Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

നാഥ സമ്പ്രദായം കേരളത്തിലും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2018, 01:01 am IST
inSamskriti

നാഥസമ്പ്രദായത്തിന്റെ സവിശേഷതകള്‍- ഈ സമ്പ്രദായത്തിന്റെ ഒരു പ്രാമാണികഗ്രന്ഥമായ സിദ്ധസിദ്ധാന്തപദ്ധതിയെ ആണ് നാം പരിചയപ്പെട്ടത്. ഇതിന്റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വിശദമായ പഠനമോ ചര്‍ച്ചയോ ഇവിടെ ഉദ്ദേശിക്കുന്നില്ല. വേദ, ഉപനിഷത്ത്, പു

രാണാദി സാഹിത്യങ്ങളും അവയുടെ പദാവലികളും  കാഴ്ചപ്പാടുകളും കര്‍മ്മ, ജ്ഞാന, ഭക്തിമാര്‍ഗങ്ങളും മറ്റും വായി

ച്ചു പരിചയിച്ചവരുടെ മുന്നില്‍, ആധ്യാത്മികതയും സാധനയും സംബന്ധിച്ച്, അവയില്‍ നിന്നെല്ലാം തികച്ചും വ്യത്യസ്തമായ, മറ്റൊരു ഹിന്ദുസമ്പ്രദായത്തിന്റെ ചിത്രം വെക്കുക മാത്രമാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ആദ്ധ്യാത്മികതയുടെ അനുഭൂതിതലത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കുന്നതാണ് ഈ സമ്പ്രദായവും തുടര്‍ന്നു നാം പരിചയപ്പെടാന്‍ പോകുന്ന തന്ത്രമാര്‍ഗവും.

യാഗപ്രധാനമായ വൈദികകര്‍മ്മകാണ്ഡത്തില്‍ പ്രപഞ്ചപ്രക്രിയയുമായുള്ള താദാത്മ്യത്തിനാണ് പ്രാധാന്യം എന്നു നാം കണ്ടു. വൈദികജ്ഞാനകാണ്ഡത്തിലാകട്ടെ ഈ മാറിമറിയുന്ന പ്രപഞ്ചത്തിന് ആധാരമായ നിശ്ചലതലവുമായുള്ള താദാത്മ്യത്തിനാണ് ഊന്നല്‍. ക്രിയാജഡിലമാണ് ആദ്യത്തേതിന്റെ സാധനാപഥമെങ്കില്‍ നേതി നേതി എന്ന യുക്തിപ്രക്രിയയിലൂടെ ബോധ്യം വരുത്തലാണ് രണ്ടാമത്തേതിന്റെ വഴി. നാഥ, തന്ത്രസമ്പ്രദായങ്ങളിലാകട്ടെ നേരിട്ടുള്ള അനുഭൂതിയ്‌ക്കാണ് പ്രാധാന്യം കല്‍പ്പിച്ചുകാണുന്നത്. 

സ്വര്‍ഗകാമോ യജേത എന്നതാണ് യാഗമാര്‍ഗം. യദഹരേവ വിരജേല്‍ തദഹരേവ പ്രവ്രജേല്‍, ബ്രഹ്മ സത്യം ജഗന്മിഥ്യാ ജീവോ ബ്രഹ്മൈവ നാപര: എന്നതാണ് വേദാന്തവാക്യസാരം. എന്നാല്‍ നാഥസമ്പ്രദായികളുടെ ലക്ഷ്യം ആകട്ടെ പി

ണ്ഡപരപിണ്‌ഡൈക്യം എന്നതാണ്. പി

ണ്ഡം കുണ്ഡലിനീശക്തി: പദം ഹംസ: പരികീര്‍ത്തിത: രൂപം ബിന്ദുരിതി ഖ്യാതം രൂപാതീതം തു ചിന്മയം എന്നാണ് സ്വച്ഛന്ദസംഗ്രഹത്തില്‍ പറയുന്നത്. പിണ്‌ഡേ മുക്താ: പദേ മുക്താ: രൂപേ മുക്താ: ഷഡാനന. രൂപാതീതേ തു യേ മുക്താസ്‌തേ മുക്താ നാത്ര സംശയ: എന്നതാണ് അതിലെ മുക്തിയുടെ പടികള്‍.

സൈന്ധവനാഗരികതയില്‍ പി

ല്‍ക്കാലശൈവസമ്പ്രദായങ്ങളുടെ ആദിമരൂപം നിലവിലിരുന്നതായി ആര്‍ക്കിയോളജി  (ഇന്‍ഡ്യ ആന്‍ ആര്‍ക്കിയോളോജിക്കല്‍ ഹിസ്റ്ററി, ദിലീപ് 

കെ. ചക്രവര്‍ത്തി) സ്ഥിരീകരിച്ചതു നാം 

കണ്ടു. പിന്നീട് ഈ ആദിമരൂപം പാ

ശുപതം, കാപാലികം, മത്തമയൂരം, കാലമുഖം, അഘോരം, നാഥപഥം മുതലായ പല കൈവഴികളായി തിരിഞ്ഞു. ശങ്കരാചാര്യര്‍ ഭാഷ്യമെഴുതിയ ശ്വേതാശ്വതരോപനിഷത്തിലെ ശൈവമാര്‍ഗവിവരണം നാം കണ്ടു. അതിനെപ്പറ്റിയുള്ള മൃഡാനന്ദസ്വാമികളുടെ അഭിപ്രായവും നാം വായിച്ചു. അവയില്‍ ഈ നാഥസമ്പ്രദായമാണ് പിന്നീട് ആസേതുഹിമാചലം വ്യാപിച്ച് കൂടുതല്‍ കാലം നില നിന്നത്. മത്സ്യേന്ദ്രനാഥന്റെ ശിഷ്യനായ ഗോരക്ഷനാഥനാണ് ആ പരമ്പരയിലെ ഏറ്റവും പ്രസിദ്ധനായ ആചാര്യന്‍.  

ആധ്യാത്മികതയുടെ അനുഭൂതിപരമായ തലത്തിന് ഊന്നല്‍ നല്‍കുന്നു എന്നതു മാത്രമല്ല നാഥസമ്പ്രദായത്തിന്റെ പ്രത്യേകത. നാഥ- തന്ത്ര സമ്പ്രദായങ്ങളുടെ ഗുരുപരമ്പരയില്‍  (നാഥസമ്പ്രദായം ഒരു ഘട്ടത്തില്‍ തന്ത്രമാര്‍ഗത്തെ സ്വീകരിക്കുകയുണ്ടായി) ആ പ്രാചീനകാലത്ത്, സമൂഹത്തിന്റെ താഴത്തെ തലത്തുനിന്നു വരെയുള്ള, സ്ത്രീകളുള്‍പ്പടെയുള്ള, നിരവധി ആചാര്യന്മാര്‍ ഉയര്‍ന്നുവന്നു എന്നു നാം

 കണ്ടു. വൈദികഹിന്ദുഗോത്രങ്ങളില്‍ പി

ല്‍ക്കാലത്ത് ജന്മാടിസ്ഥാനത്തിലുള്ള ചാതുര്‍വര്‍ണ്യം  സ്ഥാപിതമാകുകയും തന്മൂലം ആ ഗോത്രങ്ങളിലോ ഇതരഹിന്ദുഗോത്രങ്ങളിലോ ഉള്ള സാധാരണന്മാരെ സംബന്ധിച്ചിടത്തോളം വൈദികവിധാനങ്ങള്‍ അപ്രാപ്യങ്ങളാകുകയും ചെയ്തു. ആ കാലഘട്ടങ്ങളിലും ഹിന്ദുസമൂഹത്തിന്റെ ഏതാണ്ട് എല്ലാ തട്ടുകളിലുമുള്ളവരില്‍ ആധ്യാത്മികതയോടുള്ള ആഭിമുഖ്യത്തെ ഉണര്‍ത്തിനിര്‍ത്തിയത് ഈ നാഥ-തന്ത്ര സമ്പ്രദായങ്ങളാണ്.

ഏതാണ്ട് 600 സി. ഇ തൊട്ട് 1100 സി. ഇ വരെയുള്ള കാലഘട്ടത്തില്‍ ഈ സമ്പ്രദായം ഭാരതമാസകലം വ്യാപിച്ചു എന്നു പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നു. ജൈനബൗദ്ധപഥങ്ങളേയും ഇത് ആഴത്തില്‍ സ്വാധീനിച്ചു. ബംഗാള്‍, ബീ

ഹാര്‍, ഒറീസ്സാ, ആസാം, തിബത്ത് എന്നിവിടങ്ങളില്‍ ഈ പഥത്തിനു കാര്യമായ സ്വാധീനം ചെലുത്താന്‍ കഴിഞ്ഞു. പഞ്ചാബിലും തെക്കു തമിഴ്‌നാട് എന്നിവിടങ്ങളില്‍ പോലും ഈ സമ്പ്രദായം പ്രചരിച്ചു. തിരുപ്പതിയ്‌ക്കടുത്തുള്ള ഗുഡിമല്ലത്തെ പരശുരാമേശ്വരക്ഷേത്രം ഈ സ്വാധീനത്തിനു തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നു. അവിടുത്തെ ശിവലിംഗപ്രതിഷ്ഠയില്‍ കാണുന്ന പു

രുഷരൂപത്തിന്റെ ചെവികളില്‍ നാഥസമ്പ്രദായികള്‍ സാധാരണ അണിയുന്ന തോടകള്‍ കാണാം. 

കേരളത്തിലും നാഥസമ്പ്രദായം പ്രചരിച്ചിരുന്നു. ഡോ. കൃഷ്ണഗോപാല്‍ രചിച്ച നവോത്ഥാനഭാരതം- നായകരും പ്രസ്ഥാനങ്ങളും എന്ന പുസ്തകത്തില്‍ ഇപ്രകാരം പറയുന്നു- നാഥമതം കേരളത്തില്‍: കേരളത്തിലെ മധ്യകാലീനഭക്തിസാഹിത്യത്തില്‍ നാഥസമ്പ്രദായത്തിന്റെ സ്വാധീനം വളരെയുണ്ട്. ഗോരഖ്പൂരിലെ ഗോരക്ഷാപീഠത്തില്‍ ഒരു സിംപോസിയത്തില്‍ പങ്കെടുത്തുകൊണ്ട് പ്രഫ. ഡോ. എന്‍. രാമന്‍ നായര്‍ കേരളത്തിലും നാഥയോഗികളുടെ പ്രവര്‍ത്തനം ഉണ്ടായിരുന്നു എന്നും ഇവര്‍ എല്ലാ ജാതികളിലും പെട്ടവരെ തങ്ങള്‍ക്കൊപ്പം ചേര്‍ത്തിരുന്നുവെന്നും വര്‍ഗാധിഷ്ഠിതമായ ഒരു വ്യത്യാസത്തെയും ഇവര്‍ അംഗീകരിച്ചിരുന്നില്ല എന്നും അഭിപ്രായപ്പെട്ടിട്ടുണ്ട്.

ആധ്യാത്മികതയെ കേവലം ഒരു സിദ്ധാന്തമായി അവതരിപ്പിക്കുകയല്ല മറിച്ച് സാധനയിലൂടെ സ്വന്തംജീവിതത്തില്‍ സാക്ഷാത്ക്കരിച്ചു കാണിച്ചു ജനസാമാന്യത്തെ ബോധ്യപ്പെടുത്തിക്കൊടുക്കുകയാണ് നാഥസിദ്ധന്മാര്‍ ചെയ്തത്. ലൗകികജീവിതത്തില്‍ ഒരു പുരുഷനോ സ്ത്രീയ്‌ക്കോ  ഭൗതികോപാധികളിലൂടെ ലഭിക്കാവുന്ന ആനന്ദത്തിന്റെ എത്രയോ മടങ്ങ് ആഴവും പരപ്പുമുള്ള ആനന്ദം നാഥ-തന്ത്രസാധനകളിലൂടെ കിട്ടും എന്നതിന്റെ നേര്‍ക്കാഴ്ചകളായിരുന്നു ഒരു കാലത്ത് ഭാരതത്തിന്റെ മുക്കിലും മൂലയിലും സ്വേച്ഛാവിഹാരം നടത്തിയിരുന്ന ആ അവധൂതപരമ്പര.

ഉപാധിരഹിതമായ അളവറ്റ ആനന്ദത്തോടൊപ്പം അണിമാദി അഷ്ടസിദ്ധികളും അതോടൊപ്പം സഹജമായി കരഗതമാകും എന്ന സത്യവും ആ സിദ്ധന്മാര്‍ തെളിയിച്ചു. മാത്രമല്ല അത്തരം ജീവന്മുക്തിയിലൂടെ ലൗകികജീവിതത്തിലെ ദു:ഖങ്ങള്‍ക്കു കാരണമായ ഒടുങ്ങാത്ത ആര്‍ത്തിയും അതില്‍ നിന്നുമുളവാകുന്ന മത്സരബുദ്ധിയും കാപട്യങ്ങളുമെല്ലാം അസ്തമിച്ച് തൃപ്തിയും സഹജീവികളോടും പ്രകൃതിയോടുമുള്ള സഹാനുഭൂതിയും സന്തോഷവും ആമരണം അനുഭവിക്കാന്‍ കഴിയും എന്നും അവര്‍ തെളിയിച്ചു ബോധ്യപ്പെടുത്തി. അങ്ങിനെ ആധ്യാത്മികതയെ അവര്‍ സമൂഹത്തിന്റെ എല്ലാ തട്ടുകളിലുമുള്ള ജനങ്ങളുടെ ഉപബോധത്തിന്റെ ആഴങ്ങളില്‍ എന്നന്നേക്കുമായി കുടിയിരുത്തി.

കെ.കെ.വാമനന്‍

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെഎസ്ആര്‍ടിസിയുടെ കാര്‍ഗോ സര്‍വീസിന് ഫ്ളാഗ് ഓഫ് , അഞ്ചു ട്രക്കുകളുമായി തുടക്കം

Kerala

ഗ്യാനേഷ് കുമാർ നടത്തിയ തിരഞ്ഞെടുപ്പിലൂടെ മുഖ്യമന്ത്രിയായി ; എന്നിട്ട് സതീശൻ തന്നെ ഗ്യാനേഷിന്റെ രാജിയ്‌ക്കായി സമരം ചെയ്യുന്നത് ഉളുപ്പില്ലായ്‌മ അല്ലേ

India

സിജെപി കോണ്‍ഗ്രസ് സമരക്കാരുടെ ക്രൂരതകള്‍…ക്ഷമയുടെ നെല്ലിപ്പടി കണ്ട് അവസാന അപേക്ഷയുമായി ദല്‍ഹി പൊലീസ് എസിപി അര്‍ഷദീപ് സിംഗ്

Kerala

വസ്ത്രധാരണം വ്യക്തിപരമായ ഇഷ്ടം, അതുവഴി അന്തസോ മൂല്യമോ അളക്കാനാവില്ലെന്നും ഹൈക്കോടതി

India

റഷ്യയും ഉക്രെയ്നും തമ്മിലുള്ള സമാധാന ശ്രമങ്ങളെക്കുറിച്ച് വ്യക്തത വരുത്തി ഇന്ത്യ : സംവാദം മാത്രമാണ് ഏക പോംവഴി എന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രിയാകാൻ നടക്കുന്ന രാഹുൽ യഥാർത്ഥത്തിൽ ഭീരുവാണ് ; ഗുണ്ടകളെ പോലെയാണ് പെരുമാറ്റം ; കെ.ടി. രാമറാവു

ഏഴാമത്തെ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവം: കുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ കോടതി ഉത്തരവ്

പോപ്പുലര്‍ ഫിനാന്‍സ് ഗ്രൂപ്പുമായി ബന്ധമുള്ള 14 സ്ഥാപനങ്ങള്‍ പൂട്ടാന്‍ കമ്പനി ലോ ട്രൈബ്യൂണല്‍ ഉത്തരവ്

അധികാരത്തിൽ 25 വർഷം തികയുന്നു… മുതിർന്ന ബിജെപി നേതാവ് എൽകെ അദ്വാനിയെ സന്ദർശിച്ച് അനുഗ്രഹം വാങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി

അഭിമന്യു വധക്കേസില്‍ രഹസ്യ വിചാരണ വേണമെന്ന ഹര്‍ജി ഹൈക്കോടതിയും തള്ളി

സ്ത്രീകളുമായി നഗ്നവീഡിയോ കോളുകൾ ; ജിമ്മിൽ നിന്ന് കണ്ടെടുത്തത് 1,300-ലധികം ഫോട്ടോകളും വീഡിയോകളും ; ഉടമ അമിൻ യാസിൻ മുൽത്താനി അറസ്റ്റിൽ

ആസ്റ്റര്‍ പോലുള്ളവ താങ്ങാനാവില്ലെന്ന് ഹൈക്കോടതി, എയിംസിന് കേരളത്തെയും പരിഗണിക്കണം

റഷ്യ-ഉക്രെയ്ൻ യുദ്ധം ഇന്ത്യ നിർത്തുമോ ? മോദി സർക്കാരിന്റെ സമാധാന നിർദ്ദേശത്തിന് അനുകൂല മറുപടിയുമായി മോസ്കോ : പ്രധാനമന്ത്രിയെ വാനോളം പുകഴ്‌ത്തി പുടിൻ

ചിക്കന്‍പോക്‌സ് വ്യാപനം: കൊച്ചിയിലെ കുസാറ്റ് ക്യാമ്പസ് അടച്ചു

ഇന്ത്യയ്‌ക്ക് നേരെ വൻ ഭീകരാക്രമണ പരമ്പരയ്‌ക്ക് സാധ്യതയെന്ന് ഇസ്രയേല്‍ സ്ഥാനപതിയുടെ മുന്നറിയിപ്പ് ;

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.