏജന്‍സിയുടെ പിടിയിലാകുന്നു, കശ്മീരില്‍ സാറ്റലൈറ്റ് ഫോണുമായി ജെഫ്രി സ്കോട്ട് പിടിയിലായതില്‍ ആശങ്ക

Kerala

‘ നാട്ടിലെ ഹിന്ദുക്കൾ ഒക്കെ മന്ദബുദ്ധികൾ ആണെന്നാണോ വിചാരം : ക്രിസ്ത്യൻ ഭക്തിഗാനം മനഃപൂർവം പാടണം എന്ന് കരുതി തയ്യാറായാണ് അവർ വന്നത് ‘ 

Kerala

ക്ഷേത്രത്തിൽ ക്രിസ്ത്യൻ ഭക്തിഗാനം പാടിയത് ഐക്യത്തിന്റെ സന്ദേശം നൽകാൻ ; ആരുടെയും വിശ്വാസങ്ങളെ മുറിപ്പെടുത്താൻ തങ്ങൾ ഉദ്ദേശിച്ചിട്ടില്ല

പിണറായി വിജയന്‍റെ മകന്‍ വിവേക് കിരണ്‍ ഗുരുവായൂര്‍ ക്ഷേത്രം സന്ദര്‍ശിക്കുന്നു (ഇടത്ത്)
Kerala

പണ്ട് ഗുരുവായൂരിലെ ശ്രീകോവിലില്‍ നോക്കി ഇവിടെയാണോ ഗുരുവായൂരപ്പന്‍ ഇരിക്കുന്നതെന്ന് ചോദിച്ച പിണറായി; തുടര്‍ഭരണം കിട്ടാന്‍ പ്രാര്‍ത്ഥനയുമായി മകന്‍

പുതിയ വാര്‍ത്തകള്‍

വേനൽക്കാല ഭക്ഷണക്രമ നുറുങ്ങുകൾ: നിങ്ങളുടെ ഭക്ഷണക്രമത്തിൽ പ്രോട്ടീൻ എന്തുകൊണ്ട് ഉണ്ടായിരിക്കണം ?

ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന ഹജ്ജ് സേവനദാതാക്കളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി

ഏപ്രിൽ 23 ലെ രാഹുൽ ഗാന്ധിയുടെ കൊൽക്കത്ത സന്ദർശനം റദ്ദാക്കി ; അനുമതി നിഷേധിച്ചതിന് മമത സർക്കാരിനെ കുറ്റപ്പെടുത്തി കോൺഗ്രസ്

”  ഒസാമ ബിൻ ലാദനെ ‘ഒസാമ ജി’ എന്ന് വിളിക്കുന്ന പാർട്ടിയാണ് കോൺഗ്രസ് ” : പ്രധാനമന്ത്രിയെ അവഹേളിച്ച ഖാർഗെയുടെ വായടപ്പിച്ച് സാംബിത് പത്ര

അഞ്ചരക്കണ്ടി ദന്തല്‍ കോളെജിന്റെ ഉടമയായ അബ്ദുള്‍ ജബ്ബാര്‍ ഹാജി രംഗപ്രവേശം ചെയ്തതോടെ മാധ്യമങ്ങളുടെ ആവേശം കുറഞ്ഞു

തൃശൂർ വെടിക്കെട്ട് പുരയിലെ സ്‌ഫോടനം: പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു, അടിയന്തിര സഹായം 2 ലക്ഷം പ്രഖ്യാപിച്ചു

അവർക്ക് മോദിയും, ആർ എസ് എസുമൊക്കെയാണ് വിരോധികൾ ; അഫ്‌സലും , യാക്കൂബുമൊക്കെ നിരപരാധികളാണ് ; ഇതാണ് കോൺഗ്രസെന്ന് ഷഹ്സാദ് പൂനാവാല

നുഴഞ്ഞുകയറ്റക്കാരില്ലാത്ത ബംഗാൾ, പ്രതിവർഷം ഒരു ലക്ഷം തൊഴിൽ, മാഫിയകൾക്കെതിരെ കർശന നടപടി : പശ്ചിമ ബംഗാളിൽ തൃണമൂലിനെതിരെ അമിത് ഷാ

ആർ‌എസ്‌എസ് നേതാക്കളെ വധിക്കാൻ പദ്ധതി : ഗസ്വാ-ഇ-ഹിന്ദ് ഗൂഢാലോചനയുമായി ബന്ധപ്പെട്ട് രണ്ട് ഭീകരർ പിടിയിൽ

കരമന ജയന്‍ (ഇടത്ത്) മര്‍ദ്ദനത്തിനിരയായ ബിനു (വലത്ത്)

വട്ടിയൂർക്കാവ് SHO വിപിന്റെയും എസ് ഐ ദീപുവിന്റെയും നേതൃത്വത്തിൽ പോലീസ് നടത്തിയത് അടിയന്തിരാവസ്ഥയെ ഓർമ്മിപ്പിക്കുന്ന ക്രൂരതയെന്ന് കരമന ജയന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.